For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭക്ഷണം കഴിക്കാനിരിക്കുന്ന ദിക്കും പ്രധാനം: അല്ലെങ്കില്‍ ആരോഗ്യപ്രശ്‌നം കൂടെയുണ്ട്

|

ആരോഗ്യത്തിന്റെ കാര്യത്തില്‍ ഭക്ഷണം വഹിക്കുന്ന പങ്ക് എത്രത്തോളമെന്ന് നമുക്കറിയാം. എന്നാല്‍ അതിലുപരി ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ് എന്നുള്ള യാഥാര്‍ത്ഥ്യത്തെ നാം മനസ്സിലാക്കണം. പക്ഷേ കഴിക്കുന്ന ഭക്ഷണം നല്ലതാണെങ്കിലും പലപ്പോഴും ഇരിക്കുന്ന ദിക്ക് അല്‍പം ശ്രദ്ധിക്കണം. കാരണം ഭക്ഷണം കഴിക്കുന്ന കാര്യത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ വാസ്തുപറയുന്ന പ്രശ്‌നങ്ങളേയും പരിഹരിക്കാന്‍ സാധിക്കുന്നു. ആരോഗ്യത്തെക്കൂടി സ്വാധീനിക്കുന്നതാണ് എപ്പോഴും വാസ്തുശാസ്ത്രം. അതുകൊണ്ട് തന്നെ അത്രയേറെ പ്രധാനപ്പെട്ടതാണ് വാസ്തുവും.

Best Direction For Eating Food

വാസ്തുശാസ്ത്രപ്രകാരം നിങ്ങളുടെ ഭക്ഷണം കഴിക്കാനിരിക്കുന്ന ദിക്ക് പോലും പ്രധാനപ്പെട്ടതാണ്. വീടിന്റെ ഓരോ മൂലയും വാസ്തു പ്രകാരമെങ്കില്‍ ആരോഗ്യവും ഐശ്വര്യവും നിലനില്‍ക്കുന്നു എന്നാണ് വിശ്വാസം. വായു, ജലം, അഗ്‌നി, ഭൂമി, ആകാശം എന്നീ പഞ്ചഭൂതങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്നതാണ് നമ്മുടെ ശരീരം. അതുകൊണ്ട് തന്നെ ഓരോ ദിക്കിനും വളരെയധികം പ്രാധാന്യവും ഉണ്ട്. വാസ്തുശാസ്ത്രമനുസരിച്ച് ഭക്ഷണം കഴിക്കുമ്പോള്‍ പോലും അല്‍പം ശ്രദ്ധിക്കണം. ഭക്ഷണം കഴിക്കുമ്പോള്‍ നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇരിക്കുന്ന ദിക്ക് തന്നെയാണ് അതില്‍ പ്രധാനം. ദിക്ക് തെറ്റാണ് എന്നത് പലപ്പോഴും ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഏത് ദിക്കില്‍ ഇരുന്ന് വേണം ഭക്ഷണം കഴിക്കേണ്ടത് എന്ന് നോക്കാം.

 വാസ്തുപ്രകാരം ഭക്ഷണം കഴിക്കുമ്പോള്‍

വാസ്തുപ്രകാരം ഭക്ഷണം കഴിക്കുമ്പോള്‍

വാസ്തുപ്രകാരം ഭക്ഷണം കഴിക്കുമ്പോള്‍ ഇരിക്കുന്ന ദിക്ക് വളരെ പ്രധാനപ്പെട്ടതാണ്. ഇത് ആരോഗ്യത്തേയും ശരീരത്തേയും അനുകൂലമായി ബാധിക്കുന്നു. സന്തോഷകരവും ആരോഗ്യകരവുമായ ജീവിതം നയിക്കുന്നതിന് വേണ്ടി ഭക്ഷണം കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. ഇരിക്കുന്ന ദിക്കില്‍ സന്തോഷവും ആരോഗ്യവും നല്‍കുന്നുണ്ട് എന്ന് നോക്കാം. ഏതൊക്കെ ദിക്കിലാണ് ഇരിക്കേണ്ടത് എന്ന് നോക്കാം.

കിഴക്ക്

കിഴക്ക്

ഭക്ഷണം കഴിക്കുമ്പോള്‍ കിഴക്ക് ദിക്ക് അഭിമുഖമായാണ് ഇരിക്കുന്നതെങ്കില്‍ അത് നല്ലതാണ് എന്നാണ് പറയുന്നത്. കാരണം ഭക്ഷണം കഴിക്കുമ്പോള്‍ കിഴക്കോട്ട് അഭിമുഖമായി ഇരിക്കുന്നത് രോഗവും മാനസിക സമ്മര്‍ദ്ദവും ഇല്ലാതാക്കുകയും ആരോഗ്യത്തിന് ഗുണം നല്‍കുകയും ചെയ്യുന്നു. ഇത് കൂടാതെ ഭക്ഷണത്തിന്റെ ശരിയായ ദഹനത്തിനും ഈ ദിക്കില്‍ ഇരിക്കുന്നത് സഹായിക്കുന്നു. ഇതിന് കാരണം കിഴക്ക് ദിക്കില്‍ ഇരിക്കുന്നത് ശരീരത്തിന്റെ ദഹന അഗ്‌നി വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം ആസ്വദിച്ച് കഴിക്കുന്നതിനും സഹായിക്കുന്നു. ദഹനവ്യവസ്ഥ ദുര്‍ബലമായവര്‍ക്ക് കിഴക്ക് ദിശയാണ് ഏറ്റവും അനുയോജ്യം. കാരണം ഇത് ദഹനത്തെ സുഗമമാക്കുന്നു എന്നാണ് വാസ്തു പറയുന്നത്.

വടക്ക്

വടക്ക്

വടക്ക് ദിക്കില്‍ ഇരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍ ഇവര്‍ക്ക് ജീവിതത്തില്‍ വിജയം ഉണ്ടാവും എന്നാണ് പറയുന്നത്. നിങ്ങള്‍ക്ക് പണവും അറിവും ആത്മീയ ശക്തിയും ഇതിലൂടെ ലഭിക്കും എന്നും വാസ്തു പറയുന്നു. അതിന് വേണ്ടി വടക്കോട്ട് തിരിഞ്ഞ് ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കുക. ജോലി അന്വേഷിക്കുന്നവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കും എല്ലാം ഈ രീതിയില്‍ ഭക്ഷണം കഴിക്കുന്നത് നല്ലതാണ്. ഇത് ജീവിതത്തില്‍ ഉയര്‍ച്ചയും നല്‍കുന്നു. കരിയറിന്റെ പ്രാരംഭ ഘട്ടത്തിലുള്ളവര്‍ക്ക് ഭക്ഷണം കഴിക്കാനും ഏറ്റവും മികച്ചതാണ് വടക്ക് ദിശ. അതുകൊണ്ട് തന്നെ നിങ്ങള്‍ക്ക് അസ്വസ്ഥതകള്‍ ഒഴിവാക്കുന്നതിനും ഈ ദിശയില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്.

പടിഞ്ഞാറ്

പടിഞ്ഞാറ്

പടിഞ്ഞാറ് ഭാഗത്ത് ഇരുന്ന് ഭക്ഷണം കഴിക്കുന്നത് സാമ്പത്തിക നേട്ടം നല്‍കുന്നു. ഇത് മാത്രമല്ല മികച്ച ദിശയായാണ് വാസ്തുപ്രകാരം പടിഞ്ഞാറ് ദിക്ക് കണക്കാക്കുന്നത്. കച്ചവടം ചെയ്യുന്നവരും ജോലി ചെയ്യുന്നവരും എല്ലാം ഈ ദിക്കിലേക്കിരുന്ന് ഭക്ഷണം കഴിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ അനുയോജ്യമായ ദിക്കായാണ് ഇത് കണക്കാക്കുന്നത്. ജീവിതത്തില്‍ ഉണ്ടാവുന്ന നേട്ടങ്ങളെക്കുറിച്ചും ഈ ദിക്ക് പ്രതിപാദിക്കുന്നു. ലാഭത്തിന്റെ ദിശയായത് കൊണ്ട് തന്നെ മികച്ച ദിക്ക് പടിഞ്ഞാറ് തന്നെയാണ്. പടിഞ്ഞാറ് ദിശയിലേക്ക് നോക്കി ഭക്ഷണം കഴിക്കുമ്പോള്‍ അത് നിങ്ങളുടെ ലാഭ സാധ്യത വര്‍ദ്ധിപ്പിക്കുമെന്നാണ് വാസ്തു പറയുന്നു.

തെക്ക്

തെക്ക്

തെക്ക് ദിശയില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് നല്ലതല്ല. കാരണം ഈ ദിക്ക് പൊതുവേ യമന്റെ ദിശയായാണ് കണക്കാക്കുന്നത്. ഈ ദിശയില്‍ ഭക്ഷണം കഴിക്കുന്നത് ദോഷകരമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ മാതാപിതാക്കള്‍ ജീവിച്ചിരിക്കുന്നവര്‍ ഭര്‍ത്താവ് ജീവിച്ചിരിക്കുന്നവര്‍ എല്ലാം ഈ ദിക്കിലിരുന്ന് ഭക്ഷണം കഴിക്കുന്നത് നല്ലതല്ല. മാത്രമല്ല ഗ്രൂപ്പ് ആയി ഇരുന്ന് ഭക്ഷണം കഴിക്കുന്നത് തെക്ക് ദിശയിലാണെങ്കിലും ഒഴിവാക്കേണ്ടതാണ്. ഇതാണ് ഏറ്റവും മോശമായത്. മരിച്ചവരുടെ ദിശയും തെക്കായാണ് കണക്കാക്കുന്നത്. അതിനാല്‍ ഈ ദിശയില്‍ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണമെന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്.

ഡൈനിംങ് ഹാള്‍

ഡൈനിംങ് ഹാള്‍

വീട്ടില്‍ ഡൈനിംഗ് ഹാള്‍ പണിയുന്നത് പടിഞ്ഞാറ് ഭാഗത്തായിരിക്കണം. ഇത് നിങ്ങള്‍ക്ക് മികച്ച ഫലം നല്‍കുന്നുണ്ട്. ഈ ദിക്കില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് നിങ്ങള്‍ക്ക് സമ്പന്നത നല്‍കുകയും എപ്പോഴും ഭക്ഷണം സമൃദ്ധിയോടെ കഴിക്കുന്നതിനും സഹായിക്കുന്നു. ഇതിന്റെ ഫലമായി ഇവര്‍ക്ക് ആരോഗ്യവും ഉണ്ടാവുന്നു.

ഭക്ഷണം ഈ രാശിക്കാര്‍ക്ക് ആവേശമാണ്: ആസ്വദിച്ച് ഭക്ഷണം കഴിക്കും രാശിക്കാര്‍ഭക്ഷണം ഈ രാശിക്കാര്‍ക്ക് ആവേശമാണ്: ആസ്വദിച്ച് ഭക്ഷണം കഴിക്കും രാശിക്കാര്‍

ദൃഷ്ടിദോഷമകറ്റാന്‍ ഉപ്പും കടുകും മുളകും ഉഴിഞ്ഞിടുന്നതിന് പിന്നില്‍ദൃഷ്ടിദോഷമകറ്റാന്‍ ഉപ്പും കടുകും മുളകും ഉഴിഞ്ഞിടുന്നതിന് പിന്നില്‍

English summary

Best Direction For Eating Food As Per Vastu Shastra In Malayalam

Here in this article we are sharing the best direction for eating food as per vastu in malayalam.
Story first published: Thursday, July 14, 2022, 18:04 [IST]
X
Desktop Bottom Promotion