Latest Updates
-
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം!
ഇഷ്ടഭക്ഷണം നിവേദ്യം, 75 വര്‍ഷമായി സസ്യാഹാരി; തടാക ക്ഷേത്രത്തിലെ 'അത്ഭുത' മുതല ഓര്‍മ്മയായി

കാസര്‍കോട് ശ്രീ ആനന്ദപത്മനാഭ സ്വാമി ക്ഷേത്രത്തില്‍, സന്ദര്‍ശകര്‍ക്ക് അത്ഭുതമായിരുന്ന 'ബബിയ' എന്ന മുതല ഇനി ഓര്‍മ്മ. അനന്തപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സന്ദര്‍ശകര്‍ക്ക് കൗതുകമായി 75 വര്‍ഷക്കാലം 'ബബിയ' ഇവിടത്തെ തടാകത്തില്‍ ജീവിച്ചിരുന്നു. കേരളത്തിലെ ഏക തടാക ക്ഷേത്രമാണ് അനന്തപുരം.
ആരെയും ദ്രോഹിക്കാത്ത ബബിയ എല്ലാവര്ക്കും ഒരു അത്ഭുതമായിരുന്നു. ഇതുകാരണം തന്നെ അനന്തപുരം ക്ഷേത്രത്തിന് അന്താരാഷ്ട്ര പ്രശസ്തിയും ലഭിച്ചു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് തന്നെ ക്ഷേത്രക്കുളത്തില്‍ ഒരു മുതല ഉണ്ടായിരുന്നു. എന്നിരുന്നാലും, പ്രദേശത്ത് തങ്ങളുടെ സൈനിക ക്യാമ്പ് സ്ഥാപിച്ച ബ്രിട്ടീഷുകാര്‍ അതിനെ വെടിവച്ചു കൊന്നു. എന്നാല്‍, വൈകാതെതന്നെ ക്ഷേത്രക്കുളത്തില്‍ മുതലക്കുഞ്ഞ് പ്രത്യക്ഷപ്പെടുകയും ക്ഷേത്ര പൂജാരിമാര്‍ അതിന് 'ബബിയ' എന്ന് പേരിട്ട് വളര്‍ത്തുകയും ചെയ്തു.
അനന്തപത്മനാഭന് കാവല്‍ നിന്നിരുന്നതാണ് ഈ മുതലയെന്ന് ഭക്തര്‍ വിശ്വസിച്ചിരുന്നു. ഭഗവാന് അര്‍പ്പിക്കുന്ന നിവേദ്യമാണ് അതിന്റെ ഭക്ഷണം. സാധാരണ മുതലകളെപ്പോലെയല്ല, സസ്യാഹാരിയാണ് ബബിയ. രാവിലെയും ഉച്ചയ്ക്കുമുള്ള പൂജകള്‍ക്കുശേഷം നല്കുന്ന നിവേദ്യമാണ് ഇതിന്റെ ആഹാരം. പ്രാദേശിക ക്ഷേത്ര സംരക്ഷകനായി ബേബിയയെ ഭക്തര്‍ ബഹുമാനിച്ചിരുന്നു. ഇത് അരിയും ശര്‍ക്കരയും ക്ഷേത്ര പ്രസാദവും മാത്രം കഴിച്ചാണ് ജീവിച്ചിരുന്നത്. ദിവസവും ഉച്ചപൂജയ്ക്ക് ശേഷം ബബിയക്ക് പ്രസാദം നല്‍കുന്നത് ഒരു ആചാരമായിരുന്നു.
തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മൂലസ്ഥാനമാണ് കുമ്പള അനന്തപത്മനാഭ സ്വാമി ക്ഷേത്രമെന്നാണ് ഐതിഹ്യം. അതിനാല്‍ 'ബബിയ' പത്മനാഭന്റെ തന്നെ ദൂതാണെന്നാണ് ഈ പ്രദേശത്തെ ജനങ്ങള്‍ വിശ്വസിച്ചിരുന്നത്. 75 വര്‍ഷത്തിലേറെയായി ക്ഷേത്ര തടാകത്തില്‍ ഈ മുതല താമസിച്ചുവരുന്നു. ദിവസവും രണ്ടുനേരം വിളമ്പുന്ന ക്ഷേത്രത്തിലെ പ്രസാദം കഴിച്ചാണ് ബബിയ ജീവിച്ചിരുന്നത്. ക്ഷേത്രക്കുളത്തില്‍ ആവശ്യത്തിന് മത്സ്യമുണ്ടെങ്കിലും അവയെ ഒരിക്കലും മുതല ആക്രമിക്കുകയോ തിന്നുകയോ ചെയ്തിരുന്നില്ല.
സൗമ്യ സ്വഭാവക്കാരിയായിരുന്ന ബബിയ ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെ പ്രിയപ്പെട്ടവളായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖം മൂലം ഇത് കുറച്ചുകാലമായി ബുദ്ധിമുട്ടിലായിരുന്നു. കഴിഞ്ഞദിവസം രാത്രി ബബിയയെ വെള്ളത്തിന് മുകളില്‍ പൊങ്ങിക്കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു.



Click it and Unblock the Notifications
