For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീണ്ടും വരുമോ കൊറോണ? ശാസ്ത്രജ്ഞര്‍ പറയുന്നത്

|
Coronavirus Could Become Seasonal Says Scientist

മാനവരാശിയെ ഒന്നടങ്കം ഭീതിയിലാഴ്ത്തി ലോകത്തെ ഞെട്ടിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഓരോ നാളിലും ഭയപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനെ പ്രതിരോധിക്കാനായി മരുന്നുകള്‍ വികസിപ്പിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് ശാസ്ത്ര ലോകം. പ്രതിരോധ നടപടികള്‍ക്കിടയിലും കൊവിഡ് 18 ബാധിച്ച് മരിക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചു വരികയാണ്. ഈ ആശങ്കകള്‍ക്കിടയിലും ഒട്ടും സന്തോഷകരമല്ലാത്ത വാര്‍ത്തയാണ് ശാസ്ത്രജ്ഞരുടെ ഭാഗത്തുനിന്നു ഉയരുന്നത്.

Most read: കൊറോണ വൈറസിന്റെ ശക്തി എത്രനേരം ?Most read: കൊറോണ വൈറസിന്റെ ശക്തി എത്രനേരം ?

വീണ്ടും വരുമോ കൊറോണ? ശാസ്ത്രജ്ഞര്‍ പറയുന്നത്

വീണ്ടും വരുമോ കൊറോണ? ശാസ്ത്രജ്ഞര്‍ പറയുന്നത്

കൊറോണ വൈറസ് ഒരു സീസണല്‍ വൈറസ് ആകാന്‍ സാധ്യതയുണ്ടെന്നാണ് യു.എസിലെ ശാസ്ത്രജ്ഞരുടെ അഭിപ്രായം. പകര്‍ച്ചവ്യാധികളെക്കുറിച്ച് ഗവേഷണം നടത്തുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിലെ ശാസ്ത്രജ്ഞന്‍ ആന്റണി ഫൗസിയാണ് ഒരു ബ്രീഫിങ്ങില്‍ തന്റെ വാദം പങ്കുവച്ചത്. ശൈത്യകാലം ആരംഭിക്കുന്ന തെക്കന്‍ അര്‍ദ്ധഗോളത്തില്‍ വൈറസ് വേരൂന്നാന്‍ തുടങ്ങിയിരിക്കുന്നു എന്നാണ് അദ്ധേഹത്തിന്റെ പക്ഷം.

വീണ്ടും വരുമോ കൊറോണ? ശാസ്ത്രജ്ഞര്‍ പറയുന്നത്

വീണ്ടും വരുമോ കൊറോണ? ശാസ്ത്രജ്ഞര്‍ പറയുന്നത്

പുതിയ കൊറോണ വൈറസ് കാലാനുസൃതമായി തിരിച്ചെത്താനുള്ള ശക്തമായ സാധ്യതയുണ്ടെന്നും ഇതിനെതിരേയുള്ള വാക്‌സിനും ഫലപ്രദമായ ചികിത്സയും എത്രയും വേഗം കണ്ടെത്തേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 'ഞങ്ങള്‍ ഇപ്പോള്‍ കാണാന്‍ തുടങ്ങുന്നത്.. ദക്ഷിണാഫ്രിക്കയിലും തെക്കന്‍ അര്‍ദ്ധഗോള രാജ്യങ്ങളിലും, അവരുടെ ശൈത്യകാലത്തിലേക്ക് കടക്കുമ്പോഴാണ് വൈറസ് കേസുകള്‍ പ്രത്യക്ഷപ്പെടുന്നത്'' അദ്ദേഹം പറഞ്ഞു.

Most read:കൊറോണയ്ക്കും മുമ്പ് ലോകം വിറപ്പിച്ചവര്‍Most read:കൊറോണയ്ക്കും മുമ്പ് ലോകം വിറപ്പിച്ചവര്‍

വീണ്ടും വരുമോ കൊറോണ? ശാസ്ത്രജ്ഞര്‍ പറയുന്നത്

വീണ്ടും വരുമോ കൊറോണ? ശാസ്ത്രജ്ഞര്‍ പറയുന്നത്

''വാസ്തവത്തില്‍, അവ വീണ്ടും ബാധിക്കാമെന്നതിനാല്‍ നമ്മള്‍ നേരിടാന്‍ തയ്യാറായി ഇരിക്കേണ്ടതുണ്ട്. ഒരു വാക്‌സിന്‍ വികസിപ്പിക്കുന്നതിലും അത് വേഗത്തില്‍ പരിശോധിക്കുന്നതിലും പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അതിനാല്‍ അടുത്ത ഘട്ടത്തില്‍ ഒരു വാക്‌സിന്‍ ലഭ്യമാകും.' മനുഷ്യനില്‍ പരീക്ഷിച്ച രണ്ട് വാക്‌സിനുകള്‍ നിലവില്‍ ഉണ്ട്. ഒന്ന് അമേരിക്കയിലും മറ്റൊന്ന് ചൈനയിലും. അവ വിന്യസിക്കാന്‍ ഒരു വര്‍ഷം മുതല്‍ ഒന്നര വര്‍ഷം വരെ എടുത്തേക്കാം. ഇത് ഇപ്പോള്‍ അവസാനിപ്പിക്കുന്നതില്‍ നമ്മള്‍ വിജയിച്ചേക്കാം, പക്ഷേ മറ്റൊരു വൈറസ് പകര്‍ച്ചയ്ക്ക് നമ്മള്‍ തയ്യാറാകേണ്ടതുണ്ട്,' ഫൗസി ഉപസംഹരിച്ചു.

വീണ്ടും വരുമോ കൊറോണ? ശാസ്ത്രജ്ഞര്‍ പറയുന്നത്

വീണ്ടും വരുമോ കൊറോണ? ശാസ്ത്രജ്ഞര്‍ പറയുന്നത്

ചൂടുള്ളതും ഈര്‍പ്പമുള്ളതുമായ അവസ്ഥകളേക്കാള്‍ തണുത്ത കാലാവസ്ഥയിലാണ് വൈറസ് പിടിമുറുക്കുന്നത് എന്നാന്ന് ഫൗസിയുടെ അഭിപ്രായം. സമീപകാല ചൈനീസ് ഗവേഷണ പ്രബന്ധങ്ങളും മറ്റും ഇതുതന്നെയാണ് സൂചിപ്പിക്കുന്നതും. തണുത്ത കാലാവസ്ഥയില്‍ ശ്വസന തുള്ളികള്‍ കൂടുതല്‍ നേരം വായുവില്‍ തുടരുന്നുവെന്നും തണുത്ത കാലാവസ്ഥ പ്രതിരോധശേഷിയെ ദുര്‍ബലപ്പെടുത്തുന്നുവെന്നതും ഇതിന് ആക്കം കൂട്ടുന്നു.

Most read:കൊറോണയെ മുന്‍കൂട്ടി പ്രവചിച്ചോ ഇവര്‍ ?Most read:കൊറോണയെ മുന്‍കൂട്ടി പ്രവചിച്ചോ ഇവര്‍ ?

വീണ്ടും വരുമോ കൊറോണ? ശാസ്ത്രജ്ഞര്‍ പറയുന്നത്

വീണ്ടും വരുമോ കൊറോണ? ശാസ്ത്രജ്ഞര്‍ പറയുന്നത്

മറ്റൊരു വസ്തുത, ചൂടുള്ള പ്രതലങ്ങളില്‍ വൈറസുകള്‍ കൂടുതല്‍ വേഗത്തില്‍ നശിക്കുന്നു എന്നതാണ്. കാരണം കൊഴുപ്പിന്റെ ഒരു സംരക്ഷിത പാളി വേഗത്തില്‍ വരണ്ടുപോകുന്നു. എന്നാല്‍ അണുബാധ നിരക്ക് കുറച്ചാല്‍ വൈറസ് ഇല്ലാതാകുമെന്ന് അര്‍ത്ഥമാക്കുന്നുമില്ല. ലോകത്ത് ഇതുവരെ കൊവിഡ് 19 ബാധിച്ച് മരിച്ചവര്‍ 23000 കവിഞ്ഞു, അഞ്ച് ലക്ഷത്തിലധികം പേര്‍ രോഗ ബാധിതരുമായിട്ടുണ്ട്.

English summary

Coronavirus Could Become Seasonal Says Scientist

There is a strong chance the new coronavirus could return in seasonal cycles. Here's what the US scientist said about coronavirus.
Story first published: Friday, March 27, 2020, 9:38 [IST]
X
Desktop Bottom Promotion