For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭത്തിനപ്പുറം കാണാക്കഥകളുമുണ്ട്‌....

ഗര്‍ഭം മായാജാലമാകും കാര്യങ്ങള്‍

|

ഗര്‍ഭധാരണം പ്രകൃതിയുടെ നിയമമാണെന്നു വേണം, പറയുവാന്‍. ഗര്‍ഭം ധരിയ്ക്കുന്നതും കുഞ്ഞുങ്ങളെ പ്രസവിച്ചു മൂലയൂട്ടി വളര്‍ത്തുന്നതും പൊതുവേ സ്ത്രീകള്‍ക്കു നിയമങ്ങളാണെന്നു വേണം, പറയുവാന്‍.

ഗര്‍ഭധാരണം സംബന്ധിച്ച പല അദ്ഭുതപ്പെടുത്തുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. ഇതെല്ലാം നടക്കുന്നുണ്ടോയെന്നു പലപ്പോഴും നമുക്കു തന്നെ അദ്ഭുതം തോന്നുന്ന ചിലത്. ചിലത് സ്വാഭാവികമായവ തന്നെയാണ്.

ഗര്‍ഭധാരണത്തെ സംബന്ധിച്ചുള്ള ഇത്തരം ചില പ്രത്യേകതയുള്ള കാര്യങ്ങളെക്കുറിച്ചറിയൂ,

പെണ്‍കംഗാരു

പെണ്‍കംഗാരു

പെണ്‍കംഗാരു എപ്പോഴും ഗര്‍ഭിണിയാണെന്നതാണ് വാസ്തവം. കുഞ്ഞിന് ജന്മം നല്‍കുന്ന ദിവസമൊഴികെ. പെര്‍മെനന്റ് പ്രഗ്നന്‍സി എന്നു പറയാം. കംഗാരുവിന് കുഞ്ഞ് തന്റെ ശരീരത്തിലെ സഞ്ചിയില്‍ നിന്നും പുറത്തു പോകുന്നതു വരെ പുതിയ ഭ്രൂണം രൂപപ്പെടുന്നതു തടയാനും കഴിയും. ഡയാപോസ് എ്ന്നാണ് ഈ പ്രക്രിയ അറിയപ്പെടുന്നത്. ഇതു പോലെ ജല ദൗര്‍ബല്യമുള്ള സമയത്തും ഭക്ഷണത്തിന് പഞ്ഞമുളള സമയത്തുമെല്ലാം പെണ്‍ കംഗാരു ഡയാപോസ് അനുവര്‍ത്തിയ്ക്കാറുമുണ്ട്.

പല സ്ത്രീകളും

പല സ്ത്രീകളും

പല സ്ത്രീകളും തങ്ങള്‍ ഗര്‍ഭിണിയാണെന്ന കാര്യം നിക്ഷേധിയ്ക്കുന്നു. 2500ല്‍ ഒരു സ്ത്രീ തങ്ങളുടെ ഗര്‍ഭധാരണം നിഷേധിയ്ക്കുന്നതായി കണക്കുകള്‍ സൂചിപ്പിയ്ക്കുന്നു. ഇതിനു പുറകില്‍ കാരണങ്ങള്‍ പലതാകാം.

മെഡിക്കല്‍ സൗകര്യങ്ങള്‍

മെഡിക്കല്‍ സൗകര്യങ്ങള്‍

ഇപ്പോഴത്തെ മെഡിക്കല്‍ സൗകര്യങ്ങള്‍ ഇല്ലാതിരുന്ന കാലഘട്ടത്തില്‍ ഗര്‍ഭധാരണം ഉറപ്പിയ്ക്കാന്‍ പല വഴികളും സ്വീകരിച്ചിരുന്നു. ഇതില്‍ ചിലത് വിചിത്രമായ രീതികളാണ്. 1960കളില്‍ ഗര്‍ഭിണിയോ എന്നു സംശയമുള്ള സ്ത്രീയുടെ മൂത്രം ആഫ്രിക്കന്‍ ക്ലോവ്ഡ് തവളകളുടെ ദേഹത്തു കുത്തി വച്ചാണ് ഗര്‍ഭധാരണം സ്ഥിരീകരിച്ചിരുന്നത്. ഇതിനു ശേഷം അല്‍പം കഴിഞ്ഞാല്‍ ഈ തവളയില്‍ ഓവുലേഷന്‍ നടക്കുന്നുണ്ടോയെന്നു കണ്ടെത്തി. ഓവുലേഷന്‍ നടന്നാല്‍ അണ്ഡം ഈ തവള ശരീരത്തില്‍ നിന്നും പുറന്തള്ളുമോയെന്നു കണ്ടെത്തിയാണ് ഇതു നടത്തിയിരുന്നത്.

ഗര്‍ഭിണിയായ യുവതിയില്‍

ഗര്‍ഭിണിയായ യുവതിയില്‍

ഗര്‍ഭിണിയായ യുവതിയില്‍ ഏതെങ്കിലും കോശങ്ങളോ അവയവമോ അസുഖ ബാധിതമെങ്കില്‍ ഇത് നന്നാക്കാന്‍ ആവശ്യമായ സ്‌റ്റേം സെല്‍ അതായത് അടിസ്ഥാന കോശങ്ങള്‍ വയറ്റിലെ ഭ്രൂണം അയക്കുന്നു. അതായത് ഗര്‍ഭിണിയെ ഇത്തരം പ്രശ്‌നങ്ങളില്‍ നിന്നും കര കയറ്റാന്‍ വയറ്റിലെ ഭ്രൂണത്തിനു സാധിയ്ക്കുമെന്നു സാരം.

ബ്രെയിന്‍ ഡെത്ത്

ബ്രെയിന്‍ ഡെത്ത്

ബ്രെയിന്‍ ഡെത്ത് സംഭവിച്ച, അതായത് മസ്തിഷ്‌ക മരണം സംഭവിച്ച സ്ത്രീയില്‍ നിന്നു ആരോഗ്യവാനായ കുഞ്ഞു പിറന്ന കഥകളുണ്ട്. 1991ല്‍ ഗര്‍ഭിണിയായ ഗാബി സീബ്രേല്‍ എന്ന യുവതിയ്ക്ക് മസ്തിഷ മരണം സംഭവിച്ചു. ഇവരെ കൃതിമ ഉപകരണ സഹായത്തോടെ 3 മാസം വരെ ജീവന്‍ നില നിര്‍ത്തി. ഇവരില്‍ നിന്നും ആരോഗ്യവാനായ കുഞ്ഞിനെ പുറത്തെടുക്കുകും ചെയ്തു.

പെണ്‍കൊതുകുകളാണ്

പെണ്‍കൊതുകുകളാണ്

ശരീരത്തില്‍ നിന്നും പെണ്‍കൊതുകുകളാണ് രക്തം കുടിയ്ക്കുകയെന്നതു വാസ്തവമാണ്. ഗര്‍ഭിണികളായ പെണ്‍കൊതുകുകളാണ് രക്തം കുടിയ്ക്കുന്നത് എന്നതാണ് ശാസ്ത്രീയമായി കണ്ടെത്തിയിരിയ്ക്കുന്നത്.

English summary

Untold Amazing Pregnancy Facts

Untold Amazing Pregnancy Facts, Read more to know about,
Story first published: Monday, June 10, 2019, 13:44 [IST]
X
Desktop Bottom Promotion