For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാസ്തുദോഷം നീക്കണോ? ഈ മൃഗങ്ങളെ വളര്‍ത്തൂ

|

നമുക്ക് ചുറ്റുമുള്ള നെഗറ്റീവ് ഊര്‍ജ്ജത്തെ നീക്കം ചെയ്യുന്നതിന് മൃഗങ്ങള്‍ വളരെയധികം ഗുണം ചെയ്യുന്നു. വാസ്തു ദോഷങ്ങളുടെ പ്രഭാവം കുറയ്ക്കുന്നതിലൂടെ മൃഗങ്ങള്‍ നമ്മുടെ വഴിയില്‍ വരാനിടയുള്ള അല്ലെങ്കില്‍ ഭാവിയില്‍ നമ്മെ ബാധിച്ചേക്കാവുന്ന ഏത് പ്രശ്നത്തെയും വഴിതിരിച്ചുവിടുന്നു. മരങ്ങള്‍ക്കും ചെടികള്‍ക്കും പുറമെ വീട്ടില്‍ പോസിറ്റീവ് എനര്‍ജി പുറപ്പെടുവിക്കുന്ന ഒരേയൊരു ജീവിയാണിതെന്ന് വാസ്തു വിദഗ്ദ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു.

Most read: ഭാഗ്യത്തിന്റെ വാഹകരാണ് ഈ പക്ഷികള്‍Most read: ഭാഗ്യത്തിന്റെ വാഹകരാണ് ഈ പക്ഷികള്‍

വീട്ടിലെ വാസ്തു ദോഷങ്ങള്‍ നീക്കാനും നിങ്ങളുടെ ജീവിതത്തില്‍ ഭാഗ്യം വരാനുമായും വീട്ടില്‍ സൂക്ഷിക്കേണ്ട മൃഗങ്ങള്‍ ഏതൊക്കെയെന്ന് വായിച്ചറിയാം. വളര്‍ത്താനാവില്ലെങ്കില്‍ ഇത്തരം മൃഗങ്ങളുടെ ചിത്രങ്ങളോ പ്രതിമകളോ വീട്ടില്‍ സൂക്ഷിക്കുന്നതും നിങ്ങള്‍ക്ക് ഗുണം ചെയ്യും.

പശു

പശു

വടക്കുപടിഞ്ഞാറന്‍ ദിശയില്‍ വാസ്തു ദോഷമുണ്ടെങ്കില്‍ അത് ഒഴിവാക്കാനായി ഒരു പശുവിനെ ആരാധിക്കാവുന്നതാണ്. പശുവിനെ പരിപാലിക്കുന്നതിലൂടെയും ആരാധിക്കുന്നതിലൂടെയും വാസ്തു ദോഷഫലങ്ങള്‍ കുറയുകയും സമാധാനവും സമൃദ്ധിയും സന്തോഷവും കൈവരിക്കുകയും ചെയ്യും. കൂടാതെ, പടിഞ്ഞാറ് ഭാഗത്തുനിന്ന് പരമാവധി പോസിറ്റീവ് ഊര്‍ജ്ജം നേടാന്‍, ഒരു കറുത്ത പശുവിനെ ആരാധിക്കുക. ഒരു ബ്രൗണ്‍ നിറമുള്ള പശുവിനെ പരിപാലിക്കുന്നതിലൂടെ തെക്ക് നിന്ന് പോസിറ്റീവിറ്റി നേടാന്‍ സഹായിക്കും. പ്രത്യേകിച്ചും രാഷ്ട്രീയം, ഭരണനിര്‍വഹണം അല്ലെങ്കില്‍ റിയല്‍ എസ്റ്റേറ്റ് എന്നിവയില്‍ ഏര്‍പ്പെടുന്നവര്‍ക്ക്. വീടിന്റെ നിര്‍മ്മാണമാണ് വാസ്തുദോഷം ഉണ്ടെങ്കില്‍, ഒരു പശുവിനെയും പശുക്കുട്ടിയെയും 15 ദിവസം ഭൂമിയില്‍ സൂക്ഷിക്കുക. വാസ്തു ദേവനെ സന്തോഷിപ്പിക്കാനും സമൃദ്ധി കൈവരിക്കാനും ചാണകം ഇന്ധനമാക്കി ഒരു പൂജ നടത്തുക. അഹൂതിക്ക് കര്‍പ്പൂരവും നെയ്യും ഉപയോഗിക്കു.

ഇതരമാര്‍ഗം

ഇതരമാര്‍ഗം

നിങ്ങള്‍ക്ക് ഒരു പശുവിനെ വീട്ടില്‍ സൂക്ഷിക്കാന്‍ കഴിയുന്നില്ലെങ്കില്‍, ഒരു പശുക്കിടാവിനൊപ്പമുള്ള തള്ള പശുവിന്റെ ഒരു വെള്ളി വിഗ്രഹം സൂക്ഷിക്കാവുന്നതാണ്. അല്ലെങ്കില്‍ ദോഷങ്ങളെ അകറ്റുന്നതിനായി പശുക്കളോടൊപ്പമുള്ള ശ്രീകൃഷ്ണന്റെ ഫോട്ടോ വീട്ടില്‍ സൂക്ഷിക്കുക.

Most read:രാവിലെ കണി ഇതെങ്കില്‍ ദിവസം ഗതിപിടിക്കില്ലMost read:രാവിലെ കണി ഇതെങ്കില്‍ ദിവസം ഗതിപിടിക്കില്ല

നായ

നായ

പ്രധാന ഗേറ്റ് തെക്ക് പടിഞ്ഞാറ് ഭാഗത്താണെങ്കില്‍ അല്ലെങ്കില്‍ ടോയ്ലറ്റ് തെറ്റായ ദിശയിലാണെങ്കില്‍ ബ്രഹ്‌മസ്ഥാനവുമായി ബന്ധിപ്പിക്കുന്ന പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഒരു നായ വീട്ടിലുള്ളത് പ്രയോജനകരമാണ്. പടിഞ്ഞാറന്‍ ദിശ വാസ്തു മാനദണ്ഡങ്ങള്‍ക്ക് അനുസൃതമല്ലെങ്കില്‍, ഒരു കറുത്ത നായയെ വീട്ടില്‍ വളര്‍ത്തുക.

ഇതരമാര്‍ഗം

ഇതരമാര്‍ഗം

നിങ്ങള്‍ക്ക് ഒരു നായയെ വീട്ടില്‍ വളര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍, നെഗറ്റീവ് ദോഷങ്ങള്‍ ഇല്ലാതാക്കാന്‍ തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുക.

Most read:വിരലുകള്‍ക്ക് ഇടയിലെ വിടവ് പറയും രഹസ്യംMost read:വിരലുകള്‍ക്ക് ഇടയിലെ വിടവ് പറയും രഹസ്യം

കിളി, ആട്, ആമ

കിളി, ആട്, ആമ

വടക്കുഭാഗത്ത് എന്തെങ്കിലും വാസ്തു പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ഈ മൃഗങ്ങള്‍ സഹായിക്കും. ബിസിനസ്സിലെ നഷ്ടം, നിങ്ങളുടെ മകള്‍ക്ക് അവളുടെ വൈവാഹികജീവിതത്തില്‍ അസന്തുഷ്ടയാണെങ്കില്‍ അല്ലെങ്കില്‍ കുട്ടികള്‍ അവരുടെ കരിയറില്‍ വിജയം നേടുന്നതില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നുവെങ്കില്‍ കിളി, ആട്, ആമ എന്നിവ നിങ്ങള്‍ക്ക് ഗുണം ചെയ്യും. പോസിറ്റീവ് എനര്‍ജി വര്‍ദ്ധിപ്പിക്കുന്നതിന് ഒരു കിളിയുടെയോ ആമയുടെയോ ശില്‍പമോ ഫോട്ടോയോ വടക്ക് ദിശയില്‍ സൂക്ഷിക്കുക.

പൂച്ച, മുയല്‍, പക്ഷി

പൂച്ച, മുയല്‍, പക്ഷി

പൂച്ചയെയോ മുയലിനെയോ പക്ഷിയെയോ വളര്‍ത്തുന്നത് തെക്ക് കിഴക്ക് ഭാഗത്തെ പോസിറ്റീവിറ്റി വര്‍ദ്ധിപ്പിക്കുകയും കുടുംബത്തിലെ സ്ത്രീ അംഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടുകയും വീട്ടില്‍ സമൃദ്ധിയും ഭാഗ്യവും വരികയും ചെയ്യും. ലക്ഷ്മി ദേവിയുടെ പ്രതീകമായി കണക്കാക്കപ്പെടുന്ന പൂച്ചകള്‍ വീട്ടിലേക്ക് പണം കൊണ്ടുവരും. വെളുത്ത പൂച്ചയാണ് പൊതുവെ ആളുകള്‍ ഇഷ്ടപ്പെടുന്നതെങ്കിലും, തെക്ക് പടിഞ്ഞാറന്‍ ദിശയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടാന്‍ ഒരു കറുത്ത പൂച്ച നിങ്ങളെ സഹായിക്കും. തെക്ക് കിഴക്കന്‍ ദിശയില്‍ നിന്ന് ദോഷങ്ങള്‍ കുറയ്ക്കുന്നതിന് അലഞ്ഞുതിരിയുന്ന പൂച്ചകള്‍ക്ക് ഭക്ഷണം കൊടുക്കുക.

Most read:കൈയിലെ ഈ രേഖ പറയും നിങ്ങളുടെ പല അസുഖവുംMost read:കൈയിലെ ഈ രേഖ പറയും നിങ്ങളുടെ പല അസുഖവും

എരുമ

എരുമ

നിങ്ങള്‍ ദീര്‍ഘകാലമായി തൊഴിലില്ലായ്മയോ സ്ഥാനക്കയറ്റത്തിന്റെ അഭാവമോ നേരിടുന്നുണ്ടെങ്കില്‍ എരുമ നിങ്ങളുടെ ദോഷങ്ങള്‍ നീക്കുന്നതായിരിക്കും. വിദേശത്ത് പഠിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കിലോ പാല്‍ ബിസിനസ്സില്‍ തടസ്സമുണ്ടെങ്കിലോ എരുമയെ പരിപാലിക്കാവുന്നതാണ്. എരുമ ശനിയുമായി ബന്ധപ്പെട്ടതിനാല്‍ നിങ്ങള്‍ ഇതിനെ പടിഞ്ഞാറ് ഭാഗത്ത് സൂക്ഷിക്കേണ്ടതുണ്ട്. എരുമയെ വളര്‍ത്താന്‍ സാധിക്കുന്നില്ലെങ്കില്‍ പടിഞ്ഞാറ് ഭാഗത്ത് ഒരു എരുമയുടെ പ്രതിമ സ്ഥാപിക്കുക.

കുതിര

കുതിര

വടക്ക് കിഴക്ക്, തെക്ക് ഭാഗങ്ങളില്‍ നിന്നുള്ള വാസ്തു ദോഷങ്ങളെ ഇല്ലാതാക്കാന്‍ ഒരു ബ്രൗണ്‍ നിറമുള്ള കുതിര സഹായിക്കും. സമൂഹത്തില്‍ അത് നിങ്ങളുടെ അന്തസ്സും ഉയര്‍ത്തും. തെക്ക് പടിഞ്ഞാറ് ഭാഗത്തെ ദോഷങ്ങള്‍ അകറ്റാന്‍ ഒരു വെളുത്ത കുതിരയെ വളര്‍ത്താം. കിഴക്ക്, പടിഞ്ഞാറ് ദിശകളില്‍ പ്രശ്‌നങ്ങളാണെങ്കില്‍, ഒരു കറുത്ത കുതിരയെ ഉപയോഗിക്കാം. വീട്ടില്‍ കുതിരയെ വളര്‍ത്താന്‍ ബുദ്ധിമുട്ടാണെങ്കില്‍ കുതിരയുടെ പ്രതിമ കവാടത്തിലോ വീടിനകത്തോ വയ്ക്കുക. ഓടുന്ന കുതിരകളുടെ ഒരു ഫോട്ടോ തെക്ക് അഭിമുഖമായുള്ള ചുവരില്‍ സ്ഥാപിക്കുക. ഇത് പോസിറ്റീവ് എനര്‍ജി നേടാന്‍ സഹായിക്കും.

Most read:നിങ്ങളുടെ കൈ എങ്ങനെ? നിറം പറയും ഭാവിയും ആരോഗ്യവുംMost read:നിങ്ങളുടെ കൈ എങ്ങനെ? നിറം പറയും ഭാവിയും ആരോഗ്യവും

ആന

ആന

പുരാതന കാലത്ത്, കൈവശമുള്ള ആനകളുടെ എണ്ണം അനുസരിച്ച് രാജാക്കന്‍മാരുടെ സമ്പന്നതയെ വിലയിരുത്തിയിരുന്നു. ആനയെ രാഹുവുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍, തെക്ക് പടിഞ്ഞാറ് ദിശയിലുള്ള വാസ്തു ദോഷഫലങ്ങള്‍ കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു. ആനയെ സൂക്ഷിക്കുന്നത് അല്‍പം ബുദ്ധിമുട്ടാണ് എന്നതിനാല്‍, നിങ്ങള്‍ക്ക് തെക്ക് പടിഞ്ഞാറ് ഭാഗത്ത് ഒരു ആനയുടെ പ്രതിമ സൂക്ഷിക്കാവുന്നതാണ്. അല്ലെങ്കില്‍ പടിഞ്ഞാറ് ഭാഗത്ത് ഒരു ആനയുടെ മാര്‍ബിള്‍ പ്രതിമ. മറ്റൊരു തരത്തില്‍, വാസ്തു ദോശങ്ങളെ ഇല്ലാതാക്കുന്നതിന് വീട്ടില്‍ ഒരു ആനയുടെ ഫോട്ടോ സൂക്ഷിക്കുന്നതും ഗുണം ചെയ്യും.

English summary

Animal Remedies to Get Rid of Vastu Doshas

Animals reduce the effect of vastu doshas by eradicating the negative vibes around us. Take a look.
Story first published: Thursday, February 18, 2021, 10:13 [IST]
X
Desktop Bottom Promotion