ജീവനോടെ കുഴിച്ച് മൂടി,11ദിവസത്തിനു ശേഷം കല്ലറയില്‍

Posted By:
Subscribe to Boldsky

ജീവനോടെ ഒരാളെ കുഴിച്ചിടുക എന്ന് പറഞ്ഞാല്‍ അത് ഏറ്റവും ഭയാനകമായ ഒരു അവസ്ഥയാണ്. ശ്വാസം കിട്ടാതെ കല്ലറക്കുള്ളില്‍ തിരിയാനോ മറിയാനോ പോലും കഴിയാതെ ജീവന്‍ കളയേണ്ടി വന്ന ഒരു യുവതിയുടെ വാര്‍ത്ത ഇന്ന് ലോകം മുഴുവന്‍ ഞെട്ടലോടെയാണ് വായിക്കുന്നത്. ഭയാനകമായ ഇത്തരത്തിലൊരു അവസ്ഥയിലൂടെ കടന്നു പോവാന്‍ വിധിക്കപ്പെട്ട ഒരു വ്യക്തിയാണ് റോസാഞ്ജല അല്‍മീഡ സാന്റോ എന്ന 37കാരി. മരണപ്പെട്ടെന്ന് കരുതിയാണ് ഇവരെ കല്ലറയില്‍ കുഴിച്ചിട്ടത്.

പെണ്ണിന്റെ രാശി ഇതെങ്കില്‍ ചെക്കന് ഭാഗ്യവര്‍ഷമിത്‌

ഹൃദയാഘാതത്തെത്തുടര്‍ന്നാണ് ഇവര്‍ മരണപ്പെട്ടത്. യുവതിയെ അടക്കം ചെയ്ത ശേഷമാണ് അത്ഭുതകരമായ ആരേയും ഞെട്ടിക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയത്. കല്ലറയില്‍ നിന്ന് 11 ദിവസത്തോളമാണ് അവള്‍ പുറത്തെത്താന്‍ ശ്രമിച്ചത്. എന്നാല്‍ 11 ദിവസത്തിനു ശേഷം കല്ലറ തുറന്നവര്‍ കണ്ടത് വളരെ ഭയാനകമായ ഒരു അവസ്ഥയായിരുന്നു. ഇന്നും ഒരു കടങ്കഥ പോലെ തുടരുകയാണ് കല്ലറക്കുള്ളില്‍ നടന്ന കാര്യങ്ങള്‍.

 രണ്ട് ഹൃദയാഘാതം

രണ്ട് ഹൃദയാഘാതം

തുടര്‍ച്ചയായ രണ്ട് ഹൃദയാഘാതമാണ് സാന്റോക്ക് സംഭവിച്ചത്. ഇതിനെത്തുടര്‍ന്ന് ഡോക്ടര്‍ അവള്‍ മരിച്ചെന്ന് വിധിയെഴുതുകയായിരുന്നു. എന്നാല്‍ മരണ ശേഷം സംഭവിച്ച കാര്യങ്ങളാണ് ആകെ നാട്ടുകാരേയും ബന്ധുക്കളേയും ഭയാശങ്കയിലാക്കിയത്.

മതാചാര പ്രകാരം

മതാചാര പ്രകാരം

മതാചാര പ്രകാരം സാന്റോയെ ബന്ധുക്കള്‍ കല്ലറക്കുള്ളില്‍ അടക്കം ചെയ്തു. എന്നാല്‍ പിന്നീട് വളരെ വിചിത്രമായ സംഭവങ്ങള്‍ക്കാണ് എല്ലാവരും സാക്ഷിയാകേണ്ടി വന്നത്. സംഭവിച്ചതിങ്ങനെ.

കല്ലറയില്‍ നിന്ന് കരച്ചില്‍

കല്ലറയില്‍ നിന്ന് കരച്ചില്‍

അടക്കം ചെയ്ത ശേഷം കല്ലറയില്‍ നിന്ന് അലറിക്കരച്ചിലും ഞരക്കവും മൂളലുകളും എല്ലാം സ്ഥിരമായി കേള്‍ക്കാറുണ്ടായിരുന്നു എന്നാണ് അയല്‍വാസികള്‍ പറഞ്ഞിരുന്നത്. എന്നാല്‍ അതെല്ലാം വെറും ഊഹാപോഹങ്ങള്‍ ആണെന്ന് പറഞ്ഞ് ബന്ധുക്കള്‍ തള്ളിക്കളയുകയായിരുന്നു. എന്നാല്‍ പിന്നീട് ആളുകളുടെ പരാതി പറച്ചില്‍ സഹിക്കാതെയാണ് കല്ലറ തുറക്കാന്‍ തീരുമാനമായത്.

വിചിത്രമായ കാര്യങ്ങള്‍

വിചിത്രമായ കാര്യങ്ങള്‍

എന്നാല്‍ കല്ലറ തുറന്ന ബന്ധുക്കള്‍ കണ്ടത് വളരെ അത്ഭുതമുളവാക്കുന്ന കാഴ്ചാണ്. ശവപ്പെട്ടിയില്‍ മറിഞ്ഞ് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മാത്രമല്ല യുവതിയുടെ നെറ്റിയലും കൈകളിലും ധാരാളം മുറിവുണ്ടായിരുന്നു. മാത്രമല്ല നഖങ്ങളും വിരലുകളും അടര്‍ന്ന് പോയ അവസ്ഥയിലും ആയിരുന്നു.

 ബന്ധുക്കളുടെ സംശയം

ബന്ധുക്കളുടെ സംശയം

എന്നാല്‍ ഇത്തരം സംഭവങ്ങള്‍ക്ക് ബന്ധുക്കള്‍ കൂടി സാക്ഷ്യം വഹിച്ച സ്ഥിതിക്ക് തങ്ങള്‍ അവളെ കുഴിച്ചിട്ടത് ജീവനോടെയായിരുന്നു എന്ന സംശയം ഉന്നയിച്ചത്. കല്ലറക്കുള്ളില്‍ തന്നെ ജീവന്‍ കിട്ടിയെന്ന് തോന്നിയ നിമിഷം രക്ഷപ്പെടാന്‍ അവള്‍ നടത്തിയ ശ്രമങ്ങളുടെ ഭാഗമായാണ് മുറിവുകളും മറ്റും ഉണ്ടായതെന്നാണ് നിഗമനം.

കല്ലറയില്‍ നിന്ന് പുറത്തെടുക്കുമ്പോള്‍

കല്ലറയില്‍ നിന്ന് പുറത്തെടുക്കുമ്പോള്‍ മൃതദേഹത്തിന് ചൂടുണ്ടായിരുന്നു എന്നാണ് ചിലര്‍ പറയുന്നത്. മാതാവിന്റെ അവസ്ഥയാണ് വളരെ ഭീകരം. തങ്ങളെല്ലാവരും കൂടി മകളെ ജീവനോടെയാണ് കുഴിച്ചിട്ടത് എന്നതില്‍ ഉറച്ച് നില്‍ക്കുകയാണ് അമ്മ. യുവതി രക്ഷപ്പെടാന്‍ നടത്തി. ശ്രമത്തിനിടെ കേട്ട ശബ്ദമാണ് പുറത്ത് കേട്ടതെന്നാണ് പലരും പറയുന്നത്.

 ആശുപത്രി അധികൃതര്‍

ആശുപത്രി അധികൃതര്‍

കല്ലറയില്‍ നിന്ന് പുറത്തേക്കെടുത്ത മൃതദേഹം ആശുപത്രിയില്‍ എത്തിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു പിന്നീട്. എന്നാല്‍ കൃത്യമായ കാര്യങ്ങള്‍ അറിയാതെ ഓരോ കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

English summary

Woman Was Buried Alive In A Coffin For 11 Days

People dug the womans grave after 11 days when she was buried accidentally! They claimed the body was warm.