For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുതുവര്‍ഷ ദിനത്തില്‍ വാസ്തുപ്രകാരം ഈ കാര്യങ്ങള്‍ ചെയ്യൂ; വര്‍ഷം മുഴുവന്‍ ഭാഗ്യം കൂടെനിര്‍ത്താം

|

2023 പുതുവര്‍ഷത്തിലേക്ക് കടക്കാന്‍ ഇനി ഏതാനും ദിവസം മാത്രമേ ബാക്കിയുള്ളൂ. പുതുവര്‍ഷത്തില്‍ എല്ലാവര്‍ക്കും പുത്തന്‍ പ്രതീക്ഷകളും ചിന്തകളുമുണ്ട്. ജോലിയായാലും ബിസിനസ് ആയാലും ജീവിതവുമായി ബന്ധപ്പെട്ട മറ്റ് വശങ്ങളായാലും. വരാനിരിക്കുന്ന പുതുവര്‍ഷം ഒരുപാട് സന്തോഷം നല്‍കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു.

Also read: മകര സംക്രാന്തി, വസന്ത പഞ്ചമി; 2023 ജനുവരിയിലെ പ്രധാന വ്രതങ്ങളും ഉത്സവങ്ങളുംAlso read: മകര സംക്രാന്തി, വസന്ത പഞ്ചമി; 2023 ജനുവരിയിലെ പ്രധാന വ്രതങ്ങളും ഉത്സവങ്ങളും

പുതുവര്‍ഷത്തില്‍ സാമ്പത്തിക, കുടുംബ, ദാമ്പത്യ ജീവിതം ഐശ്വര്യപ്രദമാകാന്‍ ആളുകള്‍ വീടിന്റെ വാസ്തുവില്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്നു. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങളുടെ വീട്ടില്‍ സന്തോഷവും ഐശ്വര്യവും കൊണ്ടുവരാനും ഭാഗ്യത്തിന്റെ വാതിലുകള്‍ തുറക്കാനുമായി പുതുവര്‍ഷ ദിനത്തില്‍ ചില കാര്യങ്ങള്‍ ചെയ്യാവുന്നതാണ്. വര്‍ഷം മുഴുവന്‍ ഭാഗ്യം നേടാന്‍ പുതുവര്‍ഷ ദിനത്തില്‍ വാസ്തുപ്രകാരം നിങ്ങള്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ ഇതാ.

വീട് വൃത്തിയാക്കുക

വീട് വൃത്തിയാക്കുക

നിങ്ങളുടെ വീട് കഴിയുന്നത്ര വൃത്തിയായി സൂക്ഷിക്കുക. ഉപയോഗശൂന്യമായ ഏതെങ്കിലും വസ്തുക്കള്‍, മാലിന്യങ്ങള്‍, ചപ്പുചവറുകള്‍ എന്നിവ നീക്കം ചെയ്യുക. നിങ്ങളുടെ മനസ്സിനെ പോസിറ്റീവായി നിലനിര്‍ത്തുക. നിങ്ങളുടെ മനസ്സില്‍ ഒരു തരത്തിലുള്ള നെഗറ്റീവ് ചിന്തകളും കടന്നുവരാന്‍ അനുവദിക്കരുത്.

ഈ നിറം ഒഴിവാക്കുക

ഈ നിറം ഒഴിവാക്കുക

പുതുവര്‍ഷ ദിനത്തില്‍ നിങ്ങള്‍ ഓറഞ്ച്, മഞ്ഞ, പിങ്ക്, ചുവപ്പ് അല്ലെങ്കില്‍ സ്വര്‍ണ്ണ നിറങ്ങള്‍ ധരിക്കുക. വെള്ളയോ നീലയോ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കരുത്. കാരണം അവ ഭാഗ്യം നല്‍കുന്ന നിറങ്ങളായി കണക്കാക്കുന്നില്ല.

Also read:ചാണക്യന്‍ പറയുന്നു; ഈ 5 കാര്യങ്ങളില്‍ സ്ത്രീകള്‍ പുരുഷന്‍മാരെക്കാള്‍ പലമടങ്ങ് മുന്നില്‍Also read:ചാണക്യന്‍ പറയുന്നു; ഈ 5 കാര്യങ്ങളില്‍ സ്ത്രീകള്‍ പുരുഷന്‍മാരെക്കാള്‍ പലമടങ്ങ് മുന്നില്‍

ദൈവത്തിന് പ്രസാദം

ദൈവത്തിന് പ്രസാദം

പുതുവര്‍ഷത്തില്‍ മധുരമുള്ള ഒരു വിഭവം പാചകം ചെയ്യുക. നിങ്ങള്‍ ആരാധിക്കുന്ന ദൈവത്തിന് ഈ മധുരപലഹാരം വിളമ്പുക. അതുകഴിഞ്ഞ് നിങ്ങളുടെ എല്ലാ കുടുംബാംഗങ്ങള്‍ക്കും പ്രസാദമായി ഇത് നല്‍കുക. മുതിര്‍ന്നവരുടെ അനുഗ്രഹത്താല്‍ വിജയം കൈവരിക്കാന്‍ ഈ വഴി നിങ്ങളെ സഹായിക്കും.

മരം നടുക

മരം നടുക

പുതുവര്‍ഷത്തില്‍ ഒരു മരം നടുന്നത് വളരെ ഭാഗ്യമായി കണക്കാക്കപ്പെടുന്നു. വീട്ടിലെ ഏതെങ്കിലും ചെടി വാടിപ്പോയാല്‍ ഉടന്‍ തന്നെ പുതിയത് നടുക.

ഇക്കാര്യങ്ങള്‍ ചെയ്യൂ

ഇക്കാര്യങ്ങള്‍ ചെയ്യൂ

ഒരു വര്‍ഷത്തിലെ ആദ്യ ദിവസം വളരെ പ്രധാനമാണ്. അതിരാവിലെ എഴുന്നേല്‍ക്കുക, വടക്ക്, കിഴക്ക് ഭാഗത്തെ ജനാലകള്‍ തുറക്കുക. ഇതിലൂടെ പോസിറ്റീവ് വൈബുകള്‍ വീട്ടില്‍ പ്രവേശിക്കുകയും നിങ്ങളുടെ കോപം നിയന്ത്രിക്കുകയും സമാധാനം നിലനിര്‍ത്തുകയും ചെയ്യും.

ഈ നല്ല ശീലം

ഈ നല്ല ശീലം

പുതുവര്‍ഷം ലാളിത്യത്തോടും വിശുദ്ധിയോടും കൂടി ആഘോഷിക്കണം. ചൂതാട്ടം, ചീട്ടുകളി, പുകവലി, മദ്യപാനം അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തിലുള്ള ആസക്തികള്‍ എന്നിവയില്‍ സമയം കളയരുത്. നിങ്ങളുടെ ഏതെങ്കിലും കുടുംബാംഗങ്ങള്‍ അത്തരം ശീലങ്ങള്‍ക്ക് അടിമപ്പെട്ടിട്ടുണ്ടെങ്കില്‍, പടിഞ്ഞാറ് ദിശയിലും തെക്ക് പടിഞ്ഞാറന്‍ മേഖലയിലും ഉള്ള വാസ്തു ദോഷങ്ങള്‍ ഒഴിവാക്കുക. കിഴക്ക് ദിശ തുറന്നതും വൃത്തിയുള്ളതുമായിരിക്കണം.

Also read:വര്‍ഷം മുഴുവന്‍ ഐശ്വര്യം; പുതുവര്‍ഷത്തിന്റെ ആദ്യദിനം ഈ ലക്ഷ്മീ മന്ത്രങ്ങള്‍ ചൊല്ലൂAlso read:വര്‍ഷം മുഴുവന്‍ ഐശ്വര്യം; പുതുവര്‍ഷത്തിന്റെ ആദ്യദിനം ഈ ലക്ഷ്മീ മന്ത്രങ്ങള്‍ ചൊല്ലൂ

വീടിന്റെ പ്രധാന വാതില്‍

വീടിന്റെ പ്രധാന വാതില്‍

വീടിന്റെ പ്രധാന വാതില്‍ വാസ്തുവിന്റെ വായയായും ജനാലകള്‍ കണ്ണുകളുമായും മധ്യഭാഗം ആമാശയമായും കണക്കാക്കപ്പെടുന്നു. അതിനാല്‍ പ്രധാന വാതില്‍ എപ്പോഴും മികച്ചതും ആകര്‍ഷണമുള്ളതുമായിരിക്കണം. പ്രധാന വാതിലിന്റെ ഇരുവശങ്ങളിലും സ്വസ്തിക ചിഹ്നങ്ങള്‍ വരയ്ക്കുക. വീടിന്റെ മദ്ധ്യഭാഗത്ത് ഭാരമുള്ള വസ്തുക്കള്‍ സൂക്ഷിക്കരുത്.

പ്രകൃതിയെ ആരാധിക്കുക

പ്രകൃതിയെ ആരാധിക്കുക

ഭൂമിയെ വണങ്ങുന്നതും ഉറക്കമുണര്‍ന്ന ശേഷം സൂര്യനെ ആരാധിക്കുന്നതും വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. നിങ്ങള്‍ കുടിക്കുന്ന വെള്ളവും കഴിക്കുന്ന ഭക്ഷണവും പ്രസാദമായി കണക്കാക്കുക. എപ്പോഴും പ്രകൃതിയെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുക. വീട്ടിലുള്ളതും സ്വന്തമായതുമായ എല്ലാറ്റിനെയും സ്‌നേഹിക്കുക. ഇത് വീട്ടിലെ വാസ്തു ദോഷങ്ങളുടെ പ്രതികൂല ഫലങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

Also read:മകരം രാശിയില്‍ ബുധന്റെ സഞ്ചാരം; പുതുവര്‍ഷം ഭാഗ്യക്കേട് സമ്മാനിക്കും ഈ രാശിക്കാര്‍ക്ക്Also read:മകരം രാശിയില്‍ ബുധന്റെ സഞ്ചാരം; പുതുവര്‍ഷം ഭാഗ്യക്കേട് സമ്മാനിക്കും ഈ രാശിക്കാര്‍ക്ക്

കലണ്ടറിന്റെ സ്ഥാനം

കലണ്ടറിന്റെ സ്ഥാനം

പുതുവത്സര കലണ്ടര്‍ എല്ലായ്‌പ്പോഴും വീടിന്റെ കിഴക്ക് ഭിത്തിയില്‍ വയ്ക്കണം. പടിഞ്ഞാറ് ദിശയിലെ ചുവരില്‍ ഇത് ഒരിക്കലും തൂക്കരുത്. ഇടയ്ക്കിടെ നിങ്ങള്‍ക്ക് തടസ്സങ്ങള്‍ നേരിടേണ്ടി വന്നേക്കാം.

ദിശകള്‍ പ്രധാനം

ദിശകള്‍ പ്രധാനം

നിങ്ങള്‍ ഒരു പുതിയ കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, വീടിന്റെ വടക്ക് ദിശയും തെക്ക് കിഴക്ക് ദിശയും ശ്രദ്ധിക്കുക. ഈ ദിശയില്‍ നിങ്ങള്‍ക്ക് ഒരു ചെറിയ ജലധാര, അക്വേറിയം അല്ലെങ്കില്‍ ഒരു പാത്രം നിറയെ വെള്ളവും പൂക്കളും വയ്ക്കുക. തെക്ക് കിഴക്ക് ദിശയിലുള്ള ഊര്‍ജ്ജം വര്‍ധിപ്പിക്കാന്‍ ഈ ദിശയില്‍ മരങ്ങള്‍, പൂക്കള്‍ എന്നിവയുടെ ഫോട്ടോ സ്ഥാപിക്കുക.

Also read:2022ലെ അവസാന വിനായക ചതുര്‍ത്ഥി; ഗണേശ ആരാധനാ ശുഭമുഹൂര്‍ത്തവും പൂജാരീതിയുംAlso read:2022ലെ അവസാന വിനായക ചതുര്‍ത്ഥി; ഗണേശ ആരാധനാ ശുഭമുഹൂര്‍ത്തവും പൂജാരീതിയും

ഫോട്ടോ

ഫോട്ടോ

കുടുംബാംഗങ്ങള്‍ക്കിടയില്‍ സമാധാനവും ഏകോപനവും സ്‌നേഹവും ഉറപ്പാക്കുക. വീട്ടിലെ മുതിര്‍ന്നവരുടെ ഫോട്ടോകള്‍ വീടിന്റ കിഴക്ക് ഭാഗത്ത് വയ്ക്കുക. ഇത് നിങ്ങളില്‍ ബഹുമാനവും സ്‌നേഹവും വര്‍ദ്ധിപ്പിക്കും. നിങ്ങളുടെ ഫാമിലി ഫോട്ടോ വയ്ക്കണമെങ്കില്‍ അത് വീടിന്റെ പടിഞ്ഞാറ് ദിശയില്‍ വയ്ക്കുക.

അക്വേറിയം

അക്വേറിയം

വീടിന്റെ വടക്ക് ഭാഗത്ത് അക്വേറിയമോ ലോഹ ആമയോ സ്ഥാപിക്കുന്നത് പഠനം, തൊഴില്‍, ബിസിനസ് തുടങ്ങിയവയില്‍ വിജയം കൈവരിക്കാന്‍ നിങ്ങളെ സഹായിക്കും. പോസിറ്റീവ് എനര്‍ജി ലഭിക്കുന്നതിന് വടക്ക് ദിശയിലുള്ള ജാലകങ്ങള്‍ പരമാവധി തുറന്നിടുക. ചുവന്ന വാള്‍പേപ്പറുകള്‍, ഉയരമുള്ള കെട്ടിടങ്ങളുടെ ഫോട്ടോഗ്രാഫുകള്‍ എന്നിവയും നിങ്ങളുടെ വിജയവും പ്രശസ്തിയും വര്‍ദ്ധിപ്പിക്കും.

Also read:ആരെയും ചൊല്‍പ്പടിക്ക് നിര്‍ത്താം, നേതാവാകാം; ചാണക്യന്‍ പറയുന്ന ഈ ഗുണങ്ങള്‍ മതിAlso read:ആരെയും ചൊല്‍പ്പടിക്ക് നിര്‍ത്താം, നേതാവാകാം; ചാണക്യന്‍ പറയുന്ന ഈ ഗുണങ്ങള്‍ മതി

English summary

Arrange Your House On New Year Day 2023 To Get Good Luck According To These Vastu Tips

Here are some vastu tips to get good luck on new year day. Take a look.
Story first published: Saturday, December 24, 2022, 14:30 [IST]
X
Desktop Bottom Promotion