For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആര്‍ത്തവ വിരാമ ശേഷം അവള്‍ കന്യക

ആര്‍ത്തവ വിരാമ ശേഷം അവള്‍ കന്യക

|

സ്ത്രീകളുടെ പ്രത്യുല്‍പാദന അവയവം പുരുഷനെ അപേക്ഷിച്ച് ഏറെ സങ്കീര്‍ണമായതെന്നു പറഞ്ഞാല്‍ തെറ്റില്ല. പ്രസവം അടക്കമുള്ള പ്രക്രിയകള്‍ നടക്കുന്നതു കൊണ്ടാണ് ഇത്.

സ്ത്രീകളുടെ കന്യകാത്വം പൊതുവേ കന്യാചര്‍മം അഥവാ ഹൈമെന്‍ എന്ന ഒരു ഘടകത്തെ ആശ്രയിച്ചാണ് പൊതുവേ പറയാറ്. എന്നാല്‍ കന്യാചര്‍മം കൊണ്ടു മാത്രം ഒരു സ്ത്രീയുടെ കന്യകാത്വം നിര്‍ണയിക്കുവാന്‍ പറ്റില്ലെന്നതാണ് വാസ്തവം. കാരണം ബന്ധത്തിലൂടെയല്ലാതെയും ഇതു മുറിയാം. പ്രത്യേകിച്ചും സ്‌പോര്‍ട്‌സ്, ഡാന്‍സ് തുടങ്ങിയ ശാരീരിക അധ്വാനങ്ങളിലൂടെ. ചില പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജനിയ്ക്കുമ്പോഴേ ഇതുണ്ടാകില്ല. മാത്രമല്ല, പല സ്ഥലങ്ങളിലും, പ്രത്യേകിച്ച് ഇന്ത്യക്കു പുറത്ത് ഇപ്പോള്‍ പുതിയ കന്യാചര്‍മം സ്ത്രീകളില്‍ വച്ചു പിടിപ്പിയ്ക്കാനുള്ള ശസ്ത്രക്രിയ നടക്കാറുമുണ്ട്.

കന്യാചര്‍മത്തെ സംബന്ധിച്ച ചില പ്രത്യേക കാര്യങ്ങളെക്കുറിച്ചറിയൂ,

കന്യാചര്‍മം

കന്യാചര്‍മം

കന്യാചര്‍മം പല സ്ത്രീകളിലും പല തരത്തിലാണ്. നിറവും ആകൃതിയും കട്ടിയുമെല്ലാം വ്യത്യാസപ്പെട്ടിരിയ്ക്കും. ഒരു സ്ത്രീയുടെ കന്യാചര്‍മം പോലെയാകില്ല, മറ്റൊരു സ്ത്രീയുടേത്. നിറവും കട്ടിയുമെല്ലാം വ്യത്യാസപ്പെട്ടിരിയ്ക്കും.

ഒരു പെണ്‍കുഞ്ഞു ജനിയ്ക്കുമ്പോള്‍

ഒരു പെണ്‍കുഞ്ഞു ജനിയ്ക്കുമ്പോള്‍

ഒരു പെണ്‍കുഞ്ഞു ജനിയ്ക്കുമ്പോള്‍ കന്യാചര്‍മത്തിന് കൂടുതല്‍ കട്ടിയുണ്ടാകും. വളരുന്തോറും കട്ടി കുറഞ്ഞ് ഇലാസ്റ്റിസിറ്റി കൈ വരിയ്ക്കും. ഇത്തരം ഇലാസ്റ്റിസിറ്റി ഇല്ലെങ്കിലാണ് ചില സ്ത്രീകളില്‍ ലൈംഗിക ബന്ധത്തിനു തടസവും വേദനയുമുണ്ടാകുന്നതും ഇതിനായി സര്‍ജറി പോലെയുളള വഴികള്‍ തേടേണ്ടി വരുന്നതും.

സാധാരണ പ്രസവം നടക്കാത്ത സ്ത്രീകളിലും

സാധാരണ പ്രസവം നടക്കാത്ത സ്ത്രീകളിലും

സാധാരണ പ്രസവം നടക്കാത്ത സ്ത്രീകളിലും സെക്‌സ് ജീവിതം കുറവായ സ്ത്രീകളിലും മെനോപോസിനു ശേഷം ഈ ഹൈമെന്‍ വീണ്ടും വലിഞ്ഞ് പൂര്‍വസ്ഥിതി പ്രാപിയ്ക്കും. ഇത്തരം ഘട്ടങ്ങളില്‍ ലൈംഗികബന്ധം അല്‍പം ബുദ്ധിമുട്ടുമാകും. അതായത് സ്ത്രീ വീണ്ടും കന്യകയാകുന്നുവെന്നു വേണമെങ്കില്‍ ആലങ്കാരികമായി പറയാം.

 കന്യാചര്‍മത്തിന്

കന്യാചര്‍മത്തിന്

യോനീഭാഗത്തെ മൂടുന്ന കന്യാചര്‍മത്തിന് സ്ത്രീ ശരീരത്തില്‍ പ്രത്യേകിച്ചു ധര്‍മങ്ങളൊന്നുമില്ലെന്നാണ് വാസ്തവം പ്രത്യുല്‍പാദന അവയവങ്ങള്‍ രൂപപ്പെടുമ്പോള്‍ പുറംഭാഗത്തായും ശരീരത്തിനുള്ളിലായും രൂപപ്പെടുന്ന അവയവങ്ങളെ വേര്‍തിരിയ്ക്കുന്ന ഒരു ഭാഗം മാത്രമാണിത്.

കന്യാചര്‍മം പൊട്ടിയില്ലെങ്കിലും

കന്യാചര്‍മം പൊട്ടിയില്ലെങ്കിലും

കന്യാചര്‍മം പൊട്ടിയില്ലെങ്കിലും ചിലപ്പോള്‍ ഗര്‍ഭധാരണം സാധ്യമാകുമെന്നതാണ് വാസ്തവം. ചിലപ്പോള്‍ സെക്‌സ് നടന്നാലും ഇതിങ്ങനെ തന്നെയുണ്ടാകും. കന്യാചര്‍മത്തിന് ഇലാസ്്റ്റിസിറ്റി ഉണ്ടെന്നതാണു വാസ്തവം. ഹൈമെനില്‍ ചെറിയ ദ്വാരം വീണാലും ഇതിലൂടെ ബീജങ്ങള്‍ ഉള്ളിലെത്തി ഗര്‍ഭധാരണം നടക്കാം.

 കന്യകാത്വം

കന്യകാത്വം

10-15 ശതമാനം വരെ സ്ത്രീകള്‍ക്കു ജന്മനാ തന്നെ കന്യാചര്‍മമുണ്ടാകില്ലെന്നാണ് പഠനക്കണക്കുകള്‍. ഇതുകൊണ്ടുതന്നെ സ്ത്രീയുടെ കന്യകാത്വം കന്യാചര്‍മവുമായി ബന്ധപ്പെടുത്തി കാണാനാകില്ലെന്നതാണ് വാസ്തവം.

കന്യാചര്‍മത്തിന്

കന്യാചര്‍മത്തിന്

കന്യാചര്‍മത്തിന് മറ്റു പേരുകളുമുണ്ട്. ഇതിന് ചെറി, വെര്‍ജിന്‍ വെയില്‍, മെയ്ഡന്‍ഹെഡ് എന്നിങ്ങനെയുള്ള ചില പ്രത്യേക പേരുകളിലും വിവരിയ്ക്കപ്പെടുന്നുണ്ട്.

English summary

Women With Hymen Has Chances Of Getting Pregnant

Women With Hymen Has Chances Of Getting Pregnant, Read more to know about,
Story first published: Friday, June 7, 2019, 19:47 [IST]
X
Desktop Bottom Promotion