For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രസവിച്ച് ഒരാഴ്ച കഴിഞ്ഞ് പിന്നേം ഇരട്ട പ്രസവിച്ചു

പ്രസവിച്ച് ഒരാഴ്ച കഴിഞ്ഞ് പിന്നേം ഇരട്ട പ്രസവിച്ചു

|

ഗര്‍ഭധാരണവും പ്രസവവുമെല്ലാം സാധാരണ സംഭവങ്ങളാണെങ്കിലും ഇത് ചിലപ്പോഴെങ്കിലും അസാധാരണമാകുന്ന ചില സന്ദര്‍ഭങ്ങളുണ്ടാകാറുണ്ട്. പല ഗര്‍ഭ, പ്രസവ കഥകളും നമ്മെ അദ്ഭുതപ്പെടുത്താറുമുണ്ട്. ഇങ്ങനെയെല്ലാം സംഭവിയ്ക്കുമോ, ഇതു നടന്നതാണോ എന്നിങ്ങനെയെല്ലാം നമുക്കു സംശയം തോന്നാവുന്ന വിധത്തില്‍ നടക്കുന്ന ചില സംഭവങ്ങള്‍.

ഇത്തരത്തിലെ ഒരു ഗര്‍ഭ, പ്രസവ കഥയാണിത്. അദ്ഭുതം എന്നു തോന്നേക്കാവുന്ന ഒരു പ്രസവ കഥ. ബംഗ്ലാദേശില്‍ ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഈ സംഭവം നടന്നത്. ഇതെക്കുറിച്ചറിയൂ,

ബംഗ്ലാദേശില്‍

ബംഗ്ലാദേശില്‍

ബംഗ്ലാദേശില്‍ നിന്നുള്ള ആരിഫ സുല്‍ത്താന എന്ന 20 വയസുള്ള യുവതി ഗര്‍ഭിണിയായിരുന്നു. ഇവര്‍ കഴിഞ്ഞ ഫെബ്രുവരില്‍ മാസം തികയാതെ ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചു. ആശുപത്രിയിലായിരുന്നു പ്രസവം. ഇതിനു ശേഷം ഇവര്‍ തിരിച്ചു പോകുകയും ചെയ്തു. മാസം തികയാതെ ജനിച്ച കുഞ്ഞെങ്കിലും വേണ്ട മെഡിക്കല്‍ കരുതലുകളെല്ലാം ചെയ്തതു കൊണ്ടു തന്നെ കുഞ്ഞ് ആരോഗ്യത്തോടെയിരിയ്ക്കുന്നു.

ഇതിനു ശേഷം

ഇതിനു ശേഷം

ഇതിനു ശേഷം കുഞ്ഞിനേയും കൊണ്ട് വീട്ടിലേയ്ക്ക് ആരിഫ മടങ്ങി. പിന്നീട് ഒരാഴ്ച കഴിഞ്ഞ് ഇവര്‍ വീണ്ടും ആശുപത്രിയില്‍ എത്തുകയായിരുന്നു. വയറു വേദനയെന്ന പ്രശ്‌നത്താലാണ് ഇവര്‍ എത്തിയത്.

വയറുവേദനയുടെ കാരണം

വയറുവേദനയുടെ കാരണം

പിന്നീട് വയറുവേദനയുടെ കാരണം കണ്ടെത്തുവാന്‍ നടത്തിയ പരിശോധനയില്‍ ആരിഫ സുല്‍ത്താന ഗര്‍ഭിണിയാണെന്നു കണ്ടെത്തി. ഇതു പുതിയ ഗര്‍ഭവുമല്ല, മുന്‍പുണ്ടായ കുട്ടിയ്‌ക്കൊപ്പം ഉണ്ടായ ഗര്‍ഭം.

രണ്ടാമത്തെ യൂട്രസില്‍

രണ്ടാമത്തെ യൂട്രസില്‍

ഇതു വരെ കണ്ടെത്താതിരുന്ന രണ്ടാമത്തെ യൂട്രസില്‍ ഇരട്ടക്കുട്ടികളായിരുന്നു. രണ്ടു യൂട്രസിലുമായി മൂന്നു കുട്ടികളായിരുന്നു, ആരിഫയ്ക്ക്. ഇതില്‍ ഒരു യൂട്രസിലെ ഒരു കുഞ്ഞാണ് മാസം തികയാതെ ജനിച്ചത്. മറ്റേ യൂട്രസിലെ ഇരട്ടക്കുട്ടികളാണ് വയറു വേദനയ്ക്കു കാരണമായതും.

അപൂര്‍വ അവസ്ഥ

അപൂര്‍വ അവസ്ഥ

യൂട്രസ് ഡിഡില്‍പെസ് എന്നൊരു അപൂര്‍വ അവസ്ഥയായിരുന്നു, ആരിഫയ്ക്ക്. ജന്മനാ ഉള്ള പ്രശ്‌നം. സാധാരണ ഗതിയില്‍ രണ്ടു ട്യൂബുകളായി രൂപം കൊളളുന്ന യൂട്രസ് പിന്നീട് ഒരുമിച്ചു ചേര്‍ന്ന് ഒരു വലിയ യൂട്രസായി രൂപാന്തരപ്പെടുകയാണ് ചെയ്യുക. എന്നാല്‍ ആരിഫയുടെ കേസില്‍ ഈ രണ്ടു ട്യൂബുകള്‍ വെവ്വേറെയായി നില നിന്നു. ഇതാണ് രണ്ടു യൂട്രസുണ്ടാകാന്‍ കാരണമായത്.

ഇത്തരം അവസ്ഥ

ഇത്തരം അവസ്ഥ

ഇത്തരം അവസ്ഥ കണ്ടെത്തിയതോടെ പെട്ടെന്നു തന്നെ ആരിഫയെ സര്‍ജറിയ്ക്കു വിധേയമാക്കി ഇരട്ടക്കുട്ടികളെ പുറത്തെടുത്തു. ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയുമായിരുന്നു, ഗര്‍ഭത്തില്‍. ആദ്യത്തെ പ്രസവത്തിലുണ്ടായത് ആണ്‍കുട്ടിയും. ആകെ രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയും.

മൂന്നു കുട്ടികളും

മൂന്നു കുട്ടികളും

അപൂര്‍വ ജന്മമെങ്കിലും ഈ മൂന്നു കുട്ടികളും സുഖമായിരിയ്ക്കുന്നു. ഇഫദ് ഇസ്ലാം നൂര്‍, മുഹമ്മദ് ഹുസൈഫ, ജന്നത്തുള്‍ മാവ ഖദീജ എന്നിങ്ങനെയാണ് കുഞ്ഞുങ്ങളുടെ പേരുകള്‍.

English summary

Women Who Delivered Twins After First Delivery Within One Week

Women Who Delivered Twins After First Delivery Within One Week, Read more to know about,
Story first published: Wednesday, May 29, 2019, 13:52 [IST]
X
Desktop Bottom Promotion