For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചാണക്യനീതി; പുരുഷനും സ്ത്രീയും ഈ 6 കാര്യം മറച്ചുവെക്കണം, ഒരുകാലത്തും പുറത്തുവിടരുത്

|

മഹാ പണ്ഡിതനും നയതന്ത്രജ്ഞനുമായിരുന്നു ചാണക്യന്‍. തന്റെ വിദഗ്ദ്ധമായ നയതന്ത്രജ്ഞന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം ചന്ദ്രഗുപ്ത മൗര്യനെ മഗധ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയാക്കി. തന്റെ ചിന്തകള്‍ അദ്ദേഹം ചാണക്യ നീതി എന്ന ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജീവിതത്തിന്റെ എല്ലാ വശങ്ങളും അദ്ദേഹം ചാണക്യനീതിയില്‍ ചിത്രീകരിച്ചിട്ടുണ്ട്. ചാണക്യന്റെ നയങ്ങള്‍ വളരെ ഫലപ്രദമാണ്, ഇന്നും അവ ലോകമെമ്പാടും പ്രശസ്തമാണ്. അദ്ദേഹത്തിന്റെ നയങ്ങള്‍ ഇന്നത്തെക്കാലത്തും ജനങ്ങളില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. തന്റെ ജീവിതാനുഭവങ്ങളില്‍ നിന്നും ജ്ഞാനത്തില്‍ നിന്നുമാണ് അദ്ദേഹം ഈ പുസ്തകം എഴുതിയിരിക്കുന്നത്.

Also read: ചാണക്യനീതി; ഇത്തരം മക്കള്‍ കുടുംബത്തിന് ആപത്ത്, കുട്ടികളെ വളര്‍ത്തേണ്ടത് ഇങ്ങനെAlso read: ചാണക്യനീതി; ഇത്തരം മക്കള്‍ കുടുംബത്തിന് ആപത്ത്, കുട്ടികളെ വളര്‍ത്തേണ്ടത് ഇങ്ങനെ

ആളുകള്‍ ചില കാര്യങ്ങള്‍ സ്വയം സൂക്ഷിക്കണമെന്ന് ചാണക്യനീതിയില്‍ പരാമര്‍ശിക്കുന്നു. ചാണക്യനീതിയിലെ ചാണക്യന്‍ പറഞ്ഞത് സ്ത്രീകളും പുരുഷന്മാരും ചില കാര്യങ്ങള്‍ എപ്പോഴും രഹസ്യമായി സൂക്ഷിക്കണം എന്നാണ്. സ്ത്രീയും പുരുഷനും ഒരിക്കലും ആരോടും പറയാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും. ചാണക്യന്റെ അഭിപ്രായത്തില്‍ നിങ്ങള്‍ ആരുമായും ഒരിക്കലും പങ്കുവെക്കാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

സ്വഭാവം

സ്വഭാവം

ചാണക്യന്റെ അഭിപ്രായത്തില്‍, വിവാഹശേഷം സ്ത്രീയും പുരുഷനും പരസ്പരം ബഹുമാനിക്കണം. പരസ്പരം പോരായ്മകള്‍ മറയ്ക്കണം. വീട്ടില്‍ എന്തെങ്കിലും വഴക്ക് ഉണ്ടായാല്‍ അത് പരസ്പരം പറഞ്ഞുതീര്‍ക്കുക. ഒരു പുരുഷനോ സ്ത്രീയോ തങ്ങളുടെ സ്വഭാവത്തെക്കുറിച്ചോ വീട്ടിലെ കാര്യങ്ങളെക്കുറിച്ചോ പുറത്തുള്ളവരോട് പറയുന്നത് ഒഴിവാക്കണം. അതിലൂടെ, ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങുന്നു. സമയമാകുമ്പോള്‍ നിങ്ങളുടെ രഹസ്യങ്ങള്‍ മറ്റുള്ളവര്‍ മുതലെടുക്കുകയും നിങ്ങള്‍ക്കെതിരേ പ്രയോഗിക്കുകയും ചെയ്‌തേക്കാം.

സാമ്പത്തിക നഷ്ടം

സാമ്പത്തിക നഷ്ടം

ചാണക്യന്റെ അഭിപ്രായത്തില്‍, നിങ്ങള്‍ക്ക് എന്തെങ്കിലും തരത്തില്‍ സാമ്പത്തിക നഷ്ടമുണ്ടെങ്കില്‍ അത് ഒരിക്കലും പുറത്ത് പറയരുത്. കാരണം മറ്റുള്ളവര്‍ നിങ്ങളുടെ നഷ്ടത്തില്‍ ദുഃഖം പ്രകടിപ്പിക്കുമെങ്കിലും യഥാര്‍ത്ഥത്തില്‍ അവര്‍ ഉള്ളില്‍ സന്തോഷിക്കും. അവര്‍ നിങ്ങളെ വിമര്‍ശിക്കുകയും ചെയ്യും. സമൂഹത്തില്‍ നിങ്ങളുടെ ബഹുമാനം നിലനിര്‍ത്താനായി പണനഷ്ടത്തെക്കുറിച്ച് ആരോടും പറയരുത്. ഇക്കാര്യം കേട്ടാല്‍ ആളുകള്‍ നിങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുകയും ചെയ്യും.

Also read:ജന്‍മരാശിയായ കുംഭത്തില്‍ ശനി; ഇന്ത്യയിലും ലോകത്തും ശനിയുടെ സ്വാധീനത്താലുണ്ടാകും മാറ്റങ്ങള്‍Also read:ജന്‍മരാശിയായ കുംഭത്തില്‍ ശനി; ഇന്ത്യയിലും ലോകത്തും ശനിയുടെ സ്വാധീനത്താലുണ്ടാകും മാറ്റങ്ങള്‍

അപമാനം

അപമാനം

ചാണക്യനീതി അനുസരിച്ച് നിങ്ങളെ ആരെങ്കിലും അപമാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍, അക്കാര്യം ആരോടും പറയരുത്. കാരണം നിങ്ങള്‍ ഇക്കാര്യം പറഞ്ഞാല്‍ മറ്റുള്ളവര്‍ നിങ്ങളെക്കുറിച്ച് വ്യത്യസ്തമായി ചിന്തിച്ചേക്കാം. അതുകൊണ്ട് ഭര്‍ത്താവായാലും ഭാര്യയായാലും അപമാനത്തെക്കുറിച്ച് മറ്റുള്ളവരോട് പറയരുത്.

രോഗം

രോഗം

ചാണക്യന്റെ അഭിപ്രായത്തില്‍ സ്ത്രീകള്‍ക്ക് പലപ്പോഴും തങ്ങളുടെ രോഗങ്ങള്‍ മറച്ചുവെക്കുന്ന സ്വഭാവമുണ്ട്. അവര്‍ക്ക് സുഖമില്ലെങ്കില്‍ അത് ഭര്‍ത്താവിന്റെയോ കുടുംബത്തിന്റെയോ മുന്നില്‍ പറയാന്‍ അവര്‍ മടിക്കുകയും സ്വയമേ സമ്മര്‍ദ്ദത്തിന് അടിപ്പെടുകയും ചെയ്യുന്നു. ഇത് അവരുടെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നു.

Also read;കാല് കയറ്റിവച്ച് ഇരുന്നാല്‍ പാപ്പരാകും; ഈ മോശം ശീലങ്ങള്‍ വരുത്തും ഗ്രഹദോഷം, ഒപ്പം പണനഷ്ടവുംAlso read;കാല് കയറ്റിവച്ച് ഇരുന്നാല്‍ പാപ്പരാകും; ഈ മോശം ശീലങ്ങള്‍ വരുത്തും ഗ്രഹദോഷം, ഒപ്പം പണനഷ്ടവും

കഷ്ടപ്പാട്

കഷ്ടപ്പാട്

ചാണക്യന്റെ നയമനുസരിച്ച് ഒരിക്കലും നിങ്ങളുടെ സങ്കടങ്ങളും വേദനകളും ആരോടും പറയരുത്. ചിലപ്പോള്‍ അവര്‍ നിങ്ങളുടെ മുന്നില്‍ മധുരമായി സംസാരിച്ച് പുറകില്‍ നിന്ന് നിങ്ങളെ കളിയാക്കും. അതുകൊണ്ട് നിങ്ങളുടെ രഹസ്യങ്ങള്‍ സ്വയം സൂക്ഷിക്കുക.

ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങള്‍

ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങള്‍

നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ കലഹമുണ്ടെങ്കില്‍ അത് നിങ്ങള്‍ക്കിടയില്‍ തന്നെ പരിഹരിക്കണമെന്ന് ചാണക്യന്‍ പറയുന്നു. ദാമ്പത്യ ജീവിതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഒരിക്കലും മൂന്നാമതൊരാളോട് പറയരുത്. മറ്റുള്ളവര്‍ നിങ്ങളുടെ പരസ്പര വാദങ്ങളെ മറ്റൊരു വീക്ഷണകോണില്‍ നിന്ന് കാണുകയും നിങ്ങളെ കളിയാക്കുകയും ചെയ്‌തേക്കാം. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങളുടെ ബന്ധം കൂടുതല്‍ വഷളാവുകയും ചെയ്‌തേക്കാം.

Also read:മരുമകളുടെ പേര് ഈ അക്ഷരത്തിലാണോ തുടങ്ങുന്നത്? ലക്ഷ്മീദേവിയുടെ അനുഗ്രഹം; ഭര്‍തൃവീട്ടില്‍ ഭാഗ്യംAlso read:മരുമകളുടെ പേര് ഈ അക്ഷരത്തിലാണോ തുടങ്ങുന്നത്? ലക്ഷ്മീദേവിയുടെ അനുഗ്രഹം; ഭര്‍തൃവീട്ടില്‍ ഭാഗ്യം

English summary

Chanakya Niti: Men And Women Should Always Keep These Things As Secret, Never Tell To Anyone

Chanakya has told such things about men and women that they should never tell their secrets to anyone. Otherwise, you may have to face trouble later. Lets know what those secrets are.
Story first published: Wednesday, January 18, 2023, 17:41 [IST]
X
Desktop Bottom Promotion