For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സോപ്പും ബ്രഷുമായി ചിമ്പാന്‍സിയുടെ തുണിയലക്കല്‍

|

ചിമ്പാന്‍സിയും മനുഷ്യരും തമ്മിലുള്ള ഒരുപാട് സാമ്യതകള്‍ നിരവധി പഠനങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട്. വിവിധ പഠനങ്ങള്‍ അവര്‍ വിദഗ്ധരും കഴിവുള്ളവരുമാണെന്നും കണ്ടെത്തിയിട്ടുണ്ട്. മനുഷ്യര്‍ ചെയ്യുന്ന പല കാര്യങ്ങളും അവര്‍ കണ്ടുപഠിച്ചു ചെയ്യുന്നു. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇപ്പോള്‍ വീഡിയോ വഴി ലോകം കണ്ടുകൊണ്ടിരിക്കുന്നത്. ചൈനയിലെ ഒരു മൃഗശാലയിലാണ് സംഭവം. മനുഷ്യരെ പോലെ തന്നെ സോപ്പും ബ്രഷുമൊക്കെയായി തുണി അലക്കുന്ന വിരുതമായ ഒരു ചിമ്പാന്‍സിയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.

Clever Chimpanzee Was Filmed Washing Clothes At a Zoo In China

തെക്കുപടിഞ്ഞാറന്‍ ചൈനയിലെ ചോങ്കിംഗിലെ ലെഹെ ലെഡു തീം പാര്‍ക്കില്‍ താമസിക്കുന്ന യുഹുയി എന്ന 18 കാരനായ ചിമ്പാന്‍സി 30 മിനിറ്റോളം അതിന്റെ സൂക്ഷിപ്പുകാരന്റെ ടി-ഷര്‍ട്ട് ഒരു ബാര്‍ സോപ്പും ബ്രഷും ഉപയോഗിച്ച് കഴുകുന്നതാണ് സംഭവം.

താന്‍ തുണി അലക്കുന്നത് യുഹുയി നിരീക്ഷിച്ചുകൊണ്ടിരിക്കുന്നത് പതിവായിരുന്നു. എന്താണ് ഇതിലൂടെ യുഹുയി ഉദ്ദേശിക്കുന്നതെന്നറിയാന്‍ തന്റെ ടി-ഷര്‍ട്ടും സോപ്പും ബ്രഷും അവിടെ വച്ച് താന്‍ മാറിയിരുന്നു നിരീക്ഷിച്ചുവെന്നും യുഹുയിയുടെ മേല്‍നോട്ടക്കാരനായ സൂ സാക്ഷ്യപ്പെടുത്തി. മിടുക്കനും നിരീക്ഷകനുമായ ചിമ്പാന്‍സി ഈ ജോലി കൃത്യമായി നിര്‍വഹിക്കുകയായിരുന്നു. തന്റെ സൂക്ഷിപ്പുകാരന്‍ ചെയ്തിരുന്നത് അതുപോലെതന്നെ നമ്മുടെ വിരുതനായ ചിമ്പാന്‍സിയും ചെയ്തു. യുഹുയി തുണി കഴുകുന്നത് നോക്കി മറ്റൊരു ചിമ്പാന്‍സി സമീപത്തായി സ്ഥാനം പിടിച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം.

സൂ ചിമ്പാന്‍സിയെ ഒന്നും പഠിപ്പിച്ചിരുന്നില്ലെങ്കിലും യുഹുയി തന്റെ നിരീക്ഷണത്തിലൂടെ തുണിയലക്കല്‍ മനസിലാക്കിയെടുക്കുകയായിരുന്നു. ചിമ്പാന്‍സികളും മനുഷ്യരും ഒരേ ഇനത്തില്‍ നിന്ന് ഉത്ഭവിച്ചവരാണ്. അവരുടെ ഡി.എന്‍.എയുടെ 96 ശതമാനവും മനുഷ്യരുമായി സാമ്യമുള്ളതാണ്. യുഹുയി തുണി അലക്കുന്ന അസാധാരണ വീഡിയോ ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലാകാന്‍ അധികസമയം വേണ്ടിവന്നില്ല.

English summary

Clever Chimpanzee Was Filmed Washing Clothes At a Zoo In China

Here is the viral video of a chimpanzee washing clothes at zoo in china. Know more.
Story first published: Wednesday, December 11, 2019, 13:48 [IST]
X
Desktop Bottom Promotion