For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചാണക്യനീതി: ജീവിതത്തില്‍ വരാനിരിക്കുന്ന പ്രശ്‌നങ്ങളെ മുന്‍കൂട്ടി കണ്ട് തടയാം; ഈ 8 കാര്യങ്ങള്‍ ശീലമാക്കൂ

|

ഒരു വ്യക്തിക്ക് സാഹചര്യങ്ങള്‍ മുന്‍കൂട്ടി കാണാനും മനസിലാക്കാനും കഴിയുമെങ്കില്‍, അതിനെ നേരിടാനുള്ള തന്ത്രങ്ങള്‍ എളുപ്പത്തില്‍ രൂപപ്പെടുത്താന്‍ കഴിയും. ചാണക്യനും അങ്ങനെ തന്നെ വിശ്വസിച്ചു. ചാണക്യനീതിയിലെ വാക്കുകള്‍ ഒരു വ്യക്തിക്ക് ജീവിതത്തില്‍ വിജയം നേടാനുള്ള വഴി കാണിച്ചുതരുന്നു. ചാണക്യന്‍ വളരെ ദീര്‍ഘദര്‍ശിയായിരുന്ന ഒരു നയതന്ത്രജ്ഞനായിരുന്നു. സാഹചര്യം മുന്‍കൂട്ടി കാണുകയും അതിനനുസരിച്ച് തന്ത്രം തയ്യാറാക്കുകയും ചെയ്തിരുന്നു. ഒരു സാധാരണ കുട്ടിയെ ചക്രവര്‍ത്തിയാക്കിയത് അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തിന്റെയും ബുദ്ധിശക്തിയുടെയും ഫലമായാണ്.

Also read: ഇഷ്ട പങ്കാളിയെ ആകര്‍ഷിച്ച് പ്രണയസാഫല്യം നേടാം: ഈ ദൈവങ്ങളെ ആരാധിച്ചാല്‍ ഫലം ഉറപ്പ്Also read: ഇഷ്ട പങ്കാളിയെ ആകര്‍ഷിച്ച് പ്രണയസാഫല്യം നേടാം: ഈ ദൈവങ്ങളെ ആരാധിച്ചാല്‍ ഫലം ഉറപ്പ്

ചാണക്യന്‍ തന്റെ ചാണക്യ നീതി എന്ന പുസ്തകത്തില്‍ ജീവിതത്തെ സംബന്ധിച്ച പല കാര്യങ്ങളും വിശദീകരിക്കുന്നുണ്ട്. അത് നിങ്ങളുടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിലൂടെ നിങ്ങള്‍ക്ക് ജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങളും ഒഴിവാക്കാനാകും. ചെറിയ തെറ്റുകള്‍ വലിയ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. അതിനാല്‍ തെറ്റുകള്‍ക്ക് ഇടമില്ലാത്തവിധം വേണം ഏത് കാര്യവും ചെയ്യാന്‍. ഒരു തവണ ചെയ്ത തെറ്റ് വീണ്ടും ആവര്‍ത്തിക്കരുത്. ഒരു തെറ്റ് വീണ്ടും വീണ്ടും ആവര്‍ത്തിക്കുമ്പോള്‍ അത് വലിയ പ്രശ്‌നമായി മാറും. ഇതുകൂടാതെ, ഒരാള്‍ എപ്പോഴും ഒരു ദീര്‍ഘദര്‍ശിയുമായിരിക്കണമെന്ന് ചാണക്യന്‍ പറയുന്നു. പ്രശ്‌നങ്ങളെ മുന്‍കൂട്ടി കണ്ട് തടയാനായി ചാണക്യന്‍ 8 ഉപദേശങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നുണ്ട്. അത് എന്തൊക്കെയെന്ന് വായിച്ചറിയൂ.

നടക്കുമ്പോള്‍ ശ്രദ്ധിക്കുക

നടക്കുമ്പോള്‍ ശ്രദ്ധിക്കുക

നടക്കുമ്പോള്‍ നിങ്ങളുടെ കണ്ണുകള്‍ താഴേക്ക് താഴ്ത്തി വയ്ക്കുക. കാരണം ഒരു ചെറിയ തെറ്റ് നിങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ വരുത്തും. നടക്കുമ്പോള്‍ നിങ്ങള്‍ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍, നിങ്ങള്‍ സ്വയം കുഴപ്പങ്ങള്‍ ക്ഷണിച്ചുവരുത്തും.

ആരോഗ്യം സംരക്ഷിക്കുക

ആരോഗ്യം സംരക്ഷിക്കുക

പ്രശ്നങ്ങള്‍ ഒഴിവാക്കാനുള്ള മറ്റൊരു മാര്‍ഗം സ്വയം ആരോഗ്യത്തോടെയിരിക്കുക എന്നതാണ്. ശുചിത്വം പാലിച്ചില്ലെങ്കില്‍ രോഗങ്ങള്‍ നിങ്ങളെ വലയം ചെയ്യും. ശുചിത്വം ശരീരത്തിന് മാത്രമല്ല ഭക്ഷണത്തിലും വേണം. നല്ല ഭക്ഷണം കഴിക്കുക. ഒരു തുണികൊണ്ട് അരിച്ചെടുത്ത ശേഷം മാത്രം വെള്ളം കുടിക്കണമെന്ന് ചാണക്യന്‍ പറയുന്നു. ചാണക്യന്‍ അന്നുപറഞ്ഞ ഈ കാര്യം ഇന്നും ആളുകള്‍ പിന്തുടരുന്നു.

Also read:നാല് ശുഭയോഗങ്ങളോടെ ജയ ഏകാദശി; ഈ 3 രാശിക്ക് ഇരട്ടി സൗഭാഗ്യം, ധനനേട്ടംAlso read:നാല് ശുഭയോഗങ്ങളോടെ ജയ ഏകാദശി; ഈ 3 രാശിക്ക് ഇരട്ടി സൗഭാഗ്യം, ധനനേട്ടം

ആത്മാര്‍ത്ഥതയോടെ ജോലി ചെയ്യുക

ആത്മാര്‍ത്ഥതയോടെ ജോലി ചെയ്യുക

ഏത് ജോലിയായാലും അത് പൂര്‍ണ്ണഹൃദയത്തോടെ ചെയ്യുക. ജോലി ചെയ്യുമ്പോള്‍, എല്ലാ വിധത്തിലും ചിന്തിച്ച് നിങ്ങളുടെ ലക്ഷ്യം മനസ്സിലാക്കുക. നിങ്ങളുടെ ബുദ്ധി ശരിയായി ഉപയോഗിച്ച് തീരുമാനം എടുക്കുക. ചിന്തിക്കാതെ ചെയ്യുന്ന കാര്യങ്ങള്‍ നിങ്ങളെ കുഴപ്പത്തിലാക്കുമെന്ന് ചാണക്യന്‍ പറയുന്നു.

നുണ പറയരുത്

നുണ പറയരുത്

നിങ്ങളെ കുഴപ്പത്തിലാക്കുന്ന ഒരു വലിയ കാരണം നുണയാണ്. ഒരു നുണ മറയ്ക്കാന്‍ നിങ്ങള്‍ക്ക് പിന്നീട് പല നുണകളും പറയേണ്ടി വരും. അത്തരമൊരു സാഹചര്യത്തില്‍, ഒരു ദിവസം നിങ്ങളുടെ നുണ തീര്‍ച്ചയായും പിടിക്കപ്പെടും. ഇതുമൂലം, ഒരു വ്യക്തിക്ക് അവന്റെ വിശ്വാസവും ബഹുമാനവുമെല്ലാം നഷ്ടപ്പെടും. ഇതുമൂലം മറ്റ് ബുദ്ധിമുട്ടുകളും വര്‍ദ്ധിക്കും. അതുകൊണ്ട് ഒന്നിനുവേണ്ടിയും ഒരിക്കലും കള്ളം പറയരുത്.

Also read:ബുധന്റെ ശുഭസ്ഥാനത്താല്‍ വരും ഭദ്രരാജയോഗം; ഈ 3 രാശിക്ക്‌ ഭാഗ്യം കൊടികുത്തിവാഴും, എന്തുചെയ്താലും വിജയംAlso read:ബുധന്റെ ശുഭസ്ഥാനത്താല്‍ വരും ഭദ്രരാജയോഗം; ഈ 3 രാശിക്ക്‌ ഭാഗ്യം കൊടികുത്തിവാഴും, എന്തുചെയ്താലും വിജയം

മറ്റുള്ളവരുടെ തെറ്റില്‍ നിന്ന് പഠിക്കുക

മറ്റുള്ളവരുടെ തെറ്റില്‍ നിന്ന് പഠിക്കുക

മറ്റുള്ളവരുടെ തെറ്റുകളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് മുന്നോട്ട് പോകണമെന്ന് ചാണക്യന്‍ പറയുന്നു. മറ്റുള്ളവരുടെ തെറ്റുകളില്‍ നിന്ന് പാഠം പഠിക്കുകയാണെങ്കില്‍, നിങ്ങളുടെ ജീവിതത്തില്‍ സ്വയം തെറ്റുകള്‍ വരുത്താനുള്ള സാധ്യതരെ കുറവായിരിക്കും. ഇത് മനസിലാക്കിയാല്‍ ഒരു വ്യക്തി അവന്റെ ജീവിതത്തില്‍ വിജയം കൈവരിക്കുന്നു.

പ്രയാസങ്ങളില്‍ തളരാതിരിക്കുക

പ്രയാസങ്ങളില്‍ തളരാതിരിക്കുക

ഏത് ജോലി ചെയ്യുമ്പോഴും അതില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. അത്തരമൊരു സാഹചര്യത്തില്‍, പലപ്പോഴും നമ്മള്‍ പരിഭ്രാന്തരാകുകയോ പ്രശ്നത്തിന് മുന്നില്‍ ജോലി ഉപേക്ഷിക്കുകയോ ചെയ്യുന്നു. ജോലിക്കിടയിലെ തടസ്സങ്ങളോ വിഷമകരമായ സാഹചര്യങ്ങളോ കണ്ട് വ്യതിചലിക്കരുതെന്ന് ചാണക്യന്‍ പറയുന്നു. ഒരാള്‍ എപ്പോഴും ക്ഷമ പാലിക്കുകയും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുകയും വേണം. ഏറ്റവും വിഷമകരമായ സാഹചര്യത്തിലും തളരാതെ പിടിച്ചുനില്‍ക്കുന്നവര്‍ തീര്‍ച്ചയായും ജീവിതത്തില്‍ വിജയം കൈവരിക്കുന്നു.

Also read:നിധി കിട്ടുന്നതായി സ്വപ്‌നം കണ്ടിട്ടുണ്ടോ? ശുഭമോ അശുഭമോ, സ്വപ്‌നശാസ്ത്രം പറയുന്നത് ഇത്Also read:നിധി കിട്ടുന്നതായി സ്വപ്‌നം കണ്ടിട്ടുണ്ടോ? ശുഭമോ അശുഭമോ, സ്വപ്‌നശാസ്ത്രം പറയുന്നത് ഇത്

ദേഷ്യം പാടില്ല

ദേഷ്യം പാടില്ല

കോപവും ദേഷ്യവും ഒരു വ്യക്തിയുടെ കഴിവിനെ നശിപ്പിക്കുമെന്ന് ചാണക്യന്‍ പറയുന്നു. ഒരിക്കലും നിങ്ങള്‍ ദേഷ്യപ്പെടാന്‍ പാടില്ല. കോപത്തില്‍ ഒരു വ്യക്തി നല്ലതും ചീത്തയും തമ്മിലുള്ള വ്യത്യാസം മറക്കുന്നു. അത് നിങ്ങള്‍ക്ക് പിന്നീട് പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.

അഹന്തയും അത്യാഗ്രഹവും പാടില്ല

അഹന്തയും അത്യാഗ്രഹവും പാടില്ല

ചാണക്യനീതി പ്രകാരം, അഹന്തയാണ് ഒരു വ്യക്തിയുടെ ഏറ്റവും വലിയ ശത്രു എന്നാണ്. അഹങ്കാരിക്ക് ഒരിക്കലും എവിടെയും ബഹുമാനം ലഭിക്കില്ല. അടുപ്പക്കാര്‍ പോലും ഇത്തരം ആളുകളില്‍ നിന്ന് അകലം പാലിക്കുന്നു. അതിനാല്‍ ഒരു വ്യക്തി അഹന്തയില്‍ നിന്ന് വിട്ടുനില്‍ക്കുക. അതുപോലെ, ഒരു മനുഷ്യന് അത്യാഗ്രഹം പാടില്ലെന്നും ചാണക്യന്‍ പറയുന്നു. അത്യാഗ്രഹി ഒരിക്കലും സംതൃപ്തനായിരിക്കില്ല. അതുമൂലം അവന്‍ ജീവിതത്തിലുടനീളം അസ്വസ്ഥനായി തുടരുകയും ചെയ്യുന്നുവെന്ന് ചാണക്യന്‍ പറയുന്നു.

Also read:ഗ്രഹനില അനുകൂലം, വരുമാനവും സമ്പത്തും ഇരട്ടിക്കും; ഫെബ്രുവരിയില്‍ ഭാഗ്യം തിളങ്ങുന്ന 7 രാശിക്കാര്‍Also read:ഗ്രഹനില അനുകൂലം, വരുമാനവും സമ്പത്തും ഇരട്ടിക്കും; ഫെബ്രുവരിയില്‍ ഭാഗ്യം തിളങ്ങുന്ന 7 രാശിക്കാര്‍

English summary

Chanakya Niti: Knowing These Things Can Save You From Big Troubles In Life

Chanakya says that, If you can assess the situations in advance, then you can easily formulate a strategy to deal with it. read on.
Story first published: Tuesday, January 31, 2023, 18:15 [IST]
X
Desktop Bottom Promotion