For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭാഗ്യം പടിവാതിലിലെത്തും; പുതുവര്‍ഷത്തില്‍ വീട് ഇങ്ങനെയെങ്കില്‍

|

പുത്തന്‍ പ്രതീക്ഷകളോടെ ഒരു പുതുവര്‍ഷത്തെ സ്വാഗതം ചെയ്യാന്‍ ഒരുങ്ങുകയാണ് നമ്മള്‍. വിശ്വാസങ്ങള്‍ അനുസരിച്ച് പുതുവര്‍ഷത്തില്‍ ഭാഗ്യം വരുത്തുന്ന നിരവധി കാര്യങ്ങളുണ്ട്. ചില പ്രവര്‍ത്തികള്‍, ചില മാറ്റങ്ങള്‍, ചില പ്രതിവിധികള്‍ എന്നിവയിലൂടെ നിങ്ങള്‍ക്ക് ഭാഗ്യത്തിന്റെ ആനുകൂല്യം നേടാം. വീട്ടില്‍ നിറയുന്ന ഐശ്വര്യവും സന്തോഷവും ഓരോ വ്യക്തിയുടെ ജീവിതത്തിലും ഉയര്‍ച്ചകള്‍ക്ക് സഹായിക്കുന്നു.

Most read: പുതുവര്‍ഷത്തില്‍ ഭാഗ്യം കൂടെനിര്‍ത്താന്‍ വഴികള്‍Most read: പുതുവര്‍ഷത്തില്‍ ഭാഗ്യം കൂടെനിര്‍ത്താന്‍ വഴികള്‍

അതിനാല്‍, ഈ പുതുവര്‍ഷത്തില്‍ നിങ്ങളുടെ വീട്ടില്‍ ഐശ്വര്യവും പോസിറ്റീവ് ഊര്‍ജ്ജവും നിറയ്ക്കാനായി നിങ്ങള്‍ക്ക് ശ്രദ്ധിക്കാം. വാസ്തു അനുസരിച്ച് ചില മാറ്റങ്ങളിലൂടെ നിങ്ങളുടെ വീട്ടില്‍ പോസിറ്റീവ് ഊര്‍ജ്ജം വര്‍ധിപ്പിക്കാനും അതുവഴി നിങ്ങളുടെ ജീവിതത്തില്‍ വിജയം കൈവരിക്കാനും നിങ്ങള്‍ക്ക് സാധിക്കും. സ്വന്തം വീട്ടില്‍ അഭിവൃദ്ധി വരുത്തി ഭാഗ്യം ആകര്‍ഷിക്കാന്‍ ഈ പുതുവര്‍ഷത്തില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ.

വീടിന്റെ ഗേറ്റ്

വീടിന്റെ ഗേറ്റ്

ആളുകള്‍ക്ക് വീട്ടില്‍ പ്രവേശിക്കാനുള്ള ഒരു മാര്‍ഗമായ വീടിന്റെ ഗേറ്റ് വിവിധതരം ഊര്‍ജ്ജത്തിന്റെ കവാടമാണ്. ഇത് മനോഹരമാക്കി നിര്‍ത്തുകയും അലങ്കോലങ്ങളില്‍ നിന്ന് മുക്തമായിരിക്കുകയും വേണം. ഗേറ്റിനു സമീപം പുഷ്പങ്ങള്‍ നട്ടുപിടിപ്പിച്ച് മോടി കൂട്ടുക. വീടിനു മുന്നില്‍ ഒരക്കലും ഒരു കണ്ണാടി സ്ഥാപിക്കാതിരിക്കാനും നിങ്ങള്‍ ശ്രദ്ധിക്കണം. ഇത് പോസിറ്റീവ് എനര്‍ജി വീട്ടിലേക്ക് കടക്കുന്നതിനു തടസം നില്‍ക്കുന്നതാണ്. കൂടാതെ, പോസിറ്റീവ് ഊര്‍ജ്ജം ആകര്‍ഷിക്കാന്‍ നിങ്ങള്‍ക്ക് വീടിനു മുന്നില്‍ മനോഹരമായൊരു ജലധാര സ്ഥാപിക്കാവുന്നതാണ്. വലുതോ ചെറുതോ ആയ ഒരു ജലസ്രോതസ്സ് എല്ലായ്‌പ്പോഴും വീട്ടിലേക്ക് ഭാഗ്യ കൊണ്ടുവരും.

വീടിന്റെ പ്രധാന വാതില്‍

വീടിന്റെ പ്രധാന വാതില്‍

പൊടിയും അഴുക്കും വീട്ടില്‍ പോസിറ്റീവ് ഊര്‍ജ്ജത്തിന്‍രെ ഒഴുക്ക് കുറയ്ക്കുന്നു. അതിനാല്‍ ആദ്യം, നിങ്ങളുടെ വീട് വൃത്തിയായി സൂക്ഷിക്കണം. കൂടാതെ, രാഹുവിന്റെ ദോഷഫലങ്ങള്‍ ഒഴിവാക്കാന്‍ വെള്ളികൊണ്ടുള്ള എന്തെങ്കിലും വസ്തു, കറുത്ത പയറ് എന്നിവ ചേര്‍ത്ത് പ്രവേശനകവാടത്തിനു മുന്നിലായി കുഴിച്ചിടുക. കൂടാതെ, വാതിലിനടുത്ത് ഒരു ചവിട്ടി വയ്ക്കുക, അത് വാതിലിലെ എല്ലാ നെഗറ്റീവ് ഊര്‍ജ്ജത്തെയും ആഗിരണം ചെയ്യാന്‍ സഹായിക്കും.

Most read:കടക്കെണി നീങ്ങി ഐശ്വര്യം കടന്നുവരും വീട്ടില്‍Most read:കടക്കെണി നീങ്ങി ഐശ്വര്യം കടന്നുവരും വീട്ടില്‍

സ്വീകരണ മുറി

സ്വീകരണ മുറി

വീടിന്റെ ഒരു സ്വീകരണമുറി എല്ലാ സന്ദര്‍ശകരെയും സ്വാഗതം ചെയ്യുന്നു. ഇവിടെ, കുടുംബാംഗങ്ങള്‍ ഒത്തൊരുമിച്ച് സമയം ചെലവഴിക്കുന്നു. അതിനാല്‍, ഭാഗ്യം ആകര്‍ഷിക്കാന്‍, ഈ മുറി എല്ലായ്‌പ്പോഴും വൃത്തിയായിരിക്കണം. ജ്യോതിഷപരമായി ഈ മുറിയുടെ ക്രമീകരണം ഒരു വീട്ടില്‍ ഐശ്വര്യം വരുന്നതിന് ഗണ്യമായ പങ്ക് വഹിക്കുന്നു. അതിനാല്‍, ഈ മുറിയിലെ ഇരിപ്പിടങ്ങള്‍ മതിലിന് നേരെ വയ്ക്കരുത്, എല്ലായ്‌പ്പോഴും ചുവരിനും ഇരിപ്പിടങ്ങള്‍ക്കും ഇടയില്‍ ഒരു ചെറിയ സ്ഥലം വിടാന്‍ ഓര്‍മ്മിക്കുക. കൂടാതെ, ചിത്രപ്പണി ചെയ്ത ഓവല്‍ ആകൃതിയിലുള്ള ഒരു മേശയും സ്ഥാപിക്കാം. ഇത് സ്വീകരണമുറിയുടെ സൗന്ദര്യം ഉയര്‍ത്തുക മാത്രമല്ല, നല്ല ഭാഗ്യവും പോസിറ്റീവ് എനര്‍ജിയും നല്‍കുകയും ചെയ്യുന്നു. കൂടാതെ, ഈ മുറിയില്‍ നിങ്ങള്‍ക്ക് ഒരു ബുദ്ധ പ്രതിമയും സൂക്ഷിക്കാവുന്നതാണ്.

സ്റ്റെയര്‍കേസ്

സ്റ്റെയര്‍കേസ്

ജ്യോതിഷം അനുസരിച്ച്, ഒരു വീടിന്റെ ഗോവണിക്ക് ഒരു കുടുംബത്തിന്റെ സന്തോഷമോ ദുഖമോ നല്‍കാന്‍ സാധിക്കും. നിങ്ങളുടെ വീടിന്റെ ഗോവണി വാതിലിന് അഭിമുഖമായോ, കിഴക്ക്, തെക്ക് പടിഞ്ഞാറ് ദിശകള്‍ക്ക് അഭിമുഖമായോ സ്ഥാപിക്കരുത്. എന്നിരുന്നാലും, നിങ്ങളുടെ വീട്ടില്‍ ഇതിനകം തന്നെ അത്തരം എന്തെങ്കിലും സാഹചര്യം ഉണ്ടെങ്കില്‍, ഒരു ജ്യോതിഷ പരിഹാരമെന്ന നിലയില്‍ ഗോവണിയില്‍ ഏതെങ്കിലും തരത്തിലുള്ള ലോഹങ്ങല്‍ ഉപയോഗിച്ചുള്ള പണികള്‍ ചെയ്യാതിരിക്കുക.

Most read:മരിച്ചവരുടെ ചിത്രമുണ്ടോ പൂജാമുറിയില്‍? ദോഷം ഫലംMost read:മരിച്ചവരുടെ ചിത്രമുണ്ടോ പൂജാമുറിയില്‍? ദോഷം ഫലം

പൂജാമുറി

പൂജാമുറി

വീട്ടില്‍ പൂജാമുറിയില്‍ ആരാധനയ്ക്കിടെ, ഭാഗ്യം ആകര്‍ഷിക്കാന്‍ ലക്ഷ്മീ ദേവിക്ക് ദിവസവും ഒരു ഗ്രാമ്പൂ അര്‍പ്പിക്കുക. സാധാരണയായി പാചകത്തിനായി ഉപയോഗിക്കുന്ന ഒരു സാധാരണ ഘടകമാണ് ഗ്രാമ്പൂ. എന്നിരുന്നാലും, ഇത് സന്തോഷം ഉറപ്പാക്കാനും സാമ്പത്തിക നേട്ടങ്ങള്‍ വര്‍ദ്ധിപ്പിക്കാനും ഉപയോഗിക്കാം. കൂടാതെ, വീട്ടില്‍ ഐക്യം നിലനിര്‍ത്തുന്നതിന്, നിങ്ങളുടെ പൂജാമുറിയില്‍ ഒരു ശ്രീചക്രവും സ്ഥാപിക്കാം. ഒരു വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് പൂജാമുറി. ദൈവത്തെ ആരാധിക്കുമ്പോള്‍ അത് ഭാഗ്യം നല്‍കുന്നു. നിങ്ങളുടെ പൂജാ മുറി ഒരിക്കലും വീട്ടിലെ ഗോവണിക്ക് താഴെയാവരുത്. ഇത് നിങ്ങളുടെ കുടുംബാംഗങ്ങള്‍ മുഴുവന്‍ ദോഷഫലങ്ങള്‍ നല്‍കുന്നു.

കിടപ്പുമുറി

കിടപ്പുമുറി

വിശ്രമിക്കാനും സ്വകാര്യത ആസ്വദിക്കാനുമാണ് വീടിന്റെ കിടപ്പുമുറി. ഇക്കാരണത്താല്‍, ഈ മുറിയില്‍ സമാധാനപരമായ അന്തരീക്ഷം വരുത്തേണ്ടത് പ്രധാനമാണ്. മുറിയുടെ ചുവരുകള്‍, നിറം, ഫര്‍ണിഷിംഗ് എന്നിവ കിടപ്പുമുറിയുടെ അന്തരീക്ഷം സജീവവും ആകര്‍ഷകവുമാക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നു. കിടപ്പുമുറിയില്‍ ടെലിവിഷനുകള്‍ സ്ഥാപിക്കരുത്. അത് ഒരു കിടപ്പുമുറിയുടെ ഊര്‍ജ്ജത്തെ എതിര്‍ക്കുന്നു. നല്ല ഊര്‍ജ്ജം പകരാന്‍ ഇളം നിറങ്ങള്‍, ലൈറ്റുകള്‍ എന്നിവ തിരഞ്ഞെടുക്കുക. കൂടാതെ, കട്ടിലിനു താഴെയായി ഡ്രോയറുകള്‍ ഒഴിവാക്കുക. ഇത് മുറിയിലെ പോസിറ്റീവ് ഊര്‍ജ്ജത്തെ തടയുന്നതാണ്.

Most read:പാമ്പിനെ സ്വപ്‌നം കാണുന്നത് നിസ്സാരമാക്കല്ലേ ..!Most read:പാമ്പിനെ സ്വപ്‌നം കാണുന്നത് നിസ്സാരമാക്കല്ലേ ..!

ബാല്‍ക്കണി

ബാല്‍ക്കണി

മിക്ക വീടുകള്‍ക്കും ഒരു ബാല്‍ക്കണിയുമുണ്ടാകും. വീട്ടംഗങ്ങള്‍ ഇവിടെ നല്ല സമയം ചെലവഴിക്കുന്നു. ആത്മീയ മൂല്യങ്ങളും സമൃദ്ധിയും വീട്ടില്‍ വരുത്തുന്നതിനായി നിങ്ങളുടെ ബാല്‍ക്കണിയില്‍ നിങ്ങള്‍ക്ക് ചില ഭാഗ്യ സസ്യങ്ങള്‍ സ്ഥാപിക്കാവുന്നതാണ്. ഇവയെ ശരിയായ രീതിയില്‍ പരിപാലിക്കാനും മറക്കരുത്.

English summary

Astrology Tips to Bring Happiness to Your Home in New Year

Here are some astrological tips to bring home happiness in new year.
Story first published: Tuesday, December 29, 2020, 10:03 [IST]
X
Desktop Bottom Promotion