For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അച്ഛന്റെ ആയുസിനായി തൂക്കം കൂട്ടിയ മകന്‍...

അച്ഛന്റെ ആയുസിനായി തൂക്കം കൂട്ടിയ മകന്‍...

|

ചില ബന്ധങ്ങള്‍ക്ക് പ്രത്യേക വിശദീകരണങ്ങളുടെ ആവശ്യമില്ല. കാരണം ഇവ ജന്മനാ ഉള്ളവയാണ്. മാതാപിതാക്കളുമായി മക്കള്‍ക്കുള്ള ബന്ധവും കൂടപ്പിറപ്പു ബന്ധവുമെല്ലാം ഇത്തരത്തില്‍ പെടും. രക്തബന്ധങ്ങളേക്കാള്‍ വലിയ ഹൃദയബന്ധങ്ങളുമുണ്ട്.

മക്കള്‍ക്കു വേണ്ടി, അവരുടെ നന്മയ്ക്കും സന്തോഷങ്ങള്‍ക്കും ഉയര്‍ച്ചയ്ക്കും വേണ്ടി എന്തും ചെയ്യുന്നവരാണ് മാതാപിതാക്കള്‍. സ്വന്തം ആയുസു പോലും മക്കള്‍ക്കായി ഉഴിഞ്ഞു വയ്ക്കുന്നവര്‍. എന്നാല്‍ തിരികെയും ഇത് അല്‍പമെങ്കിലും കാണിയ്ക്കുന്ന മക്കളുമുണ്ട്.

പിതാവിന്റെ ആയുസിനായി തൂക്കം കൂട്ടിയ 11 വയസുകാരനെ കുറിച്ചറിയൂ, എന്തിനാണ് ഇതു ചെയ്തതുമെന്നറിയൂ,

ല്യൂ സിക്കുവാന്‍

ല്യൂ സിക്കുവാന്‍

ചൈനയിലെ സിന്‍സിയാങ് എന്ന സ്ഥലത്തു നടന്ന സംഭവമാണ്. ല്യൂ സിക്കുവാന്‍ എന്ന ആണ്‍കുട്ടിയാണ് അച്ഛനായി ശരീര ഭാരം കൂട്ടിയത്.

ഇയാളുടെ അച്ഛന്

ഇയാളുടെ അച്ഛന്

ഇയാളുടെ അച്ഛന് ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ലുക്കീമിയ അതായത് രക്താര്‍ബുദം കണ്ടെത്തി.. ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റേഷന്‍ അയാത് മജ്ജ മാററി വയ്ക്കലാണ് പ്രതിവിധിയായി പറഞ്ഞത്.

കുടുംബാംഗങ്ങള്‍

കുടുംബാംഗങ്ങള്‍

കുടുംബാംഗങ്ങള്‍ ഇതിനായി ആളെ തിരഞ്ഞെങ്കിലും ല്യൂവിന്റെ അച്ഛനു ചേര്‍ന്ന മജ്ജ കണ്ടെത്താനായില്ല. എന്നാല്‍ ആ സമയത്തു 10 വയസു മാത്രമുണ്ടായിരുന്ന ല്യൂവിന്റെ മജ്ജ ചേരുകയും ചെയ്യുമായിരുന്നു. കുഞ്ഞാണെങ്കിലും അച്ഛനു വേണ്ടി ഈ വേദന സഹിയ്ക്കാന്‍ ല്യൂ തയ്യാറായിരുന്നു. ഇവന്‍ ഇതിനായി സമ്മതവും അറിയിച്ചു. എന്നാല്‍ ഭാരക്കുറവ് മജ്ജ എടുക്കുന്നതിന് തടസമായിരുന്നു. 30 കിലോ ഭാരം കുറവാണ് എ്ന്നതായിരുന്നു, കാര്യം.

ശസ്ത്രക്രിയ നടത്തണമെങ്കില്‍

ശസ്ത്രക്രിയ നടത്തണമെങ്കില്‍

ശസ്ത്രക്രിയ നടത്തണമെങ്കില്‍ ല്യൂവിന് 15 കിലോ ഭാരമെങ്കിലും ഇനിയും കൂടുതല്‍ വേണമെന്നായിരുന്നു ഡോക്ടര്‍മാരുടെ അഭിപ്രായം. ഇക്കാര്യം കുട്ടിയെ അറിയിച്ചപ്പോള്‍ ഇതിനായി ഇഷ്ടമില്ലെങ്കില്‍ കൂടി ഭക്ഷണം കൂടുതല്‍ കഴിയ്ക്കാന്‍ ല്യൂ തയ്യാറായി. കാരണം അച്ഛന്‍ അവന് പ്രിയപ്പെട്ടതായിരുന്നു.

ല്യൂ

ല്യൂ

ല്യൂ ദിവസവും അഞ്ചു നേരം ഭക്ഷണം കഴിച്ചു തുടങ്ങി. വേണ്ടെങ്കിലും ധാരാളം ഭക്ഷണം. പ്രത്യേകിച്ചും അരി, മാംസ ഭക്ഷണം. സാമ്പത്തികമായി അത്ര നല്ല സ്ഥിതിയില്‍ അല്ലായിരുന്നു, കുടുംബം. കുട്ടിയുടെ അമ്മ പലയിടത്തും ജോലി ചെയ്തായിരുന്നു കുടുംബം പോറ്റിയിരുന്നത്.

ഇവര്‍

ഇവര്‍

ഇവര്‍ വില കുറവിന് ലഭിയ്ക്കുന്ന ഇറച്ചി വാങ്ങി കുട്ടിയ്ക്കു നല്‍കി. അച്ഛനു വേണ്ടി സ്വാദൊന്നും പ്രശ്‌നമാക്കാതെ എന്തു ഭക്ഷണവും കഴിയ്ക്കാന്‍ കുഞ്ഞു ല്യൂ തയ്യാറായിരുന്നു. ല്യൂവിന്റെ മനസറിഞ്ഞ സ്‌കൂള്‍ അധികൃതരും ഇവരെ സഹായിക്കുവാന്‍ തയ്യാറായി മുന്നോട്ടു വന്നു.

പല കാര്യങ്ങള്‍ക്കുമായി

പല കാര്യങ്ങള്‍ക്കുമായി

പല കാര്യങ്ങള്‍ക്കുമായി മാതാപിതാക്കളുടെ ജീവന്‍ വരെ എടുക്കുന്ന മക്കള്‍ ഈ കുഞ്ഞിന്റെ ഹൃദയം കണ്ടറിയണം, മനസും. തൂക്കം കൂട്ടാന്‍ മാത്രമല്ല, വേദനിപ്പിയ്ക്കുന്ന ഒരു സര്‍ജറിയ്ക്കു വരെ ഈ പ്രായത്തില്‍ അച്ഛനു വേണ്ടി അവന്‍ തയ്യാറായി.

English summary

Story Of A Son Who Gained Weight To Save His Father

Story Of A Son Who Gained Weight To Save His Father, Read more to know about,
Story first published: Wednesday, June 19, 2019, 13:54 [IST]
X
Desktop Bottom Promotion