Just In
Don't Miss
- News
കർണാടക ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന് അറിയാം; യെഡിയൂരപ്പ സർക്കാരിന്റെ ഭാവി നിർണയിക്കുന്ന ജനവിധി
- Sports
ISL: ഹൈദരാബാദിനെതിരെ എഫ്സി ഗോവയ്ക്ക് ജയം
- Movies
തൃഷയും അനശ്വര രാജനും ഒന്നിക്കുന്ന രാംഗി! സിനിമയുടെ കിടിലന് ടീസര് പുറത്ത്
- Technology
ഇന്ത്യ ബഹിരാകാശത്ത് സ്വന്തമായി സ്പേസ് സ്റ്റേഷന് നിര്മിക്കും: റിപ്പോർട്ട്
- Automobiles
ഓട്ടോ എക്സപോയിൽ പുതിയ രണ്ട് മോഡലുകൾ പുറത്തിറക്കാൻ പിയാജിയോ
- Finance
ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് എൽഐസിയും
- Travel
ഗുരുവായൂർ ഏകാദശി ഞായറാഴ്ച - അറിയാം ഐതിഹ്യവും വിശ്വാസങ്ങളും
ഈ രാശിയ്ക്കു പോക്കറ്റ് നിറയും
അപ്രതീക്ഷിതമായതു സംഭവിയ്ക്കുന്നതാണ് ജീവിതം. ഓരോ ദിവസവും പ്രതീക്ഷിയ്ക്കുന്നതാകില്ല, പലപ്പോഴും സംഭവിയ്ക്കുക. മിക്കവാറും പേരുടെ ജീവിതത്തിലും ഇതാണ് നടക്കുക.
അപ്രതീക്ഷിത സംഭവങ്ങള്ക്കും പല തരത്തിലെ മാറ്റങ്ങള്ക്കുമെല്ലാം കാരണങ്ങള് പലതുമുണ്ടാകാം. ഇതില് ചിലത് നമുക്കു ഗതി മാറ്റി വിടാനാകുന്നവയാകും, ചിലതാകട്ടെ, നമുക്കു ഗതി മാറ്റി വിടാനാകാത്തതും.
രാശി അഥവാ സോഡിയാക് സൈന് ദിവസങ്ങളെ പല തരത്തിലും സ്വാധീനിയ്ക്കുന്നുണ്ട്. രാശി നല്ല രീതിയില് നില കൊണ്ടാല് നല്ല ദിവസവും അല്ലെങ്കില് മോശം ദിവസവുമാകും, ഫലം.
രാശി ഭാഗ്യം ഇന്നു നിങ്ങളെ തുണയ്ക്കുന്നുവോ എന്നറിയൂ, 2019 ജൂണ് 18 ചൊവ്വയിലെ രാശി ഭാഗ്യം അറിയൂ.

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് നിങ്ങള് ജോലിയ്ക്കും വീടിനുമിടയ്ക്കുള്ള തിരക്കില് പെട്ടു പോകുന്ന ദിവസമാണ്. ഇവ രണ്ടും നിങ്ങളുടെ ശ്രദ്ധ ആവശ്യപ്പെടുന്ന ദിവസം. കീര്ത്തി നേടുവാനുള്ള നിങ്ങളുടെ ആഗ്രഹത്തിന് ഉടന് തന്നെ ഫലവുമുണ്ടാകാം. വൈകീട്ടോടെ തിരക്കുകളില് നിന്നും മാറി സന്തോഷിയ്ക്കുവാന് അവസരമുണ്ടാകും.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് നിങ്ങള് നിങ്ങളുടെ സമയം ആരോഗ്യപരമായ കാര്യങ്ങള്ക്കായും നല്ലതിനായും ചിലവഴിയ്ക്കുന്ന ദിവസമാണ്. ബിസിനസ് സംബന്ധമായി നേട്ടങ്ങള്ക്കു സാധ്യതയുണ്ട്. റിസര്ച്ച് സംബന്ധമായ ജോലികള് വിചാരിച്ചതിനേക്കാള് ഉയര്ച്ച നേടും.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് കൂട്ടുകാരുമായുള്ള ബന്ധം കൂടുതല് സുദൃഢമാകുന്ന ദിനമാണ്. പ്രണയത്തില് നിങ്ങള് വീഴാന് സാധ്യതയുള്ള ദിവസവും. പ്രണയിക്കുന്നവരുടെ ബന്ധം കൂടുതല് ദൃഢവുമാകും. വിദ്യാര്ത്ഥികള്ക്കും പൊതുവേ നല്ല സമയമാണ്.

ക്യാന്സര് അഥവാ കര്ക്കിടക രാശി
ക്യാന്സര് അഥവാ കര്ക്കിടക രാശിയ്ക്ക് ഇന്ന് പൊതുവേ ഹൃദയ വിശാലതയോടെ മറ്റുള്ളവരോട് ഇടപെടുന്ന ദിവസമാണ്. എന്നു കരുതി എപ്പോഴും മൃദു സമീപനവുമാകില്ല, വൈകീട്ടോടെ അല്പം കാര്ക്കശ്യം പ്രകടിപ്പിയ്ക്കും. വൈകീട്ടോടെ കൂട്ടുകാര്ക്കും കുടുംബത്തിനുമൊപ്പം സമയം ചെലവഴിയ്ക്കും.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് പൊതുവേ റിലാക്സ് ചെയ്യാനും സന്തോഷിയ്ക്കാനുമുള്ള ദിവസം. യാത്രകള്ക്കും അനുകൂലമായ ദിവസമാണ്. ജോലിയിലും നിങ്ങള്ക്കു പ്രാധാന്യം നേടാനാകും.

വിര്ഗോ അഥവാ കന്നി രാശി
വിര്ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് പഴയ നേട്ടങ്ങള് പ്രതിഫലിപ്പിച്ച് ഭാവിയിലേയ്ക്കു വേണ്ട കരുതലുണ്ടാക്കേണ്ട ദിവസം. പുതിയ ബന്ധങ്ങള്ക്കു സാധ്യത. നിങ്ങളുടെ ഈസി ഗോയിംഗ് സ്വാഭാവം ആളുകളെ ആകര്ഷിയ്ക്കും.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് നിങ്ങളുടെ ജോലികള് വിജയകരമായി പൂര്ത്തിയാക്കുവാന് സാധിയ്ക്കും. ഇന്ന് ഏറ്റെടുക്കുന്ന എല്ലാ ജോലികളും ഏറെ വിജയകരമായി പൂര്ത്തിയാക്കും. ഇതിന് നിങ്ങള് അഭിനന്ദവും അര്ഹിയ്ക്കുന്നു.

സ്കോര്പിയോ അഥവാ വൃശ്ചിക രാശി
സ്കോര്പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് സൗഹൃദങ്ങള് സഹായിക്കുന്ന ദിവസമാണ്. പുതിയ ബിസിനസ് സംരംഭങ്ങള്ക്കു സാധ്യതയുമുണ്ട്. എതിര് ലിംഗക്കാര്ക്കിടയില്, അതായത് സ്ത്രീയെങ്കില് പുരുഷന്മാര്ക്കിടയിലും മറിച്ചും ഏറെ പേരു നേടുന്ന ദിവസമാണ്.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് നിങ്ങളുടെ വേണ്ടപ്പെട്ടവരുടെ ആവശ്യങ്ങള് പ്രധാന്യമര്ഹിയ്ക്കുന്ന ദിവസമാണ്. ഉച്ചഭക്ഷണമോ ഡിന്നറോ ഫാമിലി ഫ്രണ്ട്സിനൊപ്പം എന്ന സാധ്യത വര്ദ്ധിയ്ക്കുന്നു. പങ്കാളിയുമായി അടുത്തിടപഴകും.

കാപ്രിക്കോണ് അഥവാ മകര രാശി
കാപ്രിക്കോണ് അഥവാ മകര രാശിയ്ക്ക് ഇന്ന് പല രീതിയിലും പോക്കറ്റ് നിറയുന്ന ദിവസമാണ്. എന്നാല് ഇവ സൂക്ഷിച്ചു വയ്ക്കാന് ശ്രമിയ്ക്കുമ്പോള് ചെലവാക്കേണ്ട അത്യാവശ്യങ്ങളുമുണ്ടാകും. വരവും ചെലവും തമ്മില് പൊരുത്തപ്പെട്ടു പോകാന് ശ്രമം നടത്തുക. നിങ്ങളുടെ പക്വതയും പ്രാക്ടിക്കലായി കാര്യങ്ങള് ചെയ്യാനുള്ള കഴിവും നിങ്ങളെ രക്ഷിയ്ക്കും. ഇതു പോലെ ജോലിയിലും കഠിനാധ്വാനം ചെയ്യേണ്ടി വരും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് പുതിയ വാഹനമോ വസ്തുവകകളോ വാങ്ങാന് പ്ലാനുണ്ടെങ്കില് ഇതിനായി തുടക്കം കുറിയ്ക്കാം. ഇതിനു ചേര്ന്ന ദിവസമാണ് ഇന്ന്. വൈകീട്ടോടെ മതപരമായ സ്ഥലങ്ങള് സന്ദര്ശിയ്ക്കും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് മൂഡു മാറ്റങ്ങളുണ്ടാകുമെങ്കിലും ജോലിയില് ലക്ഷ്യത്തിനായി പ്രവര്ത്തിയ്ക്കും. ജോലിയില് ശ്രദ്ധിച്ചാല് മൂഡും കൂടുതല് നന്നാകും. വ്യക്തിപരമായ ചില കാര്യങ്ങളാല് സ്ട്രെസ് അനുഭവപ്പെടും. എന്നാല് ഇതെക്കുറിച്ചോര്ത്തു വിഷമിയ്ക്കേണ്ടതില്ല. ദിവസത്തിനൊടുവില് നല്ല വാര്ത്തകള് തേടിയെത്തും.