Just In
Don't Miss
- Movies
ദില്ഷയുടെ കാല് പിടിച്ച് മാപ്പ് പറഞ്ഞ ബ്ലെസ്ലി; സിനിമയിലെ രണ്ട് വില്ലന് കഥാപാത്രവുമായി സാമ്യമുണ്ടെന്ന് ആരാധകര
- Sports
IND vs ENG: ബുംറയെ ക്യാപ്റ്റനാക്കിയത് അബദ്ധം! പ്രശ്നം ചൂണ്ടിക്കാട്ടി മുന് ഇംഗ്ലീഷ് സ്പിന്നര്
- News
ജയില് വാസം കഴിഞ്ഞിട്ടും രക്ഷയില്ല; ഇത്തവണ വികെ ശശികലയ്ക്ക് കൈവിട്ടുപോയത് 15 കോടിയുടെ സ്വത്ത്
- Automobiles
കസ്റ്റമൈസേഷൻ പുലികളായ SV Bespoke -ൻ്റെ കരവിരുതിൽ Jaguar F Pace Svr -ലിമിറ്റഡ് എഡിഷൻ മോഡൽ അവതരിപ്പിച്ചു
- Technology
പുതിയ ലാപ്ടോപ്പ് വാങ്ങുന്നോ? 60,000 രൂപയിൽ താഴെ വിലയുള്ള മികച്ച ലാപ്ടോപ്പുകൾ
- Finance
സൂക്ഷിക്കുക, നിങ്ങളുടെ ഈ 46 ഇടപാടുകൾ ആദായ നികുതി വകുപ്പ് നിരീക്ഷണത്തിലാണ്
- Travel
ജൂലൈ മാസത്തിലെ യാത്രകള്... രാശികള് പറയും ലക്ഷ്യസ്ഥാനങ്ങള്
മോശം സമയത്തെ അതിജീവിക്കാന് ചാണക്യനീതി പറയുന്ന കാര്യങ്ങള്
ഇന്ത്യയില് ജീവിച്ചിരുന്ന ഒരു വലിയ തത്ത്വചിന്തകനായിരുന്നു ചാണക്യന്. ചന്ദ്രഗുപ്ത മൗര്യന്റെ ഭരണകാലത്ത് അദ്ദേഹം ഇന്ത്യയെ സമ്പദ്വ്യവസ്ഥയിലും രാഷ്ട്രീയത്തിലും ഒരു പുതിയ ഉയരത്തിലേക്ക് എത്തിച്ചു. കൂടാതെ ഏറ്റവും വലിയ രാഷ്ട്രീയ സാമ്പത്തിക ഉപദേഷ്ടാക്കളില് ഒരാളുകൂടിയായിരുന്നു ചാണക്യന്. ചാണക്യ കാലഘട്ടത്തെ സുവര്ണ്ണകാലം എന്നും വിളിക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകളും ഉപദേശങ്ങളും ഇന്നും പ്രസക്തമാണ്. രാഷ്ട്രീയ ജീവിതത്തില് മാത്രമല്ല വ്യക്തിജീവിതത്തിലും അദ്ദേഹത്തിന്റെ വാക്കുകള് ഏറെ പ്രസക്തമാണ്.
Most
read:
വിശ്വാസങ്ങള്
മറഞ്ഞുകിടക്കുന്ന
പുണ്യപുരാതന
ഗംഗ;
അറിയുമോ
ഈ
കാര്യങ്ങള്
ചാണക്യ തത്വങ്ങള് നിങ്ങള് പിന്തുടരുകയാണെങ്കില്, നിങ്ങളുടെ ജീവിതം എളുപ്പവും ലളിതവുമാകുകയും നിങ്ങള് വിജയത്തിലേക്ക് നീങ്ങാന് തുടങ്ങുകയും ചെയ്യും. അദ്ദേഹത്തിന്റെ തത്ത്വചിന്തയില്, മോശം സമയങ്ങളില് ഒരാളെ സഹായിക്കുന്ന ചില കാര്യങ്ങള് പറയുന്നുണ്ട്. ജീവിതത്തിലെ എല്ലാ സാഹചര്യങ്ങളെയും നേരിടാന് ഒരാള് തയ്യാറായിരിക്കണമെന്ന് അദ്ദേഹം പറയുന്നു. മോശം സമയങ്ങളില് സ്വയം എങ്ങനെ തയ്യാറെടുക്കണം എന്നതിനെക്കുറിച്ച് ചാണക്യന് പറയുന്ന കാര്യങ്ങള് ഇതാ.

ഭയത്തെ മറികടക്കുക
ഭയം നമ്മെ ദുര്ബലരാക്കുന്ന ഒരു കാര്യമാണ്, പിന്നീട് അത് ക്രമേണ നമ്മുടെ ജീവിതത്തില് ആധിപത്യം സ്ഥാപിക്കുന്നു. ആത്മവിശ്വാസമുള്ള ഒരു വ്യക്തിക്ക് മോശം സാഹചര്യങ്ങളെ നന്നായി കൈകാര്യം ചെയ്യാന് കഴിയും, എന്നാല് ഭയമുള്ള ഒരാള്ക്ക് കഴിയില്ല. ഭയപ്പെടുന്ന ഒരാള്ക്ക് സ്വയം രക്ഷിക്കാനോ കഠിനമായ സാഹചര്യം നിയന്ത്രിക്കാനോ കഴിയില്ല. സാഹചര്യത്തോട് പോരാടുന്നതിന് മുമ്പ് നിങ്ങള് ഭയത്തെ ചെറുക്കേണ്ടതുണ്ട്.
ചാണക്യന് പറയുന്നു- ഭയം നിങ്ങളിലേക്ക് വരുന്നു, ഒരു യോദ്ധാവിനെപ്പോലെ നിങ്ങളെ ആക്രമിക്കുന്നു, തുടര്ന്ന് അത് നിങ്ങളെ കൊല്ലുന്നു.

വര്ത്തമാനകാലത്ത് ജീവിക്കുക
പരാജയം എന്നത് മോശം ഘട്ടമാണ്. അത്തരമൊരു സമയത്ത്, നിങ്ങള് നിരാശനാകുകയും നിങ്ങള്ക്ക് മറ്റുള്ളവരെ അഭിമുഖീകരിക്കാന് കഴിയാതെ വരികയും ചെയ്യും. ഒരാള് തന്റെ ഭൂതകാലത്തെകുറിച്ച് ചിന്തിക്കരുത്, പരാജയങ്ങളില് നിന്ന് പുറത്തുവരാന് എപ്പോഴും ശ്രമിക്കണം. അതേസമയം, ഭാവിയെക്കുറിച്ച് ചിന്തിച്ച് സമയം കളയരുതെന്നും പറയുന്നു. വര്ത്തമാനകാലത്ത് മാത്രം ജീവിക്കുക, നിങ്ങളുടെ ഭാവി സ്വയം രൂപപ്പെടുത്തുക. സാഹചര്യം നിങ്ങള്ക്ക് അനുകൂലമല്ലെങ്കില്, നിങ്ങള് അത് അതേപടി ഉപേക്ഷിച്ച് മോശം സമയം കടന്നുപോകുന്നതുവരെ ക്ഷമയോടെ കാത്തിരിക്കണം. കാരണം ഒന്നും ശാശ്വതമല്ല.
ചാണക്യന് പറയുന്നു - ഭൂതകാലത്തെക്കുറിച്ച് പശ്ചാത്തപിക്കരുത്, ഭാവിയെക്കുറിച്ച് വിഷമിക്കരുത്, വര്ത്തമാനത്തില് ജീവിക്കുക
Most
read:വാസ്തു
പ്രകാരം
ഡൈനിംഗ്
റൂം
ഇങ്ങനെ
വച്ചാല്
എക്കാലവും
ആരോഗ്യവും
സമ്പത്തും

സന്തോഷത്തോടെ നിലകൊള്ളുക
നിങ്ങള് മോശം സമയത്തിലൂടെ കടന്നുപോകുമ്പോള്, നിങ്ങളുടെ ശത്രു നിങ്ങളെ വേഗത്തില് ആക്രമിക്കുകയും മോശം സമയങ്ങളില് നിങ്ങളുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുകയും ചെയ്യുന്നു. അത്തരമൊരു സാഹചര്യത്തില്, ആത്മവിശ്വാസം മാത്രമാണ് നിങ്ങള്ക്ക് ശക്തി നല്കുന്നത്, അത് ശത്രുവിനെ ദുര്ബലമാക്കുന്നു. നിങ്ങളെ സന്തോഷത്തോടെ കാണാന് ആഗ്രഹിക്കാത്ത ശത്രുക്കള്ക്കുള്ള ഏറ്റവും വലിയ മറുപടി നിങ്ങളുടെ സന്തോഷമാണ്.
ചാണക്യന് പറയുന്നു- നിങ്ങളുടെ സന്തോഷമാണ് നിങ്ങളുടെ ശത്രുക്കള്ക്കുള്ള ഏറ്റവും വലിയ മറുപടി

ശക്തിയുള്ളവനാണെന്ന് കാണിക്കുക
വിഷമകരമായ ഏത് സാഹചര്യത്തിലും നിങ്ങളുടെ ആന്തരിക ശക്തി നിങ്ങളെ വിജത്തിലെത്തിക്കുന്നു. നിങ്ങളുടെ ഉള്ളിലെ ശക്തി നിങ്ങളുടെ ശത്രുവിന്റെ ആത്മവിശ്വാസത്തെ ദുര്ബലപ്പെടുത്തുന്നു. നിങ്ങളുടെ ശത്രു ശക്തനാണെങ്കില് നിങ്ങള് ഭയപ്പെടും, അത്തരം ആളുകളില് നിന്ന് നിങ്ങള് അകന്നു നില്ക്കും. അവര് ആദ്യം ആക്രമിക്കുന്നത് ദുര്ബലരെയാണ്. അത്തരമൊരു സാഹചര്യത്തില്, നിങ്ങള്ക്കുള്ള ഏറ്റവും നല്ല വഴി ഉള്ളില് നിന്ന് ശക്തനാകുക എന്നതാണ്. നിങ്ങള് ശക്തനാണെന്ന് നിങ്ങളുടെ എതിരാളികളെ കാണിക്കുക.
ചാണക്യന് പറയുന്നു - ഒരു പാമ്പ് വിഷം ഇല്ലെങ്കിലും അത് എപ്പോഴും വിഷമുള്ളതാണെന്ന് കാണിക്കണം
Most
read:കോപം
നിയന്ത്രിക്കാന്
നിങ്ങളെ
സഹായിക്കും
വാസ്തു
ടിപ്സ്

വിശ്വസിക്കാന് കഴിയാത്ത ആളുകളെ ഒഴിവാക്കുക
നിങ്ങളുടെ സുഹൃത്തുക്കളായി മാറുന്ന പലരെയും നിങ്ങള് കണ്ടിട്ടുണ്ടാകും, അവര് വന്ന് നിങ്ങളോടൊപ്പം ഇരിക്കുകയും നിങ്ങളോട് സംസാരിക്കുകയും ചെയ്യുന്നു. എന്നാല് നിങ്ങളുടെ മോശം കാലത്ത് അത്തരക്കാര് ചിലപ്പോള് നിങ്ങളെ ശ്രദ്ധയോടെ കേള്ക്കാതെ അവഗണിക്കുന്നതായി കണ്ടേക്കാം. അത്തരം ആളുകളുമായി നിങ്ങളുടെ വ്യക്തിപരമായ അല്ലെങ്കില് പ്രധാനപ്പെട്ട കാര്യങ്ങള് പങ്കിടുന്നത് ഒഴിവാക്കുക. ഇത്തരക്കാര് ഈ കാര്യങ്ങള് മറ്റുള്ളവരോട് പറയും. ഇത്തരം ആളുകളെ അകറ്റി നിര്ത്തുന്നതാണ് നല്ലത്.