പണം ഇങ്ങനെ സൂക്ഷിച്ചാല്‍ ഇരട്ടിയ്ക്കും, വാസ്തുവാണ്

Posted By:
Subscribe to Boldsky

വാസ്തുവിന് നമ്മുടെ ജീവിതത്തില്‍ പ്രധാന സ്ഥാനമുണ്ടെന്നു പറഞ്ഞാല്‍ തെറ്റില്ല. വാസ്തുശാസ്ത്രത്തിനും വാസ്തുവിദ്യകള്‍ക്കുമെല്ലാം പ്രാധാന്യമേറുന്നതും ഇതുകൊണ്ടുതന്നെയാണ്.

വാസ്തു പ്രകാരം പല കാര്യങ്ങള്‍ക്കും പരിഹാരം നിര്‍ണയിക്കുന്നുണ്ട്. ഇതില്‍ പലതും പണ്ടുമുതല്‍ക്കേ അംഗീകാരം നേടിയ കാര്യങ്ങളുമാണ്.

വാസ്തുപ്രകാരം ധനം നേടാനും നഷ്ടപ്പെടാതിരിയ്ക്കാനുമുള്ള ചില പ്രത്യേക വിദ്യകളെക്കുറിച്ചും പറയുന്നുണ്ട്. ചില പ്രത്യേക രീതികളില്‍ പണം സൂക്ഷിയ്ക്കുന്നതും സൂക്ഷിയ്ക്കാതിരിയ്ക്കുന്നതും പണം നേടാന്‍ സഹായിക്കുന്നവെന്നാണ് പറയപ്പെടുന്നത്.

വാസ്തു പ്രകാരം പണം നഷ്ടപ്പെടാതിരിയ്ക്കാനും നേടാനും ഇവ സൂക്ഷിയ്‌ക്കേണ്ട ചില പ്രത്യേക രീതികളെക്കുറിച്ചു പറയുന്നു. ഇതെക്കുറിച്ചറിയൂ,

മുന്‍വാതില്‍ തുറക്കുമ്പോള്‍

മുന്‍വാതില്‍ തുറക്കുമ്പോള്‍

മുന്‍വാതില്‍ തുറക്കുമ്പോള്‍ കാണുന്ന രീതിയില്‍ പണം സൂക്ഷിയ്ക്കരുത്. അതായത് പണം സൂക്ഷിയ്ക്കുന്ന മേശയോ ലോക്കറോ എന്താണെങ്കിലും. ഇത് പണം പുറത്തേയ്‌ക്കൊഴുകിപ്പോകുന്നതിനെ സൂചിപ്പിയ്ക്കുന്നു.

പൂജാറൂമില്‍

പൂജാറൂമില്‍

പൂജാറൂമില്‍ പണം സൂക്ഷിയ്ക്കുന്ന സ്വഭാവം പലര്‍ക്കുമുണ്ട്. എന്നാല്‍ വാസ്തു പ്രകാരം പൂജാറൂമില്‍ പണം സൂക്ഷിയ്ക്കുന്നത് നല്ലതല്ല. ഇത് ദോഷമാണ് വരുത്തുക. പൂജാറൂമിന്റെ മതിലിനോടു ചേര്‍ത്തും ഇതു സൂക്ഷിയ്ക്കരുത്.

ക്യാഷ് ബോക്‌സ്

ക്യാഷ് ബോക്‌സ്

മുറിയുടെ നാലു കോര്‍ണറുകളിലും ക്യാഷ് ബോക്‌സ് സൂക്ഷിയ്ക്കരുത്. പ്രത്യേകിച്ചും വടക്കുകിഴക്ക്, തെക്കുകിഴക്ക്, തെക്കുപടിഞ്ഞാറു ദിശകളില്‍ വടക്കുദിശയിലേയ്ക്ക് അലമാരയോ ക്യാഷ് ലോക്കറോ തുറക്കുന്ന രീതിയില്‍ വയ്ക്കുക. കഴിവതും പണം സൂക്ഷിയ്ക്കാന്‍ തെക്കുദിശ, തെക്കുമൂല ഒഴിവാക്കുക. ഇത് ദുര്‍ഭാഗ്യം കൊണ്ടുവരുമെന്നും പണം ചോര്‍ന്നുപോകാന്‍ ഇടയാക്കുമെന്നും പറയപ്പെടുന്നു.

വടക്കുദിശ

വടക്കുദിശ

വടക്കുദിശയാണ് ക്യാഷ് ബോക്‌സ് സൂക്ഷിയ്ക്കാന്‍ നല്ലത്. ഏതെങ്കിലും കാരണവശാല്‍ ഇതിനു സാധിച്ചില്ലെങ്കില്‍ കിഴക്കു ദിശ തെരഞ്ഞെടുക്കുക. കടകളിലും ഇത് നല്ലതാണ്.

തെക്കുദിക്കില്‍

തെക്കുദിക്കില്‍

തെക്കുദിക്കില്‍ ക്യാഷ് ബോക്‌സ് സൂക്ഷിയ്ക്കരുതെന്നു പറയാന്‍ കാരണമുണ്ട്. ഐശ്വര്യദേവതയായ ലക്ഷ്മീദേവി തെക്കുദിശയില്‍ നിന്നും വടക്കുദിശയിലേയ്ക്കാണ് സഞ്ചരിയ്ക്കുകയെന്നാണ് വിശ്വാസം. അതായത് തെക്കുദിശയില്‍ പണം പോകും. വടക്കുദിശയില്‍ വന്നു ചേരും.

പണം വയ്ക്കാന്‍ നല്ലത്

പണം വയ്ക്കാന്‍ നല്ലത്

പണം വയ്ക്കാന്‍ നല്ലത് വടക്കു ദിക്കാണെന്നു പറയാനും കാരണമുണ്ട്. പണാധിപനായ കുബേരന്‍ വടക്കാണ് സ്ഥിതി ചെയ്യുന്നതെന്നാണ് വിശ്വാസം. ഇതുകൊണ്ടുതന്നെ ഇവിടെ പണപ്പെട്ടി വച്ചാല്‍ പണം ഇരട്ടിയ്ക്കുമെന്നാണ് പറയപ്പെടുന്നതും.

ലക്ഷ്മീദേവി

ലക്ഷ്മീദേവി

വൃത്തിയും വെടിപ്പുമുള്ള സ്ഥലങ്ങളിലേ ലക്ഷ്മീദേവി വസിയ്ക്കുകയുള്ളൂവെന്നു പറയും. അതുകൊണ്ടുതന്നെ വീടും പണം വയ്ക്കുന്നിടവുമെല്ലാം വൃത്തിയാക്കിയിടുക.

പണം വച്ചിരിയ്ക്കുന്ന സേഫില്‍

പണം വച്ചിരിയ്ക്കുന്ന സേഫില്‍

പണം വച്ചിരിയ്ക്കുന്ന സേഫില്‍ വടക്കുഭാഗത്തായി വെള്ളിനാണയവും ലക്ഷ്മീദേവിയുടെ ചിത്രമോ രൂപമോ ഉണ്ടെങ്കില്‍ അതും വയ്ക്കുക. നാണയത്തോടു കൂടിയ ലക്ഷ്ണീദേവിയായാലും മതി.

പണപ്പെട്ടി

പണപ്പെട്ടി

പണപ്പെട്ടി ഒരിക്കലും ഒഴിച്ചിടരുത്. ഒരു നാണയമെങ്കിലും അതില്‍ വേണം. ഇതുപോലെ പണം ഫയലുകള്‍ക്കൊപ്പമോ പേപ്പറുകള്‍ക്കൊപ്പമോ സൂക്ഷിയ്ക്കുകയുമരുത്.

പണപ്പെട്ടി

പണപ്പെട്ടി

ജനലിനോ വാതിലിനോ അടുത്തായി പണപ്പെട്ടി വയ്ക്കരുത്. ഇത് പണം നഷ്ടപ്പെടുന്നതിനെയാണ് സൂചിപ്പിയ്ക്കുന്നത്. ഇതുപോലെ വീടിന്റെ ആ്ദ്യത്തെ മുറിയിലും പണം വയ്ക്കരുത്.

English summary

Where To Keep Money According To Vastu

Where To Keep Money According To Vastu, read more to know about