For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അബോര്‍ഷന്‍ ചെയ്യാന്‍ ഡോക്ടര്‍,പക്ഷേ ഇന്ന് ആ കുഞ്ഞ്

|

ഗര്‍ഭധാരണം എന്ന് പറയുന്നത് അത്ര എളുപ്പമുള്ള ഒരു ടാസ്‌ക് അല്ല. അതിന്റേതായ മാനസികവും ശാരീരികവുമായ തയ്യാറെടുപ്പുകള്‍ ഇതിന് വളരെ അത്യാവശ്യമാണ്. എന്നാല്‍ ആറ്റു നോറ്റിരുന്ന് ഗര്‍ഭിണിയായി എന്നാല്‍ പിന്നീട് ആ കുഞ്ഞിന് അബോര്‍ഷന്‍ ചെയ്യാന്‍ ഡോക്ടര്‍ തന്നെ നിര്‍ദ്ദേശിക്കുന്ന അവസ്ഥ ഒന്ന് ആലോചിച്ച് നോക്കൂ. ഏതൊരമ്മക്കും സഹിക്കാവുന്നതിലും അപ്പുറമായിരിക്കും ഇതെന്ന കാര്യം പറയേണ്ടതില്ല. എല്ലാവരുടേയും ആഗ്രഹം ആരോഗ്യമുള്ള ഒരു കുഞ്ഞിനെ പ്രസവിക്കുക എന്നതാണ്. എന്നാല്‍ പലപ്പോഴും ചിലരെങ്കിലും ആരോഗ്യമുള്ള കുഞ്ഞിനെ പ്രസവിക്കാന്‍ കഴിയാതെ വരുന്നു.

<strong>Most read: ഈ രാശിക്കാരായ അമ്മമാര്‍ നന്മയുള്ളവര്‍</strong>Most read: ഈ രാശിക്കാരായ അമ്മമാര്‍ നന്മയുള്ളവര്‍

ഗര്‍ഭകാലത്ത് പല വിധത്തിലുള്ള പ്രശ്‌നങ്ങളും പ്രതിസന്ധികളും ചില സ്ത്രീകളില്‍ ഉണ്ടാവുന്നു. എന്നാല്‍ ചിലരിലാകട്ടെ യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഇല്ലാതെ സുഖമായി പ്രസവിച്ച് വരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള അവസ്ഥകളെ എല്ലാം ഇല്ലാതാക്കുന്നതിന് ഗര്‍ഭം ധരിക്കുമ്പോള്‍ തന്നെ വളരെയധികം ശ്രദ്ധിക്കണം. ആരോഗ്യമില്ലാത്ത ഒരു കുഞ്ഞിനെ ഗര്‍ഭം ധരിച്ചപ്പോള്‍ അതിനെ അബോര്‍ഷന്‍ ചെയ്ത് കളയാാനാണ് ഡോക്ടര്‍ ഈ ദമ്പതികളോട് നിര്‍ദ്ദേശിച്ചത്. എന്നാല്‍ അതിന് ഈ ദമ്പതികള്‍ തയ്യാറായില്ല. കൂടുതല്‍ വിവരങ്ങളിലേക്ക്.

മുച്ചുണ്ടുമായി ഒരു കുഞ്ഞ്

മുച്ചുണ്ടുമായി ഒരു കുഞ്ഞ്

കുഞ്ഞിന്റെ 24 ആഴ്ച പ്രായമായപ്പോഴാണ് ഇത്തരത്തില്‍ ഒരു പ്രതിസന്ധി കുഞ്ഞിന് ഉണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നത്. മാത്രമല്ല മുച്ചുണ്ട് പോലുള്ള വൈകല്യങ്ങളും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും കുഞ്ഞിന് ഉണ്ടെന്ന് സ്‌കാനിംഗില്‍ ഡോക്ടര്‍ കുഞ്ഞിന്റെ അച്ഛനമ്മമാരെ ധരിപ്പിച്ചു. മാത്രമല്ല കുഞ്ഞ് ജനിക്കുമ്പോള്‍ അത് കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് കുഞ്ഞിനെ എത്തിക്കും എന്നും ഡോക്ടര്‍മാര്‍ ഇവരെ അറിയിച്ചു.

അബോര്‍ഷനെന്ന അഭിപ്രായം

അബോര്‍ഷനെന്ന അഭിപ്രായം

പക്ഷേ സ്‌കാനീംഗില്‍ ഇത്തരത്തിലുള്ള ഒരു പ്രശ്‌നം കുഞ്ഞിന് ഉണ്ടെന്ന് കണ്ടപ്പോള്‍ തന്നെ ആ കുഞ്ഞിനെ അബോര്‍ട്ട് ചെയ്യാന്‍ ഡോക്ടര്‍ ഇവരോട് പറയുകയായിരുന്നു. ഡോക്ടര്‍ വരെ ഇത്തരത്തില്‍ അനാരോഗ്യകരമായ ഒരു കുഞ്ഞിനെ പ്രസവിക്കുന്നതില്‍ നിന്ന് ഇവരെ വിലക്കിയിരുന്നു. എന്നാല്‍ എന്ത് വന്നാലും ആ കുഞ്ഞിനെ പ്രസവിക്കും എന്ന് ആ അമ്മ തീരുമാനമെടുത്തു. അതിന് ശേഷം സംഭവിച്ചത്.

ജനിച്ചതിനു ശേഷം

ജനിച്ചതിനു ശേഷം

അങ്ങനെ ഒരുപാട് നാളത്തെ പ്രാര്‍ത്ഥനയുടെ ഫലമായി ആ കുഞ്ഞ് ജനിച്ചു. എന്നാല്‍ ആ കുഞ്ഞിന്റെ അമ്മയായ സാറ ഹെല്ലര്‍ തന്റെ കുഞ്ഞിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ അങ്ങോളമിങ്ങോളം പങ്കുവെച്ചു. മാത്രമല്ല ഇത്തരത്തില്‍ ഒരു അവസ്ഥ നാളെ ഒരു കുഞ്ഞിന് ഉണ്ടായാല്‍ ആ കുഞ്ഞിനെ അബോര്‍ഷന്‍ ചെയ്യാതെ മുന്നോട്ട് ജീവിക്കാന്‍ അനുവദിക്കണം എന്നും ഇവര്‍ പറയുന്നു. അതിന് കാരണം ഇതാണ്.

 ഇവര്‍ക്കും ജീവിക്കാനാവും

ഇവര്‍ക്കും ജീവിക്കാനാവും

ഇവര്‍ക്കും ജീവിക്കാനാവും എന്ന ചിന്ത എല്ലാവരിലും ഉണ്ടാവണം എന്നും ആ അവബോധം വളര്‍ത്തണം എന്നും ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പറയുന്നുണ്ട്. ഈ കുഞ്ഞിന് ജീവിതത്തില്‍ പുതിയ ഒരു ഉയര്‍ച്ചയും ഉണര്‍വ്വും ഈ അമ്മയുടെ തീരുമാനത്തിലൂടെ ലഭിക്കുകയായിരുന്നു എന്ന കാര്യം ശ്രദ്ധേയമാണ്.

<strong>Most read: അവിവാഹിത ഈ സ്വപ്‌നം കണ്ടാല്‍ ഉടന്‍ വിവാഹം</strong>Most read: അവിവാഹിത ഈ സ്വപ്‌നം കണ്ടാല്‍ ഉടന്‍ വിവാഹം

അപരിചതിരില്‍ നിന്നും സഹായം

അപരിചതിരില്‍ നിന്നും സഹായം

തന്റെ മോനേയും കൂട്ടി പുറത്ത് പോയ ഒരു ദിവസമാണ് സുന്ദരനായ കുഞ്ഞിന് വേണ്ടി എന്ന ഒരു കുറിപ്പോടെ ഒരു അപരിചിതനായ വ്യക്തി 1000 ഡോളറിന്റെ ഒരു ചെക്ക് ഇവര്‍ക്ക് കൈമാറിയത്. ഇതിലൂടെയാണ് ആ കുഞ്ഞിന്റെ തുടര്‍ന്നുള്ള ചികിത്സ നടത്താന്‍ പ്രരണയായത്.

കൂടുതല്‍ സര്‍ജറി

കൂടുതല്‍ സര്‍ജറി

ബ്രൂഡി എന്നാണ് ഈ മിടുക്കന്റെ പേര്. ഇങ്ങനെ കിട്ടിയ പണമെല്ലാം ഈ അമ്മ ആ കുഞ്ഞിന്റെ ആരോഗ്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ഉപയോഗിക്കുകയാണ് ചെയ്തത്. മൂന്ന് സര്‍ജറിയാണ് ഈ കുഞ്ഞിന് ചെയ്തത്. ഇനിയും കൂടുതല്‍ മിടുക്കനായി കൂടുതല്‍ കാലം ജീവിക്കാന്‍ ഈ കുഞ്ഞിനെ ദൈവം അനുഗ്രഹിക്കട്ടെ.

English summary

parents decided to keep the deformed baby and not abort it

The parents were asked if they wished to abort the baby in the 24th week as he had a bilateral cleft lip. The parents disagreed, and it looks like the best decision they made.
Story first published: Wednesday, April 3, 2019, 13:01 [IST]
X
Desktop Bottom Promotion