For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇവയെല്ലാം നിര്‍ഭാഗ്യ സൂചനകള്‍

ഇവയെല്ലാം നിര്‍ഭാഗ്യ സൂചനകള്‍

|

ജീവിതത്തില്‍ എപ്പോഴും ഭാഗ്യം തേടുന്നവരാണ് നാമെല്ലാവരും. നല്ല കാര്യങ്ങള്‍ നടക്കണമെന്നും മോശം കാര്യങ്ങള്‍ അരുതെന്നും കരുതുന്നവര്‍. ഇത്തരം ചിന്തകള്‍ക്ക് ചില വിശ്വാസങ്ങളുടെ പിന്‍ബലവും ഉണ്ടാകാറുണ്ട്.

ചില പ്രത്യേക കാര്യങ്ങള്‍ നാം പൊതുവേ നിര്‍ഭാഗ്യമാണെന്നു പറയാറുണ്ട്. പുറത്തേയ്ക്കിറങ്ങുമ്പോള്‍ കാണുന്നത്, അല്ലെങ്കില്‍ വീട്ടില്‍ സംഭവിയ്ക്കുന്നത് എന്നിങ്ങനെ പോകുന്നു, ഇത്.

ചില പ്രത്യേക കാര്യങ്ങള്‍ പൊതുവേ ദുര്‍ഭാഗ്യ ലക്ഷണമാണെന്നാണ് പറയുക. ചിലതു ചെയ്യുന്നതു ദുര്‍ഭാഗ്യമാണെന്നും. ഇത്തരം ചില ദുര്‍ഭാഗ്യ കാര്യങ്ങളെ കുറിച്ചറിയൂ,

13

13

13 ഇത്തരത്തില്‍ ഒരു ദുര്‍ഭാഗ്യ സൂചന നല്‍കുന്ന ഒന്നാണെന്നു പറയാം. 13-ാമത്തെ ആളാണ് ജീസസ് ക്രൈസ്‌ററിനെ ചതിച്ചതെന്നാണ് വിശ്വാസം. ഇതു ലോകം മുഴുവന്‍ പിന്‍തുടരുന്ന വിശ്വാസമാണ്. 13ഉം വെള്ളിയാഴ്ചയും ഏറെ നിര്‍ഭാഗ്യമെന്നു കരുതപ്പെടുന്ന ഒന്നുമാണ്. വിശ്വാസങ്ങളില്‍ വിശ്വാസമില്ലാത്ത രാജ്യങ്ങള്‍ പോലും പിന്‍തുടരുന്ന ഒന്നാണ് 13.

കറുത്ത പൂച്ച

കറുത്ത പൂച്ച

വഴിയ്ക്കു കുറുകെ ചാടുന്ന കറുത്ത പൂച്ച ദുര്‍ഭാഗ്യമെന്നാണ് പൊതുവേയുള്ള വിശ്വാസം. പ്രത്യേകിച്ചും യാത്രകളോ മറ്റോ പോകുമ്പോള്‍ അപകടം വരും എന്ന വിശ്വാസം പൊതുവേ കുറുകെ ചാടുന്ന കറുത്ത പൂച്ചയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇതു കണ്ടാല്‍ യാത്രയിലെ ശകുനം മുടക്കി എന്നു പറഞ്ഞു യാത്ര തന്നെ അവസാനിപ്പിയ്ക്കുന്നവരുമുണ്ട്.

ഉപ്പോ മുളകു പൊടിയോ

ഉപ്പോ മുളകു പൊടിയോ

ഉപ്പോ മുളകു പൊടിയോ ചിതറിപ്പോകുന്നതും ഇത്തരത്തിലെ വിശ്വാസവുമായി ബന്ധപ്പെട്ടിരിയ്ക്കുന്ന ഒന്നാണ്. ഇത് വീട്ടില്‍ തര്‍ക്കങ്ങള്‍ക്കു വഴി വയ്ക്കുമെന്നാണ് പൊതുവേയുള്ള വിശ്വാസം. തര്‍ക്കങ്ങളും വഴക്കുകളുമെല്ലാം വരുന്ന ഈ വഴി ഒഴിവാക്കാനാണ് എല്ലാവരും ശ്രമിയ്ക്കുക. ഇതുപോലെ കടുക് ചിതറിപ്പോകുന്നതും കത്തി നേരിട്ടു കൈ മാറുന്നതുമെല്ലാം ഇത്തരത്തില്‍ വഴക്കിനു സാധ്യതയുണ്ടാക്കുമെന്ന വിശ്വാസങ്ങള്‍ പലയിടത്തുമുണ്ട്.

 സന്ധ്യാ സമയം കഴിഞ്ഞാല്‍ നഖം വെട്ടരുതെന്ന വിശ്വാസം പൊതുവേ പലയിടത്തുമുണ്ട്. ഇതിനു കാരണവുമുണ്ട്. പറയുന്ന കാരണം ഇത് ദുഷ്ടശക്തികളെ ആകര്‍ഷിയ്ക്കുമെന്നാണ്. ശരീരത്തില്‍ നിന്നും നഖം വേര്‍പെടുന്നതോടെയാണ് ഇതു സംഭവിയ്ക്കുന്നതെന്നാണ് പറയുന്നത്.

വെറുതേ കത്രിക പ്രവര്‍ത്തിപ്പിയ്ക്കുന്നത്

വെറുതേ കത്രിക പ്രവര്‍ത്തിപ്പിയ്ക്കുന്നത്

വെറുതേ കത്രിക പ്രവര്‍ത്തിപ്പിയ്ക്കുന്നത്, അതായത് ഒന്നും ഇടയില്‍ വച്ചല്ലാതെ, മുറിയ്ക്കാനല്ലാതെ പ്രവര്‍ത്ത്ിപ്പിയ്ക്കുന്നതും വീട്ടില്‍ ദുര്‍ഭാഗ്യവും വഴക്കുകയും ഉണ്ടാകാന്‍ ഇടയാക്കുമെന്നാണ് വിശ്വാസം. ഇതും ദുര്‍ഭാഗ്യം കൊണ്ടു വരുന്ന ഒന്നാണെന്നു കരുതുന്നു.

English summary

All These Are Considered As Unlucky Omens

All These Are Considered As Unlucky Omens, Read more to know about,
Story first published: Friday, May 17, 2019, 22:56 [IST]
X
Desktop Bottom Promotion