For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചാണക്യനീതി; ആര്‍ക്കുവേണ്ടിയും ഈ 4 കാര്യങ്ങള്‍ വിട്ടുകളയരുത്, പിന്നീട്‌ പശ്ചാത്തപിക്കേണ്ടിവരും

|

മനുഷ്യജീവിതം സുഗമവും വിജയകരവുമാക്കുന്നതിന് ചാണക്യന്‍ നിരവധി നയങ്ങള്‍ നല്‍കിയിട്ടുണ്ട്. ഈ നയങ്ങള്‍ പിന്തുടര്‍ന്നാല്‍ നിങ്ങളുടെ ജീവിതത്തിലെ പല പ്രശ്നങ്ങളില്‍ നിന്നും മുക്തി നേടാന്‍ കഴിയും. മികച്ച പണ്ഡിതനും എല്ലാ വിഷയങ്ങളും അറിവുള്ള മഹാ ജ്ഞാനിയുമായിരുന്നു ചാണക്യന്‍. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്നും പ്രസക്തമാണ്. അദ്ദേഹത്തിന്റെ ചിന്തകള്‍ ചാണക്യനീതി എന്ന പുസ്തകത്തില്‍ അദ്ദേഹം എഴുതിവച്ചിട്ടുണ്ട്.

Also read: ഫെബ്രുവരി മാസഫലം: മേടം - മീനം, 12 രാശിക്കും ഫെബ്രുവരി മാസത്തില്‍ തൊഴില്‍, സാമ്പത്തിക ഫലംAlso read: ഫെബ്രുവരി മാസഫലം: മേടം - മീനം, 12 രാശിക്കും ഫെബ്രുവരി മാസത്തില്‍ തൊഴില്‍, സാമ്പത്തിക ഫലം

മറ്റുള്ളവരുടെ വിജയത്തില്‍ അസൂയപ്പെടുന്ന ഒരാള്‍ക്ക് ഒരിക്കലും ജീവിതത്തില്‍ സന്തോഷിക്കാന്‍ കഴിയില്ലെന്ന് ചാണക്യന്‍ പറയുന്നു. ജീവിതത്തില്‍ സന്തോഷവാനായിരിക്കാനും അല്ലെങ്കില്‍ വിജയിച്ച ഒരു വ്യക്തിയാകാനും ചില കാര്യങ്ങള്‍ നമ്മള്‍ പാലിക്കണമെന്ന് ചാണക്യന്‍ പറയുന്നു. മെച്ചപ്പെട്ട ജീവിതത്തിന് ചാണക്യന്റെ തന്ത്രങ്ങള്‍ വളരെ ഉപയോഗപ്രദമാണെന്ന് കണക്കാക്കപ്പെടുന്നു. അവ പിന്തുടരുന്ന ഒരാള്‍ ജീവിതത്തില്‍ ഒരിക്കലും അസ്വസ്ഥനാകില്ല.

ഈ 4 കാര്യങ്ങള്‍ ഒരിക്കലും വിട്ടുകളയരുത്

ഈ 4 കാര്യങ്ങള്‍ ഒരിക്കലും വിട്ടുകളയരുത്

ചാണക്യന്റെ നയങ്ങള്‍ എല്ലായ്‌പ്പോഴും പ്രശ്‌നങ്ങളില്‍ നിന്ന് കരകയറാനുള്ള ഒരു വഴി നിര്‍ദ്ദേശിക്കുന്നു. മറ്റുള്ളവരെ വിജയിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നവനാണ് യഥാര്‍ത്ഥ വിജയിയായ മനുഷ്യനെന്ന് ചാണക്യ നീതിയില്‍ പറയുന്നു. സമ്പത്തിന്റെ ദേവതയായ ലക്ഷ്മീദേവിയും ഇത്തരക്കാരോടൊപ്പം നില്‍ക്കുന്നു. മറ്റുള്ളവരുടെ വിജയത്തില്‍ അസൂയപ്പെടുന്ന ഒരാള്‍ക്ക് ഒരിക്കലും സന്തോഷിക്കാന്‍ കഴിയില്ല, അവന്റെ ലക്ഷ്യം നേടാന്‍ കഴിയില്ല. ജീവിതത്തില്‍ ചില കാര്യങ്ങള്‍ നിങ്ങള്‍ ഒരിക്കലും എന്തിനുവേണ്ടിയും ത്യജിക്കരുതെന്ന് ചാണക്യന്‍ പറയുന്നു. അത്തരം കാര്യങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

സൗഹൃദം

സൗഹൃദം

നിങ്ങളെപ്പോലെയുള്ള ആളുകളുമായി മാത്രം എപ്പോഴും സൗഹൃദം സ്ഥാപിക്കുക എന്ന് ചാണക്യന്‍ പറയുന്നു. അധികം പ്രശസ്തരായ ആളുകളുമായുള്ള സൗഹൃദം അധികകാലം നിലനില്‍ക്കില്ല. ആടിനും കടുവയ്ക്കും പാമ്പിനും ഒരിക്കലും പരസ്പരം ചങ്ങാത്തം കൂടാന്‍ കഴിയില്ല. വിപരീത സ്വഭാവമുള്ളവരുമായി ഒരിക്കലും ചങ്ങാത്തം കൂടരുത്. സൗഹൃദം സമാന ചിന്താഗതിക്കാരുമായി മാത്രമായിരിക്കണം നിങ്ങളുടെ സൗഹൃദമെന്ന് ചാണക്യന്‍ പറയുന്നു. മറ്റു കാര്യങ്ങള്‍ക്കായി നിങ്ങളുടെ സൗഹൃദം ഒരിക്കലും ത്യജിക്കരുതെന്നും ചാണക്യന്‍ ഉപദേശിക്കുന്നു.

Also read:ശനിയുടെ രാശിയില്‍ ത്രിഗ്രഹയോഗം; മൂന്ന്‌ ഗ്രഹങ്ങളുടെ ശക്തി; 3 രാശിക്ക്‌ സുഖജീവിതം, അപ്രതീക്ഷിത നേട്ടങ്ങള്‍Also read:ശനിയുടെ രാശിയില്‍ ത്രിഗ്രഹയോഗം; മൂന്ന്‌ ഗ്രഹങ്ങളുടെ ശക്തി; 3 രാശിക്ക്‌ സുഖജീവിതം, അപ്രതീക്ഷിത നേട്ടങ്ങള്‍

അറിവ്

അറിവ്

അറിവ് എന്നത് കാമധേനു പശുവിനെപ്പോലെയാണ്. ഓരോ കാലത്തും അത് മനുഷ്യന് അമൃത് നല്‍കുന്നുവെന്ന് ചാണക്യന്‍ പറയുന്നു. അതിനാല്‍ അറിവ് എപ്പോള്‍ എവിടെ കണ്ടാലും അത് നേടാന്‍ ശ്രമിക്കണം. അറിവ് ഒരിക്കലും പാഴാക്കപ്പെടുന്നില്ല. അറിവും രാജകീയതയും ഒരിക്കലും തുല്യമല്ല. ഒരു രാജാവിന് സ്വന്തം രാജ്യത്ത് മാത്രമേ ബഹുമാനം ലഭിക്കൂ. എന്നാല്‍ ഒരു പണ്ഡിതന് ഏത് നാട്ടില്‍ ചെന്നാലും ബഹുമാനം ലഭിക്കും. പ്രതിസന്ധി ഘട്ടങ്ങളില്‍ ഒരു വ്യക്തിയുടെ ഏറ്റവും വലിയ ശക്തിയായി മാറുന്ന ഒരു ശക്തിയാണ് അറിവ്. അതിനാല്‍ അറവ് നേടാനുള്ള അവസരങ്ങള്‍ നിങ്ങള്‍ ത്യജിക്കരുതെന്ന് ചാണക്യന്‍ പറയുന്നു.

അഭിമാനം

അഭിമാനം

ചാണക്യന്റെ അഭിപ്രായത്തില്‍, നിങ്ങള്‍ ഒരിക്കലും അഭിമാനം വിട്ട് കളിക്കരുത്. എപ്പോഴും സമ്പത്തിന് മുകളിലായിരിക്കണം നിങ്ങളുടെ അഭിമാനം. അഭിമാനം വിട്ട് പണത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് വലിയ മണ്ടത്തരമാണ്. സ്വാര്‍ത്ഥ ലാഭത്തിനായി അഭിമാനം മറക്കരുത്. ഇത് ചെയ്യുന്ന ഒരാളുടെ അസ്തിത്വത്തോട് ബഹുമാനം നഷ്ടപ്പെടുമെന്ന് ചാണക്യന്‍ പറയുന്നു. അതിനാല്‍ ഏത് ഘട്ടത്തിലായാലും നിങ്ങളുടെ അഭിമാനം ത്യജിക്കരുതെന്ന് ചാണക്യന്‍ പറയുന്നു.

Also read:ചാണക്യനീതി: ജീവിതത്തില്‍ വരാനിരിക്കുന്ന പ്രശ്‌നങ്ങളെ മുന്‍കൂട്ടി കണ്ട് തടയാം; ഈ 8 കാര്യങ്ങള്‍ ശീലമാക്കൂAlso read:ചാണക്യനീതി: ജീവിതത്തില്‍ വരാനിരിക്കുന്ന പ്രശ്‌നങ്ങളെ മുന്‍കൂട്ടി കണ്ട് തടയാം; ഈ 8 കാര്യങ്ങള്‍ ശീലമാക്കൂ

അനുഭവങ്ങള്‍

അനുഭവങ്ങള്‍

ചാണക്യന്റെ അഭിപ്രായത്തില്‍, മറ്റുള്ളവരുടെ തെറ്റുകളില്‍ നിന്ന് പാഠം പഠിച്ച ഒരാള്‍ക്ക് ജീവിതത്തില്‍ ഒരിക്കലും തോല്‍വി നേരിടേണ്ടി വരില്ല. നിങ്ങള്‍ സ്വയം പരീക്ഷിക്കുകയും പഠിക്കുകയും ചെയ്താല്‍, നിങ്ങളുടെ ആയുര്‍ദൈര്‍ഘ്യം കുറയുകയും പോരാട്ടം വര്‍ദ്ധിക്കുകയും ചെയ്യും. നിങ്ങള്‍ക്ക് വിജയം നേടണമെങ്കില്‍, മറ്റുള്ളവരുടെ അനുഭവങ്ങള്‍ അറിയാന്‍ ശ്രമിക്കുക.

Also read:ഇഷ്ട പങ്കാളിയെ ആകര്‍ഷിച്ച് പ്രണയസാഫല്യം നേടാം: ഈ ദൈവങ്ങളെ ആരാധിച്ചാല്‍ ഫലം ഉറപ്പ്Also read:ഇഷ്ട പങ്കാളിയെ ആകര്‍ഷിച്ച് പ്രണയസാഫല്യം നേടാം: ഈ ദൈവങ്ങളെ ആരാധിച്ചാല്‍ ഫലം ഉറപ്പ്

English summary

Chanakya Niti: True Friend To Knowledge; Do Not Sacrifice These Things To Lead A Successful Life

Chanakya says that some principles will always make a person happy and never sacrifice those things. Take a look.
Story first published: Wednesday, February 1, 2023, 17:07 [IST]
X
Desktop Bottom Promotion