TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
മരണ ശേഷം സംഭവിക്കുന്ന മാറ്റങ്ങള്‍
മരിച്ചതിനു ശേഷം ശരീരത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു. മരണശേഷം എന്തുകൊണ്ടാണ് ശരീരം വീര്‍ക്കുന്നത് എന്ന് അറിയാമോ? ശരീരത്തിന് നാശം സംഭവിക്കാന്‍ വെറും മിനിട്ടുകള്‍ മാത്രം മതി. എന്നാല്‍ ഇത് എന്ത് കൊണ്ടാണ് സംഭവിക്കുന്നത് എന്ന് അറിയാന്‍ ആഗ്രഹമില്ലേ? പലപ്പോഴും മരണ ശേഷം എന്ത് എന്നറിയാന്‍ പലര്‍ക്കും ആഗ്രഹമുണ്ടാവും. എന്നാല്‍ ഇന്നും അതിനെക്കുറിച്ച് കൃത്യമായ ഒരു ഉത്തരം ലഭിച്ചിട്ടില്ല.
കിഡ്നിക്യാന്സര് ഈ മിടുക്കിക്ക് പ്രശ്നമല്ല
പുനര്‍ജന്മവും മറ്റും വിശ്വാസത്തിന്റെ ഭാഗമാണ്. അതിലുപരി ശരീരത്തിന് മരണ ശേഷം ശാസ്ത്രീയമായ രീതിയില്‍ എന്ത് സംഭവിക്കുന്നു എന്നറിയാന്‍ താല്‍പ്പര്യമില്ലേ? ചിലരിലെങ്കിലും മരണത്തിന് നിമിഷങ്ങള്ക്കേ ശേഷവും ചൂടു നില നില്‍ക്കുന്നുണ്ട്. ചിലരില്‍ പെട്ടെന്ന് തന്നെ മാറ്റങ്ങള്‍ സംഭവിക്ുന്നു. മരണ ശേഷം ഉള്ള ഈ മാറ്റങ്ങള്‍ നിങ്ങളെ എപ്പോഴും അത്ഭുതപ്പെടുത്തുന്നു.
എന്നാല്‍ ഇത്തരത്തിലുള്ള കാര്യങ്ങളില്‍ പലര്‍ക്കും പല സംശയങ്ങളും ഉണ്ടാവും. എന്തൊക്കെയാണ് ഇത്തരത്തില്‍ മരണത്തിന് സംഭവിക്കുന്ന മാറ്റങ്ങള്‍ എന്ന് നോക്കാം. എന്തൊക്കെ മാറ്റങ്ങള്‍ സംഭവിക്കുന്നു എന്ന് നോക്കാം.
താപനില നിലനില്ക്കുന്നു
വിഷബാധ, ചില പ്രത്യേക അസുഖങ്ങള്‍ ബാധിച്ച് മരിച്ചവര്‍ എന്നിവരില്‍ പലപ്പോഴും താപനില കുറച്ച് സമയത്തേക്കെങ്കിലും നിലനില്ക്കുന്നു. ഇങ്ങനെ മരിച്ചവരില്‍ മരണ ശേഷവും താപനില നിലനില്ക്കുന്നു. ഇത് ശരീരത്തില്‍ സംഭവിക്കുന്ന പ്രക്രിയകളുടെ ഫലമായിട്ടായിരിക്കും നടക്കുന്നത്.
രക്തം പുറത്തേക്ക് വരുന്നു
ചിലരില്‍ മരണ ശേഷം മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തം വരുന്ന അവസ്ഥയുണ്ടാവുന്നു. എന്നാല്‍ ഇത് എന്ത് കൊണ്ടാണ് എന്ന് നിങ്ങള്‍ക്കറിയുമോ? മരണ ശേഷം മണിക്കൂറുകള്‍ കഴിഞ്ഞാല്‍ ശരീരത്തില്‍ നിന്നും രക്തം പുറത്തേക്ക് വരുന്നു. മണിക്കൂറുകള്‍ കൂടുന്തോറും പുറത്തേക്ക് വരുന്ന രക്തത്തിന്റെ അളവ് കൂടിക്കൊണ്ടിരിക്കും. ഇത് എല്ലാ വിധത്തിലും മരണത്തിന്റെ തീവ്രതയാണ് ഇത് പലപ്പോഴും സൂചിപ്പിക്കുന്നത്.
താപനില കുറയുന്നു
ശരീരത്തിന്റെ താപനില കുറഞ്ഞ് അന്തരീക്ഷ താപനിലയിലേക്ക് താഴുന്നു. മരണ ശേഷം നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ശരീരത്തില്‍ ഇത്തരം മാറ്റങ്ങള്‍ കാണാന്‍ സാധിക്കുന്നു. രക്തത്തില്‍ ആഡിസ് മയം കാണപ്പെടുന്നതു കൊണ്ടും കോശങ്ങള്‍ വിഭജിക്കപ്പെടുന്നതിനും കാരണമാകുന്നു. ഇതെല്ലാം ശരീരത്തിന്റെ താപനില കുറക്കുന്നതിന് കാരണമാകുന്നു. ചിലരില്‍ താപനില അതു പോലെ തന്നെ നില്ക്കുമ്പോള് ചിലര്‍ക്ക് താപനില കുറയുന്നു.
മരവിക്കപ്പെടുന്നു
മരണശേഷം ശരീരം മരവിക്കുന്നത് സാധാരണ സംഭവമാണ്. മരണത്തിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇത്തരം മാറ്റം സംഭവിക്കുന്നത്. മരണശേഷം 48 മണിക്കൂര്‍ കഴിഞ്ഞാണ് ശരീരം ജീര്‍ണ്ണിക്കാന്‍ തുടങ്ങുന്നത്. ഇതോടെ ശരീരത്തിനകത്തെ സ്രവങ്ങളും മറ്റും പുറത്തേക്ക് വരാന്‍ തുടങ്ങും. ശരീരം മരവിപ്പിക്കുന്നതിലൂടെ ഓരോരോ പ്രവര്‍ത്തനങ്ങളായി നിലക്കുന്നു.
ഓക്സിജന്റെ അളവ് കുറയുന്നു
മരണം സംഭവിച്ച് തൊട്ടടുത്ത നിമിഷം തന്നെ ശരീരത്തില്‍ ഓക്സിജന്റെ അളവ് കുറയും. നാഢീഞരമ്പുകളും തലച്ചോറും പ്രവര്‍ത്തനരഹിതമാകുന്നു. മാത്രമല്ല ശരീരത്തിലെ ആന്തരാവയവങ്ങളുടെ പ്രവര്‍ത്തനവും ക്രമാതീതമായി കുറയുന്നു. ഇതെല്ലാം പലപ്പോഴും പല വിധത്തില്‍ മരണത്തിന്റെ തീവ്രത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.
പേശികളുടെ മുറുക്കം കുറയുന്നു
മരിച്ച് കുറച്ച് സമയം കഴിയുമ്പോഴേക്ക് തന്നെ മാംസപേശികളുടെ മുറുക്കം കുറയുന്നു. മാത്രമല്ല കീഴ്ത്താട് താഴോട്ടാവുകയും ചെയ്യുന്നു. സന്ധികളില്‍ അയവ് സംഭവിക്കുകയും പേശികള്‍ ക്ഷയിക്കുകയും ചെയ്യുന്നു.
ഹൃദയത്തിന്റെ പ്രവര്‍ത്തനം
മരിച്ച് കഴിഞ്ഞ് വെറും നിമിഷങ്ങള്‍ കൊണ്ട് തന്നെ ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലക്കുന്നു. ഹൃദയം രക്തം പമ്പ് ചെയ്യുന്നത് നിര്‍ത്തുന്നതോടെ രക്തം ശരീരത്തിന്റെ ഏറ്റവും താഴ്ഭാഗത്ത് വന്ന് കട്ടപിടിക്കുകയും ശരീരത്തിന് രക്തത്തിന്റെ നിറമാവുകയും ചെയ്യും. എന്നാല്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ നിലക്കുന്നതിനാല്‍ രക്തം ലഭിക്കാതെ ശരീരം വിളറി വെളുത്ത് കാണപ്പെടുന്നു.
ജീര്‍ണിക്കാന്‍ തുടങ്ങുന്നു
ശരീരം കുറച്ച് സമയത്തിനുള്ളില്‍ തന്നെ ജീര്‍ണിക്കാന്‍ തുടങ്ങുന്നു. ശരീരത്തിന് അകത്തുള്ള ബാക്ടീരിയകളാണ് ഇതിന് കാരണമാകുന്നത്. വെറും ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ സംഭവിക്കുന്ന കാര്യങ്ങളാണ് ഇത്. ശരീരം 24മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മരവിക്കാന്‍ തുടങ്ങും. ആദ്യം ജീര്‍ണിക്കുന്നത് ആന്തരാവയവങ്ങളാണ്.
ആന്തരാവയവങ്ങളുടെ നാശം
ശരീരത്തിലെ ആന്തരാവയവങ്ങള്‍ നശിക്കുന്നതിന് സമയം എടുക്കുന്നുണ്ട്. മരണം സംഭവിച്ച് 12 മണിക്കൂര്‍ ശേഷമാണ് ശ്വാസനാളിയും മഹാധമനിയും നിറം മാറിത്തുടങ്ങുന്നത്. ശേഷം പ്ലീഹ നശിക്കാന്‍ തുടങ്ങുന്നു. ഇതിന് ശേഷം കരള്‍ മൃദുവാകുകയും അവസാനം തേനീച്ചക്കൂട് പരുവത്തിലാവുകയും ചെ്തിരുന്നു. പിന്നീട് ശ്വാസകോശം ചുരുങ്ങുന്നു. സാവധാനം മാത്രമേ മൂത്രസഞ്ചി നശിക്കുകയുള്ളൂ.
നവദ്വാരങ്ങള്‍
ശരീരത്തിലെ നവദ്വാരങ്ങള്‍ വഴിയാണ് ദ്രവങ്ങളും മറ്റും പുറത്തേക്ക് പോവുന്നത്. ദിവസങ്ങളെടുത്താണ് ശരീരം ഈ പ്രക്രിയ നടത്തുന്നതും. പുഴുക്കളും ഫംഗസുകളുടേയും മറ്റും പ്രവര്‍ത്തന ഫലമായാണ് ശരീരം ദ്രവിക്കുന്നത്. എന്നാല്‍ അസ്ഥികള്‍ അഴുകി ദ്രവിക്കണമെങ്കില്‍ വര്‍ഷങ്ങള്‍ തന്നെയെടുക്കും.
നാക്കും കണ്ണും പുറത്തേക്ക് തള്ളുന്നു
എന്നാല്‍ പലരിലും മരണ ശേഷം നാക്കും കണ്ണും പുറത്തേക്ക് തള്ളുന്ന അവസ്ഥയുണ്ടാവുന്നു. ശരീരത്തിനകത്ത് രൂപപ്പെടുന്ന ഗ്യാസ് ആണ് ഇതിന് കാരണം. ഇത് ശരീരം ചീര്‍ക്കുന്നതിനും നാക്കും കണ്ണും പുറത്തേക്ക് തള്ളുന്നതിന് കാരണമാകുന്നു. ഇതാണ് ശരീരം അഴുകുന്നതിന്റെ ആദ്യ ലക്ഷണം.
നിറം മാറുന്നു
ശരീരത്തില്‍ മരണ ശേഷം ത്വക്കിന് നിറം മാറ്റം സംഭവിക്കുന്നു. ഇതിന്റെ ആദ്യ പടിയായി വയറിന്റെ വലതു ഭാഗത്ത് ആണ് നിറം മാറ്റം അനുഭവപ്പെടുന്നത്. മരണ ശേഷം ഈ ഭാഗത്ത് പച്ച നിറം ആവുന്നു. പിന്നീട് ശരീരം മുഴുവന്‍ പച്ച നിറം ആയി രൂപം പ്രാപിക്കുന്നു. പിന്നീട് കറുപ്പ് നിറം ആയി മാറുന്നു ശരീരം.