For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

10 വര്‍ഷം 13 അബോര്‍ഷന്‍; ശേഷം ഒരു മാലാഖക്കുഞ്ഞ്

|

ഗര്‍ഭിണിയാണെന്ന് ഒരു സ്ത്രീ തിരിച്ചറിയുന്ന നിമിഷം മുതല്‍ അവള്‍ അമ്മയാണ്. അതിന് പത്ത് മാസം കാത്തിരുന്ന് പ്രസവിക്കേണ്ട ആവശ്യമില്ല. കാരണം തന്റെ ഉദരത്തില്‍ ഒരു ജീവന്‍ തുടിക്കുന്നുണ്ടെന്ന് തിരിച്ചറിയുന്നനിമിഷം മാനസികമായും ശാരീരികമായും അമ്മ എന്ന പദവിയിലേക്ക് അവള്‍ എത്തുന്നു. ഒരു സ്ത്രീ തന്റെ ഉദരം കൊണ്ട് ഒരു കുഞ്ഞിനെ ചുമക്കുമ്പോള്‍ തന്റെ മനസ്സ് കൊണ്ട് ആ ഗര്‍ഭത്തെ നെഞ്ചേറ്റുന്നവനാണ് അച്ഛന്‍. ഗര്‍ഭകാലം ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അരുതുകളുടെ കൂടി കാലമാണ്. അതുകൊണ്ട് തന്നെ ഇതെല്ലാം അനുസരിച്ച് പത്ത് മാസത്തോളം ആ കുഞ്ഞിന്റെ വളര്‍ച്ച് ആസ്വദിച്ചാണ് ഓരോ സ്ത്രീയും തന്റെ ഗര്‍ഭകാലം പൂര്‍ത്തിയാക്കുന്നത്.

most read: സ്വന്തം ബീജം പല സ്ത്രീകള്‍ക്കും നല്‍കി ചികിത്സ

എന്നാല്‍ ഗര്‍ഭകാലത്തിനിടക്ക് വച്ച് തന്നെ കുഞ്ഞുങ്ങളെ നഷ്ടപ്പെടുന്ന അമ്മമാരും നമുക്കിടയില്‍ ധാരാളമുണ്ട്. ഒരിക്കലും തനിക്ക് സംഭവിക്കില്ല എന്ന് കരുതുന്ന കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുമ്പോള്‍ അത് നമ്മളെ ഡിപ്രഷന്‍ പോലുള്ള മാനസിക വെല്ലുവിളികളിലേക്ക് തള്ളിയിടുന്നു. ഇവിടെ സംഭവിച്ചതും അത് തന്നെയാണ്. ഒരമ്മക്ക് ഒരു കുഞ്ഞിനെ നഷ്ടപ്പെടുന്നതിന്റെ വേദന നമുക്കെല്ലാം അറിയാം.

എന്നാല്‍ താന്‍ ഗര്‍ഭം ധരിച്ച് പതിമൂന്ന് കുഞ്ഞുങ്ങളേയും ഗര്‍ഭത്തില്‍ വെച്ച് തന്നെ നഷ്ടപ്പെടുന്നതിനെക്കുറിച്ച് ചിന്തിച്ചു നോക്കൂ. ജീവിതത്തില്‍ പുതിയ പ്രതീക്ഷകളില്ലാതെ ജീവിക്കേണ്ടി വരുന്ന അവസ്ഥയാണ് പിന്നീട് അവര്‍ക്കുണ്ടാവുന്നത്. എന്നാല്‍ പതിമൂന്ന് അബോര്‍ഷന് ശേഷവും പതിനാലാമതായി തനിക്ക് ഒരു മാലാഖക്കുഞ്ഞ് ജനിക്കുമ്പോള്‍ അതുണ്ടാക്കുന്ന സന്തോഷവും ആനന്ദവും പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. കൂടുതല്‍ വായിക്കാന്‍.

ആദ്യ അബോര്‍ഷന്‍

ആദ്യ അബോര്‍ഷന്‍

ഇംഗ്ലണ്ടിലാണ് ലോറ എന്ന സ്ത്രീയും അവരുടെ ഭര്‍ത്താവും താമസിക്കുന്നത്. 2008-ലാണ് ഇവര്‍ ആദ്യമായി ഗര്‍ഭം ധരിക്കുന്നതും. ആദ്യത്തെ ഗര്‍ഭധാരണം അബോര്‍ഷനില്‍ എത്തിയപ്പോള്‍ സാധാരണ സംഭവമായേ ഇവര്‍ ഇത് കണക്കാക്കിയുള്ളൂ. എന്നാല്‍ പിന്നീടങ്ങോട്ട് ജീവിതത്തിനെ അതികഠിനമാക്കും വിധത്തില്‍ നിരവധി അബോര്‍ഷനുകളാണ് ഇവരെ കാത്തിരുന്നത്. 2008-ലെ ആദ്യത്തെ അബോര്‍ഷന് ശേഷം അടുപ്പിച്ച് മൂന്ന് തവണ കൂടി ഇവരുടെ ഗര്‍ഭമലസി. തുടര്‍ച്ചയായി ഉണ്ടായ ഈ പ്രതിഭാസമാണ് ഇവരെ പിന്നീട് പല വിധത്തിലുള്ള ടെസ്റ്റുകള്‍ക്കും ചികിത്സകള്‍ക്കും വിധേയമാക്കിയത്.

ചികിത്സകള്‍ക്ക് ശേഷം

ചികിത്സകള്‍ക്ക് ശേഷം

ദീര്‍ഘകാലം നീണ്ട് നില്‍ക്കുന്ന ചികിത്സകള്‍ക്ക് ശേഷമാണ് ഗര്‍ഭത്തെ വളരാന്‍ അനുവദിക്കാത്ത രീതിയില്‍ ഒരു രോഗാവസ്ഥ ലോറക്കുണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. ആന്റി ഫോസ്‌ഫോലിപിഡ് സിന്‍്‌ഡ്രോം എന്നാണ് ഇതിന്റെ പേര്. ഇതിന്റെ ഫലമായാണ് ലോറക്ക് സംഭവിച്ച് നാല് അബോര്‍ഷനുകളും. ഇതിനെ പ്രതിരോധിക്കാനുള്ള ചികിത്സ ആരംഭിക്കുകയും വളരെ കൂടിയ അളവില്‍ തന്നെ ഫോളിക് ആസിഡ് ഇവര്‍ ഉപയോഗിക്കുകയും ചെയ്തു. എന്നിട്ടും ഗര്‍ഭധാരണം നടന്നപ്പോള്‍ അത് വീണ്ടും അബോര്‍ഷനില്‍ തന്നെയാണ് കലാശിച്ചത്. പല വിധത്തിലുള്ള മരുന്നുകളും മാര്‍ഗ്ഗങ്ങളും പരീക്ഷിച്ചിട്ടും യാതൊരു വിധത്തിലുള്ള മാറ്റവും ഇവര്‍ക്കുണ്ടായില്ല.

പ്ലാസന്റയിലെ തകരാറുകള്‍

പ്ലാസന്റയിലെ തകരാറുകള്‍

എന്നാല്‍ പിന്നീട് തുടര്‍ച്ചയായി ഉണ്ടായ അബോര്‍ഷന് ശേഷമാണ് ലോറയുടെ പ്ലാസന്റയില്‍ തകരാറുള്ളതായി കണ്ടെത്തിയത്. ശരീരം ഗര്‍ഭത്തെ നിലനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ലോറയുടെ ശരീരത്തില്‍ ഗര്‍ഭധാരണത്തിന് ശേഷം രൂപപ്പെടുന്ന പ്ലാസന്റ ഇതിനെ വളരാന്‍ അനുവദിക്കാത്ത അവസ്ഥ സൃഷ്ടിക്കുന്നു. വിദഗ്ധനായ ഒരു ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം പിന്നീട് ഒരു തവണ കൂടി ഇവര്‍ ഗര്‍ഭധാരണത്തിന് വേണ്ടി ശ്രമിച്ചു. അതിന്റെ ഫലമായി ലോറ ഗര്‍ഭിണിയാവുകയും ചെയ്തു. പല വിധത്തിലുള്ള മരുന്നുകളും ഗുളികകളും എല്ലാം കഴിച്ച് ഇവര്‍ ഇതിലൂടെ ഗര്‍ഭത്തിന്റെ ഓരോ ഘട്ടവും വളരെയധികം വിജയത്തോടെ തന്നെ പൂര്‍ത്തീകരിച്ചു. പതിനാലാമത്തെ ഗര്‍ഭധാരണമായിരുന്നു അത്.

ശരീരത്തിന്റെ പ്രതിരോധം

ശരീരത്തിന്റെ പ്രതിരോധം

24 ആഴ്ച വരെ ഗര്‍ഭത്തിന് ലോറയുടെ ശരീരത്തില്‍ വളരുന്നതിനുള്ള എല്ലാ വിധത്തിലുള്ള സാധ്യതകളും ഉണ്ടായി. ശരീരത്തിന്റെ പ്രതിരോധ ശേഷി തന്നെയാണ് ഇതില്‍ പ്രധാന പങ്ക് വഹിച്ച്ത. എന്നാല്‍ കുഞ്ഞ് മാസം തികയാതെ പ്രസവിക്കുന്നതിനുള്ള സാധ്യത അപ്പോഴും നിലനില്‍ക്കുന്നുണ്ടായിരുന്നു. മുപ്പതാമത്തെ ആഴ്ചയിലാണ് ലോറ കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിന് തൂക്കക്കുറവ് ഉള്ളത് കൊണ്ട് തന്നെ സിസേറിയനിലൂടെയായിരുന്നു കുഞ്ഞിനെ പുറത്തെടുത്തത്. എങ്കിലും കുഞ്ഞിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത വളെര കൂടുതലാണെന്ന് ഡോക്ടര്‍മാര്‍ ഈ ദമ്പതികളോട് നേരത്തെ പറഞ്ഞിരുന്നു.

Most read: ഒറ്റ പ്രസവത്തില്‍ 17 കുട്ടികള്‍, സത്യമിതാണ്

നീണ്ട ആശുപത്രിവാസം

നീണ്ട ആശുപത്രിവാസം

നീണ്ട ആശുപത്രി വാസത്തിന് ശേഷം ഐവി എന്നു പേരുള്ള ഈ മാലാഖക്കുഞ്ഞ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി. പതിനൊന്ന് ആഴ്ചയാണ് ഇവള്‍ ആശുപത്രിയില്‍ കിടന്നത്. ഇന്ന് അവള്‍ക്ക് കിട്ടിയിരിക്കുന്നതില്‍ വെച്ച് ഏറ്റവും നല്ല മാതാപിതാക്കളാണ് ലോറയും ഡേവും. പതിമൂന്ന് അബോര്‍ഷന് ശേഷം ലഭിച്ച പതിനാലാമത്തെ മാലാഖക്കുഞ്ഞ് അഥവാ അത്ഭുത ശിശുവാണ് ഐവി. ഇന്ന് ഒന്‍പത് മാസം പിന്നിട്ട് യാതൊരു വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഇല്ലാതെ കഴിയുകയാണ് കുഞ്ഞ് ഐവി.

English summary

Mom Who Suffered 13 Miscarriages Celebrates the Birth of Her miracle baby

The mom faced 13 miscarriage over the course of ten years and now she welcomed a miracle baby. Read this bizarre news.
Story first published: Friday, June 28, 2019, 17:43 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X