For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കര്‍പ്പൂരവും നെയ്യും നെഗറ്റീവ് എനര്‍ജി കളയും

കര്‍പ്പൂരവും നെയ്യും, നെഗറ്റീവ് എനര്‍ജി പടിക്കപ്പുറം...

|

നമ്മെ നമ്മളറിയാതെ തന്നെ സ്വാധീനിയ്ക്കുന്ന ഏറെ ശക്തികള്‍ ഈ പ്രപഞ്ചത്തിലുണ്ട്. സയന്‍സ് എത്ര വളര്‍ന്നുവെന്നു പറഞ്ഞാലും സയന്‍സിനു പോലും വിശദീകരണം നല്‍കാന്‍ കഴിയാത്ത ചില പ്രത്യേക കാര്യങ്ങള്‍.

ഇത്തരത്തില്‍ പ്രപഞ്ചം നിറഞ്ഞു നില്‍ക്കുന്ന ഒന്നാണ് ഊര്‍ജം അഥവാ എനര്‍ജി. നമ്മുക്കു കണ്ണുകള്‍ കൊണ്ട് അറിയാനാകില്ല, എന്നാല്‍ അനുഭവിച്ചറിയാനാകും. ഇതില്‍ തന്നെ നല്ല എനര്‍ജി അഥവാ പൊസറ്റീവ് എനര്‍ജി, മോശം എനര്‍ജി അഥവാ നെഗറ്റീവ് എനര്‍ജി എന്നു രണ്ടു തരമുണ്ട്. ഇവ പേരു സൂചിപ്പിയ്ക്കുന്നതു പോലെ തന്നെ നെഗററീവ്,പൊസറ്റീവ് ഫലങ്ങള്‍ സൂചിപ്പിയ്ക്കുന്നതുമാണ്.

നമ്മുടെ വീട്ടിലും പരിസരത്തും, എന്തിന് നമ്മുടെ ശരീരത്തില്‍ പോലും ഇത്തരം ഊര്‍ജമുണ്ടെന്നാണ് പറയുക. നെഗറ്റീവ് ഊര്‍ജം പടിയിറക്കി പൊസറ്റീവിറ്റി നിറയ്ക്കുന്നിടത്താണ് നല്ല ഫലങ്ങളുണ്ടാകുക.

വീട്ടില്‍ നിറഞ്ഞിരിയ്ക്കുന്ന നെഗറ്റീവ് ഊര്‍ജം പടിയിറക്കാനുള്ള ചില പ്രത്യേക വഴികളുണ്ട്. ഇതെക്കുറിച്ചറിയൂ,

വെള്ളത്തിന്

വെള്ളത്തിന്

വെള്ളത്തിന് മിക്കവാറും എല്ലാ മതങ്ങളിലും പ്രാധാന്യമുണ്ട്. ഹൈന്ദവ മതത്തില്‍ പ്രത്യേകിച്ചും. ചില പുണ്യനദികള്‍, ക്ഷേത്രക്കുളങ്ങള്‍ എന്നിവയെല്ലാം തന്നെ ഇതിന് ഉദാഹരണങ്ങളുമാണ്. അശുദ്ധമായതിനെ ശുദ്ധീകരിയ്ക്കുന്ന ഒന്നാണ് വെള്ളം എന്നതാണ് വിശ്വാസം. ഇതു കൊണ്ടു തന്നെ വെള്ളം ഉപയോഗിച്ചുള്ള കര്‍മങ്ങളും ഏറെയാണ്.

വെള്ളം

വെള്ളം

വെള്ളം നെഗറ്റീവ് ഊര്‍ജം പടി കടത്താനും ഏറെ പ്രധാനപ്പെട്ടതാണ്. വീട്ടിലെ നെഗറ്റീവ് ഊര്‍ജത്തെ പടിയിറക്കാന്‍ വെള്ളം ഉപയോഗിച്ചു ചെയ്യാവുന്ന പ്രധാനപ്പെട്ട ഒരു വഴിയുണ്ട്. വൃത്തിയുള്ള ഒരു പാത്രത്തില്‍ വെള്ളം സൂര്യനടിയില്‍ വയ്ക്കുക. സൂര്യ രശ്മികള്‍ വെള്ളത്തെ വൃത്തിയാക്കുമെന്നാണ് വിശ്വാസം. അശോകത്തിന്റെ ഇല കൊണ്ടോ മാവില കൊണ്ടോ അല്‍പ സമയത്തിനു ശേഷം ഈ വെള്ളം വീട്ടിലും പരിസരത്തും തളിയ്ക്കാം. ഈ സമയത്ത് വിഷ്ണു, സൂര്യ നാമങ്ങള്‍ ഉരുവിടുന്നതും ഏറെ നല്ലതാണ്.

ഉപ്പിട്ടു വെള്ളം

ഉപ്പിട്ടു വെള്ളം

വീട്ടില്‍ ഉപ്പിട്ടു വെള്ളം വയ്ക്കുക. പിറ്റേന്ന് രാവിലെ ഈ വെള്ളം പുറത്തേയ്ക്ക് ഒഴിച്ചു കളയുക. ഇതു ദിവസവും ചെയ്യുന്നത് നെഗറ്റീവ് ഊര്‍ജം ഒഴിവാക്കാന്‍ ഏറെ നല്ലതാണ്. കല്ലുപ്പാണ് ഇതിന് ഏറെ സഹായിക്കുന്നത്. ഇതുപോലെ അടുക്കളയില്‍ വൃത്തിയുള്ള ബോട്ടിലിലോ പാത്രത്തിലോ ശുദ്ധമായ വെള്ളം നിറച്ചു വയ്ക്കുക. ഇത് എപ്പോഴുമുണ്ടാകണം. എന്നും മാറ്റുകയും വേണം.

കര്‍പ്പൂരവും നെയ്യും, നെഗറ്റീവ് എനര്‍ജി പടിക്കപ്പുറം...

ചാണകവും കുന്തിരിയ്ക്കവും ചേര്‍ത്ത് വൈകീട്ടു പുകയ്ക്കുന്നത് നെഗറ്റീവ് ഊര്‍ജം പുറന്തള്ളാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട ഒരു വഴിയാണ്. ഇവ പുകച്ച് വീടിന്റെ എല്ല ഭാഗങ്ങളിലും ഈ പുകയെത്തിയ്ക്കുക. ഇത് നെഗറ്റീവ്, ദോഷ ശക്തികളെ ഒഴിവാക്കാനും പൊസറ്റീവ് ഊര്‍ജം നിറയ്ക്കാനും ഏറെ നല്ലതാണ്.

കര്‍പ്പൂരം നെയ്യു ചേര്‍ത്തു കത്തിച്ച്

കര്‍പ്പൂരം നെയ്യു ചേര്‍ത്തു കത്തിച്ച്

കര്‍പ്പൂരം നെയ്യു ചേര്‍ത്തു കത്തിച്ച് വീടിന്റെ മുന്‍വാതിലിനു സമീപവും ബെഡ്‌റൂമിനു മുന്നിലും വയ്ക്കുക. ഇത് നെഗറ്റീവ് ഊര്‍ജം ഒഴിവാക്കാന്‍ മാത്രമല്ല, രാത്രി ദുസ്വപ്‌നങ്ങള്‍ കാണാതിരിയ്ക്കാനും നല്ല ഉറക്കത്തിനുമെല്ലാം സഹായിക്കുന്നു.

ശംഖില്‍

ശംഖില്‍

ശംഖില്‍ വെള്ളം നിറച്ച് ഈ വെള്ളം എല്ലായിടത്തും തളിയ്ക്കുക. ഇത് വീട്ടിലെയും ആളുകളിലേയും നെഗറ്റീവ് ഊര്‍ജം ഒഴിവാക്കാന്‍ നല്ലതാണ്. ഇതു പോലെ രാവിലെയും വൈകീട്ടും ശംഖൂതുന്നതും നല്ലതാണ്.

വീടിനു മുന്‍വശത്ത്

വീടിനു മുന്‍വശത്ത്

വീടിനു മുന്‍വശത്ത് അശോകത്തിന്റെയോ മാവിന്റെയോ ഇലകള്‍ തൂക്കിയിടാം. ഇതും നെഗറ്റീവ് ഊര്‍ജത്തിന് പരിഹാരമാണ്.

നാരങ്ങയുടേയോ ഓറഞ്ചിന്റെയോ തൊലി

നാരങ്ങയുടേയോ ഓറഞ്ചിന്റെയോ തൊലി

നാരങ്ങയുടേയോ ഓറഞ്ചിന്റെയോ തൊലി കത്തിയ്ക്കുക, സുഗന്ധത്തിരികള്‍ കത്തിയ്ക്കുക, സുഗന്ധ ദ്രവ്യം തളിയ്ക്കുക, പാട്ടു വയ്ക്കുക തുടങ്ങിയവയെല്ലാം നെഗറ്റീവ് ഊര്‍ജം പുറന്തള്ളാന്‍ സഹായിക്കുന്നവയാണ്. ഒരു റൗണ്ട് മെറ്റല്‍ ബൗളില്‍ 9 ഓറഞ്ച് വയ്ക്കുന്നതും വീട്ടിലെ നെഗറ്റീവ് ഊര്‍ജം നീക്കാന്‍ നല്ലതാണ്.ഇത് ഫെംഗ്ഷുയി പറയുന്ന ഒരു വഴിയാണ്.

 മയില്‍പ്പീലി

മയില്‍പ്പീലി

കിടക്കുന്ന ബെഡ്‌റൂമില്‍ തലയിണയ്ക്കു താഴെയായി മയില്‍പ്പീലി വയ്ക്കുന്നതും നെഗറ്റീവ് ഊര്‍ജം പുറന്തള്ളാന്‍ ഏറെ ന്ല്ലതാണ്.

English summary

How To Ward Off Negative At Home Using Camphor And Ghee

How To Ward Off Negative At Home Using Camphor And Ghee, Read more to know about,
Story first published: Tuesday, May 28, 2019, 15:09 [IST]
X
Desktop Bottom Promotion