For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡോക്ടറുടെ അനാസ്ഥ;ബ്രെയിന്‍ ട്യൂമര്‍ രോഗിയറിഞ്ഞില്ല

|

എന്തെങ്കിവും ചെറിയ രോഗം വന്നാല്‍ തന്നെ ഡോക്ടറെ കാണാന്‍ ഓടുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ അല്‍പം അശ്രദ്ധ ഡോക്ടര്‍ തന്നെ കാണിച്ചാലോ? ഒരു രോഗിയുടെ ജീവിതം മുഴുവന്‍ കിടക്കയില്‍ ചിലവഴിക്കാന്‍ ഇത്തരത്തിലുള്ള അനാസ്ഥ കാരണമാകുന്നുണ്ട്. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ നമ്മുടെ നാട്ടില്‍ ആര്‍ക്കും പരിചയമില്ല. വിദഗ്ധ ഡോക്ടര്‍മാരുടെ സേവനവും ആത്മാര്‍ത്ഥതയും തന്നെയാണ് ഇവിടെ ഏറ്റവും മികച്ച് നില്‍ക്കുന്നതും. എന്നാല്‍ ലോകത്തിന്റെ പല കോണുകളിലും ഡോക്ടര്‍മാരുടെ അനാസ്ഥ മൂലം ഉണ്ടാവുന്ന ഗുരുതരമായ അവസ്ഥകള്‍ ധാരാളം ഉണ്ട്.

<strong>Most read: കേസും പൊല്ലാപ്പും ഈ രാശിക്കാര്‍ക്ക്‌</strong>Most read: കേസും പൊല്ലാപ്പും ഈ രാശിക്കാര്‍ക്ക്‌

ഇത്തരത്തില്‍ ഒന്നാണ് ചൈനയില്‍ സംഭവിച്ചിട്ടുള്ളത്. ഡോക്ടര്‍മാരുടെ അനാസ്ഥ മൂലം തനിക്ക് ബ്രെയിന്‍ ട്യൂമറാണ് എന്ന കാര്യം പോലും ഈ രോഗി അറിഞ്ഞില്ല. ഇതിനെത്തുടര്‍ന്ന് എന്തൊക്കെ കാര്യങ്ങള്‍ ഇവരുടെ ജീവിതത്തില്‍ സംഭവിച്ചു എന്ന് നോക്കാം. പല വാര്‍ത്തകളും നമ്മള്‍ കേട്ടിട്ടുണ്ട് ഓപ്പറേഷന് ശേഷം രോഗിയുടെ ശരീരത്തില്‍ പലതും മറന്നു വെച്ചു എന്നും മറ്റും. പിന്നീട് അസഹനീയമായ വേദനയുമായി ചെല്ലുമ്പോഴാണ് പലപ്പോഴും ഇത്തരത്തില്‍ ഒരു സംഗതിയാണ് നടന്നതെന്ന് മനസ്സിലാവുന്നത്. എന്നാല്‍ പതിനെട്ട് മാസങ്ങള്‍ക്ക് ശേഷം തനിക്ക് ബ്രെയിന്‍ ട്യൂമറാണെന്ന് തിരിച്ചറിഞ്ഞ ഒരു രോഗിയുടെ അവസ്ഥ ഇപ്പോള്‍ എന്താണെന്ന് നോക്കാം.

ഡോക്ടര്‍ മറന്ന കാര്യം

ഡോക്ടര്‍ മറന്ന കാര്യം

പതിനെട്ട് മാസം മുന്‍പാണ് 54 വയസ്സുകാരനായ ലീ ഷു ഹോങ്കോങില്‍ ചികിത്സക്കായി എത്തിയത്. എന്നാല്‍ ഒരു ഡോക്ടറുടെ അനാസ്ഥ മൂലം ജീവിതം തന്നെ കൈവിട്ട് പോയ അവസ്ഥയിലാണ് ഇന്ന് ലീ ഉള്ളത്. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ഇങ്ങനെ..

2005-ല്‍ രോഗബാധിതനായി

2005-ല്‍ രോഗബാധിതനായി

2005-ല്‍ രോഗബാധിതനായി ബ്രെയിന്‍ ട്യൂമര്‍ നീക്കം ചെയ്യുന്നതിനായാണ് ലീ ഡോക്ടറെ സമീപിച്ചത്. എന്നാല്‍ വളരെ വിജയകരമായി തന്നെ ഓപ്പറേഷനിലൂടെ ഇത് നീക്കം ചെയ്യുകയും ചെയ്തു. എന്നാല്‍ ഇതിലൂടെ ലീയുടെ കേള്‍വി ശക്തി നഷ്ടപ്പെട്ടു. എങ്കിലും വിജയകരമായ രീതിയില്‍ തന്നെ ലീയുടെ ബ്രെയിന്‍ ട്യൂമര്‍ നീക്കം ചെയ്തിരുന്നു.

 തളര്‍ന്നു വീണ അവസ്ഥയില്‍

തളര്‍ന്നു വീണ അവസ്ഥയില്‍

എന്നാല്‍ പെട്ടെന്നൊരു ദിവസം തെരുവില്‍ തളര്‍ന്ന് വീണ അവസ്ഥയില്‍ ലീയെ വീണ്ടും ആശുപത്രിയില്‍ അഡ്മിറ്റാക്കി. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം പ്രത്യേകിച്ച് രോഗമൊന്നും ഇല്ലെന്ന് വിധിയെഴുതി ഡോക്ടര്‍ ലീയെ ഡിസ്ചാര്‍ജ് ചെയ്യുകയാണ് ഉണ്ടായത്. മാത്രമല്ല ആറ് മാസത്തിന് ശേഷം ഹാര്‍ട്ട് ചെക്കപ്പിന് ഡോക്ടറെ കാണുന്നതിന് വരണം എന്നു കൂടി പറയുകയുണ്ടായി.

തളര്‍ച്ചയും ക്ഷീണവും സ്ഥിരം

തളര്‍ച്ചയും ക്ഷീണവും സ്ഥിരം

ഇതിന് ശേഷം തളര്‍ച്ചയും ക്ഷീണവും സ്ഥിരമായി ലീയെ തളര്‍ത്തി. ഇതിനെത്തുടര്‍ന്ന് വീണ്ടും ലീ ആശുപത്രിയില്‍ അഡ്മിറ്റ് ആയി. വിശദമായ ചെക്കപ്പിന് ശേഷം ഡോക്ടര്‍ വീണ്ടും ബ്രെയിന്‍ ട്യൂമര്‍ ലീയുടെ ശരീരത്തെ ആക്രമിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കി. എന്നാല്‍ ആശയ വിനിമയത്തിലുണ്ടായ പ്രശ്‌നങ്ങള്‍ കാരണം ഇത് ലീയെ അറിയിക്കാന്‍ ഡോക്ടര്‍ തയ്യാറായില്ല.

പതിനെട്ട് മാസത്തിനുള്ളില്‍ പൂര്‍ണമായും

പതിനെട്ട് മാസത്തിനുള്ളില്‍ പൂര്‍ണമായും

എന്നാല്‍ അടുത്ത പതിനെട്ട് മാസത്തിനുള്ളില്‍ ട്യൂമര്‍ ലീയെ ആക്രമിച്ച് കീഴ്‌പ്പെടുത്തി കഴിഞ്ഞു. ദിവസം ചെല്ലുന്തോറും അദ്ദേഹത്തിന്റെ അവസ്ഥ വളരെയധികം മോശമായിക്കൊണ്ടിരുന്നു. ചികിത്സ കൃത്യസമയത്ത് ലഭിക്കാതിരുന്നതും രോഗാവസ്ഥ വളരെയധികം കൂടുതലാക്കി. വിശദമായ ചെക്കപ്പിന് ശേഷം ഡോക്ടര്‍ മനസ്സിലാക്കി ലീയുടെ ആരോഗ്യം ശരിയായ രീതിയില്‍ അല്ലെന്ന കാര്യം.

 ആശുപത്രിക്കെതിരെ നിയമ നടപടി

ആശുപത്രിക്കെതിരെ നിയമ നടപടി

രോഗവിവരം മറച്ച് വെച്ചതിനെതിരേയും ചികിത്സ നിഷേധിച്ചതിനെതിരേയും ഡോക്ടര്‍ക്കും ആശുപത്രിക്കും എതിരെ ലീയും ഭാര്യയും നിയമ നടപടികള്‍ സ്വീകരിച്ചു. പത്തൊന്‍പത് മാസത്തിന് ശേഷവും വളരെയധികം വേദനയോടെയാണ് ഇന്നും ലീ തന്റെ ജീവിതം തള്ളി നീക്കുന്നത്. ഏകദേശം 9800 ഡോളറിലധികം ഇവര്‍ ചികിത്സക്കായി ഈ ആശുപത്രിയില്‍ ചിലവാക്കിയിട്ടുണ്ട്.

English summary

Doctors Forgot To Inform Patient That He Had Brain Tumour

The medics had apparently forgotten to inform the patient about his brain tumour and it took 19 months to realise the grave mistake!
Story first published: Monday, March 18, 2019, 15:51 [IST]
X
Desktop Bottom Promotion