For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചാണക്യനീതി: ശത്രുവിനേക്കാള്‍ അപകടകാരികള്‍; ഈ 7 തരം ആള്‍ക്കാരെ കുടിച്ച വെള്ളത്തില്‍ വിശ്വസിക്കരുത്

|

പ്രാചീന ഭാരതത്തിലെ മഹാനായ നയതന്ത്രജ്ഞനും പണ്ഡിതനും ഉപദേഷ്ടാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായിരുന്നു ചാണക്യന്‍. മൗര്യ രാജവംശത്തിന്റെ വിജയങ്ങള്‍ക്കും പിന്നില്‍ ചാണക്യന്റെ ബുദ്ധിസാമര്‍ത്ഥ്യമായിരുന്നു. രാഷ്ട്രതന്ത്രം മാത്രമല്ല സമൂഹത്തിലെ എല്ലാ വിഷയങ്ങളിലും ചാണക്യന് അറിവുണ്ടായിരുന്നു. മനുഷ്യജീവിതത്തെ സംബന്ധിക്കുന്ന പല കാര്യങ്ങളും ചാണക്യന്‍ പറഞ്ഞിട്ടുണ്ട്. ചാണക്യനീതിയിലെ ഈ നയങ്ങള്‍ പാലിച്ചാല്‍ ഒരു വ്യക്തിക്ക് ജീവിതം സന്തോഷകരമാക്കാന്‍ സാധിക്കും. ചാണക്യന്റെ ഈ നയങ്ങള്‍ സ്വീകരിക്കുന്നതിലൂടെ ഏതൊരു വ്യക്തിക്കും തന്റെ ജീവിതത്തില്‍ നിന്ന് നിരാശ ഇല്ലാതാക്കാന്‍ കഴിയും.

Also read: ദാമ്പത്യം തകരാന്‍ അധികനാള്‍ വേണ്ട; പങ്കാളിയുടെ ഈ 8 കാര്യങ്ങള്‍ വിവാഹത്തിനുമുമ്പ് അറിയണംAlso read: ദാമ്പത്യം തകരാന്‍ അധികനാള്‍ വേണ്ട; പങ്കാളിയുടെ ഈ 8 കാര്യങ്ങള്‍ വിവാഹത്തിനുമുമ്പ് അറിയണം

ചാണക്യനീതി അനുസരിച്ച്, നിങ്ങളുടെ ജീവിതത്തില്‍ ചിലരെ ഒരിക്കലും വിശ്വസിക്കരുതെന്ന് പറഞ്ഞിട്ടുണ്ട്. അവര്‍ നല്ലത് ചെയ്യുന്നതിനുപകരം നിങ്ങളെ കുഴപ്പത്തിലാക്കും. അത്തരം ആളുകള്‍ സ്വന്തം താല്‍പര്യത്തിനായി നിങ്ങെത്തന്നെ ചതിക്കുമെന്ന് ചാണക്യന്‍ പറഞ്ഞിട്ടുണ്ട്. അത്തരക്കാര്‍ ശത്രുവിനേക്കാള്‍ അപകടകാരികളാണ്. ഈ 7 തരം ആളുകളില്‍ നിന്ന് എപ്പോഴും നിങ്ങള്‍ അകലം പാലിക്കണമെന്ന് ചാണക്യന്‍ പറയുന്നു.

പ്രണയത്തില്‍ വഞ്ചന കാണിക്കുന്നവര്‍

പ്രണയത്തില്‍ വഞ്ചന കാണിക്കുന്നവര്‍

ചാണക്യന്റെ അഭിപ്രായത്തില്‍ തെറ്റായ വ്യക്തിയുമായി പ്രണയത്തിലാകുന്നവര്‍ ജാഗ്രത പാലിക്കണം. ആണായാലും പെണ്ണായാലും രണ്ടുപേരും ശ്രദ്ധിക്കണം. ഇത്തരക്കാര്‍ക്ക് അവരുടെ നേട്ടത്തിനായി ആരെയും വഞ്ചിച്ചേക്കാം. അത്തരം ആണ്‍കുട്ടികളോ പെണ്‍കുട്ടികളോ വിശ്വസിക്കാന്‍ കൊള്ളാത്തവരാണ്. പണവും പുരോഗതിയും നേടാനും മറ്റുള്ളവരുടെ ജീവിതം നശിപ്പിക്കാനും ഇത്തരക്കാര്‍ പ്രണയിച്ച് വഞ്ചിക്കുന്നു. ഇത്തരക്കാരില്‍ നിന്ന് എപ്പോഴും അകലം പാലിക്കണമെന്ന് ചാണക്യന്‍ പറയുന്നു.

Also read:ചാണക്യനീതി; ഈ 7 കാര്യങ്ങള്‍ മനസില്‍ സൂക്ഷിച്ചില്ലെങ്കില്‍ പണക്കാരന്‍ പോലും പിച്ചക്കാരനാകുംAlso read:ചാണക്യനീതി; ഈ 7 കാര്യങ്ങള്‍ മനസില്‍ സൂക്ഷിച്ചില്ലെങ്കില്‍ പണക്കാരന്‍ പോലും പിച്ചക്കാരനാകും

സ്വാര്‍ത്ഥ താല്‍പര്യക്കാര്‍

സ്വാര്‍ത്ഥ താല്‍പര്യക്കാര്‍

സ്വന്തം താല്‍പ്പര്യത്തെക്കുറിച്ച് മാത്രം ചിന്തിക്കുന്ന ഒരാളോട് ഒരിക്കലും സഹായം തേടരുതെന്ന് ചാണക്യന്‍ പറയുന്നു. ഇത്തരക്കാര്‍ തങ്ങളുടെ സ്വാര്‍ത്ഥതയ്ക്കായി മറ്റുള്ളവരെ വേദനിപ്പിക്കാന്‍ മടിക്കില്ല. അവരില്‍ നിന്ന് അകന്നു നില്‍ക്കുന്നതാണ് നല്ലത്. അവര്‍ തങ്ങളുടെ ജീവിതത്തില്‍ ലാഭമല്ലാതെ മറ്റൊന്നും പരിഗണിക്കുന്നില്ല. തങ്ങളുടെ സ്വാര്‍ത്ഥതയ്ക്കായി അവര്‍ മറ്റുള്ളവരെ വഞ്ചിക്കുന്നു. അത്തരക്കാരില്‍ നിന്ന് അകന്നു നില്‍ക്കുന്നതാണ് നല്ലതെന്ന് ചാണക്യന്‍ പറയുന്നു. ഇക്കൂട്ടരുടെ സഹായം തേടുന്നതിനെക്കുറിച്ച് ചിന്തിക്കുകയുമരുത്.

Also read:കാര്യസിദ്ധിയും വിജയവും ഒറ്റയടിക്ക് നേടാം; ഗണേശ ജയന്തിയില്‍ ഈ പ്രതിവിധി ജീവിതം മാറ്റുംAlso read:കാര്യസിദ്ധിയും വിജയവും ഒറ്റയടിക്ക് നേടാം; ഗണേശ ജയന്തിയില്‍ ഈ പ്രതിവിധി ജീവിതം മാറ്റും

മോശം സ്വഭാവമുള്ള സ്ത്രീകള്‍

മോശം സ്വഭാവമുള്ള സ്ത്രീകള്‍

മോശം സ്വഭാവമുള്ള സ്ത്രീകളില്‍ നിന്ന് അകന്നുനില്‍ക്കണമെന്ന് ചാണക്യന്‍ പറയുന്നു. അത്തരമൊരു സ്ത്രീയെ സഹായിക്കാന്‍ തുനിയുന്നവര്‍ക്ക് കുഴപ്പങ്ങളും ആശങ്കകളും മാത്രമേ ഉണ്ടാകൂ. അത്തരം സ്ത്രീകള്‍ പുരുഷന്മാരോട് താല്‍പ്പര്യപ്പെടുന്നത് അവരുടെ സ്വാര്‍ത്ഥ കാരണങ്ങളാല്‍ മാത്രമാണ്. അങ്ങനെയുള്ള ഒരു സ്ത്രീയുടെ കെണിയില്‍ പെട്ടാല്‍ അത് നിങ്ങളുടെ സാമൂഹിക നിലയും വ്യക്തിജീവിതവും തകരാന്‍ ഇടയാക്കും. അതിനാല്‍ ഇത്തരം സ്ത്രീകളില്‍ നിന്ന് അകന്നുനില്‍ക്കണമെന്ന് ചാണക്യന്‍ പറയുന്നു.

അസൂയാലുക്കള്‍

അസൂയാലുക്കള്‍

അസൂയാലുക്കളെ നിങ്ങള്‍ സൂക്ഷിക്കണം. ഒരു കാരണവുമില്ലാതെ ഏകാന്തത അനുഭവിക്കുന്നവരില്‍ നിന്ന് അകന്നു നില്‍ക്കാന്‍ ശ്രമിക്കണമെന്ന് ചാണക്യന്‍ പറയുന്നു. കാരണം അവര്‍ ഉള്ളതില്‍ തൃപ്തരാകുന്നില്ല. മറ്റുള്ളവര്‍ക്ക് ഉള്ളതില്‍ എപ്പോഴും അവര്‍ അസൂയ കൊള്ളുന്നു. അത്തരക്കാരില്‍ നിന്ന് അകന്നു നില്‍ക്കുന്നതാണ് നല്ലത്. കാരണം അവര്‍ നമ്മുടെ മാനസിക സമാധാനത്തെ തകര്‍ക്കും. അസൂയയുള്ള ഒരു വ്യക്തി എപ്പോഴും തന്റെ എതിരാളിയെ പരാജയപ്പെടുത്തുന്നതിനും അസന്തുഷ്ടരായി കാണാനും ആഗ്രഹിക്കുന്നു. അത്തരം ആളുകള്‍ക്ക് നിങ്ങളുടെ മോശം സമയം മുതലെടുത്ത് നിങ്ങളെ വഞ്ചിക്കുകയും ചെയ്‌തേക്കാം.

Also read:സമ്പത്തും പ്രൗഢിയും തേടിയെത്തും; ഈ 3 രാശിക്ക് രാജകീയ ജീവിതം; ലക്ഷ്മീ നാരായണ യോഗഫലംAlso read:സമ്പത്തും പ്രൗഢിയും തേടിയെത്തും; ഈ 3 രാശിക്ക് രാജകീയ ജീവിതം; ലക്ഷ്മീ നാരായണ യോഗഫലം

വിഡ്ഢികള്‍

വിഡ്ഢികള്‍

എപ്പോഴും വിഡ്ഢികളില്‍ നിന്ന് അകന്നു നില്‍ക്കണം. കാരണം ലോകത്തില്‍ നടക്കുന്ന ഒരു കാര്യത്തിലും അവര്‍ക്ക് യാതൊരു ബോധവുമില്ല. കാരണം അവര്‍ മറ്റുള്ളവരുടെ തെറ്റ് കണ്ടെത്തുന്ന തിരക്കിലായിരിക്കും. വിഡ്ഢികളെ ഒരിക്കലും ഉപദേശിക്കരുത്. അറിവുള്ള കാര്യങ്ങള്‍ പങ്കുവെച്ച് അവരെ സഹായിക്കാമെന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍, അത് തീര്‍ത്തും തെറ്റാണ്. ജീവിതത്തിലെ ശരിയായ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിവില്ലാത്ത മണ്ടന്‍മാരെ ഉപദേശിക്കുന്നതിലോ സഹായിക്കുന്നതിലോ യാതൊരു അര്‍ത്ഥവുമില്ല. അവര്‍ ചെറിയ കാര്യങ്ങളില്‍ തര്‍ക്കിക്കാന്‍ തുടങ്ങുകയും നിങ്ങളുടെ സമയവും പരിശ്രമവും പാഴാക്കുകയും ചെയ്‌തേക്കാം. അതിനാല്‍ വിഡ്ഢികളായ ആളുകളില്‍ നിന്ന് അകന്നു നില്‍ക്കണമെന്ന് ചാണക്യന്‍ പറയുന്നു.

പാപികള്‍

പാപികള്‍

ചാണക്യന്റെ അഭിപ്രായത്തില്‍, മതത്തില്‍ നിന്ന് വ്യതിചലിക്കുന്ന ഒരു വ്യക്തി പാപകരമായ പ്രവൃത്തികള്‍ ചെയ്യാന്‍ തുടങ്ങുകയും മറ്റുള്ളവരെ തെറ്റായ കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നു. ഇത്തരക്കാരുമായി സമ്പര്‍ക്കം പുലര്‍ത്തുകയും അവരെ സഹായിക്കുകയും ചെയ്താല്‍ നിങ്ങള്‍ക്ക് അപമാനം ഏല്‍ക്കേണ്ടിവരുമെന്ന് ചാണക്യന്‍ പറയുന്നു. അതിനാല്‍, അവരില്‍ നിന്ന് എപ്പോഴും അകന്നുനില്‍ക്കുക.

Also read:ഗ്രഹനില അനുകൂലം, വരുമാനവും സമ്പത്തും ഇരട്ടിക്കും; ഫെബ്രുവരിയില്‍ ഭാഗ്യം തിളങ്ങുന്ന 7 രാശിക്കാര്‍Also read:ഗ്രഹനില അനുകൂലം, വരുമാനവും സമ്പത്തും ഇരട്ടിക്കും; ഫെബ്രുവരിയില്‍ ഭാഗ്യം തിളങ്ങുന്ന 7 രാശിക്കാര്‍

ദേഷ്യ സ്വഭാവക്കാര്‍

ദേഷ്യ സ്വഭാവക്കാര്‍

ചാണക്യയുടെ അഭിപ്രായത്തില്‍ ചിലര്‍ക്ക് അല്‍പ്പം ദേഷ്യം കൂടുതലായിരിക്കും. വളരെയേറെ ദേഷ്യമുള്ളവര്‍ അവരുടെ ആഗ്രഹങ്ങള്‍ നിറവേറ്റുന്നതിനായി മറ്റുള്ളവരെ ദാക്ഷിണ്യമില്ലാതെ ഉപദ്രവിക്കുന്നു. ഇത്തരക്കാരില്‍ നിന്ന് അകലം പാലിക്കണമെന്ന് ചാണക്യന്‍ പറയുന്നു.

English summary

Chanakya Niti: These People Are More Dangerous Than Enemy, Never Ask Help

Chanakya says that, never ask for help from those people who are considered more dangerous than the enemy. Read on.
Story first published: Wednesday, January 25, 2023, 16:59 [IST]
X
Desktop Bottom Promotion