Latest Updates
-
വേനൽച്ചൂടിൽ ചർമ്മം വാടിപ്പോകുന്നുണ്ടോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം നിലനിർത്താം, അറിയേണ്ടതെല്ലാം -
കൊച്ചിയിലെ ഷൂട്ടിംഗിനിടയിലും ഫിറ്റ്നസ് വിടാതെ രശ്മിക; പഴംപൊരിയും കഴിച്ച് ആക്ഷൻ രംഗങ്ങൾക്കായി താരം ഒരുങ്ങുന്നത് ഇങ്ങനെ! -
ഇടവ സംക്രാന്തി: സൂര്യൻ ഇടവം രാശിയിലേക്ക്; നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാമോ? -
സൂര്യൻ ഇടവത്തിലേക്ക് മാറുന്നു: വൃഷഭ സംക്രാന്തിയിൽ ഭാഗ്യം തെളിയുന്ന രാശികൾ, പുണ്യകാലം കൃത്യമായി അറിയാം! -
ഗുരു പ്രദോഷവും പ്രീതി യോഗവും ഒന്നിക്കുന്ന അപൂർവ്വ ദിനം: ഇന്ന് ഈ രാശിക്കാർക്ക് ധനമഴ, ഭാഗ്യം കൂടെയുണ്ടാകും -
14 മെയ് 2026: ചിങ്ങം, ധനു രാശിക്കാർക്ക് കരിയറിൽ വൻ കുതിച്ചുചാട്ടം; ഇന്നത്തെ ഗ്രഹനിലയിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങൾ ഇതാ -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും പ്രണയത്തിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയേണ്ടതെല്ലാം! -
രാശിഫലം 2026 മെയ് 14: ഇന്ന് ഈ രാശിക്കാർക്ക് അപ്രതീക്ഷിത ധനയോഗം; നിങ്ങളുടെ രാശിഫലം അറിയാം -
രാശിഫലം 14 മെയ് 2026: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ; ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
അമിതവണ്ണം കുറയ്ക്കാൻ ഇനി വലിയ തുക വേണ്ട; ഇന്ത്യയിൽ തരംഗമായി മാറിയ പുതിയ മരുന്നുകൾ!
ജനുവരി 2021; പ്രധാന ഉത്സവങ്ങളും ആഘോഷ ദിനങ്ങളും
വൈവിധ്യമാര്‍ന്ന സംസ്കാരവും മതങ്ങളും ആചാരങ്ങളും നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. അതിനാല്‍ വര്‍ഷം മുഴുവനും ഓരോ ഉത്സവങ്ങളുമായി ജനങ്ങള്‍ ആഘോഷിക്കുന്നു. പുതുവത്സരം പിറന്ന ഈ ജനുവരിയില്‍ ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും കുറവില്ല. 2021 ജനുവരി മാസത്തില്‍ വരുന്ന പ്രധാന ഇന്ത്യന്‍ ഉത്സവങ്ങളുടെയും ആഘോഷങ്ങളുടെയും പ്രധാന ദിവസങ്ങളുടെയും പട്ടിക ഇതാ.

ജനുവരി 6 - കാലാഷ്ടമി
എല്ലാ മാസവും കൃഷ്ണപക്ഷത്തിലെ അഷ്ടമി തിതിയില്‍ ആചരിക്കുന്നതാണ് കാലാഷ്ടമി. ഭൈരവ ഭക്തര്‍ ഈ ദിവസം വ്രതം അനുഷ്ഠിക്കുകയും വര്‍ഷത്തിലെ എല്ലാ കാലാഷ്ടമി നാളിലും അദ്ദേഹത്തെ ആരാധിക്കുകയും ചെയ്യുന്നു.

ജനുവരി 9 - സഫല ഏകാദശി
മാസത്തില്‍ രണ്ടുതവണ ഏകാദശി വരുന്നു. വ്രതം അനുഷ്ഠിക്കുന്നവര്‍ക്ക് പാരണ സമയം ഒരു പ്രധാന ഘടകമാണ്. ഏകാദശി ഉപവാസത്തിന്റെ അടുത്ത ദിവസം സൂര്യോദയത്തിനു ശേഷമാണ് ഏകാദശി പാരണ നടത്തുന്നത്. സൂര്യോദയത്തിനു മുമ്പായി ദ്വാദശി അവസാനിച്ചില്ലെങ്കില്‍ ദ്വാദശി തിതി എന്ന നിശ്ചിത സമയപരിധിക്കുള്ളില്‍ പാരണ നടത്തേണ്ടത് ആവശ്യമാണ്.

ജനുവരി 10 - പ്രദോഷ വ്രതം
സൗത്ത് ഇന്ത്യയില്‍ പ്രദോഷം എന്നും അറിയപ്പെടുന്ന പ്രദോഷ വ്രതം ഭഗവാന് പരമേശ്വരന്റെ അനുഗ്രഹത്തിനായുള്ളതാണ്. ഒരു ചന്ദ്ര മാസത്തില്‍ ത്രയോദശി തിതിയില്‍, അതായത് ശുക്ലപക്ഷ ത്രയോദശി, കൃഷ്ണപക്ഷ ത്രയോദശി എന്നിവയില്‍ ഇത് അനുഷ്ഠിക്കപ്പെടുന്നു.

ജനുവരി 11 - മാസിക് ശിവരാത്രി
എല്ലാ ശിവ ഭക്തര്‍ക്കും ഇത് വളരെ പ്രധാനപ്പെട്ട ദിവസമാണ്. നിരവധി ഭക്തര്‍ ശിവരാത്രി സമയത്ത് ശിവലിംഗത്തെ ആരാധിക്കുന്നു. പുരാതന കാലം മുതല്‍ ശിവരാത്രി വ്രതം ജനപ്രിയമാണ്.

ജനുവരി 12 - ദര്‍ശ അമാവാസ്യ, ജനുവരി 13 - പൗസ അമാവാസ്യ
ഹിന്ദു കലണ്ടറിലെ അമാവാസി ദിവസമാണിത്. അമാവാസി തിതിയില്‍ മാത്രം നടത്തുന്ന പല ആചാരങ്ങളിലും ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു. തിങ്കളാഴ്ച ദിവസത്തില്‍ വരുന്ന അമാവാസിയെ സോമവതി അമാവാസി എന്നും ശനിയാഴ്ച വീഴുന്ന അമാവാസിയെ ശനി അമാവാസി എന്നും പറയപ്പെടുന്നു.

ജനുവരി 13 - ഹനുമാന് ജയന്തി
തമിഴ്നാട്ടിലെ മാര്ഗശിര്ഷ അമാവാസി കാലത്താണ് ഹനുമന്ത് ജയന്തി ആചരിക്കുന്നത്. മിക്കപ്പോഴും, മാര്ഗശിര്ഷ അമാവാസി മൂലം നക്ഷത്രവുമായി യോജിച്ചു വരുന്നു. മാര്ഗശിര്ഷ അമാവാസി കാലഘട്ടത്തില്‍ മൂലം നക്ഷത്രത്തിലാണ് ഹനുമാന് ജനിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.

ജനുവരി 13 - ലോഹ്രി
പഞ്ചാബി ജനത, പ്രത്യേകിച്ച് സിഖ് വിശ്വാസത്തില്‍ നിന്നുള്ളവര്‍ ആഘോഷിക്കുന്ന ഒരു ഉത്സവമാണ് ലോഹ്രി. ഹിന്ദു വിശ്വാസികളും ഇത് ആഘോഷിക്കുന്നു. ഹിന്ദു ഉത്സവമായ മകര സംക്രാന്തിയുമായി ലോഹ്രിക്ക് അടുത്ത ബന്ധമുണ്ട്. അതിന് ഒരു ദിവസം മുമ്പാണ് ഇത് ആഘോഷിക്കുന്നത്.

ജനുവരി 14 - പൊങ്കല്‍
തമിഴ്നാട്ടിലെ ആളുകള്‍ ആചരിക്കുന്ന മറ്റൊരു ഹിന്ദു ഉത്സവമാണ് പൊങ്കല്‍. ഇത് നാല് ദിവസത്തെ ആഘോഷമാണ്. പൊങ്കലിന്റെ ഏറ്റവും പ്രധാനപ്പെട്ട ദിവസം തൈപൊങ്കല്‍ ആണ്. നാല് ദിവസത്തെ ഉത്സവത്തിന്റെ രണ്ടാം ദിനമാണ് സംക്രാന്തി ആഘോഷിക്കുന്നത്.

ജനുവരി 20 - ഗുരു ഗോബിന്ദ് സിംഗ് ജയന്തി
10 സിഖ് ഗുരുക്കളില്‍ പത്താമത്തെ ഗുരുവാണ് ഗുരു ഗോബിന്ദ് സിംഗ്. ജൂലിയന്‍ കലണ്ടര്‍ അനുസരിച്ച് 1666 ഡിസംബര്‍ 22 ന് ബീഹാറിലെ പട്നയിലാണ് അദ്ദേഹം ജനിച്ചത്. ജൂലിയന്‍ കലണ്ടര്‍ കാലഹരണപ്പെട്ടതാണ്, ഇപ്പോള്‍ ആരും അത് ഉപയോഗിക്കുന്നില്ല. ജൂലിയന്‍ കലണ്ടറിന് പകരം ഗ്രിഗോറിയന്‍ കലണ്ടറാണ് ഉപയോഗത്തിലുള്ളത്.

പ്രത്യേക ദിവസങ്ങള്‍
ജനുവരി 1: പുതുവത്സരം
ആധുനിക ഗ്രിഗോറിയന്‍ കലണ്ടറിന്റെ ആദ്യ ദിവസമായ ജനുവരി 1 പുതുവത്സരമായി ആഘോഷിക്കുന്നു. ഗിഗോറിയന് കലണ്ടറിനെ വെസ്റ്റേണ്‍ കലണ്ടര്‍, ക്രിസ്ത്യന്‍ കലണ്ടര്‍ എന്നും വിളിക്കുന്നു. ഇത് 1582 ല്‍ ജൂലിയന്‍ കലണ്ടര്‍ പരിഷ്കരിക്കുകയും ജനുവരി 1 ന്യൂ ഇയര്‍ ദിനമായി ആരംഭിക്കുകയും ചെയ്തു.

ജനുവരി 12 - ദേശീയ യുവജന ദിനം
സ്വാമി വിവേകാനന്ദന്റെ ജന്മവാര്ഷിക ദിനത്തിലാണ് ദേശീയ യുവജനദിനം ആഘോഷിക്കുന്നത്. 1984 ല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ജനുവരി 12 ദേശീയ യുവജന ദിനമായി പ്രഖ്യാപിക്കുകയും 1985 മുതല്‍ എല്ലാ വര്‍ഷവും ഇത് ആഘോഷിക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ യുവാക്കളെ പ്രോത്സാഹിപ്പിക്കാനും പ്രചോദിപ്പിക്കാനും വേണ്ടിയാണ് ഇത് ആഘോഷിക്കുന്നത്.

ജനുവരി 23 - സുഭാഷ് ചന്ദ്രബോസ് ജയന്തി
1897 ജനുവരി 23 ന് ഒറീസയിലെ കട്ടക്കില്‍ ജനിച്ച ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനിയായിരുന്നു സുഭാഷ് ചന്ദ്രബോസ്. നേതാജി എന്നറിയപ്പെടുന്ന അദ്ദേഹം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടിയ പ്രമുഖ നേതാക്കളില്‍ ഒരാളായിരുന്നു. ജാപ്പനീസ് സഹായത്തോടെ ഇന്ത്യന്‍ നാഷണല്‍ ആര്‍മി രൂപീകരിച്ചതും അദ്ദേഹമാണ്.

ജനുവരി 26 - റിപ്പബ്ലിക് ദിനം
ജനുവരി 26 ഇന്ത്യയില്‍ റിപ്പബ്ലിക് ദിനമായി ആചരിക്കുന്നു. 1950 ല്‍, ഈ ദിവസമാണ് ഇന്ത്യന്‍ ഭരണഘടന പ്രാബല്യത്തില്‍ വന്നത്.

ജനുവരി 30 - രക്തസാക്ഷി ദിനം
1948 ജനുവരി 30 നാണ് മഹാത്മാഗാന്ധി വധിക്കപ്പെട്ടത്. മഹാത്മാഗാന്ധിയുടെ സ്മരണയ്ക്കായി ഈ ദിവസം ഷഹീദ് ദിവസ് അഥവാ രക്തസാക്ഷി ദിനമായി ആചരിക്കുന്നു. ഈ ദിവസം പ്രസിഡന്റ്, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി തുടങ്ങിയവര്‍ രാജ്ഘട്ട് സ്മാരകത്തിലെ സമാധിയില്‍ ഒത്തുകൂടി മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നു.



Click it and Unblock the Notifications