For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചാണക്യനീതി; മുജ്ജന്‍മ പുണ്യഫലത്താല്‍ ഈ ജന്‍മത്തില്‍ ഒരു വ്യക്തിക്ക് ലഭിക്കുന്ന സുഖങ്ങള്‍

|

ഒരോ മനുഷ്യരും ഇപ്പോള്‍ അനുഭവിക്കുന്ന സന്തോഷവും ദുഃഖവും മുന്‍ ജന്മത്തിലെ കര്‍മ്മങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനിക്കുന്നത് എന്ന് വിശ്വസിക്കപ്പെടുന്നു. മുന്‍ ജന്മത്തിലെ കര്‍മ്മങ്ങള്‍ക്കനുസരിച്ച്, ഈ ജന്‍മത്തിലെ നിങ്ങളുടെ വിധി ജനന സമയത്ത് തന്നെ എഴുതപ്പെട്ടിരിക്കുന്നു.

Most read: വീടിന്റെ അടുക്കളയ്ക്ക് വാസ്തുപ്രകാരം ഈ നിറം നല്‍കൂ; ഭാഗ്യം ആകര്‍ഷിച്ചു വരുത്താംMost read: വീടിന്റെ അടുക്കളയ്ക്ക് വാസ്തുപ്രകാരം ഈ നിറം നല്‍കൂ; ഭാഗ്യം ആകര്‍ഷിച്ചു വരുത്താം

കഴിഞ്ഞ ജന്മത്തിലെ പുണ്യത്താല്‍ വര്‍ത്തമാനകാല ജീവിതത്തില്‍ ഒരു വ്യക്തിക്ക് ചില പ്രത്യേക കാര്യങ്ങള്‍ ലഭിക്കുമെന്ന് ചാണക്യ നിതിയില്‍ പറയുന്നുണ്ട്. മനുഷ്യ ജീവിതത്തെ ബാധിക്കുന്ന നിരവധി കാര്യങ്ങള്‍ പ്രതിപാദിച്ചിരിക്കുന്ന ഗ്രന്ഥമാണ് ചാണക്യനീതി. പണ്ടുകാലത്ത് എഴുതിവച്ചതാണെങ്കില്‍ പോലും ഇതിലെ വാക്കുകള്‍ ഇന്നും പ്രസക്തമാണ്. ചാണക്യനീതിയുടെ രണ്ടാം അധ്യായത്തില്‍ മുജ്ജന്‍മത്തില്‍ ചെയ്ത സല്‍കര്‍മ്മങ്ങള്‍ക്ക് അനുസരിച്ച് ഈ ജന്‍മത്തില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ആറുതരം സന്തോഷങ്ങളെപ്പറ്റി പറഞ്ഞിട്ടുണ്ട്. ചാണക്യനീതിയില്‍ പറയുന്ന ആ കാര്യങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ഭക്ഷണം

ഭക്ഷണം

നല്ല ഭക്ഷണം ലഭിക്കുന്നത് മെച്ചപ്പെട്ട ജീവിതത്തിന്റെ ലക്ഷണമാണ്. ഭാഗ്യശാലികള്‍ക്ക് മാത്രമേ ജീവിതത്തില്‍ നല്ല ഭക്ഷണം കഴിക്കാന്‍ ലഭിക്കൂ. നിങ്ങള്‍ കഴിക്കാന്‍ ആഗ്രഹിക്കുന്നതെന്തും നിങ്ങള്‍ക്ക് ലഭിക്കുമ്പോള്‍, അതിലും വലിയ സന്തോഷം മറ്റൊന്നില്ല. മുജ്ജന്‍മ പുണ്യത്തില്‍ നിന്നാണ് ഒരു വ്യക്തിക്ക് അന്നത്തിനുള്ള ഭാഗ്യം കൈവരുന്നതെന്ന് ചാണക്യന്‍ പറയുന്നു

ദഹന ശക്തി

ദഹന ശക്തി

നല്ല ഭക്ഷണം കിട്ടിയാല്‍ മാത്രം പോരാ, അത് ദഹിപ്പിക്കാനുള്ള ശക്തിയും ശരീരത്തിന് വേണം. നല്ല ഭക്ഷണം നിങ്ങള്‍ക്ക് പണം നല്‍കിയാല്‍ ലഭിക്കും. എന്നാല്‍ ആഗ്രഹിച്ചാലും കഴിക്കാന്‍ പറ്റാത്ത അവസ്ഥയാണ് പ്രശ്‌നമാകുന്നത്. ഉദാഹരണത്തിന്, ഒരു രോഗിക്ക് ഒരിക്കലും അവര്‍ ആഗ്രഹിക്കുന്ന നല്ല ഭക്ഷണം കഴിക്കാന്‍ കഴിയില്ല. മുജ്ജന്‍മത്തില്‍ ചെയ്ത സല്‍പ്രവൃത്തികളുടെ ഫലമായേ ഒരു വ്യക്തിക്ക് ഈ ഗുണം ലഭിക്കുകയുള്ളൂവെന്ന് ചാണക്യന്‍ പറയുന്നു.

Most read:വാഹനയോഗത്തിന്റെ സൗഭാഗ്യം; 2023ല്‍ വാഹനം വാങ്ങാന്‍ യോഗമുള്ള 5 രാശിക്കാര്‍ ഇവര്‍Most read:വാഹനയോഗത്തിന്റെ സൗഭാഗ്യം; 2023ല്‍ വാഹനം വാങ്ങാന്‍ യോഗമുള്ള 5 രാശിക്കാര്‍ ഇവര്‍

നല്ല ജീവിതപങ്കാളി

നല്ല ജീവിതപങ്കാളി

നല്ലൊരു ജീവിതപങ്കാളിയെ കണ്ടെത്തുന്നതാണ് ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം. ബുദ്ധിമാനും സദ്ഗുണസമ്പന്നനുമായ ജീവിതപങ്കാളി ഉള്ളവര്‍ക്ക് ഭാഗ്യം ലഭിക്കും. മുന്‍ ജന്മത്തില്‍ സ്ത്രീകളെ അനാദരിച്ചവരുടെ ഈ ജന്‍മത്തിലെ ദാമ്പത്യജീവിതം എപ്പോഴും കുഴപ്പത്തിലായിരിക്കുമെന്ന് ചാണക്യന്‍ പറയുന്നു.

പണത്തിന്റെ ശരിയായ ഉപയോഗം

പണത്തിന്റെ ശരിയായ ഉപയോഗം

സമ്പന്നനാകുക മാത്രമല്ല, പണം എങ്ങനെ ശരിയായി വിനിയോഗിക്കണമെന്ന് അറിയുകയും വേണമെന്ന് ചാണക്യന്‍ പറയുന്നു. മുന്‍ ജന്മത്തില്‍ നല്ല കാര്യങ്ങള്‍ ചെയ്തവര്‍ക്കേ ഈ ഗുണം ലഭിക്കൂ.

Most read:ദാമ്പത്യ പ്രശ്‌നങ്ങള്‍ വരുന്ന വഴി അറിയില്ല; ഈ സാധനങ്ങള്‍ ഒരിക്കലും കട്ടിലിനടിയില്‍ സൂക്ഷിക്കരുത്Most read:ദാമ്പത്യ പ്രശ്‌നങ്ങള്‍ വരുന്ന വഴി അറിയില്ല; ഈ സാധനങ്ങള്‍ ഒരിക്കലും കട്ടിലിനടിയില്‍ സൂക്ഷിക്കരുത്

ദാമ്പത്യസുഖം

ദാമ്പത്യസുഖം

സന്തുഷ്ടമായ ദാമ്പത്യ ജീവിതത്തിന് നല്ല ലൈംഗികശേഷി ഒരു ഘടകമാണ്. ഭാഗ്യവാന്മാര്‍ക്ക് ലൈംഗികശക്തി ലഭിക്കുന്നുവെന്നും എന്നാല്‍ അത് ഒരാളെ സ്വയം ആധിപത്യം സ്ഥാപിക്കാന്‍ വിടരുതെന്നും ചാണക്യന്‍ പറയുന്നു. കാമത്തിന്റെ നിയന്ത്രണത്തിലുള്ള ഒരാള്‍ പെട്ടെന്ന് നശിച്ചുപോകുമെന്ന് ചാണക്യനീതിയില്‍ പറയുന്നുണ്ട്.

ദാനം

ദാനം

ഈ കലിയുഗത്തില്‍ പണക്കാരെ നമുക്ക് ധാരാളമായി കാണാന്‍ സാധിക്കും. എന്നാല്‍ വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമേ ദാനം ചെയ്യുന്ന സ്വഭാവ ഗുണമുള്ളൂ. മുന്‍ ജന്മത്തിലെ കര്‍മ്മങ്ങളുടെ അടിസ്ഥാനത്തിലാണ് ഒരു വ്യക്തിയില്‍ ഈ ഗുണം കാണപ്പെടുന്നതെന്ന് ചാണക്യന്‍ പറയുന്നു.

Most read:സാഹചര്യങ്ങളെ ഭയപ്പെടാത്തവര്‍; ഞായറാഴ്ച ജനിച്ചവരുടെ സ്വഭാവവും പ്രത്യേകതകളുംMost read:സാഹചര്യങ്ങളെ ഭയപ്പെടാത്തവര്‍; ഞായറാഴ്ച ജനിച്ചവരുടെ സ്വഭാവവും പ്രത്യേകതകളും

ചാണക്യനീതി

ചാണക്യനീതി

ഇന്ത്യയില്‍ ജീവിച്ചിരുന്ന ഏറ്റവും മികച്ച നയതന്ത്രജ്ഞനായി ചാണക്യനെ കണക്കാക്കപ്പെടുന്നു. ചാണക്യന്‍ രചിച്ചതാണ് ചാണക്യ നീതി എന്ന പുസ്തകം. മനുഷ്യജീവിതത്തെ ബാധിക്കുന്ന പല പ്രധാന വിഷയങ്ങളും ചാണക്യ നിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു വ്യക്തിക്ക് തന്റെ ജീവിതത്തില്‍ എങ്ങനെ വിജയിക്കുകയും മികവുറ്റതാകുകയും ചെയ്യാമെന്ന് ചാണക്യ നിതിയില്‍ വിശദമായി വിവരിച്ചിട്ടുണ്ട്. രാഷ്ട്രീയത്തില്‍ മാത്രമല്ല തന്ത്രം, യുദ്ധം, സാമ്പത്തിക ശാസ്ത്രം എന്നിവയെക്കുറിച്ചും ചാണക്യന് അഗാധമായ അറിവുണ്ടായിരുന്നു. മനുഷ്യരാശിയുടെ ക്ഷേമത്തിനായി അദ്ദേഹം തന്റെ ജീവിതം മുഴുവന്‍ സമര്‍പ്പിച്ചു. ചാണക്യന്റെ നയങ്ങള്‍ ഇന്നും പ്രസക്തവും ജനങ്ങളെ നയിക്കുന്നതുമാണ്. ചാണക്യനീതിയില്‍ പറഞ്ഞ കാര്യങ്ങള്‍ പിന്തുടരുന്നതിലൂടെ ഒരു വ്യക്തിക്ക് ജീവിതത്തിലെ നിരവധി പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും സന്തോഷകരമായ ജീവിതം നയിക്കാനും സാധിക്കും.

English summary

Chanakya Niti: Those Lucky People Will Enjoy These Six Things Related To Previous Birth

According to Chanakya Niti, we get certain particular things in present life, because of the virtues of the previous birth. Read on to know more.
X
Desktop Bottom Promotion