For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രശ്‌നങ്ങളില്ലാത്ത ജീവിതത്തിന് ചാണക്യന്‍ നിര്‍ദേശിക്കുന്ന വഴികള്‍ ഇതാണ്

|

വിദഗ്ധനായ രാഷ്ട്രീയക്കാരനും തന്ത്രജ്ഞനും സാമ്പത്തിക ശാസ്ത്രത്തില്‍ വിദഗ്ധനുമായിരുന്നു ചാണക്യന്‍. വിവിധ വിഷയങ്ങളില്‍ അദ്ദേഹത്തിന് ആഴത്തിലുള്ള അറിവുണ്ടായിരുന്നു. മനുഷ്യരാശിയുടെ പ്രയോജനത്തിനായി അദ്ദേഹം ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചു. ബുദ്ധിശക്തിയും വിഷയങ്ങളില്‍ ആഴത്തിലുള്ള അറിവും ഉള്ളതിനാല്‍ അദ്ദേഹത്തെ കൗടില്യന്‍ എന്ന് വിളിക്കുന്നു. മനുഷ്യജീവിതവുമായി ബന്ധപ്പെട്ട സുപ്രധാനമായ കാര്യങ്ങള്‍ അദ്ദേഹം എഴുതിയ പുസ്തകങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നയങ്ങള്‍ മനുഷ്യജീവിതത്തിന്റെ വിവിധ വശങ്ങളെ വളരെ അടുത്ത് സ്പര്‍ശിക്കുന്നു. ജീവിതത്തില്‍ വിജയിക്കാന്‍ ഒരു മനുഷ്യന്‍ പാലിക്കേണ്ട വളരെ പ്രധാനപ്പെട്ട കാര്യങ്ങളും ചാണക്യന്‍ പറഞ്ഞിട്ടുണ്ട്.

Most read: വാസ്തു പറയുന്നു 2022ല്‍ ഭാഗ്യം നിങ്ങളെ തേടിയെത്താനുള്ള വഴികളിത്‌Most read: വാസ്തു പറയുന്നു 2022ല്‍ ഭാഗ്യം നിങ്ങളെ തേടിയെത്താനുള്ള വഴികളിത്‌

ചാണക്യനീതിയുടെ വാക്കുകള്‍ ജീവിതത്തില്‍ മെച്ചപ്പെട്ട എന്തെങ്കിലും ചെയ്യാന്‍ ഒരു വ്യക്തിയെ പ്രചോദിപ്പിക്കുന്നു. ചാണക്യനീതിയുടെ ഉപദേശങ്ങള്‍ ഇന്നും വളരെ പ്രസക്തമാണ്. ജീവിത വിജയത്തിന്റെ രഹസ്യം ചാണക്യന്റെ നീതിശാസ്ത്രത്തില്‍ ഒളിഞ്ഞിരിക്കുന്നു. ആ കാര്യങ്ങള്‍ ഇവിടെ വായിച്ചറിയാം. ജീവിതത്തില്‍ വിജയിക്കണമെങ്കില്‍ ഈ കാര്യങ്ങള്‍ എപ്പോഴും മനസ്സില്‍ വയ്ക്കുക.

ശരിയായ തന്ത്രം ഉണ്ടാക്കുക

ശരിയായ തന്ത്രം ഉണ്ടാക്കുക

ജീവിതത്തില്‍ വിജയിക്കുന്നതിന്, കഠിനാധ്വാനം മെനയ്യേണ്ടത് ആവശ്യമാണ്. ലക്ഷ്യം മനസ്സില്‍ സൂക്ഷിക്കുന്ന ശരിയായ തന്ത്രം തയ്യാറാക്കേണ്ടത് പ്രധാനമാണ്. കൃത്യമായ തന്ത്രം മെനയുന്നതിലൂടെ തയ്യാറെടുപ്പ് നടത്തുകയാണെങ്കില്‍, ലക്ഷ്യം നേടുന്നതിന് യാതൊരു തടസ്സങ്ങളും ഉണ്ടാകില്ല. അതിലൂടെ വേഗത്തില്‍ ലക്ഷ്യം കൈവരിക്കാനും ഒരാള്‍ക്ക് സാധിക്കും.

ഊര്‍ജ്ജത്തോടെ ജോലി പൂര്‍ത്തിയാക്കുക

ഊര്‍ജ്ജത്തോടെ ജോലി പൂര്‍ത്തിയാക്കുക

ചിലപ്പോള്‍ വളരെ ഉത്സാഹത്തോടെ ജോലി തുടങ്ങുന്ന നമ്മള്‍ കുറച്ചു സമയം കഴിയുമ്പോള്‍ ജോലി ചെയ്യുന്നതിനിടയില്‍ ബോറടിക്കും. ഇത് നമ്മുടെ ജോലിയെ പ്രതികൂലമായി ബാധിക്കുന്നു, അതിനാല്‍ ജോലിയില്‍ വിജയം നേടണമെങ്കില്‍, നമ്മള്‍ ജോലി ആരംഭിച്ച അതേ ഊര്‍ജ്ജത്തില്‍ തന്നെ ജോലി പൂര്‍ത്തിയാക്കണമെന്ന് ചാണക്യന്‍ പറയുന്നു.

Most read:Nostradamus Predictions 2022: അണുബോംബ് സ്‌ഫോടനം, മൂന്ന് ദിവസം ലോകം മുഴുവന്‍ ഇരുട്ട് മൂടുംMost read:Nostradamus Predictions 2022: അണുബോംബ് സ്‌ഫോടനം, മൂന്ന് ദിവസം ലോകം മുഴുവന്‍ ഇരുട്ട് മൂടും

മറ്റുള്ളവരുടെ തെറ്റുകളില്‍ നിന്ന് പഠിക്കുക

മറ്റുള്ളവരുടെ തെറ്റുകളില്‍ നിന്ന് പഠിക്കുക

മറ്റുള്ളവരുടെ തെറ്റുകളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് മുന്നോട്ട് പോകണമെന്ന് ചാണക്യന്‍ പറയുന്നു. മറ്റുള്ളവരുടെ തെറ്റുകളില്‍ നിന്ന് നമ്മള്‍ പാഠം പഠിക്കുകയാണെങ്കില്‍, സ്വയം തെറ്റുകള്‍ വരുത്താനുള്ള സാധ്യത വളരെ കുറവായിരിക്കും. ഇത് മനസിലാക്കിയാല്‍ ഒരു വ്യക്തി അവന്റെ ജീവിതത്തില്‍ കൃത്യസമയത്ത് വിജയം കൈവരിക്കുന്നു. അതുകൊണ്ടാണ് മറ്റുള്ളവരുടെ തെറ്റുകളില്‍ നിന്ന് പഠിക്കണമെന്ന് ചാണക്യനീതിയില്‍ പറയുന്നത്.

Most read:പുതിയ ജോലി, സ്ഥാനക്കയറ്റം, ശമ്പള വര്‍ധന; 2022ല്‍ നിങ്ങളെ കാത്തിരിക്കുന്നത്Most read:പുതിയ ജോലി, സ്ഥാനക്കയറ്റം, ശമ്പള വര്‍ധന; 2022ല്‍ നിങ്ങളെ കാത്തിരിക്കുന്നത്

പ്രയാസകരമായ സാഹചര്യങ്ങളില്‍ ശ്രദ്ധ തിരിക്കരുത്

പ്രയാസകരമായ സാഹചര്യങ്ങളില്‍ ശ്രദ്ധ തിരിക്കരുത്

നമ്മള്‍ ഏത് ജോലി ചെയ്യുമ്പോഴും അതില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. അത്തരമൊരു സാഹചര്യത്തില്‍, പലപ്പോഴും നമ്മള്‍ പരിഭ്രാന്തരാകുകയോ പ്രശ്‌നത്തിന് മുന്നില്‍ ജോലി ഉപേക്ഷിക്കുകയോ ചെയ്യുന്നു. ജോലിക്കിടയിലെ തടസ്സങ്ങളോ വിഷമകരമായ സാഹചര്യങ്ങളോ കണ്ട് വ്യതിചലിക്കരുതെന്ന് ചാണക്യന്‍ പറയുന്നു. ഒരാള്‍ എപ്പോഴും തന്റെ ക്ഷമ നിലനിര്‍ത്തുകയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുകയും വേണം. ഏറ്റവും വിഷമകരമായ സാഹചര്യം വരുമ്പോള്‍ പോലും പരിഭ്രാന്തരാകാത്ത വ്യക്തികള്‍ തീര്‍ച്ചയായും ജീവിതത്തില്‍ വിജയിക്കുന്നു.

ആയുധങ്ങള്‍ കൈവശമുള്ളവരെ സൂക്ഷിക്കുക

ആയുധങ്ങള്‍ കൈവശമുള്ളവരെ സൂക്ഷിക്കുക

ആയുധങ്ങള്‍ സൂക്ഷിക്കുന്ന ഒരാളോട് ഒരു വ്യക്തി എപ്പോഴും ജാഗ്രത പാലിക്കണമെന്ന് ചാണക്യ നിതി പറയുന്നു. അത്തരമൊരു വ്യക്തി ചിലപ്പോള്‍ ദേഷ്യത്തില്‍ ആയുധങ്ങള്‍ ഉപയോഗിക്കാം, അത് കാരണം ചിലപ്പോള്‍ ചുറ്റുമുള്ള ആളുകളും കഷ്ടപ്പെടേണ്ടി വന്നേക്കാം.

കോപം

കോപം

കോപം ഒരു വ്യക്തിയുടെ കഴിവിനെ നശിപ്പിക്കുമെന്ന് ചാണക്യന്‍ പറയുന്നു. ഒരാള്‍ ദേഷ്യപ്പെടാന്‍ പാടില്ല. കോപത്തില്‍, ഒരു വ്യക്തി നല്ലതും ചീത്തയും തമ്മിലുള്ള വ്യത്യാസം മറക്കുന്നു.

Most read:2022ല്‍ ഭാഗ്യം നിങ്ങളെ തേടിയെത്തും; ചെയ്യേണ്ട കാര്യങ്ങള്‍ ഇത്Most read:2022ല്‍ ഭാഗ്യം നിങ്ങളെ തേടിയെത്തും; ചെയ്യേണ്ട കാര്യങ്ങള്‍ ഇത്

അഹന്ത

അഹന്ത

ചാണക്യനീതി പറയുന്നത് അഹന്തയാണ് ഒരു വ്യക്തിയുടെ ഏറ്റവും വലിയ ശത്രു എന്നാണ്. അഹങ്കാരിക്ക് ഒരിക്കലും എവിടെയും ബഹുമാനം ലഭിക്കില്ല. അടുപ്പക്കാര്‍ പോലും ഇത്തരം ആളുകളില്‍ നിന്ന് അകലം പാലിക്കുന്നു.

അത്യാഗ്രഹം

അത്യാഗ്രഹം

ഒരു മനുഷ്യന് അത്യാഗ്രഹം പാടില്ലെന്നാണ് ചാണക്യനീതി പറയുന്നത്. അത്യാഗ്രഹി ഒരിക്കലും സംതൃപ്തനല്ല. അതുമൂലം അവന്റെ മനസ്സ് സദാസമയവും അസ്വസ്ഥമായി തുടരുന്നു.

Most read:ഫെങ്ഷൂയിപ്രകാരം ബെഡ്‌റൂം ഇങ്ങനെയെങ്കില്‍ വീട്ടില്‍ ഭാഗ്യംMost read:ഫെങ്ഷൂയിപ്രകാരം ബെഡ്‌റൂം ഇങ്ങനെയെങ്കില്‍ വീട്ടില്‍ ഭാഗ്യം

അച്ചടക്കം

അച്ചടക്കം

ചാണക്യനീതി അച്ചടക്കത്തിന്റെ പ്രാധാന്യം പറയുന്നു. വിജയം കൈവരിക്കാന്‍, അച്ചടക്കത്തിന്റെ പ്രാധാന്യം ആദ്യം അറിയഞ്ഞിരിക്കണം. അച്ചടക്കം ഒരു വ്യക്തിക്ക് സമയത്തിന്റെ പ്രാധാന്യവും മനസിലാക്കി നല്‍കുന്നു.

അലസത

അലസത

അലസത ത്യജിക്കാതെ ജീവിതത്തില്‍ വിജയമില്ലെന്ന് ചാണക്യ നിതി പറയുന്നു, അതിനാല്‍ മനുഷ്യര്‍ അലസതയില്‍ നിന്ന് വിട്ടുനില്‍ക്കണം. അലസത ഒരു വ്യക്തിയുടെ കാര്യക്ഷമതയെയും നശിപ്പിക്കുന്നു.

Most read:ദാരിദ്ര്യവും ദോഷവും വിട്ടുമാറില്ല; ശനിയാഴ്ച ഇതൊന്നും വീട്ടില്‍ കൊണ്ടുവരരുത്Most read:ദാരിദ്ര്യവും ദോഷവും വിട്ടുമാറില്ല; ശനിയാഴ്ച ഇതൊന്നും വീട്ടില്‍ കൊണ്ടുവരരുത്

തെറ്റ്

തെറ്റ്

വിജയം നേടാന്‍ ഒരിക്കലും നുണ പറയരുതെന്ന് ചാണക്യ നിതി പറയുന്നു. കള്ളം പറയുന്നവര്‍ക്ക് ഒരിക്കലും എവിടെയും ബഹുമാനം ലഭിക്കില്ല.

കഠിനാധ്വാനം

കഠിനാധ്വാനം

എപ്പോഴും കഠിനാധ്വാനം ചെയ്യാന്‍ തയ്യാറുള്ള ഒരു വ്യക്തിക്ക് ഏതൊരു ലക്ഷ്യവും വിജയവും അകലെയല്ലെന്ന് ചാണക്യ നിതി പറയുന്നു.

Most read:വീട്ടില്‍ വിളക്ക് കത്തിക്കുന്നത് കൊണ്ടുള്ള നേട്ടം ഇതാണ്Most read:വീട്ടില്‍ വിളക്ക് കത്തിക്കുന്നത് കൊണ്ടുള്ള നേട്ടം ഇതാണ്

വഞ്ചന

വഞ്ചന

ആരും ഒരിക്കലും വഞ്ചിതരാകാന്‍ നില്‍ക്കരുതെന്നാണ് ചാണക്യ നയം. വഞ്ചന ഏറ്റവും മോശം ശീലങ്ങളില്‍ ഒന്നാണ്. ഇത്തരക്കാര്‍ക്ക് പിന്നീട് പ്രശ്നങ്ങള്‍ നേരിടേണ്ടിവരും.

English summary

Chanakya Niti : Follow These Rules To Get a Successful Life in Malayalam

Acharya Chanakya has also told very important things to be successful in life. If you want to be successful in life then always follow these rules.
Story first published: Saturday, December 11, 2021, 13:46 [IST]
X
Desktop Bottom Promotion