For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമ്മായിയപ്പന്‍ വക സ്ത്രീധനം മൂര്‍ഖന്‍ പാമ്പ്...

അമ്മായിയപ്പന്‍ വക സ്ത്രീധനം മൂര്‍ഖന്‍ പാമ്പ്...

|

സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതുമെല്ലാം കുററമാണെന്നാണ് പറയുക. എങ്കിലും ഇപ്പോഴും സ്ത്രീധനം നിലവിലുള്ള പല സ്ഥലങ്ങളുമുണ്ട്. നമ്മുടെ ഇന്ത്യയിലും ഇതു നിലവിലുണ്ട്.

സാധാരണ സ്വര്‍ണവും പണവുമെല്ലാമാണ് നാം സ്ത്രീധനമായി കൊടുക്കാറ്. വീട്ടുപകരണങ്ങളും കാറും സ്ഥലവും വീടുമെല്ലാം സ്ത്രീധനമായി കൊടുക്കുന്ന വസ്തുക്കളില്‍ പെടും. സ്ത്രീ തന്നെ ധനമെന്നാണ് വയ്‌പെങ്കിലും ഇപ്പോഴും ഇതാഗ്രഹിയ്ക്കുന്നവര്‍ ധാരാളമുണ്ട്.

സ്ത്രീധനമായി വിചിത്രങ്ങളായ കാര്യങ്ങള്‍ ലഭിച്ചാലോ, അതും ഭയപ്പെടുത്തുന്ന ചിലത്. ഇതെക്കുറിച്ചറിയൂ,

ഇന്ത്യയിലെ ഛത്തീസ്ഗഢില്‍

ഇന്ത്യയിലെ ഛത്തീസ്ഗഢില്‍

ഇന്ത്യയിലെ ഛത്തീസ്ഗഢില്‍ ഉള്ള പ്രത്യേക സമുദായമാണ് ഗോരിയ എന്നറിയപ്പെടുന്നവര്‍. പാമ്പുകളെ ആരാധിച്ചു വരുന്ന രീതി നമ്മുടെ നാടുകളിലുണ്ട്. ഇവരും പാമ്പുകളെ ആരാധിയ്ക്കുന്നവരാണ്. പാമ്പുകളെ വിശിഷ്ടമായി കാണുന്നവരുമാണ്.

ഈ വിഭാഗത്തിലെ പെണ്‍കുട്ടികള്‍

ഈ വിഭാഗത്തിലെ പെണ്‍കുട്ടികള്‍

ഈ വിഭാഗത്തിലെ പെണ്‍കുട്ടികള്‍ വിവാഹിതരായി പോകുമ്പോള്‍ ഇവര്‍ക്കു സ്ത്രീധനമായി 12 പാമ്പുകളെ നല്‍കുന്ന രീതിയാണ് നിലവിലുള്ളത്. ഇവിടെ സ്വര്‍ണമോ പണമോ അല്ല, പകരം പാമ്പുകളേയാണ് സ്ത്രീധനമായി നല്‍കുന്നത്. പാമ്പാട്ടികളാണ് ഇൗ വിഭാഗ്ത്തില്‍ പെട്ട പലരും.

ഇവിടുത്തെ പാമ്പാട്ടികളുടെ വീട്ടില്‍

ഇവിടുത്തെ പാമ്പാട്ടികളുടെ വീട്ടില്‍

ഇവിടുത്തെ പാമ്പാട്ടികളുടെ വീട്ടില്‍ ധാരാളം പാമ്പുകളുള്ളത് സാധാരണയാണ്. പാമ്പാട്ടികള്‍ക്കിടയിലെ കുട്ടികള്‍ കളിയ്ക്കുന്നതും പാമ്പുകള്‍ക്കൊപ്പമാണ്. പാമ്പിനെ ഭയപ്പാടോടെയല്ല, ഇവര്‍ കാണുന്നതും. ഉഗ്രവിഷമുള്ള ജാതികള്‍ക്കൊപ്പമാണ് ഈ കൂട്ടരുടെ വാസം എന്നു വേണം, പറയുവാന്‍. വിഷപ്പല്ലു പറിച്ചു കളയുക തുടങ്ങിയ യാതൊന്നും ചെയ്യുന്നുമില്ല. കാരണം പാമ്പുകളെ ഇവര്‍ ഉപദ്രവിയ്ക്കില്ല. ഇവര്‍ക്കു പാമ്പുകള്‍ ദൈവങ്ങളാണ്.

ഇവിടുത്തെ പെണ്‍കുട്ടികളെ വിവാഹം ചെയ്തു കൊടുക്കുമ്പോള്‍

ഇവിടുത്തെ പെണ്‍കുട്ടികളെ വിവാഹം ചെയ്തു കൊടുക്കുമ്പോള്‍

ഇവിടുത്തെ പെണ്‍കുട്ടികളെ വിവാഹം ചെയ്തു കൊടുക്കുമ്പോള്‍ നല്ല ഉഗ്ര ജാതിയിലെ 12 പാമ്പുകളാണ് സ്ത്രീധനം. ഈ പാമ്പുകള്‍ പിന്നീട് വരന്റെ വീട്ടിലെ സ്വത്താണ്. ഇത് തങ്ങളുടെ പെണ്‍കുട്ടിയ്ക്കു നല്‍കുന്ന ഏറ്റവും മികച്ച ധനമാണെന്നാണ് ഇവരുടെ വിശ്വാസം. വര്‍ഷങ്ങളായി ഈ വിഭാഗം പിന്‍തുടര്‍ന്നു പോകുന്ന രീതിയാണിത്. ഇപ്പോഴും മാറ്റമില്ലെന്നു മാത്രം.

നാഗ പഞ്ചമി നാളില്‍

നാഗ പഞ്ചമി നാളില്‍

നാഗങ്ങളെ ആരാധിയ്ക്കുന്ന നാഗ പഞ്ചമി നാളില്‍ ഇവര്‍ വിവിധ സ്ഥലങ്ങളില്‍ പാമ്പുകളുമായി സഞ്ചരിച്ച് മകുടിയൂതി ആളുകളെ കൂട്ടും.

English summary

Brides Receive Poisonous Snakes As Dowry here

Brides Receive Poisonous Snakes As Dowry here, Read more to know about,
Story first published: Tuesday, August 6, 2019, 22:37 [IST]
X
Desktop Bottom Promotion