For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അരികില്‍ കുഞ്ഞും അപ്പുറത്തു റേപ്പും

കുഞ്ഞ് അടുത്ത്, ഭാര്യയെ റേപ്പ് ചെയ്ത ഭര്‍ത്താവ്..

|

വിവാഹ ബന്ധം പൊതുവേ പരസ്പരം വിശ്വാസത്തിലൂന്നിയ, പരസ്പര ബഹുമാനത്തിലൂന്നിയ ബന്ധമാണെന്നാണ് പറയുക. പങ്കാളികള്‍ക്കു പരസ്പരം വിശ്വാസം നഷ്ടപ്പെട്ടാല്‍ വിവാഹ ബന്ധത്തിനു ജീവനില്ലാതെയാകും.

വിവാബ ബന്ധം സ്ത്രീ പുരുഷന്മാര്‍ക്കു തുല്യ പങ്കാളിത്തം ഉറപ്പു നല്‍കുന്ന ഒന്നാണ്. സ്ത്രീ അല്ലെങ്കില്‍ പുരുഷന്‍ വിവാഹ ബന്ധത്തില്‍ ഒരാള്‍ക്കു മേലേയല്ല, മറ്റൊരാളുടെ സ്ഥാനം.

ഈ ആണ്‍കാര്യങ്ങള്‍ സ്ത്രീയെ വീഴ്ത്തും.....ഈ ആണ്‍കാര്യങ്ങള്‍ സ്ത്രീയെ വീഴ്ത്തും.....

എന്നാല്‍ ഇന്നും പലയിടത്തും ഇക്കാര്യം അംഗീകരിയ്ക്കുവാന്‍ മടിയ്ക്കുന്നവരുണ്ട്. പുരുഷനാണ് വിവാഹ ബന്ധത്തില്‍ മേല്‍ക്കൈ, അവനാണ് യജമാനന്‍ എന്ന ധാരണകള്‍ വച്ചു പുലര്‍ത്തുന്ന പൊതു സമൂഹമാണ് ഇപ്പോഴും നിലവിലുള്ളത്.

woman

വിവാഹ ബന്ധത്തില്‍ പരസ്പരം ബഹുമാനം ഏറെ പ്രധാനമാണ്. സ്ത്രീയ്ക്കു പുരുഷനേയും പുരുഷന് മറിച്ചും ബഹുമാനം, അതിനനുസരിച്ചു സ്‌പേസ് കൊടുക്കുക തന്നെ വേണം. ഇതെല്ലാം ദാമ്പത്യം വിജയകരമാക്കുന്ന ഘടകങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.

എന്നാല്‍ ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, പല ദാമ്പത്യങ്ങളും തകര്‍ന്നടിയുന്നതിന്റെ പ്രധാന കാരണം, പരസ്പര ബഹുമാനക്കുറവാണ്. തന്റെ പങ്കാളി തന്റെ അടിമയാണ്, തനിക്ക് എന്തു വേണമെങ്കിലുമാകാം എന്ന തോന്നലുമാണ്.

വിവാഹ ബന്ധം വേര്‍പിരിയുവാന്‍ പങ്കാളിയുടെ ക്രൂരത കാരണമാകുന്ന പല സംഭവങ്ങളുമുണ്ട്. ഇത്തരത്തിലെ ഒരു സംഭവമാണ് ഇത്.

ജെന്നി ടീസണ്‍സ്

ജെന്നി ടീസണ്‍സ്

യുഎസിലെ ജെന്നി ടീസണ്‍സ് എന്ന യുവതിയാണ് തനിക്കു നേരിടേണ്ട വന്ന ക്രൂരത ഇനിയാര്‍ക്കും നേരിടേണ്ടി വരരുതെന്ന തീരുമാനത്തിലുറച്ച് നിയമ നിര്‍മാണത്തിന് ഇറങ്ങിയത്.

വിവാഹാനന്തരം

വിവാഹാനന്തരം

വിവാഹാനന്തരം ഭര്‍ത്താവിന്റെ ക്രൂരത കൊണ്ട് ഭര്‍്ത്താവില്‍ നിന്നും വിവാഹ മോചനം തേടിയ യുവതിയാണു ജെന്നി. വിവാാഹനന്തരം ഭര്‍ത്താവില്‍ നിന്നും വിചിത്രങ്ങളാണ് സെക്‌സ് താല്‍പര്യങ്ങള്‍ക്കു വഴങ്ങേണ്ടി വന്ന യുവതിയാണ് ഇവര്‍. തനിക്ക് ഇഷ്ടമില്ലാതിരുന്ന സന്ദര്‍ഭങ്ങളില്‍ പോലും ഭര്‍ത്താവിന്റെ സെക്‌സ് താല്‍പര്യത്തിന് അടിമപ്പെടേണ്ടി വന്ന യുവതിയാണ് ഇവര്‍.

വഴങ്ങാത്ത സന്ദര്‍ഭങ്ങളില്‍

വഴങ്ങാത്ത സന്ദര്‍ഭങ്ങളില്‍

വഴങ്ങാത്ത സന്ദര്‍ഭങ്ങളില്‍ ഇയാള്‍ ജെന്നിയെ ബലാത്സംഗം ചെയ്യുമായിരുന്നു. പലപ്പോഴും ഇവര്‍ക്ക് മയക്കു മരുന്നു നല്‍കി മയക്കിയാണ് ഭര്‍ത്താവ് ബലാത്സംഗം ചെയ്യാറുള്ളതും. എന്നാല്‍ അപ്പോഴൊന്നും ഒരു പരിധി കഴിഞ്ഞുള്ള നടപടികള്‍ക്കോ എതിര്‍പ്പുകള്‍ക്കോ ജെന്നി തയ്യാറായില്ല. എല്ലാ വിവാഹ ബന്ധങ്ങളിലും ഇങ്ങനെയെല്ലാം നടന്നേക്കാം എന്നതും തന്റെ ഭര്‍ത്താവാണ് ഇത് എന്ന ചിന്തയുമാണ് പലപ്പോഴും ഇവരെ കടുത്ത നടപടികളില്‍ നിന്നും വിലക്കിയത്.

ഒരു ഹാര്‍ഡ് ഡിസ്‌കിലെ ദൃശ്യങ്ങള്‍

ഒരു ഹാര്‍ഡ് ഡിസ്‌കിലെ ദൃശ്യങ്ങള്‍

എന്നാല്‍ ഭര്‍ത്താവ് സൂക്ഷിച്ചിരുന്ന ഒരു ഹാര്‍ഡ് ഡിസ്‌കിലെ ദൃശ്യങ്ങള്‍ കണ്ടതോടെയാണ് ജെന്നിയുടെ സമനില തെറ്റിയത്. അബോധാവസ്ഥയിലായ ജെന്നിയെ ഭര്‍ത്താവ് റേപ്പ് ചെയ്യുന്നത് അയാള്‍ ഷൂട്ട് ചെയ്തു സൂക്ഷിച്ചിരിയ്ക്കുകയായിരുന്നു. ഇതില്‍ ഒരു വീഡിയോയില്‍ ജെന്നിയ്ക്കരികില്‍ ഉറങ്ങിക്കിടക്കുന്ന ചെറിയ മകന്റെയും ദൃശ്യമുണ്ടായിരുന്നു.

തീരെ ചെറിയ ആ കുഞ്ഞ്

തീരെ ചെറിയ ആ കുഞ്ഞ്

തീരെ ചെറിയ ആ കുഞ്ഞ് അടുത്തു കിടന്ന് ഉറങ്ങുമ്പോഴാണ് ഭര്‍ത്താവ് ഈ അതിക്രമം നടത്തിയത് എന്നത് ജെന്നിയെ വല്ലാതെ തളര്‍ത്തിക്കളഞ്ഞു. ഇതെത്തുടര്‍ന്ന് ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം നേടാന്‍ ഇവര്‍ തീരുമാനിയ്ക്കുകയായിരുന്നു. സ്വന്തം ഭാര്യയും സ്വന്തം കുഞ്ഞുങ്ങളുടെ അമ്മയുമായ തന്നോട് ഇത്തരം ക്രൂരത കാണിയ്ക്കുവാന്‍ കഴിയുന്ന, സ്വന്തം കുഞ്ഞിനു മുന്നില്‍ വ്ച്ച് ഭാര്യയെ ബലാത്കാരമായി പ്രാപിയ്ക്കുന്ന ഇയാള്‍ നാളെ തന്റെ കുഞ്ഞുങ്ങളെ വരെ ഉപദ്രവിയ്ക്കുമെന്ന ചിന്തയും ജെന്നിയെ കൊണ്ട് ഇത്തരം തീരുമാനമെടുപ്പിച്ചു.

വിവാഹ മോചനം

വിവാഹ മോചനം

വിവാഹ മോചനം നേടാന്‍ മാത്രമല്ല, വിവാഹ ശേഷവും ഭര്‍ത്താവിന്റെ ബലാത്സംഗം കുറ്റകരമാക്കുവാനും ശിക്ഷ ലഭിയ്ക്കുവാനും ഉള്ള നിയമ നിര്‍മാണത്തിനും ഇവര്‍ മുന്നിട്ടിറങ്ങി. തന്റെ പോലുള്ള അനുഭവം ഇനിയൊരു സ്ത്രീയ്ക്കും ഉണ്ടാകരുതെന്നതായിരുന്നു, അവരുടെ ഉദ്ദേശ്യം.

എന്നാല്‍ പല രാജ്യങ്ങളിലും

എന്നാല്‍ പല രാജ്യങ്ങളിലും

എന്നാല്‍ പല രാജ്യങ്ങളിലും ഇപ്പോഴും വിവാഹാന്തര റേപ്പ് കുറ്റകൃത്യമായി കണക്കാക്കിയിട്ടില്ലെന്നതാണ് വാസ്തവം. ജെന്നി ടീസന്‍ മിനസോട്ടയിലാണ് താമസിയ്ക്കുന്നത്. ഇവിടെയും ഒരുമിച്ചു കഴിയുന്ന, വിവാഹ മോചിതരല്ലാത്ത ബന്ധത്തില്‍ ഭര്‍ത്താവ് ഭാര്യയെ റേപ്പ് ചെയ്യുന്നതു കുറ്റ കൃത്യമായി കണക്കാക്കാനുളള നിയമമില്ലെന്നതാണ് വാസ്തവം. ജെന്നി അയാളുടെ ഭാര്യയായിരുന്ന സമയത്തു തന്നെയാണ് ഈ റേപ്പ് നടന്നതെന്ന കാരണത്താല്‍ സ്വകാര്യതയിലേയ്ക്കുള്ള കടന്നു കയറ്റം എന്ന രീതിയില്‍ വെറും 45 ദിവസം മാത്രമാണ് ഇയാള്‍ക്കു തടവു ശിക്ഷ ലഭിച്ചതും.

എന്നാല്‍

എന്നാല്‍

എന്നാല്‍ ജെന്നിയുടെ തുടര്‍ച്ചയായ ശ്രമങ്ങള്‍ കാരണം മിനസോട്ടയിലെ സെനറ്റ് വിവാഹാനന്തര റേപ്പും കുറ്റ കൃത്യമായി പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രത്യേക നിയമം പാസാക്കുകയും ചെയ്തു.

English summary

Women's Fight Against Compelled Martial Intimacy Changes The Law

Women's Fight Against Compelled Martial Intimacy Changes The Law, Read more to know about,
X
Desktop Bottom Promotion