Just In
Don't Miss
- Movies
'അന്വേഷിപ്പിന് കണ്ടെത്തും', പിറന്നാള് ദിനത്തില് ടൊവിനോ ചിത്രത്തിന്റെ ടൈറ്റില് പോസ്റ്റര്
- News
എംഎസ്എഫിന്റെ മാര്ച്ച് പിണറായി വിജയന് സര്ക്കാറിനുള്ള താക്കീതായി മാറി; പികെ കുഞ്ഞാലിക്കുട്ടി
- Automobiles
ഡ്യുവല് ഇലക്ട്രിക് സ്കൂട്ടര് പുറത്തിറക്കി ഒഖിനാവ; വില, ശ്രേണി, സവിശേഷതകള് അറിയാം
- Sports
നിനക്ക് അതിനു കഴിഞ്ഞാല് അഭിമാനം! ഉപദേശം ഒന്നു മാത്രം- ഗില്ലിനോട് ഹര്ഭജന്
- Finance
സെൻസെക്സും നിഫ്റ്റിയും റെക്കോർഡ് ഉയരത്തിൽ നിന്ന് താഴേയ്ക്ക്, ബാങ്ക്, മെറ്റൽ ഓഹരികൾക്ക് ഇടിവ്
- Travel
സിക്കിം ഒരുക്കിയിരിക്കുന്ന കാഴ്ചകള് അതിശയിപ്പിക്കുന്നത്.. കാണാം, അറിയാം!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കോവിഡ് 19; സമൂഹ വ്യാപനം ഭയാനകം
കൊറോണ വൈറസ് പകര്ച്ചവ്യാധി ലോകമെമ്പാടും വ്യാപിക്കുന്നതിനിടെയും ഇന്ത്യയില് കോവിഡ് 19 ന്റെ സാമൂഹ്യ വ്യാപനം നടന്നിട്ടില്ലെന്ന് സര്ക്കാര് ജനങ്ങളോട് പറഞ്ഞിട്ടുണ്ട്. ഇത്തരം കേസുകള് നിരീക്ഷിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ അവകാശപ്പെട്ടതിന് ദിവസങ്ങള്ക്ക് ശേഷമാണ് ഈ വ്യക്തത വന്നത്. കൊറോണ വൈറസ് ഓരോ സ്ഥലത്തും പ്രഹരം ഏല്പ്പിക്കുന്നത് കേവലം ഏതാനും മനുഷ്യരുടെ മരണത്തിലൂടെ മാത്രമല്ലെന്ന് ഇതിനകം ലോകജനതയ്ക്ക് മനസിലായിക്കാണും. ഈ രോഗാണു വ്യാപനം ഉണ്ടാക്കുന്ന സാമൂഹിക സാമ്പത്തിക ആരോഗ്യ മേഖലകളിലെ പ്രത്യാഘാതങ്ങളും വളരെ ഭീമമായിരിക്കും.
Most read: അമിത സമ്മര്ദ്ദം ആയുസ്സ് കുറക്കും: പഠനം

എന്താണ് സാമൂഹ്യ വ്യാപനം (കമ്മ്യൂണിറ്റി ട്രാന്സ്മിഷന്)
സാമൂഹ്യ വ്യാപനം അഥവാ കമ്മ്യൂണിറ്റി ട്രാന്സ്മിഷന് എന്നാല്, ഒരു രോഗം അതിന്റെ അണുബാധയുടെ ഉറവിടം അറിയാത്ത വിധത്തില് പടരുന്നു എന്നാണ്. ഒരാള്ക്ക് മറ്റ് ആളുകളില് നിന്ന്, ജോലിസ്ഥലത്ത് അല്ലെങ്കില് ആള്ക്കൂട്ടത്തിനിടയില് നിന്നും എന്നിങ്ങനെ. ഒരു വ്യക്തിക്ക് കോവിഡ് 19 രോഗനിര്ണയം നടത്തുകയാണെങ്കില്, അവര്ക്ക് രോഗം വരാന് സാധ്യതയുള്ള ഒരു സ്ഥലത്തേക്കുള്ള യാത്രാ ചരിത്രവുമായി ബന്ധപ്പെട്ടിരിക്കും. അല്ലെങ്കില് ആ വ്യക്തി ഇതിനകം രോഗബാധിതനായ ഒരാളുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കില് വൈറസ് ബാധ സംഭവിക്കാം. എന്നാല് ധാരാളം ആളുകള്ക്ക് വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താന് കഴിയാതെ വരുമ്പോള് അതിനെ സാമൂഹ്യ വ്യാപനം അഥവാ കമ്മ്യൂണിറ്റി ട്രാന്സ്മിഷന് എന്ന് വിളിക്കുന്നു.

ആദ്യ സ്ഥിരീകരണം അമേരിക്കയില്
കമ്മ്യൂണിറ്റി ട്രാന്സ്മിഷന്റെ ആദ്യ കേസ് കഴിഞ്ഞ മാസം അമേരിക്കയില് സ്ഥിരീകരിച്ചിരുന്നു. അതിനുശേഷം, നിരവധി അമേരിക്കന് സംസ്ഥാനങ്ങള് കൊറോണ വൈറസ് രോഗികളില് യാത്രാ ചരിത്രമോ രോഗബാധിതരുമായി സമ്പര്ക്കമോ ഇല്ലാത്ത സമാനമായ വൈറസ് ബാധാ സംഭവങ്ങള് റിപ്പോര്ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. യുകെ, ഓസ്ട്രേലിയ, ഇന്തോനേഷ്യ എന്നിവിടങ്ങളിലും കമ്മ്യൂണിറ്റി ട്രാന്സ്മിഷന് കേസുകള് സ്ഥിരീകരിച്ചിട്ടുണ്ട്. മുന്കാലങ്ങളില് മിക്ക തരം ഇന്ഫ്ളുവന്സയും പക്ഷിപ്പനിയുമടക്കം സാമൂഹ്യ വ്യാപനത്തിലൂടെ പടര്ന്നിരുന്നു. 2009ല് പൊട്ടിപ്പുറപ്പെട്ട എച്ച് 1 എന് 1 പന്നിപ്പനി പ്രാഥമികമായി സാമൂഹ്യ വ്യാപനം വഴിയായിരുന്നു.

എന്തുകൊണ്ട് ഇത് ആശങ്കാജനകം
രോഗികളുടെ സമ്പര്ക്ക പട്ടിക ക്രമപ്പെടുത്തിയെടുത്ത് സര്ക്കാര് രാജ്യത്ത് വൈറസ് ബാധ പൊട്ടിപ്പുറപ്പെടുന്നത് സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. കോണ്ടാക്റ്റ് ട്രെയ്സിംഗിലൂടെ കൊറോണ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്തിയാല്, രോഗിയുമായി സമ്പര്ക്കം പുലര്ത്തുന്ന ഓരോ വ്യക്തിയെയും സൂക്ഷ്മമായി നിരീക്ഷിക്കുന്നു. ആവശ്യമെങ്കില്, അണുബാധ കൂടുതല് പടരാതിരിക്കാന് ഈ വ്യക്തികളെ ഐസൊലേഷനില് സൂക്ഷിക്കാം. സമൂഹ വ്യാപനത്തിന്റെ കാര്യത്തില്, രോഗം അടങ്ങിയിരിക്കുന്നവരില് കോണ്ടാക്റ്റ് ട്രേസിംഗ് അപര്യാപ്തമാണ്.
Most read: കോവിഡ് 19: ചെറുക്കാന് ഈ ചെറുകാര്യങ്ങള് മറക്കരുത്

എന്തുകൊണ്ട് ഇത് ആശങ്കാജനകം
ആരോഗ്യ ഉദ്യോഗസ്ഥര്ക്ക് ഇത് പ്രത്യേകിച്ചും ആശങ്കാജനകമാണ്, കാരണം വൈറസ് സമൂഹത്തിലുണ്ടെങ്കിലും അത് എവിടെ നിന്ന് വന്നുവെന്നോ അതിന്റെ ഉത്ഭവം ട്രാക്കുചെയ്യുന്നതെങ്ങനെ എന്നോ ആര്ക്കും അറിയില്ല. ഒരു കമ്മ്യൂണിറ്റിയില് വൈറസ് വ്യാപകമാകുമെന്നും ഇതിനര്ത്ഥം. ഇന്ത്യയില് കണ്ടെത്തിയ ഭൂരിഭാഗവും കേസുകളും വിദേശ യാത്ര നടത്തിയവരാണ്.

എന്തുകൊണ്ട് ഇത് ആശങ്കാജനകം
സമൂഹ വ്യാപനം ഏറ്റവും അപകടമാകുന്നത് എന്തെന്നാല് രോഗികളുടെ എണ്ണം ഗുണിതങ്ങളായി പെരുകി പിന്നീട് പിടിച്ചുകെട്ടാനാവാത്ത സ്ഥിതിയില് ക്രമാതീതമായി എത്തുന്ന അവസ്ഥ വരും. അത്തരം ഘട്ടത്തില്, ഇപ്പോഴുള്ള ചികിത്സാ രീതി മാറി രോഗം വന്നവരെ മുഴുവന് ചികില്സിക്കുന്നതിലേക്കും മരണങ്ങള് കഴിയുന്നതും ഒഴിവാക്കുന്നതിലേക്കും ശ്രദ്ധിക്കേണ്ടി വരും. ഒരു നാട്ടിലെ ആള്ക്കാരെ ഒന്നടങ്കം ചികിത്സിക്കുക എന്നത് അല്പം കഠിനമായ വെല്ലുവിളിയാണ്.

സമൂഹ വ്യാപനം തടയാന്
കൊടുങ്കാറ്റിനു മുമ്പുള്ള ശാന്തത പോലെയാണ് സമൂഹ വ്യാപന ഘട്ടം. ഇപ്പോഴും സര്ക്കാറിന്റെ നടപടികള് മുഴുവന് ഈ കൊടുങ്കാറ്റിനെ ഇല്ലാതാക്കാനാണ്. അതിനായാണ് ലോക്ക്ഡൗണും കര്ഫ്യൂവും ക്വാറന്റൈനുമൊക്കെ രാജ്യത്ത് നടപ്പാക്കിയതും. വൈറസിനെ ചെറുക്കുന്നതില് ലാഘവത്വം കാണിച്ച മറ്റു രാജ്യങ്ങള്ക്ക് പറ്റിയ അബദ്ധം ഇന്ത്യക്ക് ഒരു പാഠപുസ്തകമാണ്.
Most read: മുഖത്ത് തൊടില്ല നിങ്ങള്; ഇവ ശീലമാക്കൂ

സമൂഹ വ്യാപനം തടയാന്
കൊറോണ വൈറസിനെ ചെറുക്കാനായി ലോകാരോഗ്യ സംഘടന തന്നെ നിര്ദേശങ്ങള് പുറപ്പെടുവിച്ചിട്ടുണ്ട്. അത്തരം നിര്ദേശങ്ങള് ഒറ്റക്കെട്ടായി പാലിച്ചാല് തന്നെ വൈറസിനെ കെട്ടുകെട്ടിക്കാവുന്നതാണ്.
* സോഷ്യല് ഡിസ്റ്റന്സിങ് അഥവാ സാമൂഹിക അകലം പാലിക്കല്.
* ആള്ക്കൂട്ടങ്ങള് ഒഴിവാക്കല്
* ഐസൊലേഷനിലോ ക്വാറന്റൈനിലോ കഴിയല്
* വ്യക്തി ശുചിത്വം പാലിക്കല്
* രോഗികളുടെ ശരിയായ പരിപാലനം.
* മുന്നൊരുക്കങ്ങള്
* സര്ക്കാര് നിര്ദേശങ്ങള് കര്ശനമായി പാലിക്കുക