For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദാമ്പത്യം തകരാന്‍ അധികനാള്‍ വേണ്ട; പങ്കാളിയുടെ ഈ 8 കാര്യങ്ങള്‍ വിവാഹത്തിനുമുമ്പ് അറിയണം

|

ഏതൊരു വ്യക്തിയുടെയും ജീവിതത്തില്‍ ഒരു ജീവിത പങ്കാളി ഉണ്ടായിരിക്കുക എന്നത് വളരെ പ്രധാനമാണ്. ഏത് സാഹചര്യത്തിലും അവര്‍ എപ്പോഴും നിങ്ങളോടൊപ്പം തോള്‍ചേര്‍ന്ന് നില്‍ക്കുന്നു. അങ്ങനെ നിങ്ങളുടെ ദാമ്പത്യജീവിതം സന്തോഷകരമാകുന്നു. ചാണക്യന്‍ തന്റെ ചാണക്യനീതിയില്‍ ദാമ്പത്യ ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ പങ്കുവച്ചിട്ടുണ്ട്. നിങ്ങളുടെ പങ്കാളിയുടെ ചിന്തകള്‍ ശരിയായിരിക്കണമെന്നും അവ വൃത്തികെട്ടതായിരിക്കരുതെന്നും ചാണക്യന്‍ പറഞ്ഞിട്ടുണ്ട്. വീട്ടുകാരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഒരിക്കലും വിവാഹം കഴിക്കുകയോ തിടുക്കത്തില്‍ ഒരു തീരുമാനവും എടുക്കുകയോ ചെയ്യരുതെന്ന് ചാണക്യന്‍ വിശ്വസിക്കുന്നു.

Also read: ചാണക്യനീതി; ഈ 7 കാര്യങ്ങള്‍ മനസില്‍ സൂക്ഷിച്ചില്ലെങ്കില്‍ പണക്കാരന്‍ പോലും പിച്ചക്കാരനാകുംAlso read: ചാണക്യനീതി; ഈ 7 കാര്യങ്ങള്‍ മനസില്‍ സൂക്ഷിച്ചില്ലെങ്കില്‍ പണക്കാരന്‍ പോലും പിച്ചക്കാരനാകും

നിങ്ങള്‍ക്ക് അനുയോജ്യമായ ജീവിത പങ്കാളി ആരാണെന്ന് നിങ്ങളെക്കാള്‍ നന്നായി നിങ്ങളുടെ കുടുംബത്തിന് അറിയില്ല. അതുകൊണ്ട് വിവാഹം എപ്പോഴും ആലോചിച്ചു തന്നെ ചെയ്യണം. ഇതില്‍ തിടുക്കം കാണിക്കരുത്. അല്ലാത്തപക്ഷം ഭാവിയില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടാകും. ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ അവരെക്കുറിച്ച് അറിഞ്ഞുവയ്ക്കുന്നത് നല്ലതാണെന്ന് ചാണക്യന്‍ പറഞ്ഞിട്ടുണ്ട്. വിവാഹത്തിന് മുമ്പ് പങ്കാളിയെക്കുറിച്ച് ഈ കാര്യങ്ങള്‍ അറിയുന്നത് നിങ്ങളുടെ ദാമ്പത്യ ജീവിതം സന്തോഷകരമാക്കുന്നു.

ക്ഷമാശീലം

ക്ഷമാശീലം

എല്ലാവരുടെയും അവസ്ഥകള്‍ ഒരിക്കലും ഒരുപോലെ ആയിരിക്കില്ല. കാലത്തിനനുസരിച്ച് അത് മാറാം. ജീവിതത്തിന് ഉയര്‍ച്ച താഴ്ചകള്‍ ഉണ്ട്. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങളുടെ ജീവിത പങ്കാളിയോട് ക്ഷമയോടെയിരിക്കേണ്ടത് വളരെ പ്രധാനമാണ്. വിവാഹത്തിനു മുമ്പ് തീര്‍ച്ചയായും ഈ കാര്യം പരിശോധിക്കുക. പിന്നീട് ഖേദിക്കേണ്ടിവരില്ല. സഹിഷ്ണുതയുള്ള ഒരാള്‍ കഷ്ടതയില്‍ നിങ്ങളുടെ കൂടെ നില്‍ക്കുകയും നിങ്ങള്‍ക്ക് ശരിയായ പാത കാണിക്കുകയും ചെയ്യും. നിങ്ങളുടെ ജീവിത പങ്കാളിയില്‍ ഈ ഗുണങ്ങള്‍ ഉണ്ടെങ്കില്‍, ഏറ്റവും വലിയ വെല്ലുവിളിയെപോലും എളുപ്പത്തില്‍ മറികടക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. കൂടാതെ, നിങ്ങളുടെ ദാമ്പത്യജീവിതം സന്തോഷകരമായിരിക്കുകയും ചെയ്യും.

ദൈവവിശ്വാസം

ദൈവവിശ്വാസം

ചാണക്യന്‍ തന്റെ ചാണക്യനീതിയില്‍ പറഞ്ഞിട്ടുണ്ട്, ഏതൊരു വ്യക്തിക്കും ദൈവവിശ്വാസം ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. അതിനാല്‍ നിങ്ങള്‍ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുമ്പോള്‍, അവര്‍ക്ക് ദൈവവിശ്വാസം ഉണ്ടോയെന്ന് മനസിലാക്കുക. കാരണം ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ ഒരിക്കലും അന്തസ്സ് വിട്ട് പെരുമാറില്ല. അവര്‍ കുടുംബത്തിന് അര്‍പ്പണബോധമുള്ളവനായിരിക്കും.

Also read:മരണാനന്തരം നരകവാസത്തില്‍ നിന്ന് മോചനം; ഗരുഡപുരാണം പറയുന്ന ഈ 5 കാര്യങ്ങള്‍ ശീലിക്കൂAlso read:മരണാനന്തരം നരകവാസത്തില്‍ നിന്ന് മോചനം; ഗരുഡപുരാണം പറയുന്ന ഈ 5 കാര്യങ്ങള്‍ ശീലിക്കൂ

മനസിന്റെ നന്‍മ

മനസിന്റെ നന്‍മ

ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുമ്പോള്‍, നിങ്ങള്‍ അവരുടെ മുഖത്ത് മാത്രം നോക്കാതെ മനസിലേക്കും നോക്കണമെന്ന് ചാണക്യന്‍ പറയുന്നു. കാരണം, കാലം കടന്നുപോകുമ്പോള്‍ സൗന്ദര്യം മങ്ങും, എന്നാല്‍ ആന്തരിക സൗന്ദര്യം ഒരിക്കലും എവിടെയും പോകില്ല. ആന്തരിക സൗന്ദര്യം അഥവാ മനസിന്റെ നന്‍മ നിങ്ങളെ ജീവിതകാലം മുഴുവന്‍ സുന്ദരിയായി നിലനിര്‍ത്തുന്നു. നിങ്ങളുടെ ജീവിത പങ്കാളിക്ക് ഈ ഗുണങ്ങള്‍ ഉണ്ടെങ്കില്‍, അവര്‍ കുടുംബത്തെ ഒരുമിപ്പിക്കുന്നു. കുടുംബ ബന്ധം തകരാന്‍ അവര്‍ ഒരിക്കലും സമ്മതിക്കില്ല.

ബഹുമാനം

ബഹുമാനം

ഏത് ബന്ധത്തിലും പരസ്പര ബഹുമാനം ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണെന്ന് ചാണക്യന്‍ പറയുന്നു. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ബന്ധത്തിന്റെ കാര്യത്തില്‍ ഇരുവരും പരസ്പരം ബഹുമാനിക്കണം. എങ്കില്‍ മാത്രമേ ദാമ്പത്യ ജീവിതം സന്തോഷകരമാകൂ. ജീവിത പങ്കാളിക്ക് മുതിര്‍ന്നവരോട് ബഹുമാനം ഉണ്ടായിരിക്കണം. അങ്ങനെ അവര്‍ നിങ്ങളുടെ മാതാപിതാക്കളുടെ ജീവിതത്തെയും സന്തോഷകരമാക്കും.

Also read:ശുക്രനും ശനിയും ഒരേ രാശിയില്‍; ഈ 4 രാശിക്കാര്‍ക്ക് പ്രശ്‌നങ്ങള്‍ വിട്ടൊഴിയില്ലAlso read:ശുക്രനും ശനിയും ഒരേ രാശിയില്‍; ഈ 4 രാശിക്കാര്‍ക്ക് പ്രശ്‌നങ്ങള്‍ വിട്ടൊഴിയില്ല

സംയമനം

സംയമനം

സംയമനവും ക്ഷമയും ഉള്ള വ്യക്തി കുടുംബത്തെ എല്ലാ പ്രയാസകരമായ സാഹചര്യങ്ങളില്‍ നിന്നും രക്ഷിക്കുമെന്ന് ചാണക്യന്‍ പറയുന്നു. കഷ്ടകാലത്ത്, കുടുംബത്തിന്റെ കവചമായി അവര്‍ നിലകൊള്ളുന്നു. വിവാഹത്തിന് മുമ്പ് പങ്കാളിയിലെ ക്ഷമാശീലം നിങ്ങള്‍ തീര്‍ച്ചയായും മനസിലാക്കി വയ്ക്കുക.

കോപം

കോപം

വിവാഹത്തിന് മുമ്പ് നിങ്ങള്‍ തീര്‍ച്ചയായും പങ്കാളിയുടെ കോപം പരിശോധിക്കണം. കോപം കാരണം ബന്ധങ്ങളില്‍ വിള്ളലുണ്ടാകുന്നു. കോപാകുലനായ ഒരാള്‍ ശരിയും തെറ്റും തമ്മിലുള്ള വ്യത്യാസം മറക്കുന്നു. കോപാകുലനായ ഒരാള്‍ ജീവിത പങ്കാളിയുടെ നേരെയും അത് പ്രയോഗിക്കും. അങ്ങനെ നിങ്ങളുടെ ബന്ധത്തില്‍ വിള്ളലും വീഴുന്നു.

Also read:ഒരു രാശിയില്‍ 18 മാസം തുടരുന്ന നിഴല്‍ഗ്രഹം; രാഹുദോഷത്തിന്റെ ഫലങ്ങള്‍ കഠിനംAlso read:ഒരു രാശിയില്‍ 18 മാസം തുടരുന്ന നിഴല്‍ഗ്രഹം; രാഹുദോഷത്തിന്റെ ഫലങ്ങള്‍ കഠിനം

സംസാരം

സംസാരം

സംസാരം ഒരു വ്യക്തിയുടെ ബന്ധത്തെ കൂട്ടിയോജിപ്പിക്കുന്നു. ഭാര്യാഭര്‍ത്താക്കന്മാരുടെ മധുരമായ സംസാരം കൊണ്ട് മാത്രമാണ് ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിലനില്‍ക്കുന്നത്. ജീവിത പങ്കാളിയുടെ കയ്‌പേറിയ വാക്കുകള്‍ ദാമ്പത്യ ജീവിതത്തില്‍ അകലം വര്‍ധിപ്പിക്കുന്നു. അതിനാല്‍ വിവാഹത്തിന് മുമ്പ് പങ്കാളിയുടെ സംസാരം നിങ്ങള്‍ ശ്രദ്ധിക്കണം.

സംസ്‌കാരം

സംസ്‌കാരം

ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുമ്പോള്‍ ബാഹ്യസൗന്ദര്യത്തിനു പകരം അവരുടെ ഗുണങ്ങള്‍ പരിഗണിക്കുക. കാരണം സംസ്‌കാരമുള്ള ഒരു വ്യക്തി വിവാഹശേഷം തന്റെ പങ്കാളിയുടെ തോള്‍ ചേര്‍ന്ന് നില്‍ക്കുന്നു. സംസ്‌കാരമുള്ളവരാകുന്നത് അനേകം തലമുറകള്‍ക്ക് മോക്ഷവും നല്‍കുന്നു.

Also read:മരുമകളുടെ പേര് ഈ അക്ഷരത്തിലാണോ തുടങ്ങുന്നത്? ലക്ഷ്മീദേവിയുടെ അനുഗ്രഹം; ഭര്‍തൃവീട്ടില്‍ ഭാഗ്യംAlso read:മരുമകളുടെ പേര് ഈ അക്ഷരത്തിലാണോ തുടങ്ങുന്നത്? ലക്ഷ്മീദേവിയുടെ അനുഗ്രഹം; ഭര്‍തൃവീട്ടില്‍ ഭാഗ്യം

English summary

Chanakya Niti: Know These Qualities Of Your Partner Before Marriage Otherwise You Will Face Problems

According to chanakya niti, know these qualities of your partner before marriage, you will not be sad after marriage. Take a look.
Story first published: Monday, January 23, 2023, 10:06 [IST]
X
Desktop Bottom Promotion