For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചാണക്യനീതി; മറ്റുള്ളവരുടെ സങ്കടങ്ങള്‍ അറിയില്ല, ഈ 4 തരം ആളുകളോട് എപ്പോഴും അകലം പാലിക്കണം

|

പണ്ടുകാലത്ത് ജീവിച്ചിരുന്ന ഒരു മികച്ച നയതന്ത്രജ്ഞനും സാമ്പത്തിക വിദഗ്ധനും രാഷ്ട്രതന്ത്രജ്ഞനുമായിരുന്നു ചാണക്യന്‍. അതിലുപരി.. തന്റെ നയങ്ങളുടെ ബലത്തില്‍ ചാണുക്യന്‍ ഒരു സാധാരണ ബാലനായിരുന്ന ചന്ദ്രഗുപ്തനെ ചക്രവര്‍ത്തിയാക്കി മാറ്റി. ജീവിതം വിജയകരമാക്കാന്‍ അദ്ദേഹം പറഞ്ഞ നയങ്ങളാണ് ഇന്നത്തെ കാലത്തും പ്രസിദ്ധമാണ്. ചാണക്യന്റെ നയങ്ങള്‍ പിന്തുടരുന്നതിലൂടെ നിങ്ങള്‍ക്ക് ജീവിതത്തില്‍ വിജയിക്കാന്‍ സാധിക്കുന്നു. ചാണക്യന്റെ നയങ്ങളുടെയും ജീവിതാനുഭവങ്ങളുടെയും സമാഹാരമാണ് ചാണക്യ നീതി എന്ന ഗ്രന്ഥം. ജീവിതത്തിന്റെ ഓരോ വഴിത്തിരിവിലും ശരിയായ പാത കാണിക്കുന്ന നിരവധി നിയമങ്ങളും നയങ്ങളും ചാണക്യ നീതിയില്‍ നിങ്ങള്‍ക്ക് കണ്ടെത്താനാകം.

Also read: സൂര്യ-ബുധ സംയോഗം വരുത്തും ബുധാദിത്യ രാജയോഗം; ഈ 4 രാശിക്ക് ധനനേട്ടവും കീര്‍ത്തിയുംAlso read: സൂര്യ-ബുധ സംയോഗം വരുത്തും ബുധാദിത്യ രാജയോഗം; ഈ 4 രാശിക്ക് ധനനേട്ടവും കീര്‍ത്തിയും

ചില ആളുകളെക്കുറിച്ച് ചാണക്യന്‍ തന്റെ ചാണക്യനീതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ചാണക്യന്റെ അഭിപ്രായത്തില്‍, ആരുടെയും കഷ്ടപ്പാടുകള്‍ ശ്രദ്ധിക്കാത്ത ചില ആളുകള്‍ ഈ ലോകത്തുണ്ട്. മറ്റുള്ളവരുടെ കഷ്ടപ്പാടുകള്‍ അവര്‍ ശ്രദ്ധിക്കുന്നില്ലെന്നും ആചാര്യ ചാണക്യന്‍ പറയുന്നു. അത്തരം ആളുകള്‍ നിങ്ങളെ കുഴപ്പത്തിലാക്കും, അതിനാല്‍ അവരില്‍ നിന്ന് അകലം പാലിക്കുന്നതാണ് നല്ലത്. ചാണക്യന്റെ അഭിപ്രായത്തില്‍ മറ്റുള്ളവരുടെ ദുഖങ്ങളും സങ്കടങ്ങളും മനസിലാക്കാത്ത 4 തരം ആളുകള്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

കള്ളന്‍

കള്ളന്‍

ചാണക്യന്റെ അഭിപ്രായത്തില്‍, ഒരു കള്ളന്‍ ഒരിക്കലും മറ്റൊരു വ്യക്തിയുടെയും വേദനയും കഷ്ടപ്പാടും മനസ്സിലാക്കുന്നില്ല. അവര്‍ക്ക് ഒരേയൊരു കാര്യമേ അറിയുകയുള്ളൂ, അത് മോഷണം മാത്രമാണ്. ഒരാളുടെ സമ്പാദ്യം മോഷ്ടിക്കുന്നത് ആ വ്യക്തിക്ക് ദോഷം ചെയ്യുമെന്ന് കള്ളന്‍ ഒരിക്കലും കരുതുന്നില്ല.

സ്വാര്‍ത്ഥരായ ആളുകള്‍

സ്വാര്‍ത്ഥരായ ആളുകള്‍

ജീവിതത്തില്‍ ഒരിക്കലും സ്വാര്‍ത്ഥരുമായി സൗഹൃദം പുലര്‍ത്തരുതെന്ന് ചാണക്യ നീതിയില്‍ പറഞ്ഞിട്ടുണ്ട്. നിങ്ങള്‍ക്ക് ചുറ്റും സ്വാര്‍ത്ഥരായ ആളുകള്‍ ഉണ്ടെങ്കില്‍, അവരില്‍ നിന്ന് എത്രയും വേഗം അകലം പാലിക്കുക. കാരണം ഇത്തരക്കാര്‍ക്ക് ആരുടെയും വേദനയോ കഷ്ടപ്പാടുകളോ മനസ്സിലാകില്ല. ചാണക്യന്റെ അഭിപ്രായത്തില്‍, സ്വാര്‍ത്ഥരായ ആളുകള്‍ സ്വന്തം നേട്ടങ്ങളെക്കുറിച്ച് മാത്രം ചിന്തിക്കുന്നു. ഇത്തരക്കാര്‍ക്ക് അവരുടെ സ്വാര്‍ത്ഥതയ്ക്ക് മുന്നില്‍ മറ്റുള്ളവരുടെ സങ്കടവും വേദനയും മനസ്സിലാകില്ല. അതിനാല്‍ നിങ്ങള്‍ അത്തരക്കാരില്‍ നിന്ന് എപ്പോഴും അകലം പാലിക്കണമെന്നും ചാണക്യന്‍ പറയുന്നു.

Also read:അളവില്ലാത്ത സൗഭാഗ്യത്തിന് വീട്ടിലൊരു ആന പ്രതിമ; സ്ഥാനവും ദിശയും കൃത്യമെങ്കില്‍ സമൃദ്ധിAlso read:അളവില്ലാത്ത സൗഭാഗ്യത്തിന് വീട്ടിലൊരു ആന പ്രതിമ; സ്ഥാനവും ദിശയും കൃത്യമെങ്കില്‍ സമൃദ്ധി

ലഹരിക്ക്‌ അടിമകളായവര്‍

ലഹരിക്ക്‌ അടിമകളായവര്‍

ചാണക്യന്റെ അഭിപ്രായത്തില്‍, നിങ്ങള്‍ മയക്കുമരുന്നിന് അടിമകളായവരില്‍ നിന്ന് അകലം പാലിക്കണം. ഇത്തരക്കാര്‍ ലഹരിക്കായി ഏതറ്റം വരെയും പോകാം. ഏറ്റവും വലിയ കുറ്റം വരെ അവര്‍ ചെയ്‌തേക്കാം. ലഹരിയുടെ മുന്നില്‍ അവര്‍ ആരുടെയും സങ്കടങ്ങളും കഷ്ടപ്പാടുകളും കണക്കാക്കുന്നില്ല. മയക്കുമരുന്നിന് അടിമകളായ ആളുകള്‍ തങ്ങളെക്കുറിച്ച് മാത്രം ചിന്തിക്കുന്നു. അത്തരം ആളുകളില്‍ നിന്ന് നിങ്ങള്‍ എപ്പോഴും അകന്നു നില്‍ക്കണം.

വേശ്യ

വേശ്യ

ഒരു വേശ്യ എപ്പോഴും അവള്‍ക്ക് ലഭിക്കുന്ന പണത്തെക്കുറിച്ച് മാത്രം ചിന്തിക്കുന്നു. ആരുടേയും കഷ്ടപ്പാടുകളും പ്രയാസങ്ങളും നഷ്ടങ്ങളും അവള്‍ കാര്യമാക്കുന്നില്ല.

Also read:മോക്ഷപുണ്യം നല്‍കുന്ന മകരസംക്രാന്തി; ആചാരങ്ങള്‍ പലവിധം, പുണ്യം ഒന്ന്‌Also read:മോക്ഷപുണ്യം നല്‍കുന്ന മകരസംക്രാന്തി; ആചാരങ്ങള്‍ പലവിധം, പുണ്യം ഒന്ന്‌

ഒരു വ്യക്തിയുടെ യഥാര്‍ത്ഥ സുഹൃത്ത് - അറിവ്

ഒരു വ്യക്തിയുടെ യഥാര്‍ത്ഥ സുഹൃത്ത് - അറിവ്

ചാണക്യന്‍ 3 തരം സുഹൃത്തുക്കളെക്കുറിച്ച് തന്റെ ചാണക്യനീതിയില്‍ ഒരു വാക്യത്തിലൂടെ പറഞ്ഞിട്ടുണ്ട്. ഈ 3 പേരുമായി നിങ്ങള്‍ സത്യസന്ധതയോടെ സൗഹൃദം സ്ഥാപിക്കുകയാണെങ്കില്‍ അവര്‍ ഒരിക്കലും നിങ്ങളെ ചതിക്കില്ലെന്ന് ചാണക്യന്‍ പറയുന്നു. ആദ്യ സുഹൃത്ത് അറിവാണ്. നിങ്ങളുടെ അറിവ് എല്ലായ്‌പ്പോഴും നിങ്ങളോടൊപ്പമുണ്ടാകുമെന്നും ശരിയും തെറ്റും തമ്മിലുള്ള വ്യത്യാസം അത് നിങ്ങളോട് പറയുമെന്നും ചാണക്യന്‍ പറയുന്നു. അത് നിങ്ങള്‍ക്ക് സമൂഹത്തില്‍ ബഹുമാനം നല്‍കും. അതിനാല്‍, നിങ്ങള്‍ കഴിയുന്നത്ര അറിവ് നേടുക, തീര്‍ച്ചയായും അത് നിങ്ങള്‍ക്ക് ഗുണം ചെയ്യും.

ഭാര്യ, ഔഷധം

ഭാര്യ, ഔഷധം

ഒരു പുരുഷന്റെ രണ്ടാമത്തെ യഥാര്‍ത്ഥ സുഹൃത്ത് അവന്റെ ഭാര്യയാണ്. ഒരു നല്ല ഭാര്യ എല്ലാ സന്തോഷത്തിലും സങ്കടത്തിലും ഭര്‍ത്താവിനെ പിന്തുണയ്ക്കുന്നു. തന്റെ പ്രശ്നങ്ങളെ തരണം ചെയ്യാന്‍ അവള്‍ എല്ലാ ശ്രമങ്ങളും നടത്തുകയും കുടുംബത്തിന്റെ സന്തോഷത്തിനും സമൃദ്ധിക്കും വേണ്ടി പരിശ്രമിക്കുകയും ചെയ്യുന്നു. അവള്‍ മരണം വരെ ഭര്‍ത്താവിനെ ഒരു കാരണവശാലും തനിച്ചാക്കില്ല. മൂന്നാമത്തെ യഥാര്‍ത്ഥ സുഹൃത്ത് ഔഷധമാണ്. രോഗിയെ വീണ്ടും ആരോഗ്യവാനാക്കാന്‍ ഔഷധത്തിന് സാധിക്കുന്നു. രോഗം വന്നാല്‍ സഹായിക്കാന്‍ ആരുമില്ലാതാകുമ്പോള്‍ ഔഷധം മാത്രമാണ് നിങ്ങള്‍ക്ക് കൂട്ടായി ഉണ്ടാവുകയെന്ന് ചാണക്യന്‍ പറയുന്നു.

Also read:ചാണക്യനീതി: നിങ്ങളുടെ ഈ 8 ദുശ്ശീലങ്ങള്‍ മാറ്റിയാല്‍ ലക്ഷ്മീകൃപയാല്‍ ഉയര്‍ച്ചയും സമ്പത്തും സുനിശ്ചിതംAlso read:ചാണക്യനീതി: നിങ്ങളുടെ ഈ 8 ദുശ്ശീലങ്ങള്‍ മാറ്റിയാല്‍ ലക്ഷ്മീകൃപയാല്‍ ഉയര്‍ച്ചയും സമ്പത്തും സുനിശ്ചിതം

English summary

Chanakya Niti Says Stand Away From These people, Who Never Understand Others Sorrow

Chanakya mentioned about such people that they don’t understand the suffering of others. Take a look.
Story first published: Tuesday, January 10, 2023, 16:25 [IST]
X
Desktop Bottom Promotion