Just In
Don't Miss
- Travel
കുട്ടികള്ക്കൊപ്പമുള്ള യാത്രകള് ലളിതമാക്കാം... ആഘോഷിക്കാം ഓരോ നിമിഷവും...ശ്രദ്ധിക്കാന് അഞ്ച് കാര്യങ്ങള്
- Finance
28% പ്രീമിയത്തില് ഓഹരി തിരികെ വാങ്ങുന്നു; ഈ സ്മോള് കാപ് കമ്പനിയിൽ ശ്രദ്ധിക്കേണ്ട 5 ഘടകങ്ങള്
- Sports
ബാബര് വെറെ ലെവല്! നിലവില് ലോക ക്രിക്കറ്റില് ആരുമില്ല, അതേ നേട്ടം വീണ്ടും
- News
സോളാര് പീഡനക്കേസ്: കെസി വേണുഗോപാലിനെ സിബിഐ ചോദ്യം ചെയ്തു
- Automobiles
പൂര്ണ ചാര്ജില് 120 കിലോമീറ്റര് സഞ്ചരിക്കാം; Believe ഇലക്ട്രിക് സ്കൂട്ടര് അവതരിപ്പിച്ച് Benling
- Movies
നിന്റെ സിനിമ കണ്ടു തീര്ന്നതേയുള്ളൂ, നീ അടിപൊളിയാക്കി; ജാനകിയുടെ സിനിമയെക്കുറിച്ച് നിമിഷ
- Technology
സാംസങ് ഗാലക്സി Z ഫ്ലിപ്പ് 4, ഗാലക്സി Z ഫോൾഡ് 4 സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ; വില അറിയാം
ആര്ക്കും സമ്പന്നനാകാം, വിജയം നേടാം; രാവിലെ എഴുന്നേറ്റയുടന് ഈ മന്ത്രം ചൊല്ലൂ
ശാസ്ത്രമനുസരിച്ച്, സമ്പന്നനാകുക എന്നാല് ജീവിതത്തില് പോസിറ്റീവ് എനര്ജി നിറയ്ക്കുക എന്നാണ്. നിങ്ങളുടെ ഉള്ളില് പോസിറ്റീവ് എനര്ജി നിറയുമ്പോള്, നിങ്ങളിലേക്ക് യാന്ത്രികമായി ഭാഗ്യവും വിജയവും ആകര്ഷിക്കും. ജോലി മുതല് ബിസിനസ്സ് വരെയുള്ള ഏത് മേഖലയായാലും ചില നടപടികള് ചെയ്യുന്നത് നിങ്ങളുടെ ജീവിതത്തെ സ്വര്ഗ്ഗമാക്കും. നിങ്ങളുടെ കഠിനാധ്വാനത്തിനും പ്രയത്നത്തിനും ഫലം ലഭിക്കാന് തുടങ്ങും. അതിനാല്, സമ്പന്നനാകാന് രാവിലെ ഈ ചെറിയ കാര്യങ്ങള് ചെയ്താല് മതി.
Most
read:
ദൈവത്തിന്റെ
വാസസ്ഥലം;
വീട്ടില്
ഈശാന
കോണ്
ശ്രദ്ധിച്ചില്ലെങ്കില്
ദോഷം
ഈവിധം

ആദ്യ ഘട്ടം
ഈ ഘട്ടങ്ങള് പരിശീലിക്കുന്നതിന് നിങ്ങള് അതിരാവിലെ എഴുന്നേല്ക്കേണ്ടതുണ്ട്. കുറഞ്ഞത് 5 മണിക്കെങ്കിലും എഴുന്നേല്ക്കുക. ഉണര്ന്നതിനുശേഷം, കട്ടിലില് ചമ്രം പടിഞ്ഞ് ഇരുന്ന് നിങ്ങള് ആരാധിക്കുന്ന ദൈവത്തിന്റെ നാമം ചൊല്ലി നിങ്ങളുടെ കണ്ണുകള് അടച്ച് അഞ്ചു മിനിറ്റ് ധ്യാനിക്കുക. ദൈവങ്ങളെ പ്രസാദിപ്പിക്കാനും നന്ദി പറയാനും നിങ്ങള്ക്ക് ചില മന്ത്രങ്ങള് ഉരുവിടാം. 'ഓം നമശിവായ' പോലെ ലളിതമായ മന്ത്രങ്ങള് മതിയാകും.

രണ്ടാം ഘട്ടം
നിങ്ങളുടെ രണ്ട് കൈപ്പത്തികളും പരസ്പരം അടുപ്പിച്ചുവയ്ക്കുക. ഇങ്ങനെ ചെയ്യുമ്പോള് നിങ്ങളുടെ രണ്ട് കൈകളിലെയും രണ്ട് വരകള് ചേര്ന്ന് ചന്ദ്രന്റെ ആകൃതി ഉണ്ടാക്കുന്നത് നിങ്ങള് കാണും. ഇനി നിങ്ങളുടെ കൈകള് മുകളില് നിന്ന് താഴേക്കായി 3 മേഖലയായി തിരിച്ച് ഒരോ ഭാഗവും നോക്കി ഓരോ മന്ത്രം ചൊല്ലുക.
ഭാഗം 1 : കൈവിരലുകള് ചേരുന്ന ആദ്യഭാഗം കാണുമ്പോള് ഈ മന്ത്രം ചൊല്ലുക.
'കരാഗ്രേ വാസ്തേ ലക്ഷ്മി'
Most
read:വെള്ളപ്പൊക്കം,
ജലക്ഷാമം;
6ല്
2
എണ്ണം
സംഭവിച്ചു;
2022ല്
ബാബ
വാംഗയുടെ
പ്രവചനങ്ങള്
സത്യമോ?

ഭാഗം 2
ഈ പ്രദേശം കൈയ്യുടെ മധ്യഭാഗത്താണ്. എല്ലാ മനുഷ്യരുടെയും കൈയ്യുടെ ഈ ഭാഗത്ത് സരസ്വതി ദേവി കുടികൊള്ളുന്നുവെന്ന് പറയപ്പെടുന്നു. ഇവിടെ നോക്കി സരസ്വതി ദേവിയുടെ ചിത്രം സങ്കല്പ്പിച്ച് ഈ മന്ത്രം ചൊല്ലുക.
'കര്മധ്യേ സരസ്വതി'

ഭാഗം 3
ഈ പ്രദേശം നിങ്ങളുടെ കൈകളുടെ താഴത്തെ ഭാഗത്താണ്. എല്ലാ മനുഷ്യരിലും ഈ ഭാഗത്ത് മഹാവിഷ്ണു കുടികൊള്ളുന്നുവെന്ന് പറയപ്പെടുന്നു. ആ ഭാഗം നോക്കി അവിടെ വിഷ്ണുവിന്റെ രൂപമോ കൃഷ്ണന്റെ ചിത്രമോ സങ്കല്പ്പിച്ച് ഈ മന്ത്രം ചൊല്ലുക.
'കര്മൂലേ തു ഗോവിന്ദം'
'പ്രഭാതേ കര് ദര്ശനം'
Most
read:വാസ്തുപ്രകാരം
ബ്രഹ്മസ്ഥാനം
കൃത്യമല്ലെങ്കില്
വീട്ടില്
ദുരിതവും
പ്രശ്നങ്ങളും

മൂന്ന് ആരാധനാമൂര്ത്തികള്
വിജയത്തിനായി നിങ്ങളെ സഹായിക്കുന്ന മൂന്ന് ആരാധനാമൂര്ത്തികളുണ്ട്. പണത്തിന് ലക്ഷ്മി, ബുദ്ധിക്ക് സരസ്വതി, പ്രശസ്തിക്കും സര്വ്വ ആരോഗ്യത്തിനും മഹാവിഷ്ണു. ഈ 3 ദൈവങ്ങളും ഓരോ വ്യക്തിയുടെയും കൈകളില് വസിക്കുന്നുണ്ട്. നമ്മുടെ കൈകളില് അവയെ സജീവമാക്കേണ്ടതുണ്ട്. ഒറ്റയടിക്ക് ഈ മന്ത്രം ചൊല്ലിയാല് നമുക്ക് അവയെ സജീവമാക്കാം. ഈ മന്ത്രം 11 അല്ലെങ്കില് 21 തവണ ചൊല്ലുക.

മൂന്നാം ഘട്ടം
കട്ടിലില് ഇരുന്നുകൊണ്ടുതന്നെ നിങ്ങളുടെ കൈകൊണ്ട് നിലത്ത് തൊട്ട് നിങ്ങളുടെ നെറ്റിയില് തൊട്ട് വണങ്ങുക. ഭൂമീദേവിയില് നിന്ന് അനുഗ്രഹം വാങ്ങുക. ഇത് ചെയ്തതിന് ശേഷം മാത്രമേ നിങ്ങളുടെ കാലുകള് രാവിലെ ആദ്യം നിലത്ത് വയ്ക്കാന് കഴിയൂ. നിങ്ങളുടെ കാലുകള് നിലത്ത് വയ്ക്കുന്നതിന് മുമ്പ്, ആ സമയത്ത് നിങ്ങളുടെ മൂക്ക് കൂടി കണക്കിലെടുക്കു. ഏത് നാസാരന്ധമാണ് കൂടുതല് തെളിച്ചമെന്ന് നോക്കുക. ഓരോ മൂക്കും അടച്ച് ശ്വസിച്ച് നോക്കുന്നതിലൂടെ ഇത് നിങ്ങള്ക്ക് മനസിലാക്കാം. ഏത് മൂക്കാണോ കൂടുതല് വ്യക്തം ആ വശത്തെ കാല് വേണം ആദ്യം നിലത്തു വയ്ക്കാന്. ഉദാഹരണത്തിന് ഇടത് നാസാരന്ധം വലതുഭാഗത്ത് നിന്ന് കൂടുതല് സ്വതന്ത്രമായി ശ്വസിക്കുന്നുണ്ടെങ്കില്, ആദ്യം നിങ്ങളുടെ ഇടത് കാല് നിലത്ത് വയ്ക്കുക.
Most
read:പൂജാ
സമയത്ത്
നിങ്ങള്
ഈ
ലോഹ
പാത്രങ്ങള്
ഉപയോഗിക്കാറുണ്ടോ?
ഫലം
വിപരീതം

ഇവ ശീലിക്കുക
ശാസ്ത്രങ്ങളിലും പുരാണങ്ങളിലും വിജയത്തിനും സമ്പത്തിനും വേണ്ടി ഈ നടപടികളെല്ലാം പരാമര്ശിച്ചിട്ടുണ്ട്. ഈ ഘട്ടങ്ങള് ദിവസവും പിന്തുടരുകയാണെങ്കില് ഒറ്റരാത്രികൊണ്ട് നിങ്ങളുടെ വിധി മാറ്റാന് കഴിയും. ദിവസവും രാവിലെ ഈ മൂന്ന് കാര്യങ്ങള് പരിശീലിക്കുക. പണം, ഭാഗ്യം, വിജയം, അവസരങ്ങള് എന്നിവ നിങ്ങളെ ആകര്ഷിച്ചെത്തും.