For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐശ്വര്യത്തിന് വീട് വെക്കും മുൻപ് ചെയ്യേണ്ടത് ഇതാണ്

|

എല്ലാവരും ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ ഒരു ജീവിതമാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ പല കാരണങ്ങൾ കൊണ്ട് ഇത് സാധിക്കാതെ വരുന്നു. കാലം അനുകൂലമല്ലാത്തതും ജീവിതത്തിൽ നേരിടേണ്ടി വരുന്ന പ്രതിസന്ധിയും പലപ്പോഴും കാര്യങ്ങൾ അനുകൂലമല്ലാതാക്കി തീർക്കുന്നു. ജീവിതത്തിൽ പല വിധത്തിലുള്ള പ്രശ്നങ്ങൾ ഇവരെ അലട്ടുന്നു. എല്ലാത്തിനും കാരണം പലപ്പോഴും നമ്മള്‍ താമസിക്കുന്ന വീട്ടിലെ വാസ്തു ശരിയല്ലാത്തതായിരിക്കും. അതുകൊണ്ട് തന്നെ പലരും വാസ്തു നോക്കിയാണ് വീട് വെക്കുന്നത്.

<strong>most read: ഭാഗ്യരേഖ കൈയ്യിൽ രണ്ടെണ്ണമുണ്ടോ, അതൊരു സൂചനയാണ്</strong>most read: ഭാഗ്യരേഖ കൈയ്യിൽ രണ്ടെണ്ണമുണ്ടോ, അതൊരു സൂചനയാണ്

എന്നാൽ വീട് വെച്ചതിന് ശേഷമല്ല വീട് വെക്കും മുൻപാണ് വാസ്തു നോക്കേണ്ടത് എന്നതാണ് സത്യം. അൽപം ശ്രദ്ധിച്ചാൽ വീട്ടിലേക്ക് ഐശ്വര്യവും സമ്പത്തും പടി കയറി വരും എന്നതാണ് സത്യം. അതിനായി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായി ഉണ്ട് എന്ന് നോക്കാം. ഇത് ഏതൊക്ക തരത്തിൽ ജീവിതത്തിൽ നിങ്ങളെ ബാധിക്കുന്നു എന്ന് നോക്കാം. വാസ്തു വീട് പണി തുടങ്ങും മുൻപ് നമുക്ക് ശ്രദ്ധിക്കാം. എങ്ങനെയെന്ന് നോക്കാം.‌

വാസ്തുവിദഗ്ധനെ കൊണ്ട് വിലയിരുത്തുക

വാസ്തുവിദഗ്ധനെ കൊണ്ട് വിലയിരുത്തുക

ആദ്യം തന്നെ വീട് വെക്കാന്‍ സ്ഥലം കണ്ടെത്തി കഴിഞ്ഞാൽ നല്ലൊരു വാസ്തു വിദഗ്ധനെ കണ്ടെത്തി വിലയിരുത്തുന്നതിന് വേണ്ടി ശ്രദ്ധിക്കാം. അതോടനുബന്ധിച്ച് തന്നെ അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ പ്ലാൻ തയ്യാറാക്കുന്നതിന് വേണ്ടി ശ്രദ്ധിക്കണം. ഇത് വീട് പണിയുമ്പോൾ ഉണ്ടാവുന്ന അശാസ്ത്രീയതയെ നമുക്ക് ഇല്ലാതാക്കാൻ സാധിക്കുന്നതാണ്.

മണ്ണിൽ ദോഷപരിഹാരം

മണ്ണിൽ ദോഷപരിഹാരം

മണ്ണിൽ ദോഷപരിഹാരം നടത്തുന്നതിന് വേണ്ടി ശ്രദ്ധിക്കണം. കാരണം ചില മണ്ണിന് ദോഷമുണ്ടാവുന്നു. ഇത് മനസ്സിലാക്കാതെ വീട് വെക്കുമ്പോൾ അത് പലപ്പോഴും ദോഷങ്ങൾ കൊണ്ട് വരുന്നതിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ മണ്ണിന് ദോഷപരിഹാരം നടത്തി വേണം എപ്പോഴും വീട് പണി ആരംഭിക്കുന്നതിന്.

പോസിറ്റീവ് ഊർജ്ജത്തിന്

പോസിറ്റീവ് ഊർജ്ജത്തിന്

വീട് നിർമ്മിക്കാൻ പോവുന്ന സ്ഥലത്ത് പോസിറ്റീവ് ഊർജ്ജം നിലനിർത്തുന്നതിന് വേണ്ടി ശ്രമിക്കണം. ഒരിക്കലും ശ്മശാനത്തിന് അടുത്ത് വീട് വെക്കുന്നതിന് വേണ്ടി സ്ഥലം കണ്ടെത്തരുത്. കാരണം ഇതെല്ലാം നമ്മുടെ സ്ഥലത്ത് നെഗറ്റീവ് ഊർജ്ജം നിറക്കുന്നതിന് കാരണമാകുന്നു. അതുകൊണ്ട് സ്ഥലം വാങ്ങിക്കുമ്പോള്‍ തന്നെ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്.‌

 പ്രധാന വാതിൽ ആദ്യം തീരുമാനിക്കണം

പ്രധാന വാതിൽ ആദ്യം തീരുമാനിക്കണം

പ്രധാന വാതിലാണ് വീട്ടിൽ ആദ്യം തീരുമാനിക്കേണ്ടത്. കാരണം വീട്ടിലേക്ക് എന്തും കടന്ന് വരുന്നത് പ്രധാന വാതിലിലൂടെയാണ്. എന്നാൽ ഐശ്വര്യത്തിന് വേണ്ടി ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കണം. പ്രധാന വാതില്‍ ഐശ്വര്യത്തിനും സമ്പത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളിലും പ്രധാന വാതിൽ ഒരു പ്രധാന പോയിന്റ് തന്നെയാണ്.

മുറികളുടെ എണ്ണം

മുറികളുടെ എണ്ണം

മുറികളുടെ എണ്ണം വരെ ആദ്യമേ തീരുമാനിക്കേണ്ടത് ശ്രദ്ധിക്കണം. മുറികളുടെ എണ്ണവും ബാത്ത്റൂമിന്‍റെ എണ്ണവും വരെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം എണ്ണം വാസ്തു ശാസ്ത്രത്തിൽ വളരെയധികം വാസ്തുവിനെ സ്വാധീനിക്കുന്നതാണ്. നല്ലൊരു വിദഗ്ധായ വാസ്തു ശാസ്ത്രഞ്ജൻറെ അടുത്ത് ഇത്തരം കാര്യങ്ങളെല്ലാം സൂചിപ്പിക്കേണ്ടതാണ്.

ശുഭമുഹൂർത്തത്തിൽ ഗൃഹപ്രവേശം

ശുഭമുഹൂർത്തത്തിൽ ഗൃഹപ്രവേശം

വീട് പണി കഴിഞ്ഞാൽ പിന്നെ ശുഭമുഹൂർത്തം നോക്കി ഗൃഹപ്രവേശം നടത്താവുന്നതാണ്. പുതിയവീട്ടിലേക്ക് പ്രവേശിക്കുമ്പോൾ വളരെയധികം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ശ്രദ്ധിക്കേണ്ടതായ പല കാര്യങ്ങളും നിങ്ങളുടെ ഐശ്വര്യത്തിലേക്ക് കൂടി വാതില്‍ തുറക്കുന്നതായിരിക്കും എന്നതാണ് സത്യം.

English summary

things to do before building house according to vastu

things to do before building house according to vastu, read on.
Story first published: Wednesday, January 16, 2019, 21:14 [IST]
X
Desktop Bottom Promotion