For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുതുവർഷം ദാരിദ്ര്യത്തിലേക്ക് എത്തിക്കുന്നവ ഇതാണ്

|

പുതുവർഷം വളരെ നല്ല രീതിയിൽ തന്നെ മുന്നോട്ട് പോവണം എന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. ലോകത്തിന്‍റെ ഏത് ഭാഗത്തായാലും ഭാഗ്യവും സന്തോഷവും കൊണ്ട് വരണം എന്നു തന്നെയാണ് നാം എല്ലാവരും പുതുവർഷത്തിൽ ആഗ്രഹിക്കുന്നത്. എന്നാൽ പലപ്പോഴും ഇത്തരം കാര്യങ്ങൾക്ക് പിന്നിൽ ചില വിശ്വാസങ്ങളും ഉണ്ട്. ഇന്ത്യയിൽ മാത്രമല്ല ലോകത്തിന്‍റെ പല ഭാഗത്തും പുതുവർഷം ആഘോഷിക്കുമ്പോൾ പല വിധത്തിലുള്ള വിശ്വാസങ്ങളും നിലനിൽക്കുന്നുണ്ട്.

Most read: ഭർത്താവിനോടൊപ്പം സഹോദരൻമാരേയും വിവാഹം കഴിക്കണംMost read: ഭർത്താവിനോടൊപ്പം സഹോദരൻമാരേയും വിവാഹം കഴിക്കണം

പുതുവർഷ ദിനത്തിൽ ദാരിദ്ര്യവും നിർഭാഗ്യവും കൊണ്ട് വരുന്ന ചില കാര്യങ്ങള്‍ ഉണ്ട് എന്ന് വിശ്വസിക്കുന്നവരാണ് ചൈനക്കാർ. ചൈനയിലെ പുതുവർഷം എങ്ങനെ ആഘോഷിക്കുന്നുണ്ട് എന്നതിലുപരി അവർക്ക് നിഷിദ്ധമായ ചില കാര്യങ്ങൾ ഉണ്ട്. അവ എന്തൊക്കെയെന്ന് പലർക്കും അറിയുകയില്ല. ചൈനീസ് വിശ്വാസ പ്രകാരം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ പതുവർഷവുമായി ബന്ധപ്പെട്ട് ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

മരുന്നുകൾ ഉപോഗിക്കുന്നത്

മരുന്നുകൾ ഉപോഗിക്കുന്നത്

മരുന്നുകൾ പുതുവർഷ ദിനത്തിൽ ഉപയോഗിക്കുന്നത് നല്ലതല്ല എന്നതാണ് ഒരു വിശ്വാസം. കാരണം പുതുവർഷ ദിനത്തില്‍ മരുന്ന് കഴിക്കുന്നതിലൂടെ അത് പലപ്പോഴും ആ വർഷം മുഴുവൻ മരുന്ന് കഴിക്കുന്നതിനും രോഗത്തിനും കാരണമാകുന്നുണ്ട് എന്നാണ് വിശ്വാസം. എന്നാൽ ചിലയിടങ്ങളിൽ മരുന്ന് സ്ഥിരമായി കഴിക്കുന്നവർ തങ്ങളുടെ മരുന്ന് പെട്ടി പൊട്ടിച്ച് കളയാറുണ്ട്. അല്ലാത്ത പക്ഷം നിങ്ങളില്‍ രോഗം വിടാതെ പിന്തുടരും എന്നാണ് വിശ്വാസം.

മാലിന്യം കളയുന്നത്

മാലിന്യം കളയുന്നത്

വീട് വൃത്തിയാക്കി മാലിന്യം കളയുന്നത് ഭാഗ്യത്തെ പുറത്ത് കളയുന്നത് പോലെയാണ് എന്നാണ് വിശ്വാസം. നിങ്ങളുടെ വീട്ടിലുള്ള ഭാഗ്യത്തെ പുറത്തേക്ക് അടിച്ച് വാരി കളയുന്നതാണ് ഇതിലൂടെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ പുതുവർഷ ദിനത്തിൽ ചൈനക്കാർ ചെയ്യുന്നില്ല. ഇത് നിങ്ങളുടെ ആ വർഷത്തെ ഭാഗ്യത്തെ പൂർണമായും കളയുന്നു എന്നാണ് വിശ്വാസം.

 കഞ്ഞി കുടിക്കില്ല, മാംസവും ഉപയോഗിക്കില്ല

കഞ്ഞി കുടിക്കില്ല, മാംസവും ഉപയോഗിക്കില്ല

ഒരിക്കലും ചൈനക്കാർ പുതുവർഷ ദിനത്തിൽ രാവിലെ കഞ്ഞി കുടിക്കില്ല. ഇത് പാവപ്പെട്ടവരുടെ പ്രഭാതഭക്ഷണമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഇത് പണക്കാരേയും പാവപ്പെട്ടവരാക്കും എന്നാണ് വിശ്വാസം. മാത്രമല്ല ഒരിക്കലും മാംസവും ഭക്ഷണത്തില്‍ അന്നത്തെ ദിവസം ഉപയോഗിക്കുകയില്ല. ഇത് വളരെയധികം മോശമായാണ് കണക്കാക്കുന്നത്. ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കേണ്ടതായുണ്ട്. അല്ലെങ്കിൽ ദാരിദ്ര്യം വർദ്ധിക്കുന്നു എന്നാണ് വിശ്വാസം.

മുടിയും വസ്ത്രവും കഴുകില്ല

മുടിയും വസ്ത്രവും കഴുകില്ല

ഒരു കാരണവശാലും മുടിയും വസ്ത്രവും കഴുകില്ല എന്നുള്ളതാണ് മറ്റൊരു കാര്യം. പുതുവർഷ ദിനത്തിൽ മാത്രമല്ല അടുത്ത ദിവസവും ഇതേ രീതി തന്നെയാണ് ഇവർ പിന്തുടരുന്നത്. കാരണം ചൈനീസ് ദേവതയായ സുഷെന്‍റെ ജന്മ ദിനമായാണ് ഈ ദിവസം കണക്കാക്കുന്നത്. ഇവർ ജലദേവതയായതു കൊണ്ട് തന്നെ ഒരു കാരണവശാലും ദേഹവും മുടിയും ഈ രണ്ട് ദിവസവും കഴുകുകയില്ല. മാത്രമല്ല മുടി കഴുകിയാൽ അത് നിങ്ങളെ ദാരിദ്ര്യത്തിലേക്ക് എത്തിക്കും എന്നാണ് വിശ്വാസം.

സൂചിയും നൂലും ഉപയോഗിക്കില്ല

സൂചിയും നൂലും ഉപയോഗിക്കില്ല

ഒരിക്കലും സൂചിയും നൂലും ഉപയോഗിച്ച് ഒരു പണിയും പുതുവർഷ ദിനത്തിൽ ചെയ്യാൻ പാടുള്ളതല്ല. ഇത് പലപ്പോഴും അപകടങ്ങൾ ഉണ്ടാക്കും എന്നാണ് ചൈനക്കാരുടെ വിശ്വാസം. മറ്റുള്ളവരെ ദ്രോഹിക്കുന്ന തരത്തില്‍ ഒരു തരത്തിലുള്ള കാര്യവും ചെയ്യരുത് എന്നുള്ളതാണ് പ്രധാനപ്പെട്ട കാര്യം. ഇത് നിങ്ങൾക്ക് പ്രതിസന്ധികൾ ഉണ്ടാക്കുന്നു എന്നാണ് വിശ്വാസം. അതുകൊണ്ട് വളരെയധികം ശ്രദ്ധിച്ച് മാത്രമേ ഇത്തരം കാര്യങ്ങള്‍ പുതുവർഷ ദിനത്തിൽ ചെയ്യാൻ പാടുകയുള്ളൂ.

വിവാഹിതയായ പെൺകുട്ടി

വിവാഹിതയായ പെൺകുട്ടി

ഒരിക്കലും വിവാഹിതയായ പെൺകുട്ടി പുതുവത്സര ദിനത്തില്‍ തന്‍റെ മാതാപിതാക്കളഎ കാണാൻ വരാൻ പാടില്ല എന്നാണ് മറ്റൊരു വിശ്വാസം. ഇത് രക്ഷിതാക്കൾക്ക് മോശം അവസ്ഥകൾ ഉണ്ടാക്കും എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ വിവാഹിതരായവർ ഒരിക്കലും പുതുവർഷ ദിനത്തിൽ സ്വന്തം വീട്ടിലേക്ക് മടങ്ങി വരുകയില്ല.

കുട്ടികളെ കരയാൻ അനുവദിക്കില്ല

കുട്ടികളെ കരയാൻ അനുവദിക്കില്ല

ഒരു കാരണവശാലും പുതുവർഷ ദിനത്തിൽ കുട്ടികളെ കരയാൻ അനുവദിക്കുകയില്ല. ഇത് വീട്ടിലേക്ക് നിർഭാഗ്യം കൊണ്ട് വരും എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ കുട്ടികളെ എപ്പോഴും സന്തോഷത്തിൽ തന്നെ വെക്കുന്നതിനാണ് ഓരോ രക്ഷിതാക്കളും ശ്രദ്ധിക്കുന്നത്.

 പൊട്ടുന്ന വസ്തുക്കൾ

പൊട്ടുന്ന വസ്തുക്കൾ

പലപ്പോഴും പൊട്ടുന്ന വസ്തുക്കൾ നിങ്ങളുടെ വീട്ടിൽ ഉണ്ടെങ്കിൽ അതെല്ലാം വളരെയധികം ശ്രദ്ധയോടെ എടുത്ത് വെക്കുന്നതിന് ശ്രദ്ധിക്കണം. നിങ്ങളുടെ വരാൻ പോവുന്ന വർഷവും വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യാനാണ് ശ്രദ്ധിക്കേണ്ടത് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. എന്ത് അപകടവും വന്നാൽ അതിനെ പ്രതിരോധിക്കുന്നതിന് സാധിക്കും എന്നാണ് ഇതിലൂടെ അര്‍ത്ഥമാക്കുന്നത്.

 ആശുപത്രി സന്ദർശനം ഇല്ല

ആശുപത്രി സന്ദർശനം ഇല്ല

ആശുപത്രി സന്ദർശനം പുതുവർഷ ദിനത്തിൽ ഇവർ നടത്തുകയില്ല. പിന്നീട് ആ വർഷം മുഴുവൻ നിങ്ങൾ ആശുപത്രിയിൽ ആവും എന്നാണ് കാണിക്കുന്നത്. അതുകൊണ്ട് എത്ര വലിയ രോഗം വന്നാലും ചൈനയിലെ പുതുവർഷ ദിനത്തിൽ ആരും ആശുപത്രിയിൽ പോവുകയില്ല.

English summary

Chinese New Year Taboos and Superstitions

Here in this article we are discussing about the Chinese new year taboos and superstitions. Take a look.
Story first published: Saturday, December 28, 2019, 12:03 [IST]
X
Desktop Bottom Promotion