For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള പ്രായവ്യത്യാസം പ്രശ്‌നം; ചാണക്യന്‍ പറയുന്ന 5 കാര്യങ്ങള്‍

|

പുരാതന ഇന്ത്യയില്‍ ജീവിച്ചിരുന്ന മഹാനായ രാഷ്ട്രതന്ത്രജ്ഞനും നയതന്ത്രജ്ഞനുമായിരുന്നു ചാണക്യന്‍. നയതന്ത്രം, രാഷ്ട്രീയം, സാമ്പത്തിക ശാസ്ത്രം എന്നിവയില്‍ അദ്ദേഹത്തിന് അഗാധ പാണ്ഡിത്യമുണ്ടായിരുന്നു. ചാണക്യന്റെ നയങ്ങള്‍ പിന്തുടര്‍ന്ന് നിരവധി ആളുകള്‍ വിജയം നേടിയിട്ടുണ്ട്. ചാണക്യന്റെ അനുഭവങ്ങളുടെ സമാഹാരമാണ് ചാണക്യ നീതി. ഇതില്‍ ജീവിതത്തെക്കുറിച്ചും മറ്റു കാര്യങ്ങളെക്കുറിച്ചും ചാണക്യന്‍ പറയുന്ന കാര്യങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ നയങ്ങള്‍ സ്വീകരിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ജീവിതത്തില്‍ വിജയം നേടാനും സന്തോഷകരമായ ദാമ്പത്യ ജീവിതം ആസ്വദിക്കാനും കഴിയും.

Also read: മരുമകളുടെ പേര് ഈ അക്ഷരത്തിലാണോ തുടങ്ങുന്നത്? ലക്ഷ്മീദേവിയുടെ അനുഗ്രഹം; ഭര്‍തൃവീട്ടില്‍ ഭാഗ്യംAlso read: മരുമകളുടെ പേര് ഈ അക്ഷരത്തിലാണോ തുടങ്ങുന്നത്? ലക്ഷ്മീദേവിയുടെ അനുഗ്രഹം; ഭര്‍തൃവീട്ടില്‍ ഭാഗ്യം

ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ബന്ധവുമായി ബന്ധപ്പെട്ട നിരവധി സുപ്രധാന കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതിലൊന്നാണ് ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള പ്രായ വ്യത്യാസം. ചാണക്യ നീതിയില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള പ്രായവ്യത്യാസത്തെക്കുറിച്ചുള്ള മാര്‍ഗ്ഗനിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം, സന്തോഷകരമായ ജീവിതം നയിക്കാന്‍ വളരെ പ്രധാനപ്പെട്ട കാര്യങ്ങളും പരാമര്‍ശിച്ചിട്ടുണ്ട്. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള പ്രായവ്യത്യാസത്തിനനുസരിച്ച് ദാമ്പത്യജീവിതത്തിലെ സന്തോഷം മാറിമറിയുമെന്ന് പറയുന്നു. ചാണക്യ നീതിയുടെ അഭിപ്രായത്തില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള പ്രായവ്യത്യാസം നിങ്ങളുടെ ജീവിതത്തില്‍ പലവിധത്തില്‍ പ്രശ്‌നങ്ങള്‍ വരുത്തും. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ലേഖനം വായിക്കൂ.

ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള പ്രായവ്യത്യാസം അധികരിക്കരുത്

ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള പ്രായവ്യത്യാസം അധികരിക്കരുത്

ശാരീരികമായും മാനസികമായും ആരോഗ്യമുള്ളവരായിരിക്കാന്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള പ്രായം വളരെ പ്രധാനമാണെന്ന് ചാണക്യന്‍ പറയുന്നു. ഇരുവരും തമ്മിലുള്ള വലിയ പ്രായവ്യത്യാസം കാരണം ദാമ്പത്യജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. ഒരു വൃദ്ധന്‍ ഒരിക്കലും യുവതിയായ ഒരു സ്ത്രീയെ വിവാഹം കഴിക്കരുത്. അത്തരമൊരു വിവാഹം പൊരുത്തമില്ലാത്തതാണ്. ഈ ബന്ധം ദാമ്പത്യ ജീവിതത്തില്‍ സദാ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കും. അത്തരം വിവാഹങ്ങള്‍ ഒരിക്കലും വിജയിക്കില്ല. സ്ത്രീയുടെയും പുരുഷന്റെയും ജീവിതം നശിപ്പിക്കപ്പെടുന്നു. അത്തരം വിവാഹബന്ധം അവസാനിക്കാന്‍ അധികനാള്‍ വേണ്ടിവരില്ല. അതുകൊണ്ട് ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ പ്രായത്തില്‍ വലിയ വ്യത്യാസം പാടില്ലെന്ന് ചാണക്യന്‍ പറയുന്നു.

കാഴ്ചപ്പാടുകള്‍ വ്യത്യാസപ്പെടുന്നു

കാഴ്ചപ്പാടുകള്‍ വ്യത്യാസപ്പെടുന്നു

ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ബന്ധത്തില്‍, ഇരുവരും പരസ്പരം എല്ലാവിധത്തിലും സംതൃപ്തരാകേണ്ടത് അത്യാവശ്യമാണെന്ന് ചാണക്യന്‍ പറയുന്നു. പ്രായത്തില്‍ വലിയ വ്യത്യാസമുണ്ടെങ്കില്‍ അവരുടെ കാഴ്ചപ്പാടുകളില്‍ തുല്യതയുണ്ടാകില്ല. അവര്‍ ചിന്തിക്കുന്നത് ഒരേപൊലെ ആയിരിക്കില്ല. പ്രായവ്യത്യാസം അവരുടെ ശരീരത്തിനും മനസ്സിനും ഏകോപനം നല്‍കുന്നില്ല. പ്രായമായ ഒരാള്‍ ഒരു യുവതിയെ വിവാഹം കഴിച്ചാല്‍, അത്തരമൊരു ദാമ്പത്യത്തില്‍ പൊരുത്തക്കേടുകള്‍ പതിവായിരിക്കും.

Also read:വീട്ടിലെ ദുഷ്ടശക്തികളെ അകറ്റാം, കാളസര്‍പ്പദോഷത്തിനും പരിഹാരം; കര്‍പ്പൂരം കൊണ്ടൊരു വിദ്യAlso read:വീട്ടിലെ ദുഷ്ടശക്തികളെ അകറ്റാം, കാളസര്‍പ്പദോഷത്തിനും പരിഹാരം; കര്‍പ്പൂരം കൊണ്ടൊരു വിദ്യ

പരസ്പരം താഴ്ത്തിക്കെട്ടരുത്

പരസ്പരം താഴ്ത്തിക്കെട്ടരുത്

ദാമ്പത്യ ജീവിതത്തില്‍ സന്തോഷം ലഭിക്കാന്‍ ഭാര്യാഭര്‍ത്താക്കന്‍മാര്‍ പരസ്പരം നിരാശപ്പെടുത്തരുതെന്ന് ചാണക്യനീതിയില്‍ പറയുന്നു. ഭാര്യയും ഭര്‍ത്താവും ഈ പവിത്രമായ ബന്ധത്തിന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുകയും പരസ്പരം പിന്തുണയ്ക്കുകയും വേണം. ഭാര്യാഭര്‍ത്താക്കന്മാര്‍ ഒരിക്കലും പരസ്പരം അധിക്ഷേപിക്കരുത്. അത്തരം കുടുംബത്തിന്റെ ദാമ്പത്യജീവിതം തകരാന്‍ തുടങ്ങുന്നു. അവിടെ അസ്വാരസ്യങ്ങള്‍ ഉടലെടുക്കുകയും വീട്ടില്‍ എപ്പോഴും കലഹങ്ങള്‍ പതിവാകുകയും ചെയ്യുമെന്ന് ചാണക്യന്‍ പറയുന്നു.

പങ്കാളിയുടെ ആവശ്യങ്ങള്‍ അവഗണിക്കരുത്

പങ്കാളിയുടെ ആവശ്യങ്ങള്‍ അവഗണിക്കരുത്

ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ബന്ധമാണ് ഏറ്റവും പവിത്രമായ ബന്ധമെന്നും ഈ ബന്ധം നിലനിര്‍ത്താന്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരം ആവശ്യങ്ങള്‍ മനസ്സിലാക്കണമെന്നും ചാണക്യന്‍ തന്റെ ചാണക്യനീതിയില്‍ വിവരിക്കുന്നുണ്ട്.. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള സ്നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും ബന്ധം എപ്പോഴും അതേപടി നിലനില്‍ക്കണമെന്ന് ചാണക്യന്‍ പറയുന്നു.

Also read:ചാണക്യനീതി; കുട്ടികളുടെ മുന്നില്‍ വച്ച് രക്ഷിതാക്കള്‍ ഒരിക്കലും ഈ 4 കാര്യങ്ങള്‍ ചെയ്യരുത്Also read:ചാണക്യനീതി; കുട്ടികളുടെ മുന്നില്‍ വച്ച് രക്ഷിതാക്കള്‍ ഒരിക്കലും ഈ 4 കാര്യങ്ങള്‍ ചെയ്യരുത്

 അഭിപ്രായങ്ങളെ മാനിക്കുക

അഭിപ്രായങ്ങളെ മാനിക്കുക

ദാമ്പത്യ ജീവിതം സന്തോഷകരമാക്കുക എന്നത് ഒരാളുടെ മാത്രം ഉത്തരവാദിത്തമല്ല. ഈ ബന്ധം ശക്തിപ്പെടുത്തേണ്ടത് ഭാര്യാഭര്‍ത്താക്കന്മാരുടെ കൂട്ടുത്തരവാദിത്തമാണ്. പ്രധാനപ്പെട്ട കാര്യങ്ങളില്‍ പരസ്പരം അഭിപ്രായം പറയാനുള്ള അവകാശം രണ്ടുപേര്‍ക്കുമുണ്ട്. അങ്ങനെയല്ലെങ്കില്‍ നിങ്ങളുടെ ബന്ധത്തില്‍ വഴക്കും പിരിമുറുക്കവുമുണ്ടാകും. കുടുംബ കാര്യങ്ങളില്‍ പങ്കാളി ഒറ്റയ്ക്ക് ഒരു തീരുമാനവും എടുക്കരുതെന്ന് ചാണക്യന്‍ പറയുന്നു.

English summary

Chanakya Niti: Huge Age Difference Between Husband And Wife Is A Danger; Know Reasons

The age gap between husband and wife should not exceed according to chanakya niti. Read on.
Story first published: Saturday, January 14, 2023, 17:41 [IST]
X
Desktop Bottom Promotion