ലേബര്‍റൂമില്‍ അനുഭവിക്കേണ്ടി വന്ന ക്രൂരത

Posted By:
Subscribe to Boldsky

പെണ്ണിന്റെ ശത്രു എപ്പോഴും പെണ്ണ തന്നെയാണ്. അതെത്ര അല്ലെന്ന് പറഞ്ഞാലും ഒരു പെണ്ണിന്റെ നാശത്തിനു പിന്നില്‍ മറ്റൊരു പെണ്ണിന്റെ കൈയ്യുണ്ടെന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ പലര്‍ക്കും സ്വന്തം അനുഭവത്തില്‍ ഇത്തരമൊരു കാര്യം പറയാന്‍ ബുദ്ധിമുട്ടായിരിക്കും. എന്നാല്‍ പ്രസവ വേദന കൊണ്ട് പുളഞ്ഞ ഒരു പെണ്ണിന്റെ അനുഭവത്തില്‍ നിന്നാണ് ഇത്തരമൊരു കാര്യം പുറത്ത് വന്നത്.

ഒരാള്‍ തളര്‍ന്ന് കിടക്കുമ്പോള്‍ അയാള്‍ക്ക് താങ്ങാവുകയാണ് ചെയ്യേണ്ടത്, എന്നാല്‍ അതിന് പകരം അയാളെ തറയിലിട്ട് ചവിട്ടുന്ന അവസ്ഥയായാല്‍ അത് തളര്‍ച്ച വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുക. ഇത്തരത്തില്‍ ലേബര്‍ റൂമില്‍ അനുഭവിക്കേണ്ടി വന്ന ക്രൂരതയാണ് ഇവിടെ അനുഭവത്തിന്റെ വെളിച്ചെത്തില്‍ ഒരു സ്ത്രീ പുറത്ത് പറഞ്ഞത്.

അവനിലുള്ളത് പ്രേമമല്ല കാമം, ആദ്യരാത്രി സംഭവിച്ചത്

സുഹൃത്തുക്കള്‍ക്കിടയില്‍ ആണ്‍ സുഹൃത്തുക്കളെന്നോ പെണ്‍സുഹൃത്തുക്കളെന്നോ ഇല്ല. ഏതാവശ്യത്തിനും ആണാണോ പെണ്ണാണോ എന്ന് നോക്കാതെ കൂടെ നില്‍ക്കുന്നവരാണ് ഉറ്റസുഹൃത്തുക്കള്‍. എന്നാല്‍ ഇവരില്‍ തന്നെ വിവാഹം കഴിഞ്ഞാല്‍ പലരും ജീവിത സാഹചര്യങ്ങള്‍ കൊണ്ട് പല വിധത്തില്‍ മാറിപ്പോവുന്നു. എങ്കിലും ബന്ധങ്ങള്‍ക്ക് ഒരു വിളിപ്പാടകലെയുള്ള അകലം മാത്രമേ ഉണ്ടാവുകയുള്ളൂ. പക്ഷേ പലപ്പോഴും പെണ്ണിന്റെ ശത്രു പെണ്ണ് തന്നെയാണ് എന്നതാണ് അനുഭവത്തിന്റെ വെളിച്ചത്തില്‍ ഇവര്‍ വ്യക്തമാക്കുന്നത് എന്താണെന്ന് നോക്കാം.

 ആണും പെണ്ണും

ആണും പെണ്ണും

ലോകത്തില്‍ ജാതിയും മതവും നോക്കാതെ ജീവിക്കാന്‍ ആഗ്രഹിക്കുന്ന നിരവധി പേരുണ്ട്. സുഹൃത് ബന്ധത്തിന് പ്രാധാന്യം നല്‍കി അതിന് വേണ്ടി ജീവന്‍ കളയുന്ന നിരവധി പേരുണ്ട്. ബഹുമാനം നല്‍കുകയും കൊടുക്കുകയും ചെയ്യുന്ന തരത്തില്‍ മാത്രമേ ഒരാള്‍ക്ക് സമൂഹത്തില്‍ ജീവിക്കാന്‍ പാടുകയുള്ളൂ. എന്നാല്‍ പലരുടേയും അനുഭവം ഓരോ ദിവസവും മാറിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഉള്ളത് എന്ന കാര്യത്തില്‍ സംശയം വേണ്ട.

സ്ത്രീകളില്‍ അസൂയ

സ്ത്രീകളില്‍ അസൂയ

സ്ത്രീകളെക്കുറിച്ച് പറയുമ്പോള്‍ തന്നെ പലരും ഓര്‍മ്മിപ്പിക്കുന്ന ഒന്നാണ് അസൂയയും കുശുമ്പും ഉണ്ടാവുന്നു എന്നത്. കഠിന ഹൃദയരാണ് പല സ്ത്രീകളും ഇത്തരത്തിലൊരു അനുഭവം തന്റെ സ്വന്തം അനുഭവത്തിലൂടെ പങ്കുവെക്കുകയാണ് ഇവര്‍. മനസാക്ഷിയില്ലാത്ത സ്ത്രീകളുടെ സ്വഭാവത്തെക്കുറിച്ച് നേരിട്ട് അനുഭവിച്ച കാര്യം ഇവിടെ പങ്കു വെക്കുന്നു.

ആശുപത്രിയില്‍ വെച്ച്

ആശുപത്രിയില്‍ വെച്ച്

പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്ത്രീക്കുണ്ടായ ദുരിതാനുഭവങ്ങള്‍ എന്തൊക്കെയെന്നത് വിവരിക്കാന്‍ പോലും ബുദ്ധിമുട്ടുളവാക്കുന്നതാണ്. എന്നാല്‍ പ്രസവസമയത്ത് അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടിനേക്കാള്‍ തീവ്രമായിരുന്നു പ്രസവത്തിന് ആശുപത്രിയില്‍ അഡ്മിറ്റ് ആക്കിയപ്പോള്‍ അനുഭവിക്കേണ്ടി വന്ന പീഢനങ്ങള്‍. പ്രസവ ശേഷവും ഇതേ അവസ്ഥ തന്നെയായിരുന്നു തുടര്‍ന്നത്.

പ്രസവിക്കാനായി

പ്രസവിക്കാനായി

പ്രസവിക്കാനായി തന്നെ ആശുപത്രിയില്‍ അഡ്മിറ്റ് ആക്കിയപ്പോഴാണ് തൊട്ടടുത്ത് കിടക്കുന്ന സ്ത്രീക്ക് പെട്ടെന്ന് പ്രസവ വേദന വന്നത്. പ്രസവ വേദന കൊണ്ട് പുളഞ്ഞ അവര്‍ എത്ര അലറിക്കരഞ്ഞിട്ടും ഒരു ഡോക്ടര്‍ പോലും വന്ന് നോക്കിയില്ല എന്നതാണ് മറ്റൊരു കാര്യം. ഉറക്കെ കരഞ്ഞു കൊണ്ട് റൂമില്‍ അങ്ങോട്ടും ഇങ്ങോട്ടും നടന്ന അവരുടെ ഉറക്കെയുള്ള കരച്ചില്‍ കേട്ട് ആശുപത്രി ജോലിക്കാര്‍ ഓടിയെത്തി.

ഡോക്ടറുടെ പെരുമാറ്റം

ഡോക്ടറുടെ പെരുമാറ്റം

എന്നാല്‍ ഓടിവന്ന ഡോക്ടര്‍ അവരെ പരിശോധിക്കുന്നതിന് പകരം അടിക്കുകയാണ് ചെയ്തത്. മാത്രമല്ല കട്ടിലില്‍ നിന്ന് തള്ളി താഴേക്കിടുകയും ചെയ്തു. ഒരിക്കലും അവരെ പ്രസവിക്കാനായി സഹായിക്കുകയോ മരുന്ന് നല്‍കുകയോ ചെയ്തില്ല. മാത്രമല്ല വളരെ ക്രൂരമായ രീതിയില്‍ ആണ് അവരോട് പെരുമാറിയതും. ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും ഈ പെരുമാറ്റം അവരെ വളരെ ക്ഷീണിതയാക്കുകയും അവര്‍ക്ക് ആ കുഞ്ഞ് നഷ്ടപ്പെടാനുള്ള അവസ്ഥ വരെ ഉണ്ടാക്കുകയും ചെയ്തു.

 പ്രസവം എന്നത്

പ്രസവം എന്നത്

ലോകത്തില്‍ ഏറ്റവും കൂടുതല്‍ വേദന ഒരു സ്ത്രീ സഹിക്കുന്നത് പ്രസവത്തിലാണ്. പ്രസവം ഒരിക്കലും ഒരു രോഗാവസ്ഥയല്ല. ഒരു സ്ത്രീ അനുഭവിക്കുന്ന അല്ലെങ്കില്‍ കടന്നു പോവുന്ന ഏറ്റവും നല്ല ഒരു മുഹൂര്‍ത്തമാണ് ഇത്. ഇതിനെ പലരുടേയും അനാസ്ഥ കൊണ്ട് വെറുപ്പിക്കുന്ന അവസ്ഥയിലേക്ക് എത്തുകയാണ് ചെയ്യുന്നത്.

വേദനയുടെ കാര്യത്തില്‍

വേദനയുടെ കാര്യത്തില്‍

പ്രസവിക്കുന്ന ഓരോ സ്ത്രീയിലും വേദനയുടെ അളവ് വ്യത്യസ്തമായിരിക്കും. ചിലരില്‍ പെട്ടെന്ന് പ്രസവം നടക്കുമെങ്കിലും ചിലരില്‍ അത് അല്‍പം കോംപ്ലിക്കേഷനുകള്‍ ഉള്ളതായിരിക്കും. നമ്മുടെ നാട്ടിലെ ഡോക്ടര്‍മാരുടേയിം നഴ്‌സുമാരുടേയും സേവനം മൂലം ഇത്തരത്തിലുള്ള പ്രശ്‌നങ്ങളൊന്നും തന്നെ അധികം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പ്രസവ വേദന കൊണ്ട് പുളഞ്ഞ അവളെ അടിച്ചതും ദ്രോഹിച്ചതും ഒരു പെണ്ണാണ് എന്നതാണ് ഞെട്ടിക്കുന്ന മറ്റൊരു കാര്യം.

English summary

When She Screamed In Labour Pain, She Was Slapped

When She Screamed In Labour Pain, She Was Slapped And Dragged To The Bed read on to know more.
Story first published: Wednesday, January 17, 2018, 17:07 [IST]