For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വയംഭോഗം തടയാന്‍ സിസിടിവി സഹായം

സ്വയംഭോഗം തടയാന്‍ സിസിടിവി സഹായം

|

സ്വയംഭോഗമെന്നത് നമ്മുടെ സമൂഹത്തില്‍ ഇപ്പോഴും തെറ്റായ കണ്ണോടു കൂടി കാണുന്ന ഒന്നു തന്നെയാണ്. പ്രായപൂര്‍ത്തിയായ സ്ത്രീ പുരുഷന്മാര്‍ക്കു തോന്നുന്ന സ്വാഭാവിക ചോദനകളില്‍ ഒന്നായി ഇപ്പോഴും ഇതു കണക്കാക്കാന്‍ കഴിയാത്തവര്‍ ധാരാളം.

സ്വയംഭോഗമെന്നത് മിതമായെങ്കില്‍, ആരോഗ്യകരമെങ്കില്‍ ആരോഗ്യപരമായ ഏറെ ഗുണങ്ങളുള്ള ഒന്നാണെന്ന കാര്യത്തില്‍ ശാസ്ത്രം പോലും വിസമ്മതം പ്രകടിപ്പിച്ചിട്ടില്ല. അനാരോഗ്യകരവും അമിതവുമെങ്കില്‍ ദോഷവും വരും.

ഇപ്പോഴും ഇത്തരം കാര്യങ്ങള്‍ക്ക് അധികം പ്രസക്തി നല്‍കുന്നില്ലെന്നു പറയുന്ന ചില പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ പോലും സ്വയംഭോഗം കുറ്റകരമെന്ന്, ഇത് ചെയ്യാന്‍ പാടില്ലെന്നു കരുതുന്നവരുണ്ട്.

ഇത്തരം ഒരു സംഭവത്തെ കുറിച്ചറിയൂ, ഇവിടെ കഥാനായകന്‍ ഒരു ടീനേജറും പ്രതി ഭാഗത്ത് മാതാപിതാക്കളുമാണ്.

ഒരു ടീനേജര്‍

ഒരു ടീനേജര്‍

ഒരു ടീനേജര്‍ തന്റെ സോഷ്യല്‍ അക്കൗണ്ടിലൂടെ വെളിപ്പെടുത്തിയതാണ് സ്വയംഭോഗവുമായി ബന്ധപ്പെട്ട ഈ സംഭവം. ടീനേജിലെത്തുന്ന ആണ്‍, പെണ്‍കുട്ടികള്‍ക്ക് ഇത്തരം തോന്നലുകളുണ്ടാകുന്നത് സ്വാഭാവികമാണ്. ഹോര്‍മോണ്‍ മാറ്റങ്ങളാണ് ഇതിനു പുറകില്‍.

15 കാരനായ ഈ ആണ്‍കുട്ടി

15 കാരനായ ഈ ആണ്‍കുട്ടി

15 കാരനായ ഈ ആണ്‍കുട്ടി യുഎസിലെ അറ്റ്‌ലാന്റയിലാണ് താമസിയ്ക്കുന്നത്. മറ്റുള്ളവരുടെ ഉപദേശം തേടിയാണ് ഈ പയ്യന്‍

സോഷ്യല്‍ മീഡിയായില്‍ ഈ കുറിപ്പിട്ടത്. ഇതിനുളള സംഭവവും ഇയാള്‍ വിവരിച്ചു.

പിതാവ്

പിതാവ്

ഈ പയ്യന്‍ സ്വയംഭോഗം ചെയ്യുന്നത് പിതാവ് കണ്ടെത്തുകയായിരുന്നു. മകന്റെ മുറിയില്‍ കതകില്‍ തട്ടാതെ കടന്നു വന്ന പിതാവു കണ്ടത് മകന്‍ സ്വയംഭോഗം ചെയ്യുന്നതാണ്. ഇതിനെ തുടര്‍ന്ന് അലറി വിളിച്ച് മകനെ വഴക്കു പറഞ്ഞ ഈ പിതാവ് ഇതിനായി പരിഹാരം കണ്ടെത്തി.

സിസിടിവി

സിസിടിവി

മകന്‍ സ്വയംഭോഗം ചെയ്യുന്നതു തടയുവാന്‍ ബെഡ്‌റൂമിലും മകന്റെ ബാത്‌റൂമിലും സിസിടിവി ക്യാമറകള്‍ സ്ഥാപിയ്ക്കുക എന്ന വഴിയാണ് മാതാപിതാക്കള്‍ കണ്ടെത്തിയത്.

മാതാപിതാക്കള്‍

മാതാപിതാക്കള്‍

സ്വയംഭോഗം ചെയ്യുന്നതും രഹസ്യ ഭാഗത്ത് സ്പര്‍ശിയ്ക്കുന്നതും തെറ്റാണെന്ന് മകനോടു പറഞ്ഞ മാതാപിതാക്കള്‍ സിസിടിവിയിലെ ദൃശ്യങ്ങള്‍ തങ്ങള്‍ ദിവസവും പരിശോധിയ്ക്കുമെന്നും പയ്യനെ അറിയിച്ചു.

സ്വകാര്യതയെ പോലും

സ്വകാര്യതയെ പോലും

മകന്റെ സ്വയംഭോഗം തടയുവാനായി മകനെങ്കിലും സ്വകാര്യതയെ പോലും മാനിയ്ക്കാത്ത മാതാപിതാക്കള്‍ പൊതുവെ ഇവിടങ്ങളില്‍ നല്‍കി വരുന്ന സെക്‌സ് ക്ലാസുകളില്‍ മകന്‍ പങ്കെടുക്കുന്നത് തടയുന്നവരും വിവാഹത്തിനു മുന്‍പുള്ള ഇത്തരം കാര്യങ്ങള്‍ തെറ്റാണെന്ന വിശ്വസിയ്ക്കുന്ന കൂട്ടത്തിലുമുള്ളവരാണെന്നതാണ് വിവരം. ഇതു തന്നെയാകും, മകനെ സിസിടിവിയിലൂടെ നിരീക്ഷിച്ച് മകന്റേതായ ശാരീരിക ആവശ്യം തടയുവാന്‍ ഇവരെ പ്രേരിപ്പിച്ചതും.

ഈ ടീനേജര്‍ ഇട്ട പോസ്റ്റ്

ഈ ടീനേജര്‍ ഇട്ട പോസ്റ്റ്

ഈ ടീനേജര്‍ ഇട്ട പോസ്റ്റ് പിന്നീട് അപ്രത്യക്ഷമാകുകയും ചെയ്തു. ഇതിനെന്തു സംഭവിച്ചുവെന്നു വ്യക്തമല്ല. മക്കളുടെ മേല്‍ അമിത നിയന്ത്രണം ഏര്‍പ്പെടുത്തുന്ന മാതാപിതാക്കള്‍ എവിടെയുമുണ്ടെന്ന സന്ദേശമാണ് ഈ സംഭവം വെളിപ്പെടുത്തുന്നത്.

English summary

The Reason Behind Parents Installed CCTV In Son's Room

The Reason Behind Parents Installed CCTV In Son's Room, Read more to know about,
X
Desktop Bottom Promotion