For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കരളലിയിക്കും ഗര്‍ഭസ്ഥശിശുവിന്റെ ചിത്രവുമായി അമ്മ

|

നഷ്ടം എന്നത് എല്ലാവരേയും വളരെയധികം ദു:ഖത്തിലാക്കുന്ന ഒരു വാക്ക് തന്നെയാണ്. അത് വലുതെന്നോ ചെറുതെന്നോ എന്നത് വിഷയമല്ല. സ്വന്തം കുഞ്ഞിനെ നഷ്ടപ്പെടുമ്പോഴുള്ള ഒരു അമ്മയുടെ ദു:ഖത്തിന് പകരം വെക്കാന്‍ ഒന്നിനുമാവില്ല എന്നതാണ് സത്യം. വെറും പതിനാല് ആഴ്ച മാത്രം പ്രായമുള്ളപ്പോള്‍ ഗര്‍ഭത്തില്‍ നിന്ന് നഷ്ടപ്പെട്ട തന്റെ സ്വന്തം കുഞ്ഞിന്റെ ചിത്രം സമൂഹ മാധ്യമത്തില്‍ അതീവ ദു:ഖത്തോടെ പങ്കു വെച്ചിരിക്കുകയാണ് ഈ അമ്മ. ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ട് ഗര്‍ഭഛിദ്രം നടത്തേണ്ടി വന്ന ഒരു നിര്‍ഭാഗ്യകരമായ അവസ്ഥയാണ് ഈ അമ്മക്ക് പറയാനുള്ളത്.

<strong>most read: സംഭവിക്കാന്‍ പോവുന്നത് നല്ലതോ, ശുഭസൂചനകള്‍ ഇതാ</strong>most read: സംഭവിക്കാന്‍ പോവുന്നത് നല്ലതോ, ശുഭസൂചനകള്‍ ഇതാ

തന്റെ ഗര്‍ഭസ്ഥശിശുവിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ച് തന്റെ അനുഭവം മറ്റുള്ള അമ്മമാര്‍ക്ക് മുന്നില്‍ തുറന്ന് കാണിക്കുകയാണ് ഇവര്‍. ഇവരുടെ നഷ്ടം ഒരിക്കലും നികത്താനാവാത്തതാണ് എന്നത് ഇതിലൂടെ വീണ്ടും വീണ്ടും ഓരോ സ്ത്രീയേയും ഓര്‍മ്മിപ്പിക്കുകയാണ് ഇതിലൂടെ. ഈ ചിത്രം കാണുന്ന ഏതൊരാളുടേയും മനസ്സലിയും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിന് പിന്നില്‍

ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിന് പിന്നില്‍

ഈ അമ്മ തന്റെ പതിനാലാം ആഴ്ച മാത്രം പ്രായമുള്ള കുഞ്ഞിന്റെ ചിത്രമാണ് സമൂഹമാധ്യമത്തില്‍ പങ്കെ വെച്ചിട്ടുള്ളത്. ശരിക്കും ഒരു ശിശുവിന്റെ രൂപം മുഴുവനായി മാറിയിട്ടുണ്ടായിരുന്നു ഈ ഗര്‍ഭസ്ഥശിശുവിന്. നാല് ഇഞ്ച് വലിപ്പവും 0.05 പൗണ്ട് തൂക്കവും ഈ ശിശുവിനുണ്ടായിരുന്നു.

 മെഡിക്കല്‍ വേസ്റ്റ് അല്ലാതെ

മെഡിക്കല്‍ വേസ്റ്റ് അല്ലാതെ

തന്റെ കുഞ്ഞിന്റെ ശരീരം ഒരു മെഡിക്കല്‍ വേസ്റ്റ് എന്ന നിലയില്‍ പുറന്തള്ളുന്നതിന് ഈ അമ്മ ഒരിക്കലും തയ്യാറായിരുന്നില്ല. ഇതിന്റെ ഭാഗമായി അബോര്‍ട്ട് ചെയ്ത കുഞ്ഞിന്റെ ശരീരം തന്റെ ഭര്‍ത്താവിന്റെ പിന്തുണയോടെ ഒരാഴ്ചയോളം ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതിന് ഇവര്‍ തയ്യാറായി. അതിന് ശേഷം അവര്‍ ഒരു നല്ല പാത്രത്തിലാക്കി പൂക്കള്‍ നിറച്ച് ഈ ഗര്‍ഭസ്ഥ ശിശുവിനെ പൂന്തോട്ടത്തില്‍ സൂക്ഷിച്ചു.

നിയമ വിരുദ്ധം

നിയമ വിരുദ്ധം

എന്നാല്‍ തന്റെ കുഞ്ഞിനെ ക്രിസ്ത്യന്‍ നിയമ പ്രകാരം അടക്കം ചെയ്യുന്നതിന് ഇവര്‍ക്ക് അവകാശമുണ്ടായിരുന്നില്ല. കാരണം അമേരിക്കയില്‍ 20 ആഴ്ചക്ക് ശേഷം മാത്രമേ ഒരു ഗര്‍ഭസ്ഥ ശിശുവിനെ പൂര്‍ണ വളര്‍ച്ചയെത്തിയ കുഞ്ഞായി കണക്കാക്കുയുള്ളൂ. അതുകൊണ്ട് തന്നെ നിയമപ്രകാരം ഇവരുടെ കുഞ്ഞിനെ പൂര്‍ണവളര്‍ച്ചയെത്തിയ ഒരു കുഞ്ഞായി കണക്കാക്കിയിരുന്നില്ല.

പാത്രത്തില്‍ സൂക്ഷിക്കാന്‍

പാത്രത്തില്‍ സൂക്ഷിക്കാന്‍

അവസാനം ഇവര്‍ തങ്ങളുടെ പൊന്നോമനയെ ഒരു പാത്രത്തില്‍ ആക്കി പൂക്കള്‍ കൊണ്ട് അലങ്കരിച്ച് പൂന്തോട്ടത്തില്‍ കുഴിച്ചിട്ടു. എല്ലാ വര്‍ഷവും ഓര്‍മ്മ ദിവസമായി ഇവര്‍ കുഞ്ഞിന്റെ ഓര്‍മ്മദിവസമായി ഇവര്‍ ആചരിക്കും.

English summary

Mum Shares Pictures Of Her 14-Week-Old Foetus

A brave mum shared heartbreaking pictures of her 14-week-old foetus! The images will just break your heart! Check them out.
X
Desktop Bottom Promotion