For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാസക്ടമി ശേഷം ഭാര്യയുടെ ഗര്‍ഭം, ഇതാണു കഥ...

വാസക്ടമി ശേഷം ഭാര്യയുടെ ഗര്‍ഭം, ഇതാണു കഥ...

|

സന്താന ഭാഗ്യം ഒരു ഭാഗ്യം തന്നെയാണ്. എന്നാല്‍ ആഗ്രഹിയ്ക്കുന്നവര്‍ക്ക് എന്നു കൂടി കൂട്ടി വായിക്കേണ്ടി വരും. വിചാരിക്കാത്ത സമയത്ത്, ആഗ്രഹിയ്ക്കാത്ത സമയത്തുളള ഗര്‍ഭധാരണം പലരേയും വൈഷമ്യത്തിലാക്കുകയും ചെയ്യും.

ഗര്‍ഭധാരണം തടയാന്‍ പല മെഡിക്കല്‍ വഴികളുമുണ്ട്. ഇതില്‍ കോണ്ടംസും പില്‍സുമടക്കം പലതും പെടും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ചെയ്യുന്ന വന്ധ്യംകരണ ശസ്ത്രക്രിയകളും ഇതില്‍ പെടുന്നവ തന്നെയാണ്.

ഇനി കുട്ടികളേ വേണ്ട എന്നു തീരുമാനിയ്ക്കുന്നവരാണ് മിക്കവാറും വന്ധ്യംകരണ ശസ്ത്രക്രിയകള്‍ക്കു വിധേയമാകാറ്. ഇതു പുരുഷനും സ്ത്രീയ്ക്കും ചെയ്യാം. പുരുഷനു ചെയ്യുന്ന ശസ്ത്രക്രിയ പൊതുവേ വാസക്ടമി എന്നാണ് അറിയപ്പെടുന്നത്.

ഇവയെല്ലാം നിര്‍ഭാഗ്യ സൂചനകള്‍ഇവയെല്ലാം നിര്‍ഭാഗ്യ സൂചനകള്‍

ഇത്തരം വന്ധ്യംകരണ ശസ്ത്രക്രിയകള്‍ അപൂര്‍വമായെങ്കിലും പരാജയപ്പെടുന്ന പല സന്ദര്‍ഭങ്ങളുമുണ്ടാകാറുണ്ട്. മെഡിക്കല്‍ പിഴവുകളാകും, പലപ്പോഴും കാരണം. എന്നാല്‍ ഇതല്ലാതെയും മറ്റു ചില കാരണങ്ങള്‍ കാരണം ഇത്തരം ശസ്ത്രക്രിയകള്‍ പരാജയമാകാറുണ്ട്. ഇത്തരം ഒരു കാരണത്തെ, സംഭവത്തെ കുറിച്ചറിയൂ,

ദമ്പതിമാര്‍

ദമ്പതിമാര്‍

നോര്‍ത്തേന്‍ തൈവാനിലെ തൈപേയ് എന്ന സ്ഥലത്തു നിന്നുള്ള ദമ്പതിമാര്‍ വന്ധ്യംകരണ ശസ്ത്രക്രിയ ചെയ്യുവാന്‍ തീരുമാനിച്ചു. മൂന്നു കുട്ടികള്‍ ഉള്ളതിനെ തുടര്‍ന്നെടുത്ത സാധാരണ തീരുമാനമെന്നു വേണം, പറയാന്‍.

പുരുഷന് വാസക്ടമി

പുരുഷന് വാസക്ടമി

സ്ത്രീയ്ക്കല്ല, പുരുഷന് വാസക്ടമി നടത്താം എന്നതായിരുന്നു, അവരെടുത്ത തീരുമാനം. ഇതു പ്രകാരം മറ്റു പ്രശ്‌നങ്ങള്‍ ഇല്ലാതെ സര്‍ജറി നടത്തുകയും ചെയ്തു.

എന്നാല്‍

എന്നാല്‍

എന്നാല്‍ വാസക്ടമി നടത്തിയ ശേഷം രണ്ടു വര്‍ഷം കഴിഞ്ഞ് ഇയാളുടെ ഭാര്യ ഗര്‍ഭിണിയാകുകയായിരുന്നു. ഇതെത്തുടര്‍ന്ന് ഗര്‍ഭധാരണവുമായ മുന്നോട്ടു പോകാനായിരുന്നു, ദമ്പതിമാരുടെ തീരുമാനം. ഇതിന്റെ ഭാഗമായി ഗൈനക്കോളജിസ്റ്റിനടുത്ത് ഇവര്‍ പരിശോധനയ്‌ക്കെത്തി.

വാസ്‌ക്ടമി

വാസ്‌ക്ടമി

വാസ്‌ക്ടമി പരാജയപ്പെടുവെന്നറിഞ്ഞ ഇവര്‍ ഇതിനു പുറകിലെ കാരണം കണ്ടെത്തുവാനായി യൂറോളജിസ്റ്റിനെ സമീപിയ്ക്കുവാന്‍ നിര്‍ദേശിച്ചു. ഇതു പ്രകാരം പുരുഷന്‍ യൂറോളജിസ്റ്റിനെ കണ്ട് വിദഗ്ധ പരിശോധനകള്‍ക്കു വിധേയനായി.

 ഫലം

ഫലം

വാസക്ടമി പരാജയമായത് മെഡിക്കല്‍ പിഴവു കാരണമെന്നല്ല, മറിച്ച് ഏറെ കരുത്തുള്ള, ശക്തിയേറിയ ബീജമാണ് പുരുഷന്റേത് എന്നതു കാരണമായിരുന്നു എന്നതായിരുന്നു, ഇതിന്റെ ഫലം

. സര്‍ജറിയ്ക്കു ശേഷവും ഇതു കൊണ്ടു തന്നെ സഞ്ചരിച്ചു മുന്നേറാന്‍ ബീജത്തിനു സാധിച്ചു.

ഗര്‍ഭധാരണ ശേഷിയും

ഗര്‍ഭധാരണ ശേഷിയും

ഇയാളുടെ ഭാര്യയുടെ ഗര്‍ഭധാരണ ശേഷിയും ഏറെ മികച്ചതായതു കൊണ്ട് ഗര്‍ഭധാരണം നടക്കുകയും ചെയ്തു. വളരെ അപൂര്‍വമായാണ് ഇത്തരം ശക്തിയേറിയ സ്‌പേം, അതായത് ശസ്ത്രക്രിയയ്ക്കു പോലും തടയാനാകാത്ത സ്‌പേം ഉണ്ടാകൂവെന്നാണ് മെഡിക്കല്‍ സംബന്ധമായ വിലയിരുത്തലുകള്‍.

English summary

Strange Reason Behind Her Pregnancy After Vasectomy Of Husband

Strange Reason Behind Her Pregnancy After Vasectomy Of Husband, Read more to know about,
X
Desktop Bottom Promotion