Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
അന്നപൂര്‍ണേശ്വരി അനുഗ്രഹം ചൊരിയും അന്നപൂര്‍ണ ജയന്തി; ആരാധനാ രീതിയും പ്രാധാന്യവും
എല്ലാ വര്‍ഷവും മാര്‍ഗശീര്‍ഷ മാസത്തിലെ പൗര്‍ണ്ണമി നാളിലാണ് അന്നപൂര്‍ണ ജയന്തി ആഘോഷിക്കുന്നത്. ഹിന്ദുമത വിശ്വാസമനുസരിച്ച് മാര്‍ഗശീര്‍ഷ പൂര്‍ണിമ നാളിലാണ് അന്നപൂര്‍ണ ദേവി ഭൂമിയില്‍ അവതരിച്ചത്. അതുകൊണ്ട് തന്നെ ഈ ദിവസം അവരെ പൂജിച്ചാല്‍ വീട്ടില്‍ പണത്തിനും ഭക്ഷണത്തിനും ഒരു കുറവും ഉണ്ടാകില്ല.
അന്നപൂര്‍ണ ജയന്തി ദിനത്തില്‍ ആളുകള്‍ അവരുടെ അടുക്കള വൃത്തിയാക്കി ദേവിയെ ആരാധിക്കുന്നു. ഈ വര്‍ഷത്തെ അന്നപൂര്‍ണ ജയന്തി വ്രതം ഡിസംബര്‍ 08 വ്യാഴാഴ്ച ആചരിക്കും. ഈ ദിവസം അന്നപൂര്‍ണ ദേവിയെ ചിട്ടകളോടെ ആരാധിക്കുന്നതിലൂടെ ഐശ്വര്യം കൈവരുമെന്നാണ് വിശ്വാസം. അന്നപൂര്‍ണ ജയന്തിയുടെ ആരാധനാ രീതിയും പ്രാധാന്യവും പൂജാ രീതിയും എന്തെന്ന് വായിച്ചറിയൂ.

അന്നപൂര്‍ണ ജയന്തി 2022 മുഹൂര്‍ത്തം
ഈ വര്‍ഷം ഡിസംബര്‍ 8-ന് അന്നപൂര്‍ണ ജയന്തി ആഘോഷിക്കും
പൗര്‍ണ്ണമി തിഥി ആരംഭം - ഡിസംബര്‍ 7, രാവിലെ 08:01 മുതല്‍
പൗര്‍ണ്ണമി തിഥി അവസാനം - ഡിസംബര്‍ 8 രാവിലെ 9.37ന്

അന്നപൂര്‍ണ ജയന്തി പൂജാവിധി
രാവിലെ കുളിച്ച് വൃത്തിയുള്ള വസ്ത്രം ധരിക്കുക. അടുക്കള നന്നായി വൃത്തിയാക്കി ഗംഗാജലം കൊണ്ട് ശുദ്ധീകരിക്കുക. ചുവന്ന തുണിയില്‍ അന്നപൂര്‍ണയുടെ ചിത്രം വയ്ക്കുക. ഫോട്ടോയില്‍ തിലകം പുരട്ടി പൂക്കള്‍ അര്‍പ്പിക്കുക. മഞ്ഞള്‍, അക്ഷതം എന്നിവ പുരട്ടുക. ധൂപവും വിളക്കും ഉപയോഗിച്ച് ആരാധിക്കുക. ഈ ദിവസം പാര്‍വതിയെയും ശിവനെയും ആരാധിക്കുക. പൂജ കഴിഞ്ഞ് ആദ്യം പായസം ഉണ്ടാക്കി ദേവിക്ക് സമര്‍പിക്കുക. അതിനുശേഷം നിങ്ങളും അത് പ്രസാദമായി ഭക്ഷിക്കുക.

അന്നപൂര്‍ണ മന്ത്രം
അന്നപൂര്‍ണേ സദാ പൂര്‍ണേ ശങ്കരപ്രീണവല്ലഭേ
ജ്ഞാനവൈരാഗ്യസിദ്ധ്യാ ഭിക്ഷാംദേഹി ച പാര്‍വതി

അന്നപൂര്‍ണ ജയന്തിയില്‍ ചെയ്യേണ്ടത്
ഹിന്ദുവിശ്വാസങ്ങള്‍ പ്രകാരം ഈ ദിവസം വളരെ പവിത്രമായി കണക്കാക്കപ്പെടുന്നു. ഈ ദിവസം അടുക്കള വൃത്തിയാക്കി ഗംഗാജലം കൊണ്ട് ശുദ്ധീകരിക്കുക. ഇതോടൊപ്പം അടുപ്പ്, ഗ്യാസ് മുതലായവയും പൂജിക്കുക. അന്നപൂര്‍ണ ജയന്തി ദിനത്തില്‍ അന്നദാനം നടത്തിയാല്‍ അന്നപൂര്‍ണ ദേവി പ്രസാദിക്കുന്നു. ഈ ദിവസം ചുവപ്പ്, മഞ്ഞ, വെള്ള നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് ശുഭകരമാണ്. രാവിലെയും വൈകുന്നേരവും മാത്രം അന്നപൂര്‍ണ ദേവിയെ ആരാധിക്കുക.

ഇവ ചെയ്യരുത്
ജ്യോതിഷപ്രകാരം അന്നപൂര്‍ണ ജയന്തി ദിനത്തില്‍ നിങ്ങളുടെ വീടിന്റെ അടുക്കള വൃത്തിഹീനമാക്കരുത്. ഈ ദിവസം ഉപ്പുവെള്ളം കഴിക്കുന്നതും മോശമായി കണക്കാക്കപ്പെടുന്നു. ജ്യോതിഷ പ്രകാരം, അന്നപൂര്‍ണ ജയന്തി ദിനത്തില്‍ അടുക്കളയില്‍ മാംസം പോലുള്ള തമസ്സ് ഭക്ഷണങ്ങള്‍ പാകം ചെയ്യരുത്. ഈ ദിവസം വീട്ടില്‍ ഉള്ളി, വെളുത്തുള്ളി എന്നിവ ഭക്ഷണത്തില്‍ ഉപയോഗിക്കരുത്. ഇങ്ങനെ ചെയ്താല്‍ അന്നപൂര്‍ണ ദേവി കോപിക്കുന്നു. ഈ ദിവസം അബദ്ധത്തില്‍ പോലും ഭക്ഷണം പാഴാക്കി കളയരുത്.

അടുക്കള വൃത്തികേടാക്കരുത്
അന്നപൂര്‍ണ ജയന്തി ദിനത്തില്‍ നിങ്ങളുടെ വീടിന്റെ അടുക്കള ഒട്ടും വൃത്തികേടാക്കി വയ്ക്കരുത്. ഈ ദിവസം, അതിരാവിലെ കുളികഴിഞ്ഞ് അടുക്കള നന്നായി വൃത്തിയാക്കുക. അന്നപൂര്‍ണ ദേവിയെ ആരാധിച്ചതിന് ശേഷം മാത്രമേ അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യാന്‍ തുടങ്ങാന്‍ പാടുള്ളൂ.

അന്നദാനം
അന്നപൂര്‍ണ ജയന്തി ദിനത്തില്‍ വീട്ടില്‍ വരുന്ന ആരെയും അപമാനിച്ചയക്കരുത്. ഈ ദിവസം നിങ്ങളുടെ വീട്ടില്‍ വരുന്നവര്‍ക്ക് ഭക്ഷണം നല്‍കിയശേഷം മാത്രമേ മടക്കി അയക്കാന്‍ പാടുള്ളൂ.

ഉപ്പ് നല്‍കരുത്
ഈ ദിവസം അബദ്ധവശാല്‍ പോലും ഉപ്പ് ദാനം ചെയ്യരുത് എന്നാണ് വിശ്വാസം. ഈ ദിവസം ഭക്ഷണം മാത്രം ദാനം ചെയ്യണം. അന്നപൂര്‍ണ ജയന്തി ദിവസത്തിലെ ദാനം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ ദിവസം ആരില്‍ നിന്നും ഉപ്പ് വാങ്ങരുത് എന്നും പറയപ്പെടുന്നു.



Click it and Unblock the Notifications
