Just In
- 16 min ago
ശിവചൈതന്യം ഭൂമിയിലൊഴുകും പുണ്യദിനം; ശിവരാത്രി ശുഭമുഹൂര്ത്തം, പൂജാവിധി, ആരാധനാരീതി
- 1 hr ago
ബുധന്റെ രാശിമാറ്റം: കാത്തിരുന്ന സമയമെത്തി, ആഗ്രഹിച്ചത് നടക്കും; 12 രാശിക്കും ഗുണദോഷഫലം
- 6 hrs ago
Horoscope Today, 6 February 2023: വിദേശമോഹങ്ങള് പൂവണിയും, എല്ലാ കാര്യത്തിലും വിജയം; രാശിഫലം
- 17 hrs ago
വ്യാഴത്തിന്റെ വക്രഗതി: ഏപ്രില് 21 വരെ 5 രാശിക്ക് ജീവിതത്തിലെ സര്വ്വദു:ഖ ദുരിതങ്ങള്ക്ക് അവസാനം
Don't Miss
- Technology
പരാതികളും പരിഭവങ്ങളും തത്കാലം മറക്കാന്നേ... ബിഎസ്എൻഎൽ ഇങ്ങനെയും ചിലർക്ക് പ്രയോജനപ്പെടും
- Automobiles
ഓടിക്കാന് ലൈസന്സ് വേണ്ട; പുതിയ 3 ക്യൂട്ട് ഇലക്ട്രിക് ബൈക്കുകള് അവതരിപ്പിച്ച് ഹോണ്ട
- News
തുർക്കിയിൽ ഭൂചലനത്തിൽ മരണസംഖ്യ 100 ആയി; ഇറ്റലിയിൽ സുനാമി മുന്നറിയിപ്പ്
- Movies
ദാമ്പത്യം തകര്ന്നു, സിനിമാ ജീവിതം ഉപേക്ഷിച്ചു; എല്ലാം കാമുകിയ്ക്ക് വേണ്ടി; പ്രണയം പരസ്യമാക്കി ഇമ്രാന് ഖാന്
- Sports
ഞാന് കളിച്ചത് ധോണിക്കായി, പിന്നീടാണ് രാജ്യം-ഇങ്ങനെയും ആരാധനയോ? പ്രതികരണങ്ങള്
- Finance
ബാങ്ക് സ്ഥിര നിക്ഷേപത്തേക്കാള് പലിശ; ഇനി നിക്ഷേപകര്ക്ക് ആശ്രയിക്കാം ഈ പോസ്റ്റ് ഓഫീസ് പദ്ധതികൾ
- Travel
ഈ രാജ്യങ്ങളില് കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
ചാണക്യനീതി; ഈ ശീലങ്ങള് നിങ്ങളിലുണ്ടെങ്കില് ലക്ഷ്മീ ദേവി ഒരിക്കലും കൂടെനില്ക്കില്ല
ബി.സി മൂന്നാം നൂറ്റാണ്ടില് ജീവിച്ചിരുന്ന മഹാനായ സാമ്പത്തിക ശാസ്ത്രജ്ഞനും നയതന്ത്രജ്ഞനുമായ വ്യക്തിയാണ് ചാണക്യന്. ലോകത്തിലെ മിക്കവാറും എല്ലാ വിഷയങ്ങളിലും അദ്ദേഹത്തിന് ആഴത്തിലുള്ള ധാരണയുണ്ടായിരുന്നു. ചാണക്യന്റെ തന്ത്രങ്ങളാണ് ചന്ദ്രഗുപ്ത മൗര്യനെ ചക്രവര്ത്തിയാക്കി മാറ്റിയത്. ചാണക്യന്റെ നയങ്ങള് ഇന്നത്തെ കാലത്തും പ്രസക്തമാണെന്ന് കരുതപ്പെടുന്നു. കേള്ക്കാന് ബുദ്ധിമുട്ടായി തോന്നുമെങ്കിലും, ഒരാള് ഒരിക്കല് ചാണക്യന്റെ നയങ്ങള് ജീവിതത്തില് സ്വീകരിച്ചാല്, അവര്ക്ക് സന്തോഷമുള്ള ഒരു ജീവിതം കൈവരുന്നു.
Most
read:
ചാണക്യനീതി:
ഈ
5
കാര്യങ്ങള്
ഒരിക്കലും
മറ്റുള്ളവരോട്
പറയരുത്;
നിങ്ങളെ
തിരിച്ചടിക്കും
ഒരു വ്യക്തിക്ക് സമ്പത്ത് നേടാനും അത് സംരക്ഷിക്കാനുമായി കഴിയുന്ന നിരവധി നടപടികള് ചാണക്യന് പറഞ്ഞിട്ടുണ്ട്. സമ്പത്തിന്റെ ദേവിയായി ലക്ഷ്മീ ദേവിയെ കണക്കാക്കപ്പെടുന്നു. എന്നാല്, ലക്ഷ്മീ ദേവി എല്ലാവരുടെ കൂടെയും വസിക്കില്ല. ചില മോശം ശീലങ്ങള് ലക്ഷ്മീ ദേവിയെ നിങ്ങളില് നിന്ന് അകറ്റിനിര്ത്തും. അത്തരം ചില ശീലങ്ങള് എ്ന്തൊക്കെയെന്ന് ചാണക്യനീതിയില് ആചാര്യ ചാണക്യന് വിശദീകരിച്ചിട്ടുണ്ട്. ലക്ഷ്മീ ദേവി ഒരിക്കലും നിങ്ങളെ വിട്ടുപോകാതിരിക്കാന് ഈ ശീലങ്ങള് നിങ്ങള് ഉപേക്ഷിക്കണമെന്ന് ചാണക്യന് പറയുന്നു. ചാണക്യനീതിയില് പറയുന്ന അത്തരം ശീലങ്ങള് എന്തെന്ന് ഇവിടെ വായിച്ചറിയാം.

പരുക്കന് സംസാരം
ചാണക്യന്റെ അഭിപ്രായത്തില്, സംസാരത്തില് മാധുര്യം നിലനിര്ത്താത്തവരില് ലക്ഷ്മി ദേവിയുടെ കൃപ അധികകാലം നിലനില്ക്കില്ലെന്ന് പറയുന്നു. അതിനാല് എപ്പോഴും എല്ലാവരോടും മധുരമായി സംസാരിക്കുക. മധുരമായി സംസാരിക്കുന്നതിലൂടെ ലക്ഷ്മി ദേവി സന്തോഷിക്കുന്നു. വീട്ടില് സമ്പത്ത് നിലനില്ക്കുന്നു.

വീട്ടില് വഴക്കിടുന്നത്
ചാണക്യന്റെ അഭിപ്രായത്തില്, ആളുകള് തമ്മില് വഴക്കുണ്ടാക്കുന്ന വീട്ടില് ലക്ഷ്മി ദേവി താമസിക്കില്ല. അതിനാല്, ഒരിക്കലും വീട്ടില് വഴക്കിടരുത്. കുടുംബാംഗങ്ങള് തമ്മില് പരസ്പരം സ്നേഹത്തോടെ ജീവിക്കുക.
Most
read:ഗണപതി
ആരാധനയിലെ
ഈ
തെറ്റ്
ദോഷം
നല്കും;
ശ്രദ്ധിക്കണം
ഇതെല്ലാം

വീട്ടില് ഇറച്ചിയും മദ്യവും കഴിക്കുന്നത്
വീട്ടില് മാംസവും മദ്യവും കഴിക്കുന്നവരുടെ അടുത്ത് ലക്ഷ്മി ദേവി താമസിക്കില്ലെന്ന് ചാണക്യ നിതിയില് വ്യക്തമായി എഴുതിയിട്ടുണ്ട്. അത്തരമൊരു വീട്ടില് നിന്ന് ലക്ഷ്മി ദേവിയുടെ കൃപ നീക്കം ചെയ്യപ്പെടുന്നു. ഇതിനുപിന്നാലെ, പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള് വീട്ടില് വരാന് തുടങ്ങും.

സുഹൃത്തുക്കളെ ഉപേക്ഷിക്കുന്നത്
ചാണക്യ നീതി അനുസരിച്ച്, ഒരാള് ഒരിക്കലും സുഹൃത്തുക്കളുടെയും അഭ്യുദയകാംക്ഷികളുടെയും കൂട്ടുകെട്ട് ഉപേക്ഷിക്കരുത്. എപ്പോഴും സുഹൃത്തുക്കളെ കൂടെക്കൂട്ടുന്നവര്ക്ക് ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കുന്നു. ഇതോടെ ഒരിക്കലും അവര്ക്ക് പണത്തിന് ഒരു കുറവുമില്ലാതാകുന്നു. അതേസമയം, സുഹൃത്തുക്കളുടെയും അഭ്യുദയകാംക്ഷികളുടെയും സഹവാസം ഉപേക്ഷിക്കുന്നവര് ലക്ഷ്മീ ദേവിയുടെ കോപത്തിന് ഇരയാകുന്നു. ഇതിനുശേഷം അവര് വിഷമകരമായ സാഹചര്യങ്ങളിലൂടെ ജീവിക്കോണ്ടതായി വരും.
Most
read:ജാതകത്തില്
പിതൃദോഷമോ;
ഇവ
നട്ട്
പരിപാലിച്ചാല്
നീങ്ങാത്തതായി
ഒന്നുമില്ല

മറ്റുള്ളവരെ അപമാനിക്കുന്നത്
ചാണക്യന്റെ അഭിപ്രായത്തില്, മറ്റുള്ളവരെ അപമാനിക്കുന്ന ഒരാള്ക്കൊപ്പം ഒരിക്കലും ലക്ഷ്മി ദേവി വസിക്കില്ല. അപമാനം മൂലം ശത്രുത ഉടലെടുക്കുകയും അത് ജീവിതത്തില് പ്രശ്നങ്ങള് തീര്ക്കുകയും ചെയ്യുന്നു. ഇക്കാരണത്താല്, ലക്ഷ്മീ ദേവിയുടെ അനുഗ്രഹത്തിനായി ഒരു വ്യക്തി അത്തരമൊരു മോശം ശീലവും ഒഴിവാക്കണം.

മോശം വസ്ത്രം ധരിക്കുന്നത്
മോശം വസ്ത്രം ധരിക്കുന്ന ആളുകള് വൃത്തിയായി ജീവിക്കുന്നില്ല, അവര്ക്ക് ഒരിക്കലും ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കില്ലെന്ന് ചാണക്യന് പറയുന്നു. ഇതിനുപുറമെ, അലസരായ ആളുകളും മോശം വാക്കുകള് സംസാരിക്കുന്നവരും സൂര്യോദയത്തിലും സൂര്യാസ്തമയത്തിലും ഉറങ്ങുന്നവരും ലക്ഷ്മി ദേവിയെ അലോസരപ്പെടുത്തുന്നു. ജീവിതത്തില് ഇവര്ക്കും ലക്ഷ്മീ ദേവിയുടെ കൃപയുണ്ടാവില്ലെന്ന് പറയപ്പെടുന്നു.
Most
read:ദിവ്യശക്തികളുടെ
പുണ്യഭൂമി;
അത്ഭുതങ്ങള്
നിറഞ്ഞ
കേദാര്നാഥ്

മോഷണം
ആചാര്യ ചാണക്യന്റെ അഭിപ്രായത്തില് മോഷണം ഏറ്റവും മോശം ശീലമാണ്. അത്തരം വ്യക്തികള്ക്ക് ഒരിക്കലും സമൂഹത്തില് ബഹുമാനം ലഭിക്കില്ല. മോഷ്ടിച്ച് പിടിക്കപ്പെടുമ്പോള് ശിക്ഷിക്കപ്പെടുക മാത്രമല്ല, അവരുടെ കുലത്തിന്റെ പേരും അവര് നശിപ്പിക്കുന്നു. മോഷ്ടിക്കുന്ന ശീലമുള്ളവരില് ലക്ഷ്മി ദേവി ഒരിക്കലും സംതൃപ്തയല്ല. പണം സമ്പാദിക്കാന് അത്തരം ആളുകള്ക്ക് വളരെയധികം കഷ്ടപ്പെടേണ്ടിവരും, അതുപോലെ കവര്ന്നെടുത്ത പണവും പ്രശ്നമുണ്ടാക്കുമെന്ന് ഉറപ്പാണ്.

കള്ളത്തരം
ഒരാള് കള്ളം പറയുന്നത് ഒഴിവാക്കണമെന്ന് ചാണക്യന് വിശ്വസിക്കുന്നു. കാരണം നുണ പറയുന്നതിലൂടെ, നിങ്ങളിലുള്ള മറ്റുള്ളവരുടെ വിശ്വാസം തകര്ക്കുകയാണ്. മാത്രമല്ല, ഇത്തരക്കാര്ക്ക് ലക്ഷ്മി ദേവിയുടെ കൃപയും ലഭിക്കുന്നില്ല. അത്തരമൊരു സാഹചര്യത്തില്, ലക്ഷ്മീ ദേവിയുടെ അനുഗ്രഹം നിലനില്ക്കാന് കള്ളം പറയുന്ന ശീലം നിങ്ങള് ഉടന് മാറ്റണം.
Most
read:നിഗൂഢ
രഹസ്യങ്ങള്
മറഞ്ഞിരിക്കുന്ന
അമ്പലം;
പുരി
ജഗന്നാഥ
ക്ഷേത്രം

അത്യാഗ്രഹം
അത്യാഗ്രഹിയായ ഒരു വ്യക്തിക്ക് ഒരിക്കലും സമൂഹത്തില് ബഹുമാനം ലഭിക്കില്ല. അവരുടെ വീട്ടില് ലക്ഷ്മി ദേവിയും വസിക്കില്ല. അത്തരം ആളുകള് അവരുടെ അത്യാഗ്രഹത്തില് അന്ധരാകുന്നു. തുടര്ന്ന് അവര് തങ്ങളുടെ ബന്ധവും സ്വന്തവും മറന്ന് സ്വന്തം നേട്ടത്തെക്കുറിച്ച് മാത്രം ചിന്തിക്കുന്നു. അത്തരം ആളുകളുടെ യഥാര്ത്ഥ മനസ്ഥിതി പുറത്തു വരുമ്പോള്, എല്ലാവരും അവരെ അകറ്റുകയും ചെയ്യും.