For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കയ്യില്‍ ഗര്‍ഭനിരോധനോപാധിയുമായി ജനിച്ച വാവ....

കയ്യില്‍ ഗര്‍ഭനിരോധനോപാധിയുമായി ജനിച്ച വാവ....

|

ചില കുഞ്ഞുങ്ങളുടെ ജനനം അദ്ഭുതമാകും, ജനിച്ച രീതി, കുഞ്ഞിന്റെ പ്രത്യേകതകള്‍ എന്നിവ ഇതില്‍ പെടുന്നു.

ഗര്‍ഭനിരോധനോപാധികളില്‍ പെടുന്ന ഒന്നാണ് ഒന്നാണ് ഐയുഡി അഥവാ ഇന്‍ട്രാ യൂട്രൈന്‍ ഡിവൈസ്. കോപ്പര്‍ ടി പോലെയുള്ളവ ഇതിന് ഉദാഹരണവുമാണ്.

ഐയുഡി കുഞ്ഞുണ്ടാകാതിരിയ്ക്കാന്‍ ഫെല്ലോപിയന്‍ ട്യൂബില്‍ ഫിറ്റ് ചെയ്യുന്ന ഒരു ലോഹമെന്നതിലുപരിയായി കുഞ്ഞുമായി എന്തു ബന്ധമെന്നാകും.

കയ്യില്‍ ഐയുഡിയുമായി ജനിച്ച ഒരു കുട്ടി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

ലൂസി ഹെലിന്‍

ലൂസി ഹെലിന്‍

ലൂസി ഹെലിന്‍ എന്ന യുവതിയ്ക്കുണ്ടായ കുഞ്ഞാണ് കയ്യില്‍ ഐയുഡിയുമായി ജനിച്ചത്. ഗര്‍ഭധാരണം തടയാന്‍ ലൂസി നിക്ഷേപിച്ചിരുന്ന ഐയുഡിയാണ് കുഞ്ഞിന്റെ കയ്യില്‍.

ALL IMAGES:

ഐയുഡി

ഐയുഡി

ഗര്‍ഭനിരോധനോപാധിയായി ഐയുഡി നിക്ഷേപിച്ച ലൂസി ആര്‍ത്തവത്തിന്റെ അഞ്ചാം നാള്‍ ഇതു നിക്ഷേപിച്ചാല്‍ 99 ഫലം ഉറപ്പു നല്‍കുമെന്ന സയന്‍സ് തത്വം അടിസ്ഥാനമാക്കി ഇന്നേ ദിവസം തന്നെയാണ് ഇതു നിക്ഷേപിച്ചതും. എന്നാലും യാതൊരു ഗര്‍ഭനിരോധന ഉപാധിയും നൂറു ശതമാനം ഫലപ്രദമല്ലെന്ന തത്വം സത്യമാക്കി ഈ ഗര്‍ഭനിരോധന വഴി ലൂസിയില്‍ പരാജയപ്പെടുകയായിരുന്നു. ഇതെത്തുടര്‍ന്ന് ഗര്‍ഭം ധരിച്ച ലൂസി പ്രശവിയ്ക്കുകയും ചെയ്തു.

ആണ്‍കുഞ്ഞാണ്

ആണ്‍കുഞ്ഞാണ്

ആണ്‍കുഞ്ഞാണ് ലൂസിയ്ക്കു പിറന്നത്. ഡെക്‌സര്‍ ടെയിലര്‍ എന്ന് ഈ കുഞ്ഞിന് ഇവര്‍ പേരിടുകയും ചെയ്തു. കുഞ്ഞ് ഐയുഡി പിടിച്ചിരിയ്ക്കുന്ന ദൃശ്യം വൈറലായി മാറുകയും ചെയ്തു.

എന്നാല്‍ വാസ്തവത്തില്‍

എന്നാല്‍ വാസ്തവത്തില്‍

എന്നാല്‍ വാസ്തവത്തില്‍ കുഞ്ഞ് കയ്യില്‍ ഇതു പിടിച്ചില്ലായിരുന്നുവെന്നും ഗര്‍ഭധാരണം നടന്ന ശേഷം ഇതു നീക്കം ചെയ്യാന്‍ ഡോക്ടര്‍മാര്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലിരുന്നെന്നും എന്നാല്‍ കുഞ്ഞു ജനിച്ചപ്പോള്‍ ഇത് പ്ലാസന്റയുടെ പുറകിലായി കണ്ടെത്തുകയായിരുന്നുവെന്നും ലൂസി വ്യക്തമാക്കി. ഈ ഐയുഡി നഴ്‌സ് കുഞ്ഞിന്റെ കയ്യില്‍ പിടിപ്പിയ്ക്കുകയായിരുന്നു.

Read more about: life pulse
English summary

Baby Who Born With IUD In Hand

Baby Who Born With IUD In Hand, Read more to know about,
X
Desktop Bottom Promotion