For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെള്ളപ്പൊക്കം, ജലക്ഷാമം; 6ല്‍ 2 എണ്ണം സംഭവിച്ചു; 2022ല്‍ ബാബ വാംഗയുടെ പ്രവചനങ്ങള്‍ സത്യമോ?

|

ചെര്‍ണോബില്‍ ദുരന്തം, ഡയാന രാജകുമാരിയുടെ മരണം, സോവിയറ്റ് യൂണിയന്റെ തകര്‍ച്ച, സുനാമി, ബരാക് ഒബാമയുടെ പ്രസിഡന്റ് സ്ഥാനം, 9/11 ആക്രമണം എന്നിവ പ്രവചിച്ച് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ ഭാവി പ്രവാചകയാണ് ബാബ വാംഗ. ഇപ്പോള്‍ വീണ്ടും അവര്‍ വാര്‍ത്തകളില്‍ നിറയുകയാണ്. കാരണം 2022 ല്‍ ലോകത്ത് സംഭവിച്ചേക്കാമെന്ന് അവര്‍ പ്രവചിച്ച 6 കാര്യങ്ങളില്‍ 2 എണ്ണം ഇതിനകം സംഭവിച്ചുകഴിഞ്ഞു. ബാല്‍ക്കണിലെ നോസ്ട്രഡാമസ് എന്ന് വിളിപ്പേരുള്ള അവരുടെ പ്രവചനങ്ങള്‍ 85 ശതമാനവും ശരിയാണെന്ന് പറയപ്പെടുന്നു. ശാസ്ത്രീയമായി വിശദീകരണം ഒന്നുമില്ലെങ്കിലും ബാബ വാംഗയുടെ പ്രവചനങ്ങളെ പല ആളുകളും ഗൗരവമായാണ് കണക്കാക്കുന്നത്.

Most read: വാസ്തുപ്രകാരം ബ്രഹ്‌മസ്ഥാനം കൃത്യമല്ലെങ്കില്‍ വീട്ടില്‍ ദുരിതവും പ്രശ്‌നങ്ങളും

വാംഗയുടെ ജീവിതം

വാംഗയുടെ ജീവിതം

ബള്‍ഗേറിയന്‍ വംശജയായ ബാബ വാംഗയ്ക്ക് പന്ത്രണ്ടാം വയസില്‍ ദുരൂഹ സാഹചര്യത്തിലാണ് കാഴ്ച ശക്തി നഷ്ടമായത്. ഭാവിയിലേക്കുള്ള കാഴ്ചകള്‍ കാണാന്‍ ദൈവം തനിക്ക് അപൂര്‍വ്വ സമ്മാനം തന്നുവെന്നാണ് അവരുടെ അവകാശവാദം. രണ്ടാം ലോകമഹായുദ്ധകാലത്ത് പ്രവചനങ്ങള്‍ നടത്താന്‍ തുടങ്ങിയതോടെയാണ് വാംഗ പ്രശസ്തയായത്. 1996ല്‍ 85ാം വയസിലാണ് ബാബ വാംഗ മരിക്കുന്നത്. 1996ല്‍ അവര്‍ മരിച്ചപ്പോള്‍, ലോകം അവസാനിക്കുമെന്ന് വാംഗ വിശ്വസിച്ച 5079 വരെയുള്ള കാര്യങ്ങള്‍ അവര്‍ പ്രവചിച്ച് വച്ചിട്ടുണ്ട്.

2022ല്‍ സത്യമായ വാംഗയുടെ പ്രവചനങ്ങള്‍

2022ല്‍ സത്യമായ വാംഗയുടെ പ്രവചനങ്ങള്‍

ഇപ്പോള്‍ നാം 2022ന്റെ പകുതിയിലാണ്, ഈ വര്‍ഷത്തെ നിരവധി പ്രവചനങ്ങളില്‍ രണ്ടെണ്ണം ബാബ വാംഗ കൃത്യമായി മുന്‍കൂട്ടി കണ്ടിട്ടുണ്ട്. അവര്‍ പറഞ്ഞ ആറ് പ്രവചനങ്ങളില്‍ ഇനിപ്പറയുന്ന രണ്ട് പ്രവചനങ്ങള്‍ സത്യമായി. ഈ വര്‍ഷം, നിരവധി ഏഷ്യന്‍ രാജ്യങ്ങളിലും ഓസ്ട്രേലിയയിലും തീവ്രമായ വെള്ളപ്പൊക്കങ്ങള്‍ സംഭവിച്ചു. ഇതെല്ലാം ബാബ വാംഗ പ്രവചിച്ചുവച്ചിരുന്നതാണ്. ഈ വര്‍ഷം ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ വെള്ളപ്പൊക്ക ദുരന്തമാണ് ഓസ്ട്രേലിയയെ ബാധിച്ചത്. സൗത്ത് ഈസ്റ്റ് ക്വീന്‍സ്ലാന്റിന്റെ ചില ഭാഗങ്ങള്‍, വൈഡ് ബേ-ബര്‍നെറ്റ്, ന്യൂ സൗത്ത് വെയില്‍സ്, ബ്രിസ്ബേന്‍ എന്നിവയുള്‍പ്പെടെ നിരവധി നഗരങ്ങള്‍ വെള്ളത്തിനടിയിലായി.

Most read:പൂജാ സമയത്ത് നിങ്ങള്‍ ഈ ലോഹ പാത്രങ്ങള്‍ ഉപയോഗിക്കാറുണ്ടോ? ഫലം വിപരീതം

യൂറോപ്പിലെ വരള്‍ച്ച

യൂറോപ്പിലെ വരള്‍ച്ച

വരള്‍ച്ചയുടെ ഫലമായി വമ്പന്‍ നഗരങ്ങളെ ജലക്ഷാമം ബാധിക്കുമെന്നും ബാബ വംഗ പ്രവചിച്ചിരുന്നു. യൂറോപ്പില്‍ ഇപ്പോള്‍ ഇതാണ് നടക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, പോര്‍ച്ചുഗല്‍ അവരുടെ പൗരന്മാരോട് അവരുടെ ജല ഉപയോഗം നിയന്ത്രിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇറ്റലി ഇപ്പോള്‍ 1950കള്‍ക്ക് ശേഷമുള്ള ഏറ്റവും മോശമായ വരള്‍ച്ചയിലൂടെയാണ് കടന്നുപോകുന്നത്. ചൂട് കാരണം യൂറോപിന്റെ ചില ഭാഗങ്ങളില്‍ ഇപ്പോള്‍ കാട്ടുതീ ഭീഷണിയും നിലവിലുണ്ട്.

2022ലെ മറ്റു പ്രവചനങ്ങള്‍

2022ലെ മറ്റു പ്രവചനങ്ങള്‍

ഈ വര്‍ഷം സൈബീരിയയില്‍ നിന്ന് ഒരു പുതിയ മാരക വൈറസ് വരുമെന്നും അന്യഗ്രഹ ജീവികളുടെ ആക്രമണമുണ്ടാകുമെന്നും ഇന്ത്യയില്‍ വെട്ടുക്കിളി ആക്രമണം നടക്കുമെന്നും വെര്‍ച്വല്‍ റിയാലിറ്റി മനുഷ്യജീവിതത്തില്‍ കൂടുതലായി ഇടപെടുമെന്നും അവര്‍ പ്രവചിച്ചുവച്ചിട്ടുണ്ട്. 2023 ല്‍ ഭൂമിയുടെ ഭ്രമണപഥം മാറുമെന്നും ബഹിരാകാശ സഞ്ചാരികള്‍ 2028ല്‍ ശുക്രനിലേക്ക് യാത്ര ചെയ്യുമെന്നും അവര്‍ പ്രവചിച്ചിട്ടുണ്ട്. 2046ല്‍ അവയവം മാറ്റിവയ്ക്കല്‍ സാങ്കേതികവിദ്യയിലൂടെ ആളുകള്‍ 100 വര്‍ഷത്തിലധികം ജീവിക്കുമെന്ന് അവര്‍ പ്രവചിച്ചു. 2100ല്‍ രാത്രി അപ്രത്യക്ഷമാകുമെന്നും കൃത്രിമ സൂര്യപ്രകാശം ഭൂമിയെ പ്രകാശിപ്പിക്കുമെന്നും അവര്‍ പ്രവചിച്ചിട്ടുണ്ട്.

Most read:വ്യക്തിത്വ വികസനത്തിന് വാസ്തുവിലുണ്ട് ചെറിയ ചില വഴികള്‍

English summary

Blind Baba Vanga's Predictions For 2022 'Coming True'?

Blind mystic Baba Vanga who is said to have predicted the 9/11 attacks and Brexit made six predictions for the year 2022 and two of them appear to have come true. Read on to know more.
Story first published: Monday, July 18, 2022, 9:15 [IST]
X
Desktop Bottom Promotion