For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വന്തം ബീജം പല സ്ത്രീകള്‍ക്കും നല്‍കി ചികിത്സ

|

വന്ധ്യത എന്ന വില്ലന്‍ പലരുടേയും ജീവിതത്തിലെ വെളിച്ചം കെടുത്തുന്നതാണ് എന്നതാണ് സത്യം. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങളും നമ്മള്‍ ചെയ്യുന്നുണ്ട്. എങ്കിലും പലപ്പോഴും മാറിക്കൊണ്ടിരിക്കുന്ന ചികിത്സാ രീതികള്‍ ഇതിനെ പ്രതികൂലമായാണ് ബാധിക്കുക എന്നതാണ് സത്യം. പലപ്പോഴും അല്‍പം ശ്രദ്ധിച്ചില്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ജീവിത കാലം മുഴുവന്‍ അനുഭവിക്കേണ്ടതാണ്.

<strong>Most read: മണിക്കൂറുകളോളം സെക്‌സ്, യുവതിക്ക് ദാരുണാന്ത്യം</strong>Most read: മണിക്കൂറുകളോളം സെക്‌സ്, യുവതിക്ക് ദാരുണാന്ത്യം

എന്നാല്‍ വന്ധ്യതാ ചികിത്സക്ക് വേണ്ടി ആശുപത്രിയില്‍ എത്തുമ്പോള്‍ ഡോക്ടറുടെ വിശ്വാസത്തിലാണ് എല്ലാവരും ചികിത്സക്ക് വിധേയമാവുന്നത്. എന്നാല്‍ വന്ധ്യത ചികിത്സയില്‍ സ്വന്തം ബീജവും അന്യരുടെ ബീജവും ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ ഒരു ഡോക്ടറാണ് ഇന്ന് പ്രശ്‌നത്തിലായത്. വ്യാപകമായി ലഭിച്ച പരാതിയെത്തുടര്‍ന്നാണ് ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ പൊലീസ് തയ്യാറായത്. കൂടുതല്‍ വിവരങ്ങളിലേക്ക്.

കൃത്രിമ ബീജ സങ്കലനം

കൃത്രിമ ബീജ സങ്കലനം

കൃത്രിമ ബീജസങ്കലനത്തിലൂടെ ചികിത്സക്ക് എത്തിയവരാണ് ഇത്തരത്തില്‍ പറ്റിക്കപ്പെട്ടത്. 80 വയസ്സുള്ള ബെര്‍നാഡ് നോര്‍മാന്‍ ആണ് ഇത്തരം കൃത്രിമ ബീജ സങ്കലനത്തിലൂടെ പല സ്ത്രീകളേയും പറ്റിച്ചത്. ഇയാള്‍ സ്വന്തം ബീജം ഉപയോഗിച്ചാണ് ചികിത്സ നടത്തിയത്.

ഡോക്ടര്‍ക്കും മറ്റുള്ളവര്‍ക്കും

ഡോക്ടര്‍ക്കും മറ്റുള്ളവര്‍ക്കും

ഡോക്ടറുടെ മാത്രമല്ല മറ്റുള്ളവരുടെ ബീജം ഉപയോഗിച്ചും ഇത്തരം ചികിത്സ ഇയാള്‍ നടത്തിയിട്ടുണ്ട്. ഇത്തരത്തില്‍ നൂറോളം കുട്ടികള്‍ ആണ് ജനിച്ചത്. ഇതില്‍ ഡോക്ടറുടെ ബീജം ഉപയോഗിച്ച് മാത്രം പതിനൊന്ന് കുട്ടികളാണ് ജനിച്ചത്.

 ലൈസന്‍സ് റദ്ദാക്കി

ലൈസന്‍സ് റദ്ദാക്കി

വന്ധ്യതാ ചികിത്സക്കെത്തുന്ന സ്ത്രീകളില്‍ സ്വന്തം ബീജം ഉപയോഗിച്ചും മറ്റുള്ളവരുടെ ബീജം ഉപയോഗിച്ചും തട്ടിപ്പ് നടത്തിയ ഡോക്ടര്‍ക്ക് പിഴയും ശിക്ഷയും ലഭിച്ചു. പല അമ്മമാരുടേയും രക്ഷിതാക്കളുടെയും പരാതിയെത്തുടര്‍ന്ന് പ്രത്യേക അന്വേഷണ സമിതി അന്വേഷണം നടത്തുകയും ഡോക്ടറുടെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു.

 പിഴ

പിഴ

മുപ്പത് ദിവസത്തിനുള്ളില്‍ തന്നെ 10,730 ഡോളര്‍ പിഴ ചുമത്താനാണ് അന്വേഷണ സമിതി തീരുമാനിച്ചത്. വ്യാപകമായി നടത്തിയ പരാതിയെത്തുടര്‍ന്നാണ് ഇത്തരം ഒരു പിഴയും ശിക്ഷയും നടത്തിയത്. ഇത് കണ്ടു പിടിച്ചത് എങ്ങനെയെന്നത് എന്നതാണ് ശ്രദ്ധേയം. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

 കുട്ടി നടത്തിയ അന്വേഷണം

കുട്ടി നടത്തിയ അന്വേഷണം

യഥാര്‍ത്ഥ പിതാവിനെ കണ്ടെത്തുന്നതിനായി ഇത്തരം ചികിത്സയിലൂടെ ജനിച്ച കുഞ്ഞാണ് മുതിര്‍ന്നപ്പോള്‍ അന്വേഷണവുമായി എത്തിയത്. പാരമ്പര്യയ രോഗം പിടിപെട്ട മറ്റൊരു കുട്ടിയുടെ ജനിതക പരിശോധിച്ചതാണ് ഇത്തരം തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്.

പാരമ്പര്യ രോഗം വഴിത്തിരിവായി

പാരമ്പര്യ രോഗം വഴിത്തിരിവായി

പാരമ്പര്യമായി ഉണ്ടാവുന്ന രോഗം മൂലമാണ് ഇത്തരം ഒരു കാര്യം തിരിച്ചറിഞ്ഞത്. കുടുംബത്തില്‍ ആര്‍ക്കും ഇത്തരത്തില്‍ ഒരു പാരമ്പര്യ രോഗം ഉണ്ടായിരുന്നില്ല. ഇത്തരം സംശയത്തിന്റെ ഫലമായാണ് ഇവര്‍ പരിശോധനക്ക് വിധേയമായത്.

ഇതിന് മുന്‍പും

ഇതിന് മുന്‍പും

എന്നാല്‍ 2014-ല്‍ ഇതേ കാര്യം ഡോക്ടര്‍ ചെയ്തതിനെത്തുടര്‍ന്ന് ഡോക്ടര്‍ അച്ചടക്ക നടപടി നേരിട്ടിരുന്നു. സ്ത്രീകളില്‍ തെറ്റായ ബീജം നിക്ഷേപിച്ചതിനെത്തുടര്‍ന്നാണ് ഇത്തരം ഒരു നടപടി ഇയാള്‍ക്കെതിരെ എടുത്തത്. എന്നാല്‍ അന്ന് കൈയ്യബദ്ധം പറ്റി എന്ന് പറഞ്ഞാണ് ഇയാള്‍ രക്ഷപ്പെട്ടത്.

English summary

Fertility doctor who used his own seminal fluid to impregnate 11 women loses license

Fertility doctor who used his own sperm to impregnate 11 women loses license. Read the complete story here.
Story first published: Wednesday, June 26, 2019, 16:28 [IST]
X
Desktop Bottom Promotion