For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലക്ഷണശാസ്ത്രപ്രകാരം ഉത്തമസ്ത്രീ

ലക്ഷണശാസ്ത്രപ്രകാരം ഉത്തമസ്ത്രീയെക്കുറിച്ചു വിശേഷിപ്പിയ്ക്കാന്‍ ചില പ്രത്യേക ലക്ഷണങ്ങളുണ്ട്.

|

ശരീരത്തിന്റെ ഓരോ അവയവങ്ങളുടെ കാര്യത്തില്‍ മാത്രമല്ല, ശരീരത്തില്‍ കണ്ടു വരുന്ന മറുകുകളുടെ കാര്യത്തില്‍ പോലും ലക്ഷണം പറയുന്ന ഒന്നാണ് ലക്ഷണ ശാസ്ത്രം. സാമുദ്രിക ശാസ്ത്രത്തിന്റെ ഒരു പ്രത്യേക രേഖ എന്നു തന്നെ പറയാം.

ലക്ഷണ ശാസ്ത്ര പ്രകാരം സ്ത്രീകളെ പല രീതിയിലും വിലയിരുത്തുന്നു. അവയവ ലക്ഷണം നോക്കി ഒരു സ്ത്രീ നല്ലവളോ അതോ ചീത്തയോ ഭാഗ്യവതിയോ അതോ നിര്‍ഭാഗ്യവതിയോ തുടങ്ങിയ പല കാര്യങ്ങളെക്കുറിച്ചും പറയാം

സ്ത്രീ ശരീരത്തില്‍ പൊതുവേ ഭാഗ്യദായകമെന്നു കരുതാവുന്ന ചില പ്രത്യേക ലക്ഷണങ്ങളെക്കുറിച്ചറിയൂ

കവിളില്‍ കാക്കാപ്പുള്ളിയുള്ള സ്ത്രീ

കവിളില്‍ കാക്കാപ്പുള്ളിയുള്ള സ്ത്രീ

കാക്കാപ്പുള്ളി ശരീരത്തില്‍ ഏതു ഭാഗത്തു വേണമെങ്കിലും പ്രത്യക്ഷപ്പെടാം. എന്നാല്‍ കവിളിലെ കാക്കാപ്പുള്ളി ഭാഗ്യം നല്‍കുന്ന ഒന്നാണെന്നാണ് പൊതുവേ പറയപ്പെടുന്നത്.

കവിളില്‍ കാക്കാപ്പുള്ളിയുള്ള

സ്ത്രീകള്‍ക്ക് നല്ല കുടുംബജീവിതമുണ്ടാകും. മാത്രമല്ല, ഇവര്‍ പാചകവൈദഗഗ്ധ്യമുള്ള സ്ത്രീകളുമായിരിയ്ക്കും.

പുരികങ്ങളും

പുരികങ്ങളും

പുരികങ്ങളും സ്ത്രീകള്‍ക്കു ഭാഗ്യം നല്‍കുന്ന ഒന്നാണ്. നല്ല പുരികങ്ങള്‍, അതായത് നല്ല ആകൃതിയിലുള്ള പുരികങ്ങള്‍

നല്ല കറുപ്പുനിറത്തില്‍ വില്ലുപോലെ വളഞ്ഞ പുരികങ്ങള്‍ സ്ത്രീകള്‍ക്കു പൊതുവേ ഭാഗ്യദായകമാണെന്നാണ് പറയുന്നത്.

ലക്ഷണശാസ്ത്രപ്രകാരം ഉത്തമസ്ത്രീ

തുടുത്ത കവിളുകളുള്ള സ്ത്രീകളാണ് പൊതുവേ ഭാഗ്യവതികള്‍. ഇതുപോലെ നുണക്കുഴിയില്ലാത്ത കവിളുകളാണ് പൊതുവേ സ്ത്രീകള്‍ക്കു ഭാഗ്യമെന്നു പറയാം. ഒട്ടിയ കവിളുകള്‍ സ്ത്രീ അല്‍പം ക്രൂര സ്വഭാവമുള്ളവരാണെന്ന സൂചന കൂടിയാണ് നല്‍കുന്നത്.

നെറ്റി

നെറ്റി

നെറ്റി നോക്കിയും സ്ത്രീകളുടെ ഭാഗ്യം അളക്കാന്‍ സാധിയ്ക്കും. നെറ്റിക്കു മൂന്നു വിരല്‍ വീതിയാണ്‌

സ്ത്രീകള്‍ക്കു പൊതുവേ ഭാഗ്യകരം.അല്‍പം ഉയര്‍ന്ന നെറ്റിയും സ്ത്രീകള്‍ക്കു ഭാഗ്യദായകമാണ്.

പാദങ്ങള്‍

പാദങ്ങള്‍

പാദങ്ങള്‍ നോക്കിയും ലക്ഷണശാസ്ത്രം ഒരു സ്ത്രീയെക്കുറിച്ചു വിശദീകരിയ്ക്കുന്നുണ്ട്.

സ്ത്രീയുടെ പാദങ്ങള്‍ മൃദുവും പിങ്ക് നിറത്തിലുമാണെങ്കില്‍ ഇത്തരം സ്ത്രീകള്‍ പൊതുവേ ഭാഗ്യവതികളാണെന്നു പറയുന്നു.

കഴുത്ത്

കഴുത്ത്

സ്ത്രീകള്‍ക്ക് നീണ്ട കഴുത്താണ് സൗന്ദര്യ ലക്ഷണം. എന്നാല്‍ ഇത്തരം കഴുത്ത് ഭാഗ്യദായകമല്ലെന്നാണ് പറയുക.

കഴുത്തില്‍ മൂന്നു വരകളെങ്കില്‍ പണവും ഭാഗ്യവുമാണ് ഫലം.

മുടി

മുടി

മുടി നോക്കിയും ഒരു സ്ത്രീ ഭാഗ്യവതിയോ നിര്‍ഭാഗ്യവതിയോ എന്നറിയാം. മുടിയുടെ നിറവും തരവുമെല്ലാം സ്ത്രീയുടെ ഭാഗ്യ ലക്ഷണമായി കണക്കാക്കപ്പെടുന്നു. നല്ല നിറമുളള തേന്‍ നിറത്തിലെ മുടിയുളള സ്ത്രീയും ഇരുണ്ട നിറത്തില്‍ കറുത്ത മുടിയോടു കൂടിയ സ്ത്രീയുംഭാഗ്യവതികളാണെന്നു സാമുദ്രികശാസ്ത്രം പറയുന്നു.

കീഴ്ച്ചുണ്ടു നോക്കിയും

കീഴ്ച്ചുണ്ടു നോക്കിയും

കീഴ്ച്ചുണ്ടു നോക്കിയും സ്ത്രീയുടെ ഭാഗ്യവും നിര്‍ഭാഗ്യവും നിര്‍വചിയ്ക്കാന്‍ സാധിയ്ക്കും.സ്ത്രീയുടെ കീഴ്ച്ചുണ്ടുകള്‍ ചുവപ്പും മൃദുവും നടുഭാഗത്ത് വര, അതായത് രണ്ടുചുണ്ടുകളും കൂടിച്ചേരുന്ന അടയാളം വ്യക്തവുമാണെങ്കില്‍ ഭാഗ്യസൂചനയാണ്.

കൈ

കൈ

കൈകളില്‍ രോമമില്ലാത്ത, നീളമുള്ള, വളരെ മൃദുത്വമുള്ള കൈകളാണ് സ്ത്രീകള്‍ക്കു ഭാഗ്യദായകമായി കരുതപ്പെടുന്നത്. അധികം നീളമുള്ള കൈകളുള്ള സ്ത്രീകള്‍ നിര്‍ഭാഗ്യവതികളാണെന്നു ലക്ഷണ ശാസ്ത്രം പറയുന്നു.

സ്ത്രീകളുടെ കാലില്‍

സ്ത്രീകളുടെ കാലില്‍

സ്ത്രീകളുടെ കാലില്‍ ശംഖ്, മത്സ്യം, താമര അടയാളങ്ങള്‍ ചിലപ്പോള്‍ കാണപ്പെടുന്നു. ഇത് ഏറെ ഭാഗ്യകരമാണെന്നു വേണം, പറയാന്‍. കാലിനടിയില്‍ നിന്നും ലൈന്‍ ആരംഭിച്ച് തള്ളവിരലില്‍ എത്തുകയാണെങ്കില്‍ ഇവര്‍ വേഗം വിവാഹിതരാകുമെന്നര്‍ത്ഥം. ഇവര്‍ പണക്കാരാകുമെന്നും ഭാഗ്യം ലഭിയ്്ക്കുന്നവരുമെന്നുമാണ് പറയുക. നടക്കുമ്പോള്‍ കാല്‍പാദത്തിലെ എല്ലാ വിരലുകളും നിലത്തു സ്പര്‍ശിയ്ക്കുന്നുവെങ്കില്‍ ഭാഗ്യമാണെന്നര്‍ത്ഥം. 3, 4 വിരലുകള്‍ നിലത്തു സ്പര്‍ശിയ്ക്കാത്തത് വൈധ്യവ്യഫലം.

പുറംഭാഗം

പുറംഭാഗം

പുറംഭാഗം നട്ടെല്ലു പുറത്തു കാണാത്ത വിധത്തില്‍ മാംസളവും നീളമുള്ളതുമാണെങ്കില്‍ ഇവര്‍ ഭാഗ്യവതികളാണ്. പുറംഭാഗത്തു രോമം വൈധവ്യസൂചനയാണ്. മൃദുവായ, അധികം വിസ്താരമില്ലാത്തതും ഉയര്‍ന്നതല്ലാത്തും രോമമില്ലാത്തതുമായ വയറാണ് ഭാഗ്യമുള്ള സ്ത്രീ വയര്‍. വയറ് മൃദുവും ഞരമ്പു കാണുന്നതുമെങ്കില്‍ നല്ല സ്ത്രീയാണെന്നര്‍ത്ഥം. നീളമേറിയ വയര്‍ ഭാഗം സ്ത്രീകള്‍ക്കു നിര്‍ഭാഗ്യമാണ്.

English summary

Women Body Features Which Is Considered as Luck

Women Body Features Which Is Considered as Luck,
X
Desktop Bottom Promotion