For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൃഷ്ണമണി നശിപ്പിച്ചു ഈ ബാക്ടീരിയ;കാരണം ലെന്‍സ്‌

|

ഇന്നത്തെ കാലത്ത് നമുക്ക് ആര്‍ട്ടിഫിഷ്യലായി ചെയ്യാന്‍ പറ്റാത്തതായി ഒന്നുമില്ല. മുഖം മാറ്റിയും നിറം മാറ്റിയും എന്തിനധികം കണ്ണിന്റെ കൃഷ്ണമണിയുടെ നിറം മാറ്റി വരെ നമുക്ക് പലതും ചെയ്യാം. എന്നാല്‍ എന്ത് ചെയ്യുമ്പോഴും അത് നമ്മുടെ ആരോഗ്യത്തെ എങ്ങനെയെല്ലാം ബാധിക്കുന്നുണ്ട് എന്ന കാര്യം ആദ്യം അറിയണം. കാരണം നാം ചെയ്യുന്ന ഓരോ കാര്യവും നമ്മുടെ ആരോഗ്യത്തെയും പ്രതികൂലമായാണ് ബാധിക്കുന്നത് എന്ന കാര്യം മറക്കരുത്. ഓരോ അവസ്ഥയിലും ആരോഗ്യത്തിന് തന്നെയാണ് പ്രാധാന്യം നല്‍കേണ്ടത്.

മോഡേണ്‍ ആവുമ്പോഴും ഫാഷന്‍ ആവുമ്പോഴും അത് നമ്മുടെ ആരോഗ്യത്തെക്കൂടി എങ്ങനെ ബാധിക്കുന്നുണ്ട്. പലരും കണ്ണില്‍ ലെന്‍സ് വെക്കുന്ന സ്വഭാവക്കാരാണ്. എന്നാല്‍ ഇത്തരം മാറ്റങ്ങള്‍ അവരുടെ കണ്ണിന്റെ ആരോഗ്യത്തെക്കൂടി എങ്ങനെ ബാധിക്കുന്നുണ്ട് എന്ന കാര്യം അറിഞ്ഞിരിക്കണം.

<strong>Most read: അമിത വര്‍ക്കൗട്ട് ആമാശയം വരെ തിരിഞ്ഞ് പോയി</strong>Most read: അമിത വര്‍ക്കൗട്ട് ആമാശയം വരെ തിരിഞ്ഞ് പോയി

കോണ്‍ടാക്റ്റ് ലെന്‍സ് വെച്ച് ഉറങ്ങിയ യുവതിക്ക് കാഴ്ച ശക്തി പോലും ഇല്ലാതായ അവസ്ഥയിലാണ് ഇന്ന് ഉള്ളത്. കോണ്‍ടാക്റ്റ് ലെന്‍സ് വെച്ച് ഉറങ്ങിയ യുവതിയുടെ കണ്ണിന് എന്താണ് സംഭവിച്ചത് എന്ന് നോക്കാം. ഇത് നാളെ നിങ്ങള്‍ക്കും സംഭവിക്കാവുന്ന ഒന്നാണ്. കാരണം അത്രക്കധികം മാരകമായ പ്രശ്‌നമാണ് ഇവരുടെ കണ്ണിന് സംഭവിച്ചിരിക്കുന്നത്.

സംഭവിച്ചത് ഇങ്ങനെ

സംഭവിച്ചത് ഇങ്ങനെ

നോര്‍ത്ത് കരോലീനയിലാണ് സംഭവം. കോണ്‍ടാക്റ്റ് ലെന്‍സ് വെച്ച് സ്ഥിരമായി ഉറങ്ങിയ യുവതിക്കാണ് ഇത്തരത്തില്‍ ഒരു ദാരുണാവസ്ഥ സംഭവിച്ചത്. സ്ഥിരമായി ഇത്തരത്തില്‍ ഉറങ്ങിയ യുവതിയുടെ കാഴ്ച ശക്തി പൂര്‍ണമായും നശിച്ച് കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്. ഡോക്ടര്‍ തന്നെയാണ് ഇതിന്റെ ചിത്രം ലോകത്തോട് പങ്കു വെച്ചത്.

ബാക്ടീരിയ ആക്രമണം

ബാക്ടീരിയ ആക്രമണം

സ്ഥിരമായി കോണ്‍ടാക്റ്റ് ലെന്‍സ് വെച്ച് കിടന്നുറങ്ങിയ യുവതിയുടെ കണ്ണ് ബാക്ടീരിയ കാര്‍ന്നു തിന്നുന്ന ചിത്രവുമായാണ് ഡോക്ടര്‍ രംഗത്തെത്തിയത്. സ്യൂഡോമോണ എന്ന ബാക്ടീരിയയാണ് ഇവരുടെ കണ്ണ് കാര്‍ന്ന് തിന്നത്. പല മാധ്യമങ്ങളിളും സോഷ്യല്‍ മീഡിയയിലും വന്‍തോതില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്ന ഒരു വാര്‍ത്തയാണ് ഇന്ന് ഇത്.

ആദ്യത്തെ ലക്ഷണം

ആദ്യത്തെ ലക്ഷണം

തന്റെ കൃഷ്ണമണിക്കും കാഴ്ചക്കും തകരാറുണ്ടെന്ന് ഇവര്‍ മനസ്സിലാക്കിയത് വളരെ വൈകിയാണ്. ആദ്യ ലക്ഷണം എന്ന് പറയുന്നത് കൃഷ്ണമണിയില്‍ വെള്ളപ്പാടയായിരുന്നു കണ്ടിരുന്നത്. തുടര്‍ന്ന് കണ്ണിന്റെ മറ്റ് ഭാഗങ്ങളിലേക്കും ഇത് വ്യാപിക്കുകയായിരുന്നു. കൃഷ്ണമണിയെ ബാക്ടീരിയ ബാധിച്ചതോടെ ഇവരുടെ കാഴ്ച ശക്തി പൂര്‍ണമായും നഷ്ടപ്പെട്ടിരിക്കുകയാണ്.

അതികഠിനമായ വേദന

അതികഠിനമായ വേദന

അതികഠിനമായ വേദനയുമായി ഓരോ ദിവസവും തള്ളിനീക്കുകയാണ് ഇവര്‍. മാത്രമല്ല വേദന ഒഴിവാക്കാനുള്ള മരുന്നുകള്‍ മാത്രമാണ് ഇപ്പോള്‍ ഇവര്‍ക്ക് ആകെയുള്ള ആശ്രയം. പക്ഷേ ഇത് പൂര്‍ണമായും മാറിയാലും കാഴ്ചശക്തി തിരിച്ച് കിട്ടുമോ എന്ന സംശയത്തിലാണ് ഇവര്‍. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിച്ച് മാത്രമേ ഇനിയെങ്കിലും കൈകാര്യം ചെയ്യാന്‍ പാടുകയുള്ളൂ.

എത്ര സോഫ്റ്റ് ആണെങ്കിലും

എത്ര സോഫ്റ്റ് ആണെങ്കിലും

എത്ര സോഫ്റ്റ് ആയ കോണ്‍ടാക്റ്റ് ലെന്‍സ് ആണെങ്കില്‍ പോലും ഒരിക്കലും ഉറങ്ങുന്ന സമയത്ത് ഇത് കണ്ണില്‍ ഉപയോഗിക്കരുത്. അത് എത്രയൊക്കെ സോഫ്റ്റ് ആണെങ്കിലും വളരെയധികം ശ്രദ്ധിച്ച് വേണം ഉപയോഗിക്കുന്നതിന്. ഇത്തരം അവസ്ഥകളില്‍ വളരെയധികം ശ്രദ്ധയോടെ മാത്രമേ നാം ഓരോ കാര്യങ്ങളും ചെയ്യാന്‍ പാടുകയുള്ളൂ.

ഇവരെക്കുറിച്ച് വെളിപ്പെടുത്തിയിട്ടില്ല

ഇവരെക്കുറിച്ച് വെളിപ്പെടുത്തിയിട്ടില്ല

ഇവരെക്കുറിച്ച് ഒരു കാര്യവും വെളിപ്പെടുത്തിയിട്ടില്ല എന്നതാണ് സത്യം. ചെറിയ രീതിയിലുള്ള അള്‍സര്‍ ആയിരുന്നു കണ്ടെത്തിയത്. എന്നാല്‍ പിന്നീട് നടന്ന വിശദമായ പരിശോധനയിലാണ് ഇവരുടെ കാഴ്ച ശക്തിയെപ്പോലും ബാധിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തിയെന്ന് ഡോക്ടര്‍ക്ക് മനസ്സിലായത്.

Read more about: insync pulse
English summary

Her Cornea Was Eaten Away By Bacteria As She Slept With Contact Lenses

All that she did was sleeping with her contacts in and now she faces lifelong damage as the cornea of her eye has been eaten away by the bacteria!
Story first published: Monday, May 6, 2019, 17:31 [IST]
X
Desktop Bottom Promotion