For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കണ്ണടച്ച്‌ ആരെയും വിശ്വസിക്കരുത്‌; യഥാര്‍ത്ഥ സുഹൃത്തിനെ മനസിലാക്കാന്‍ ചാണക്യന്‍ പറയുന്ന 7 കാര്യങ്ങള്‍

|

എല്ലാ ബന്ധങ്ങളേക്കാളും വലുതാണ് സുഹൃത്ബന്ധം എന്ന് പറയപ്പെടുന്നു. ജീവിതത്തിലെ എല്ലാ ബന്ധങ്ങളും നമുക്ക് ജന്മം കൊണ്ട് ലഭിക്കുന്നു. പക്ഷേ ഒരു സൗഹൃത്ബന്ധം നമ്മള്‍ സ്വയം തിരഞ്ഞെടുക്കുന്നതാണ്. എന്നാല്‍ എല്ലാ സുഹൃത്തുക്കളും നിങ്ങളുടെ ഉത്തമ സുഹൃത്ത് ആയിരിക്കില്ല. നിരവധി സുഹൃത് വലയങ്ങള്‍ നിങ്ങള്‍ക്കുണ്ടാകുമെങ്കിലും ചങ്ക് പറിച്ച് തന്ന് കൂടെനില്‍ക്കുന്ന ചുരുക്കം ചിലരേ നിങ്ങള്‍ക്കുണ്ടാകൂ. നിങ്ങളുടെ പ്രതിസന്ധികളില്‍ സഹായത്തിനായി ഉണ്ടാകുന്ന ചിലര്‍ മാത്രമേ കാണൂ. ചാണക്യന്റെ അഭിപ്രായത്തില്‍, ഒരു യഥാര്‍ത്ഥ സുഹൃത്ത് എന്നത് ജീവിതത്തിന്റെ ഏറ്റവും വിലയേറിയ സ്വത്താണ്. സുഹൃത്തുക്കളില്ലാത്ത ഒരു വ്യക്തിയുടെ ജീവിതം പാഴ് ജീവിതമാണ്. ജീവിതത്തില്‍ എല്ലാവര്‍ക്കും സുഹൃത്തുക്കളെ വേണം, എന്നാല്‍ ഒരു ശരിയായ സുഹൃത്ത് ആരാണെന്ന് നിങ്ങള്‍ എങ്ങനെ തിരിച്ചറിയും?

Also read:സൂര്യദോഷം നീക്കാനും ജീവിതാഭിവൃദ്ധിക്കും മകര സംക്രാന്തി നാളില്‍ സൂര്യദേവനെ ഈ വിധം ആരാധിക്കൂAlso read:സൂര്യദോഷം നീക്കാനും ജീവിതാഭിവൃദ്ധിക്കും മകര സംക്രാന്തി നാളില്‍ സൂര്യദേവനെ ഈ വിധം ആരാധിക്കൂ

ചാണക്യന്റെ അഭിപ്രായത്തില്‍, സൗഹൃദം സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നതിന് മുമ്പ് ഒരു വ്യക്തിയെ കുറിച്ച് അല്‍പ്പം അറിയുന്നത് എല്ലായ്‌പ്പോഴും നല്ലതാണ്. ശരിയായ സുഹൃത്തിനെ എങ്ങനെ തിരിച്ചറിയാമെന്ന് ചാണക്യന്‍ പറയുന്നുണ്ട്. മഹാനായ രാഷ്ട്രീയ, സാമ്പത്തിക വിദഗ്ധനായിരുന്നു ചാണക്യന്‍. ജീവിതം വിജയകരവും ശ്രേഷ്ഠവുമാക്കാന്‍ അദ്ദേഹം നിരവധി നയങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഒരു യഥാര്‍ത്ഥ സുഹൃത്തിനെ തിരിച്ചറിയാന്‍ സഹായിക്കുന്ന ഗുണങ്ങള്‍ ചാണക്യ നീതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ചില സാഹചര്യങ്ങളില്‍ നിങ്ങളോടൊപ്പമുള്ളവരാണ് നിങ്ങളുടെ യഥാര്‍ത്ഥ സുഹൃത്തുക്കളെന്ന് ചാണക്യന്‍ പറയുന്നു. ഒരു യഥാര്‍ത്ഥ സുഹൃത്തിന്റെ ഗുണങ്ങള്‍ എന്തൊക്കെയെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

ആവശ്യമുള്ളപ്പോള്‍ ഉപകരിക്കുന്നവര്‍

ആവശ്യമുള്ളപ്പോള്‍ ഉപകരിക്കുന്നവര്‍

ആവശ്യമുള്ളപ്പോള്‍ ഉപകാരപ്പെടുന്നവനാണ് ഒരു ഉത്തമ സുഹൃത്തെന്ന് ചാണക്യന്‍ പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ ജീവിതത്തില്‍ എന്തെങ്കിലും കുഴപ്പം വന്നാല്‍, മോശം സമയത്തും ഒരു ഉത്തമ സുഹൃത്ത് നിങ്ങളെ പിന്തുണയ്ക്കണം. എന്നാല്‍, മിത്രമായി മാറിയ ശത്രുവിനോട് നിങ്ങള്‍ അബദ്ധവശാല്‍ പോലും സഹായം തേടരുതെന്നും ചാണക്യന്‍ പറഞ്ഞിട്ടുണ്ട്. ഇത് നിങ്ങള്‍ക്ക് കൂടുതല്‍ പ്രശ്‌നങ്ങള്‍ വരുത്തിവയ്ക്കും.

അപകടമുണ്ടായാല്‍ സഹായിക്കുന്നവര്‍

അപകടമുണ്ടായാല്‍ സഹായിക്കുന്നവര്‍

അപകടമുണ്ടായാല്‍ സഹായകമാകുന്ന സുഹൃത്താണ് ഏറ്റവും നല്ല സുഹൃത്തെന്ന് ചാണക്യന്‍ പറഞ്ഞിട്ടുണ്ട്. നിങ്ങള്‍ക്കോ നിങ്ങളുടെ കുടുംബത്തിനോ എന്തെങ്കിലും പ്രതിസന്ധിയുണ്ടെങ്കില്‍, അത്തരം സുഹൃത്തുക്കള്‍ നിങ്ങളെ സഹായിക്കും.

Also read:മകരസംക്രാന്തിയില്‍ ഗ്രഹങ്ങളുടെ അത്ഭുത വിന്യാസം; ശുഭയോഗങ്ങള്‍ ഐശ്വര്യം ചൊരിയുന്ന 4 രാശിക്കാര്‍Also read:മകരസംക്രാന്തിയില്‍ ഗ്രഹങ്ങളുടെ അത്ഭുത വിന്യാസം; ശുഭയോഗങ്ങള്‍ ഐശ്വര്യം ചൊരിയുന്ന 4 രാശിക്കാര്‍

ക്ഷാമകാലത്ത് കൂടെനില്‍ക്കുന്നവര്‍

ക്ഷാമകാലത്ത് കൂടെനില്‍ക്കുന്നവര്‍

വീട്ടില്‍ ക്ഷാമമോ ഭക്ഷണത്തിന് ക്ഷാമമോ ഉണ്ടായാല്‍ നിങ്ങളെ സഹായിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ സുഹൃത്തുക്കളാണെന്ന് ചാണക്യ നീതിയില്‍ എഴുതിയിരിക്കുന്നു. ക്ഷാമകാലത്ത് സഹായിക്കുന്നവനാണ് യഥാര്‍ത്ഥ സുഹൃത്ത്. പട്ടിണിക്കാലത്ത് നമുക്കാവശ്യമുള്ള സഹായങ്ങള്‍ ചെയ്ത് കൂടെ നില്‍ക്കുന്ന ഒരാളുണ്ടെങ്കില്‍ അയാളാണ് ഉത്തമ സുഹൃത്തെന്ന് ചാണക്യന്‍ പറയുന്നു.

പ്രതിസന്ധികളില്‍ കൂടെനില്‍ക്കുന്നവര്‍

പ്രതിസന്ധികളില്‍ കൂടെനില്‍ക്കുന്നവര്‍

ജീവിതത്തില്‍ യുദ്ധസമാനമായ സാഹചര്യങ്ങളില്‍ അഥവാ പ്രതിസന്ധികളില്‍ കൂടെനില്‍ക്കുന്നവനാണ് യഥാര്‍ത്ഥ സുഹൃത്തെന്ന് ചാണക്യന്‍ പറയുന്നു. കഷ്ടതയില്‍ ഒരാളെ പിന്തുണയ്ക്കുന്നവനാണ് യഥാര്‍ത്ഥ സുഹൃത്ത്.

Also read:ചാണക്യനീതി; മറ്റുള്ളവരുടെ സങ്കടങ്ങള്‍ അറിയില്ല, ഈ 4 തരം ആളുകളോട് എപ്പോഴും അകലം പാലിക്കണംAlso read:ചാണക്യനീതി; മറ്റുള്ളവരുടെ സങ്കടങ്ങള്‍ അറിയില്ല, ഈ 4 തരം ആളുകളോട് എപ്പോഴും അകലം പാലിക്കണം

രോഗാവസ്ഥയില്‍ കൂടെനില്‍ക്കുന്നവര്‍

രോഗാവസ്ഥയില്‍ കൂടെനില്‍ക്കുന്നവര്‍

ഒരു വ്യക്തിക്ക് എന്തെങ്കിലും ഗുരുതരമായ രോഗമുണ്ടെങ്കില്‍, ആ സമയത്ത് നിങ്ങളെ സഹായിക്കുന്ന ആളുകളെ നിങ്ങളുടെ യഥാര്‍ത്ഥ സുഹൃത്തുക്കളായി കണക്കാക്കാമെന്ന് ചാണക്യന്‍ പറയുന്നു.

ജോലികളില്‍ സഹായിക്കുന്നവര്‍

ജോലികളില്‍ സഹായിക്കുന്നവര്‍

ഏതെങ്കിലും പ്രധാനപ്പെട്ട ജോലിയില്‍ നിങ്ങളെ പിന്തുണയ്ക്കുന്നവരാണ് നിങ്ങളുടെ യഥാര്‍ത്ഥ സുഹൃത്ത്. മരണശേഷം ശ്മശാനത്തിലേക്ക് കൊണ്ടുപോകാന്‍ സഹകരിക്കുന്നവനാണ് യഥാര്‍ത്ഥ സുഹൃത്തെന്ന് ചാണക്യന്‍ പറയുന്നു. അങ്ങനെയുള്ളവരുമായി സൗഹൃദം സ്ഥാപിക്കണമെന്നും അദ്ദേഹം പറയുന്നു.

Also read:സൂര്യ-ബുധ സംയോഗം വരുത്തും ബുധാദിത്യ രാജയോഗം; ഈ 4 രാശിക്ക് ധനനേട്ടവും കീര്‍ത്തിയുംAlso read:സൂര്യ-ബുധ സംയോഗം വരുത്തും ബുധാദിത്യ രാജയോഗം; ഈ 4 രാശിക്ക് ധനനേട്ടവും കീര്‍ത്തിയും

ഇങ്ങനെയുള്ളവരുമായി ഒരിക്കലും ചങ്ങാത്തം കൂടരുത്

ഇങ്ങനെയുള്ളവരുമായി ഒരിക്കലും ചങ്ങാത്തം കൂടരുത്

ഒരാള്‍ എപ്പോഴും തുല്യരുമായി സൗഹൃദത്തിലായിരിക്കണമെന്നും അല്ലാത്തപക്ഷം അത്തരം ബന്ധങ്ങള്‍ പിന്നീട് തകരുമെന്നും ചാണക്യ നിതിയില്‍ പറയുന്നുണ്ട്. ധനികരുമായി ചങ്ങാത്തം കൂടുന്നവര്‍ക്ക് പിന്നില്‍ തീര്‍ച്ചയായും എന്തെങ്കിലും സ്വാര്‍ത്ഥ താല്‍പര്യമുണ്ടാകും. സുഹൃത്തിന്റെ പണം മുതലെടുക്കാന്‍ അവര്‍ ശ്രമിച്ചേക്കാം. അത്തരം വ്യക്തികളോട് നിങ്ങള്‍ ജാഗ്രത പാലിക്കണം. ചാണക്യ നയമനുസരിച്ച്, ഒരാള്‍ ഒരിക്കലും വിപരീത സ്വഭാവമുള്ള ഒരാളുമായി സൗഹൃദം സ്ഥാപിക്കരുത്. കാരണം പാമ്പിനും ആടിനും കടുവയ്ക്കും ഒരിക്കലും പരസ്പരം ചങ്ങാത്തം കൂടാന്‍ കഴിയില്ല. ഒരു സുഹൃത്തിനെയും ഒരിക്കലും അന്ധമായി വിശ്വസിച്ച് സ്വകാര്യ രഹസ്യങ്ങള്‍ പങ്കുവയ്ക്കരുതെന്ന് ചാണക്യന്‍ പറയുന്നു. കാരണം ബന്ധം വഷളാകുമ്പോള്‍, അവര്‍ നിങ്ങളുടെ രഹസ്യങ്ങള്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ പരസ്യപ്പെടുത്തിയേക്കാം. നിങ്ങളുടെ മുഖത്ത് നോക്കി നിങ്ങളെ പുകഴ്ത്തുന്ന ആളുകളോട് ജാഗ്രത പാലിക്കണമെന്നും ചാണക്യന്‍ പറയുന്നുണ്ട്.

യഥാര്‍ത്ഥ സുഹൃത്തിനെ തിരിച്ചറിയുന്നത് ഇങ്ങനെ

യഥാര്‍ത്ഥ സുഹൃത്തിനെ തിരിച്ചറിയുന്നത് ഇങ്ങനെ

നിങ്ങളുടെ മോശം സമയങ്ങളില്‍ നിസ്വാര്‍ത്ഥമായി നിങ്ങളോടൊപ്പം നില്‍ക്കുന്നവനാണ് ഒരു യഥാര്‍ത്ഥ സുഹൃത്ത്. അതുകൊണ്ട് ഏതെങ്കിലും വ്യക്തിയെ നിങ്ങളുടെ സുഹൃത്താക്കുന്നതിന് മുമ്പ്, അവരെ ശരിയായി പരിശോധിക്കുക. അവന്‍ നിങ്ങളുമായി ചങ്ങാത്തം കൂടുന്നത് അവന്റെ സ്വാര്‍ത്ഥത നിറവേറ്റാന്‍ വേണ്ടിയാണോ എന്ന് നോക്കുക. നിങ്ങളുടെ സങ്കടങ്ങളില്‍ അവന്‍ നിങ്ങളെ പിന്തുണയ്ക്കുന്നില്ലെങ്കില്‍, അവന്‍ നിങ്ങളുടെ യഥാര്‍ത്ഥ സുഹൃത്തല്ലെന്ന് മനസ്സിലാക്കുക.

Also read:ചാണക്യനീതി; ഈ 4 രീതിയില്‍ സമ്പാദിച്ച പണം അധികകാലം നിലനില്‍ക്കില്ല, ആവശ്യത്തിന് ഉപകരിക്കില്ലAlso read:ചാണക്യനീതി; ഈ 4 രീതിയില്‍ സമ്പാദിച്ച പണം അധികകാലം നിലനില്‍ക്കില്ല, ആവശ്യത്തിന് ഉപകരിക്കില്ല

English summary

Chanakya Niti Tips To Identify A Good Friend in Malayalam

Let us know from Chanakya Niti that what is the identity of true friends. Take a look.
X
Desktop Bottom Promotion