ഈ രാശിക്കാര്‍ക്ക് 2018-ല്‍ പെണ്ണു കിട്ടും

Posted By:
Subscribe to Boldsky

ഓരോ കാര്യത്തിനും അതിന്റേതായ സമയമുണ്ട്. പലപ്പോഴും ഈ സമയം വരുന്നതിന് വേണ്ടി കാത്തിരിക്കുമ്പോള്‍ എന്തൊക്കെ മാറ്റങ്ങള്‍ അത് നമ്മുടെ ജീവിതത്തില്‍ ഉണ്ടാക്കുമെന്ന് തിരിച്ചറിയണം. ജ്യോതിഷത്തിന് ജീവിതത്തില്‍ ഉള്ള മാറ്റം പല വിധത്തിലാണ് നമ്മളെ ബാധിക്കുന്നത്. സമയം മാറി മാറി പോവുന്നതനുസരിച്ച് ഓരോ മാറ്റങ്ങളും സംഭവിക്കുന്നു. നമ്മള്‍ ജനിച്ച മാസത്തെ അനുസരിച്ച് നമുക്ക് സംഭവിക്കാന്‍ പോകുന്ന നേട്ടങ്ങളും നഷ്ടങ്ങളും വിലയിരുത്താം. ഇത് പലപ്പോഴും പല വിധത്തിലാണ് നിങ്ങളെ ബാധിക്കുക. 2018-ല്‍ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നവരും പ്രണയത്തിലേക്ക് വീഴുന്നവും ആരൊക്കെയെന്ന് നോക്കാം.

വീടിനു മുകളില്‍ കാക്ക, ഭാഗ്യദോഷം നല്‍കുന്നു

മലയാള മാസമനുസരിച്ച് ഓരോരുത്തര്‍ക്കും ഓരോ മാസം എങ്ങനെയെല്ലാം നേട്ടവും നഷ്ടവും ഉണ്ടാക്കും എന്ന് അറിയാന്‍ എല്ലാവര്‍ക്കും താല്‍പ്പര്യമുണ്ടാവും. ഇത്തരത്തിലുണ്ടാവുന്ന ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍ എല്ലാം പരിഹരിക്കുന്നതിനാണ് പലരും ജ്യോതിഷത്തെ ആശ്രയിക്കുന്നത്. 2018-ല്‍ നിങ്ങള്‍ക്ക് ഉത്തമ പങ്കാളിയെ ലഭിക്കുമോ നിങ്ങളുടെ പ്രണയം വിജയത്തിലെത്തുമോ എന്ന് നമുക്ക് നോക്കാം. അതിനായി ഓരോ രാശിക്കാര്‍ക്കും അതെങ്ങനെ ബാധിക്കുന്നു എന്ന് നോക്കാം.

 മേടം രാശി

മേടം രാശി

മേടം രാശിയില്‍ ജനിക്കുന്നവര്‍ക്ക് ജീവിതത്തില്‍ പങ്കാളിയെക്കുറിച്ച് വളരെയധികം പ്രതീക്ഷകളായിരിക്കും ഉണ്ടാവുക. എന്നാല്‍ ഈ രാശിക്കാര്‍ക്ക് ലഭിക്കുന്ന പങ്കാളി വളരെ സെന്‍സിറ്റീവ് സ്വാഭാവക്കാരായിരിക്കും. വിവാഹം ഈ വര്‍ഷം നടക്കുമെങ്കിലും കുടുംബ ജീവിതത്തില്‍ പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും സാധ്യതയുണ്ട്. ആഗ്രഹിച്ച് നേടുന്ന പല കാര്യങ്ങളും നിരാശയിലായിരിക്കും ഇവരെ കൊണ്ട് ചെന്നെത്തിക്കുക. അതുകൊണ്ട് തന്നെ കുടുംബ ജീവിതത്തില്‍ വളരെയധികം ശ്രദ്ധിക്കണം

 ഇടവം രാശി

ഇടവം രാശി

നിങ്ങളെന്ത് ചെയ്യുന്നുവോ അത് നിങ്ങളുടെ ജീവിതത്തിലും പ്രതിഫലിക്കുന്നു. നിങ്ങള്‍ പ്രണയത്തില്‍ ആവാനുള്ള സാധ്യതയാവട്ടെ വളരെ കൂടുതലും. പ്രണയിതാക്കള്‍ക്ക് വിവാഹം നടക്കാനുള്ള സാധ്യതയും വളരെയധികമാണ്. അതുകൊണ്ട് തന്നെ ഇടവം രാശിക്കാര്‍ക്ക് കുടുംബ ജീവിതം തുടങ്ങുന്നതിനുള്ള ഒരു നല്ല വര്‍ഷമാണ് ഇത്.

മിഥുനം രാശി

മിഥുനം രാശി

എല്ലാവരുടേയും നന്മ ആഗ്രഹിക്കുന്നവരായിരിക്കും നിങ്ങള്‍. പ്രത്യേകിച്ച് വിവാഹിതരാണെങ്കില്‍ എല്ലാ ഉത്തരവാദിത്വങ്ങളും കൃത്യമായി നിറവേറ്റുന്നു. മറ്റുള്ളവരോട് ക്ഷമിക്കാനോ അവരുടെ കുറ്റങ്ങള്‍ ഏറ്റെടുക്കാനും വരെ പലപ്പോഴും ഇവര്‍ തയ്യാറാവുന്നു. പ്രണയിക്കാനും വിവാഹത്തിനും ഏറ്റവും പറ്റിയ വര്‍ഷമാണിത്. കാരണം ബന്ധം നിലനിന്ന് പോവുന്നതിനും ഈ വര്‍ഷം ഉത്തമമാണ്.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

പങ്കാളിയില്‍ നിന്ന് പല കാര്യങ്ങളും പഠിക്കുന്നതിന് നിങ്ങള്‍ക്ക് കഴിയുന്നു. അത്തരത്തില്‍ ഒരു നല്ല പങ്കാളിയായിരിക്കും നിങ്ങളുടേത് എന്ന കാര്യത്തില്‍ സംശയം വേണ്ട. 2018 ശുഭകരമായ പല കാര്യങ്ങളും ചെയ്യുന്നതിനും അത് വിജയത്തില്‍ എത്തുന്നതിനും നിങ്ങളെ സഹായിക്കുന്നു.

 ചിങ്ങം രാശി

ചിങ്ങം രാശി

ചിങ്ങം രാശിക്കാരില്‍ വളരെ കുറച്ച് പേര്‍ മാത്രമേ വിശ്വസിക്കാന്‍ പറ്റുന്നവര്‍ ഉണ്ടാവുകയുള്ളൂ. ബന്ധങ്ങളില്‍ ആണെങ്കില്‍ പോലും പലപ്പോഴും വിശ്വാസവഞ്ചന പലര്‍ക്കും നേരിടേണ്ടതായി വരുന്നു. പങ്കാളിയുടെ പ്രണയത്തോടെ പല പ്രതിസന്ധികള്‍ക്കും നിങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സാധിക്കുന്നു.

 കന്നി രാശി

കന്നി രാശി

വളരെയധികം പ്രണയാതുരമായ ഒരു വര്‍ഷമായിരിക്കും കന്നി രാശിക്കാര്‍ക്ക് 2018. ദീര്‍ഘനാളായുള്ള പ്രണയം പൂവണിയാന്‍ പറ്റിയ വര്‍ഷമായിരിക്കും ഇത്. യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഇല്ലാതെ തന്നെ പ്രണയം വിവാഹത്തിലേക്ക് എത്തുന്നു. ജീവിതം മുഴുവന്‍ ഇത്തരത്തില്‍ തന്നെയായിരിക്കും എന്നതാണ് കന്നി രാശിക്കാരെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ നേട്ടം.

തുലാം രാശി

തുലാം രാശി

ശ്വസിക്കുന്ന വായുവില്‍ പോലും പ്രണയത്തെ മാത്രം വിചാരിക്കുന്നവരാണ് തുലാം രാശിക്കാര്‍. വിവാഹത്തിനും പ്രണയത്തിനും വളരെ അനുകൂലമായിട്ടുള്ള ഒരു വര്‍ഷമാണ് ഇത് തുലാം രാശിക്കാര്‍ക്ക്. പ്രണയത്തകര്‍ച്ചയില്‍ നിന്ന് പോലും അനുകൂല മാറ്റങ്ങള്‍ ഇവര്‍ക്ക് ജീവിതത്തില്‍ ഉണ്ടാവുന്നു.

വൃശ്ചികം രാശി

വൃശ്ചികം രാശി

ഏത് ബന്ധത്തിലും ഉണ്ടാവുന്നത് പോലുള്ള പ്രശ്‌നങ്ങള്‍ മാത്രമേ വൃശ്ചികം രാശിക്കാരിലും ഉണ്ടാവുകയുള്ളൂ. എന്നാല്‍ അത് പരിഹരിക്കാതെ വലിയ പ്രശ്‌നമാക്കി മാറ്റുന്നതിനാണ് പലപ്പോഴും ഇവര്‍ ശ്രമിക്കാറുള്ളത്. അതുകൊണ്ട് തന്നെ 2018 വൃശ്ചികം രാശിക്കാര്‍ക്ക് പ്രണയ തകര്‍ച്ച ഉണ്ടാക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

ധനു രാശി

ധനു രാശി

അസാധാരണമായിരിക്കും നിങ്ങളുടെ പ്രണയാനുഭവം. ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളും ഇത് കൊണ്ട് വരുന്നു. പ്രണയം മാത്രമല്ല വിവാഹത്തിനും ഏറ്റവും അനുയോജ്യമായ ഒന്നാണ് ധനു രാശിക്കാര്‍ക്ക് ഈ വര്‍ഷം. ജീവിതത്തിലെ ഇത്തരത്തിലുള്ള എല്ലാ മാറ്റങ്ങളും പങ്കാളിയുടെ ഇഷ്ടത്തോടെ മാത്രം തീരഞ്ഞെടുക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നു.

മകരം രാശി

മകരം രാശി

മകരം രാശിക്കാരും പ്രണയത്തില്‍ അകപ്പെടുന്നവരാണ്. ജീവിതത്തില്‍ ഒരു പങ്കാളി വരുന്നതോടെ നിങ്ങളിലെ മാറ്റം വളരെയധികം പ്രകടമാവുന്നു. ജീവിത ശൈലിയില്‍ തന്നെ പോസിറ്റീവ് മാറ്റങ്ങള്‍ സംഭവിക്കുന്നു. വിവാഹം ഈ വര്‍ഷം നടക്കാനുള്ള എല്ലാ സാധ്യതയും മകരം രാശിക്കാര്‍ക്കുണ്ട്.

കുംഭം രാശി

കുംഭം രാശി

കുംഭം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള സാധ്യതകളാണ് ജീവിതത്തില്‍ ഉണ്ടാവുന്നത്. പലപ്പോഴും പ്രണയത്തില്‍ അകപ്പെടുമെങ്കിലും തനിക്ക് ഇത് പറ്റിയതല്ലെന്ന് പറഞ്ഞ് പിന്‍വാങ്ങാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ ആരെങ്കിലും ആയി ഗൗരവത്തോടെയുള്ള പ്രണയത്തില്‍ എത്തിപ്പെട്ടാല്‍ ഒരു കാരണവശാലും അവരെ വിട്ടു പോവാന്‍ ഇവര്‍ കൂട്ടാക്കില്ല. വിവാഹ ജീവിതത്തിന് ഏറ്റവും പ്രധാനപ്പെട്ട വര്‍ഷമാണ് ഇത്.

മീനം രാശി

മീനം രാശി

പൊതുവേ പ്രണയം വിവാഹം എന്നിവയെല്ലാം കൊണ്ടും നാണം കുണുങ്ങികള്‍ ആയിരിക്കും ഇവര്‍. പക്ഷേ ജീവിതത്തില്‍ പ്രണയം തോന്നിയാല്‍ പിന്നെ ആത്മാര്‍ത്ഥതയോടെ മാത്രമേആ ബന്ധത്തെ കാണുകയുള്ളൂ. മാത്രമല്ല വിവാഹത്തെ സംബന്ധിച്ച് തീരുമാനങ്ങള്‍ എടുക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു വര്‍ഷമായിരിക്കും 2018.

English summary

Your love life in 2018 based on your zodiac signs

If you are like many people. In this article we present to you how 2018 will be according to your zodiac sign.
Story first published: Monday, February 19, 2018, 11:30 [IST]